ബൈബിളിന്റെ വീക്ഷണം
മനുഷ്യജീവൻ ആവിർഭവിക്കുന്നത് എപ്പോൾ?
ആയിരത്തിത്തൊള്ളായിരത്തി എൺപത്തൊൻപത് സെപ്ററംബർ 21 യു.എസ്.എ. യിലെ അഞ്ചാം ജുഡീഷ്യൽ ഡിസ്ട്രിക്ററ് ആയ റെറന്നസി സംസ്ഥാനത്തിന് ഒരു അസാധാരണ ദിവസമായിരുന്നു. അന്ന് സർക്കിട്ട് കോടതി മരവിപ്പിച്ച ഏഴ് മനുഷ്യഭ്രൂണങ്ങളുടെ സംരക്ഷണതർക്കം സംബന്ധിച്ച് ഒരു അഭിപ്രായം പുറപ്പെടുവിച്ചു. ഉപേക്ഷണം നടത്തിയ മാതാപിതാക്കളിൽ ആർക്കാണ് സംരക്ഷണത്തിന് അവകാശമുള്ളതെന്ന് കോടതി തീരുമാനിക്കേണ്ടിവന്നു. എന്നിരുന്നാലും, മറെറാരു വിവാദപ്രശ്നം തീരുമാനിക്കേണ്ടത് അത്യാവശ്യമായിരുന്നു. ഭ്രൂണങ്ങളെ വസ്തുവായിട്ടാണോ മനുഷ്യജീവികളായിട്ടാണോ പരിഗണിക്കേണ്ടത്?
ലോകപ്രശസ്ത ജനിതക ശാസ്ത്രജ്ഞനായ പ്രൊഫസ്സർ ജോൺ ലെജ്യൂൺ ഓരോ മനുഷ്യനും ഒരു അനുപമമായ തുടക്കമുണ്ടെന്നും അത് ഗർഭധാരണത്തിന്റെ നിമിഷത്തിലാണ് സംഭവിക്കുന്നതെന്നും “അയാളെ ഗർഭം ധരിച്ചാലുടനെ ഒരു മനുഷ്യൻ ഒരു മനുഷ്യനാണെന്നും” കോടതിമുമ്പാകെ സാക്ഷിപറഞ്ഞു. മററു വാക്കുകളിൽ, ത്രികോശ (സൈഗോട്ട്) ഘട്ടത്തിൽ തുടങ്ങി ഭ്രൂണങ്ങൾ, അദ്ദേഹം കോടതിയിൽ പറഞ്ഞപ്രകാരം, “ചെറു മനുഷ്യജീവികൾ” ആണ്!—ഇററാലിക്സ് ഞങ്ങളുടേത്.
സൈഗോട്ടിനെ ഒരു മുതിർന്നയാളിന്റെ അതേ അവകാശങ്ങളുള്ളതായി കരുതണമെന്നാണോ അദ്ദേഹം സാക്ഷിപറയുന്നതെന്ന് ചോദിച്ചപ്പോൾ ഡോ. ലെജ്യൂൺ ഇങ്ങനെ ഉത്തരം പറഞ്ഞു: “അതറിയാനുള്ള സ്ഥാനത്തല്ല ഞാൻ എന്നുള്ളതുകൊണ്ട് ഞാൻ നിങ്ങളോട് അതു പറയുന്നില്ല. അവൻ ഒരു മനുഷ്യജീവിയാണെന്ന് ഞാൻ നിങ്ങളോടു പറയുന്നു, അപ്പോൾ ഈ മനുഷ്യജീവിക്ക് മററുള്ളവരുടെ അതേ അവകാശങ്ങളുണ്ടോയെന്ന് പറയേണ്ടത് ഒരു ന്യായാധിപനാണ്. . . . എന്നാൽ ഒരു ജനിതക ശാസ്ത്രജ്ഞനെന്ന നിലയിൽ എന്നോട് ഈ മനുഷ്യജീവി ഒരു മനുഷ്യനാണോയെന്ന് നിങ്ങൾ ചോദിക്കുന്നു, അവൻ ഒരു ജീവിയായതുകൊണ്ടും ഒരു മനുഷ്യനാകയാൽ അവൻ ഒരു മനുഷ്യജീവിയാണെന്നും ഞാൻ നിങ്ങളോടു പറയും.”
