വാർത്തക്കുവേണ്ടി ആർത്തിപൂണ്ട ഒരു നൂററാണ്ട്
ആളുകൾ എല്ലായ്പ്പോഴും അവരുടെ ചുററും നടക്കുന്ന കാര്യങ്ങൾസംബന്ധിച്ച വാർത്തകൾ ലഭിക്കാൻ ആഗ്രഹിക്കുന്നു. അവർ സംഭവിക്കുന്ന പ്രമുഖമായ ഏതു കാര്യം സംബന്ധിച്ചും സത്വരം വിവരം ലഭിക്കാൻ ഇഷ്ടപ്പെടുന്നു. ക്രി.മു. 490-ൽ പേർഷ്യൻ സൈന്യത്തിന്റെ തോൽവി അറിയിക്കുന്നതിനുവേണ്ടി ഏതൻസിലേക്ക് 25 മൈൽ ഓടിയ ഒരു പ്രസിദ്ധനായ സന്ദേശവാഹകൻ ഒരു യോദ്ധാവായിരുന്നു. അയാൾ എത്തിച്ചേർന്ന് മാരത്തോണിലെ വിജയത്തെക്കുറിച്ച് അറിയിച്ചശേഷം ഉടൻ മരിച്ചതായി റിപ്പോർട്ടുചെയ്യപ്പെട്ടിരിക്കുന്നു.
ഇന്ന് കേവലം മണിക്കൂറുകൾക്കുമുമ്പൊ മിനിട്ടുകൾക്കുമുമ്പുപോലുമൊ സംഭവിച്ച കാര്യങ്ങളെസംബന്ധിച്ച ലോകവ്യാപകമായ വാർത്തകൾ ഏകദേശം 60 കോടി ടെലിവിഷൻ സെററുകളിൽകൂടിയും 140 കോടി റേഡിയോകളിൽകൂടിയും ഭവനങ്ങളിൽ എത്തുന്നു. ചില സംഭവങ്ങൾ നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെ കാണുന്നു. കൂടാതെ വാർത്തകൾക്കുവേണ്ടി ആർത്തിപൂണ്ട ഒരു ലോകത്തെ തൃപ്തിപ്പെടുത്തുന്നതിനുവേണ്ടി അനേകംകോടി വർത്തമാനപ്പത്രങ്ങളും ദശലക്ഷക്കണക്കിനു മാസികകളും ശതക്കണക്കിനു ഭാഷകളിൽ ദൈനംദിനം അച്ചടിച്ചുകൊണ്ടിരിക്കുന്നു.
അഞ്ഞൂററിയമ്പതിൽ കുറഞ്ഞ വർഷങ്ങൾക്കുമുമ്പ് ജോഹന്നസ് ഗുട്ടൻബർഗ് എടുത്തുമാററാവുന്ന ടൈപ്പുകളോടുകൂടിയ ഒരു അച്ചടിയന്ത്രം കണ്ടുപിടിച്ചതോടെ അച്ചടിച്ച വാർത്തകളുടെ ശീഘ്രമായ വ്യാപനം സാദ്ധ്യമാക്കപ്പെട്ടു. എന്നിരുന്നാലും ആദിമ വാർത്താഷീററുകൾക്ക് പരിമിതമായ വിതരണമേ ഉണ്ടായിരുന്നുള്ളു, കൂടാതെ അവയുടെ ഉയർന്ന വിലനിമിത്തവും അവ താങ്ങാവുന്നവർ ധനികർ മാത്രമായിരുന്നു.
പെട്ടെന്ന് പത്രസ്വാതന്ത്ര്യം ഒരു വിവാദവിഷയമായിത്തീർന്നു. ദൃഷ്ടാന്തത്തിന്, 17-ാം നൂററാണ്ടിൽ റിനോഡോട്ട്സിന്റെ ഗസററ ഫ്രാൻസിലെ രാജാവിന്റെ അംഗീകാരത്തോടെ പ്രസിദ്ധീകരിക്കയും, മിക്ക വാർത്തകളും ഗവൺമെൻറിന്റെ മാർഗ്ഗനിർദ്ദേശപ്രകാരം അച്ചടിക്കപ്പെടുകയും ചെയ്തു. ആ കാലത്ത് വളരെക്കുറച്ചു പത്രപ്രവർത്തകർ മാത്രമെ തങ്ങളുടെ രാജ്യത്തെ അധികാരികളെ വെല്ലുവിളിക്കുന്നതിന് ധൈര്യപ്പെട്ടിരുന്നുള്ളു.
ഇന്ന വാർത്തകൾക്കുവേണ്ടിയുള്ള അന്വേഷണം
പത്തൊൻപതാം നൂററാണ്ടിന്റെ അവസാനം മുഖ്യമായും അച്ചടി ഉപകരണങ്ങളുടെ യന്ത്രവൽക്കരണംമൂലവും പ്രത്യേകിച്ച് യൂറോപ്പിലും വടക്കേ അമേരിക്കയിലും വർത്തമാനപ്പത്രങ്ങളുടെ വിപുലമായ പ്രചാരം മൂലവും വാർത്താസരണികളുടെ ഒരു പൊട്ടിത്തെറി ഉളവാക്കി.