ഡോ. ലെജ്യൂണിന്റെ ഖണ്ഡിക്കപ്പെടാത്ത സാക്ഷ്യത്തിൽ മുഖ്യമായി അടിസ്ഥാനപ്പെടുത്തി കോടതിയുടെ വിശിഷ്ടമായ നിഗമനങ്ങളിൽ മൂന്നെണ്ണം ഇവയാണ്:
◻ ബീജസംയോഗം മുതൽ ഒരു മനുഷ്യഭ്രൂണത്തിന്റെ കോശങ്ങൾ വ്യതിരിക്തതയുടെ അത്യുന്നത തോതിൽ വിഭേദിതവും അനുപമവും പ്രത്യേകവൽകൃതവുമാണ്.”
◻ “മനുഷ്യഭ്രൂണങ്ങൾ വസ്തുവല്ല.”
◻ “മനുഷ്യജീവൻ ഗർഭധാരണ സമയത്ത് ആവിർഭവിക്കുന്നു.”
മനുഷ്യജീവന്റെ തുടക്കത്തെസംബന്ധിച്ച് ബൈബിൾ പറയുന്നതിനോട് ഇതു യോജിക്കുന്നുവോ?
ജീവൻ ഗർഭധാരണസമയത്ത് ആവിർഭവിക്കുന്നു
“ജീവന്റെ ഉറവ്” യഹോവയാം ദൈവമാണ്, അവനാൽ “നമുക്ക് ജീവനുണ്ടായിരിക്കുകയും, നാം ചരിക്കുകയും സ്ഥിതിചെയ്യുകയും ചെയ്യുന്നു.” (സങ്കീർത്തനം 36:9; പ്രവൃത്തികൾ 17:28) ജീവൻ എപ്പോൾ തുടങ്ങുന്നുവെന്നാണ് സ്രഷ്ടാവു പറയുന്നത്? ഗർഭധാരണത്തിനുശേഷമുള്ള വളർച്ചയുടെ വളരെ നേരത്തെയുള്ള ഘട്ടങ്ങളിൽപോലും ഒരു ശിശുവിന്റെ ജീവനെ വിലയേറിയതായി അവൻ വീക്ഷിക്കുന്നു. മേൽപ്രസ്താവിച്ച കോടതിവിധിക്ക് 3,000ത്തിൽ പരം വർഷം മുമ്പ് പിൻവരുന്നപ്രകാരം എഴുതാൻ അവൻ തന്റെ പ്രവാചകനായിരുന്ന ദാവീദിനെ നിശ്വസ്തനാക്കി:
“നീ എന്നെ എന്റെ അമ്മയുടെ ഉദരത്തിൽ മറെച്ചു സൂക്ഷിച്ചു. ഒരു ഭയജനകമായ വിധത്തിൽ അത്ഭുതകരമായി ഞാൻ നിർമ്മിക്കപ്പെട്ടിരിക്കുന്നതിനാൽ ഞാൻ നിന്നെ പ്രകീർത്തിക്കുന്നു. എന്റെ ദേഹിക്ക് വളരെ നന്നായി അറിയാവുന്നതുപോലെ, നിന്റെ പ്രവൃത്തികൾ അത്ഭുതകരമാണ്. ഞാൻ രഹസ്യത്തിൽ [ഗർഭപാത്രത്തിനുള്ളിൽ] നിർമ്മിക്കപ്പെട്ടപ്പോൾ എന്റെ അസ്ഥികൾ നിന്നിൽനിന്ന് മറഞ്ഞിരുന്നില്ല. ഭൂമിയുടെ ഏററവും താഴ്ന്ന ഭാഗങ്ങളിൽ [ഗർഭാശയത്തിലെ ഇരുട്ടിന്റെ കാവ്യാത്മകവർണ്ണന] ഞാൻ മെടയപ്പെട്ടപ്പോൾത്തന്നെ [നിറമാർന്ന തുണിനൂൽപോലെ ശരീരത്തിലൂടെ തയ്ച്ച് അലങ്കരിച്ചിരിക്കുന്ന സിരകളെയും ധമനികളെയും പരാമർശിച്ചിരിക്കുന്നു]. എന്റെ ഭ്രൂണത്തെപ്പോലും നിന്റെ കണ്ണുകൾ കണ്ടു, നിന്റെ പുസ്തകത്തിൽ അതിന്റെ ഭാഗങ്ങളെല്ലാം എഴുതപ്പെട്ടിരുന്നു.”—സങ്കീർത്തനം 139:13-16.