പെട്ടെന്ന്, വിദൂരത്തിലേക്ക് വാർത്ത പരത്തുന്നതിന് പുതിയ സാങ്കേതികവിദ്യകൾ, പ്രത്യേകിച്ച് റേഡിയൊ ഉപയോഗിക്കപ്പെട്ടു. ദൃഷ്ടാന്തത്തിന് 1917-ൽ റഷ്യൻ വിപ്ലവത്തിന്റെ കാലഘട്ടത്തിൽ ക്രൂയിസർ അരോരയിലെ റേഡിയോ പ്രേഷണി പെട്രോഗ്രാഡിലെ (ഇപ്പോഴത്തെ ലെനിൻഗ്രാഡ്) നിവാസികളെ വിപ്ലവത്തിന് പ്രേരിപ്പിച്ചു.
രണ്ടാം ലോകമഹായുദ്ധകാലത്ത് റേഡിയോ ഒരു ശക്തമായ പ്രചാരണ ഉപകരണമായിത്തീർന്നു, പ്രത്യേകിച്ച് നാസി ജർമ്മനിയിൽ. ആ യുദ്ധത്തിൽ ലണ്ടനിലെ ബിബിസി (ബ്രിട്ടീഷ് ബ്രോഡ്കാസ്ററിംഗ് കോർപ്പറേഷൻ) യൂറോപ്പിന്റെയും ലോകത്തിന്റെയും ഒരു വലിയ ഭാഗത്ത് സഖ്യകക്ഷികളുടെ വാർത്തകൾ പ്രക്ഷേപണം ചെയ്തു.
രണ്ടാംലോകമഹായുദ്ധത്തിനു മുമ്പ് ടെലിവിഷൻ പരീക്ഷിക്കപ്പെട്ടെങ്കിലും യുദ്ധംമൂലം അതിന്റെ വികസനം മന്ദഗതിയിലാക്കപ്പെട്ടു. എന്നിരുന്നാലും അത് പെട്ടെന്ന് ഒരു വാർത്താമാദ്ധ്യമമെന്ന നിലയിൽ പ്രഫുല്ലമായി. ഇന്ന്, ടെലിവിഷൻ വാർത്താ പരിപാടികൾ കോടിക്കണക്കിനു ആളുകളാൽ വീക്ഷിക്കപ്പെടുന്നു.
ഈ അടുത്ത ദശകങ്ങളിൽ പ്രസ്സ് അനേകം പ്രത്യേകതരം പ്രസിദ്ധീകരണങ്ങൾ ഉൽപ്പാദിപ്പിക്കാൻ തുടങ്ങിയിരിക്കുന്നു. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം വാർത്തകളെ അപഗ്രഥനംചെയ്യുന്ന ആഴ്ചപ്പതിപ്പുകൾ പ്രസിദ്ധീകരിക്കപ്പെട്ടു. യുവജനങ്ങൾക്കും സ്ത്രീകൾക്കും റിട്ടയർ ചെയ്തവർക്കും കളിക്കാർക്കും ചില്ലറജോലിക്കാർക്കും വിനോദം പ്രദാനംചെയ്യുന്ന മാസികകളും ടെലിവിഷൻ പരിപാടികളുടെ പുനരവലോകനങ്ങളും നല്ല വിൽപ്പന ആസ്വദിക്കുന്നു. ദൃഷ്ടാന്തത്തിന് ഫ്രാൻസിൽ ഓരോ വർഷവും ഏകദേശം 200 പുതിയ മാസികകൾ പ്രത്യക്ഷപ്പെടുന്നു.
വാർത്തകൾ ഭാവിയിൽ
ടെലികമ്യൂണിക്കേഷൻ ശൃംഖലകളിലൂടെ വീഡിയോ ഡിസ്പ്ലേ ടെർമിനലുകളിൽ ഡേററാബാങ്കുകളിൽ എത്തിച്ചേരുക സാദ്ധ്യമാണ്. ഇപ്പോൾ കേബിളും ഉപഗ്രഹവാർത്താവിനിമയ ഉപാധികളും രാത്രിയും പകലും വാർത്താബുള്ളററിനുകൾ പ്രദാനംചെയ്യുന്ന ചില ടെലിവിഷൻ ചാനലുകൾ (ഐക്യനാടുകളിലേതുപോലെ) സമർപ്പിക്കുന്നു, ഒരു അന്തർദ്ദേശീയ നിലയിൽ ഭാവി ഇനിയും കൂടുതൽ കൈവരുത്തുമെന്ന് ചിലർ പ്രവചിക്കുകയും ചെയ്യുന്നു. അതുകൊണ്ട് 20-ാം നൂററാണ്ടിനെ വാർത്തക്ക് ആർത്തിപൂണ്ട ഒരു നൂററാണ്ട് എന്ന് ശരിയായി വിളിക്കാവുന്നതാണ്. എന്നാൽ വാർത്തകൾ എല്ലായ്പ്പോഴും ആശ്രയയോഗ്യമാണോ? വിവിധങ്ങളായ വിജ്ഞാനസേവനസരണികൾ സത്യസന്ധവും വസ്തുനിഷ്ഠവുമായ വാർത്തകൾക്കു ഉറപ്പുനൽകുന്നുവോ? (g90 8⁄22)
[24-ാം പേജിലെ ചിത്രം]
എടുത്തുമാററാവുന്ന ടൈപ്പുകളോടുകൂടിയ ഗുട്ടൻബർഗിന്റെ അച്ചടിയന്ത്രത്തിന്റെ കണ്ടുപിടുത്തം വാർത്തകളും ആശയങ്ങളും പരത്തുന്നതിനുള്ള ഒരു വലിയ പടിയായിരുന്നു