ഗർഭധാരണ നിമിഷം മുതൽ വളർന്നുകൊണ്ടിരിക്കുന്ന ജീവൻ ഒരു പുസ്തകത്തിൽ, വളരെ വലിയ ഒരു പുസ്തകത്തിൽ, വിവരിച്ചിരിക്കുന്ന നിർദ്ദേശങ്ങൾ അനുസരിക്കുന്നതുപോലെ ഒരു കൃത്യമായ മാതൃക പിന്തുടരുന്നു. “സൈഗോട്ടിനുള്ളിലെ വിവരങ്ങളുടെ അളവ് ഒരു കമ്പ്യൂട്ടറിൽ ഉൾക്കൊള്ളിക്കുകയാണെങ്കിൽ അടുത്തതായി എന്തു സംഭവിക്കുമെന്ന് കണക്കുകൂട്ടാൻ കമ്പ്യൂട്ടറിനോടു പറയും, ഈ വിവരങ്ങളുടെ അളവ് ആർക്കും അളക്കാൻ കഴിയാത്തവിധം അത്ര വലുതാണ്.”
ഒരു അജാതശിശുവിന്റെ ജീവൻ വിലയേറിയത്
അങ്ങനെ ഗർഭാശയത്തിനുള്ളിൽ വളരുന്ന ഒരു അജാതശിശു വെറും കോശങ്ങളുടെ ഒരു കൂട്ടത്തെക്കാൾ വളരെ കൂടിയതാണ്. അതിന് വലിയ മൂല്യമുണ്ട്, ഈ കാരണത്താൽ ഒരു അജാതശിശുവിനു ഭവിക്കുന്ന പരിക്കുനിമിത്തം ഒരു വ്യക്തി ശിക്ഷിക്കപ്പെടുമെന്ന് ദൈവം പ്രസ്താവിച്ചിട്ടുണ്ട്. പുറപ്പാട് 21:22, 23ലെ അവന്റെ നിയമം ഇങ്ങനെ മുന്നറിയിപ്പുനൽകുന്നു: “പുരുഷൻമാർ അന്യോന്യം വഴക്കുപിടിക്കുകയും അവർ യഥാർത്ഥത്തിൽ ഒരു ഗർഭിണിയായ സ്ത്രീയെ ഉപദ്രവിക്കുകയും അവരുടെ കുട്ടികൾ പുറത്തുവരുകയും എന്നാൽ മാരകമായ അപകടം സംഭവിക്കാതിരിക്കുകയും ചെയ്യുന്നപക്ഷം സ്ത്രീയുടെ ഉടമസ്ഥൻ അയാളുടെമേൽ വെക്കുന്ന പിഴ കണിശമായും അയാളുടെമേൽ ചുമത്തേണം; അയാൾ അത് ന്യായാധിപൻമാർ മുഖേന കൊടുക്കണം. എന്നാൽ മാരകമായ ഒരു അപകടം സംഭവിക്കുകയാണെങ്കിൽ, അപ്പോൾ നിങ്ങൾ ദേഹിക്കു പകരം ദേഹി കൊടുക്കണം.”
ചില ബൈബിളുകൾ സ്ത്രീക്കു സംഭവിക്കുന്നതിനെ നിയമത്തിന്റെ മുഖ്യ ശ്രദ്ധാകേന്ദ്രമാക്കുന്ന ഒരു രീതിയിലാണ് മേൽപ്രസ്താവിച്ച വാക്കുകൾ വിവർത്തനംചെയ്യുന്നത്. എന്നിരുന്നാലും, മൂല എബ്രായ പാഠം തള്ളക്കോ കുട്ടിക്കോ സംഭവിക്കുന്ന മാരകമായ അപകടത്തിലേക്കു ശ്രദ്ധ തിരിക്കുന്നു.a അതുകൊണ്ട് ആവശ്യമില്ലാത്ത ഒരു കുട്ടിയുടെ ജനനത്തെ ഒഴിവാക്കാൻവേണ്ടിമാത്രം കരുതിക്കൂട്ടി നടത്തുന്ന ഗർഭച്ഛിദ്രം മനഃപൂർവം വരുത്തുന്ന ജീവഹാനിയാണ്.
ഒരു ഭ്രൂണത്തിന് ഗർഭപാത്രത്തിനു പുറത്ത് അതിനെത്തന്നെ നിലനിർത്താൻ കഴിയാത്തതുകൊണ്ട് ഒരു മാനുഷഭ്രൂണം ഒരു മനുഷ്യജീവനല്ല എന്ന് ചിലയാളുകൾ വാദിച്ചേക്കാം. ഇത് പൊള്ളയായ ന്യായവാദമാണ്. മിനിററുകൾ മാത്രം പ്രായമുള്ള ഒരു മനുഷ്യശിശു ഒരു മനുഷ്യജീവിയാണെന്നുള്ളതിനെ ആരും സംശയിക്കുന്നില്ല. എന്നാൽ ആ ശിശുവിനെ നഗ്നമായി വാതിൽപുറത്തെ വയലിൽ വെച്ചാൽ ശിശു എത്ര നാൾ ജീവിക്കും? അത് തികച്ചും നിസ്സഹായമാണ്. ഭ്രൂണത്തെ അഥവാ ഗർഭസ്ഥശിശുവിനെപ്പോലെ സ്വയം നിലനിർത്താനുള്ള പ്രാപ്തി അതിനില്ല. നവജാതശിശുവിന് തള്ളയെപ്പോലെയുള്ള ഒരു മുതിർന്നയാളിനുമാത്രം പ്രദാനംചെയ്യാൻകഴിയുന്ന അഭയവും ചൂടും ആഹാരവും സഹായവും പിന്തുണയും ആവശ്യമാണ്.
അതുകൊണ്ട്, മേൽപ്രസ്താവിച്ച നിയമപരമായ വിധി മനുഷ്യജീവൻ ഗർഭധാരണവേളയിൽ തുടങ്ങുന്നുവെന്ന ബൈബിളിന്റെ വീക്ഷണത്തോടു യോജിക്കുന്നു. ഒരു അജാതശിശുവിന്റെ ജീവൻ അസൗകര്യപ്രദമായ ഒരു വസ്തു എന്ന നിലയിൽ മനഃപൂർവം തൂത്തെറിയാനുള്ള ഒരു നിസ്സാരവസ്തു അല്ല. മനുഷ്യജീവൻ അത് ഗർഭാശയം വിട്ടശേഷം മാത്രമല്ല, അതിനുള്ളിലായിരിക്കുമ്പോഴും പാവനമാണ്. (g90 10⁄8)
[അടിക്കുറിപ്പുകൾ]
a “മാരകമായ അപകടം” എന്ന നാമത്തിന് (എബ്രായ, ‘ആസോൺ’) “ഒരു ഗർഭിണിയായ സ്ത്രീ”യോട് പ്രത്യേകമായ ബന്ധമില്ല; അങ്ങനെ മരണകരമായ അപകടം സ്ത്രീക്കുമാത്രം പരിമിതപ്പെട്ടിരിക്കുന്നില്ല, പിന്നെയൊ ഉചിതമായി ഗർഭപാത്രത്തിലെ “അവളുടെ കുട്ടികളെ”യും ഉൾപ്പെടുത്തും.
[16-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Windsor Castle, Royal Library. © 1970 Her Majesty The Queen