അവക്ക് ഇത്ര മനോജ്ഞമായ തൂവലുകൾ എങ്ങനെ ലഭിച്ചു?
മാന്തളിർവർണ്ണ മാറുള്ള അഭ്യാസി പ്രാവുകൾ മദ്ധ്യ ദക്ഷിണ ആഫ്രിക്കയിലെ സാധാരണ നിവാസികളാണ്. അവ പലപ്പോഴും പാതയോരങ്ങളിലെ വൃക്ഷങ്ങളിലോ ടെലിഫോൺ കമ്പികളിലോ സ്ഥാനം പിടിക്കുന്നു. ഇത് കീടങ്ങൾക്കോ മററു ഭക്ഷണ സാധനങ്ങൾക്കോ വേണ്ടി ചുററുപാടും പരതുന്നതിന് അവക്ക് ഒരു നല്ല വീക്ഷണസ്ഥാനം നൽകുന്നു.
നിങ്ങൾ ബോഡ്സ്വാനയിലൂടെയോ സിംബാംബ്വേയിലൂടെയോ സഞ്ചരിക്കുകയാണെങ്കിൽ ഈ പക്ഷികളിലൊരെണ്ണം റോഡിനു കുറുകെ പറക്കുമ്പോൾ ശോഭയുള്ള നീലത്തൂവലുകളുടെ ഒരു വർണ്ണരേഖ നിങ്ങൾക്കു കാണുവാൻ കഴിഞ്ഞേക്കാം. അഭ്യാസിപ്രാവ് എന്ന പേരു സൂചിപ്പിക്കുന്നതുപോലെ അവ ചിലപ്പോൾ വായുവിൽ ഒരു അഭ്യാസപ്രകടനം നിർവഹിക്കേ അവയുടെ നിറപ്പകിട്ടാർന്ന തൂവലുകൾ പ്രദർശിപ്പിക്കുന്നു. അഭ്യാസിപ്രാവിന്റെ ഇതിനോടൊപ്പമുള്ള ചിത്രവും അതിന്റെ ചിറകിന്റെ ഇൻസെററും ഈ പക്ഷിയുടെ ഉജ്ജ്വലമായ നിറങ്ങൾ വെളിപ്പെടുത്തുന്നു. ചിറകിലെ തൂവലുകൾ നീലയുടെ നാലു നിറഭേദങ്ങളോടുകൂടെ തവിട്ടിന്റെയും കറുപ്പിന്റെയും ഒരു സംയോജനമാണ്. ഇത് മാന്തളിർവർണ്ണ മാറിടം, ഓറഞ്ചു ചെന്നികൾ, വെളുത്ത നെററി, ഇളംപച്ച കിരീടം എന്നിവയോട് എത്ര നന്നായി വൈപരീത്യം കാണിക്കുന്നു! ഇത് ഒരു പ്രധാന ചോദ്യം ഉദിപ്പിക്കുന്നു. അവക്ക് ഇത്ര പകിട്ടാർന്ന തൂവലുകൾ എങ്ങനെ ലഭിച്ചു?
നിങ്ങൾ അഭ്യാസിപ്രാവിന്റെ പാദങ്ങൾ പരശോധിക്കുകയാണെങ്കിൽ അവയിൽ തൂവലുകളല്ല മറിച്ച് ശൽക്കങ്ങൾ പൊതിഞ്ഞിരിക്കുന്നതായി നിങ്ങൾ കാണും. പരിണാമ വാദികൾ പഠിപ്പിക്കുന്നതുപോലെ അവയുടെ തൂവലുകൾ യാദൃച്ഛികമായി ഒരു ഉരഗത്തിന്റെ ശല്ക്കങ്ങളിൽ നിന്ന് വികാസം പ്രാപിച്ചതാണോ?
കൊള്ളാം, ഒരു തൂവൽ ഒരു എഞ്ചിനീയറിംഗ് അത്ഭുതമാണെന്നത് പരിഗണിക്കുക. ഒരു തൂവലിന്റെ നടുത്തണ്ടിൽ നിന്ന് വശങ്ങളിലേക്ക് വിടർന്നു നിൽക്കുന്ന നിരനിരയായ ശാഖകൾ ഉണ്ട്. “രണ്ടു ചേർന്നിരിക്കുന്ന ശാഖകൾ വിടർത്തിയാൽ—വലകൾ പോലുള്ള ഭാഗം പരസ്പരം വേർപെടുത്തണമെങ്കിൽ ഗണ്യമായ ശക്തി ആവശ്യമാണ്—തൂവൽ വിരൽതുമ്പിലൂടെ വലിക്കുമ്പോൾ അവ ക്ഷണത്തിൽ കൂടിച്ചേരു”മെന്ന് ഇൻറഗ്രേററഡ് പ്രിൻസിപ്പിൾസ് ഓഫ് സുവോളജി എന്ന ശാസ്ത്ര പാഠപുസ്തകം വിശദീകരിക്കുന്നു. “പക്ഷി തീർച്ചയായും അതിന്റെ കൊക്കുകൊണ്ട് ഇതു ചെയ്യുന്നു.”
ഒരൊററ തൂവലിന്റെ ഘടകങ്ങളായ നൂറു കണക്കിനു കാര്യക്ഷമമായ കൊളുത്തുകൾ യദൃച്ഛയാ ഉണ്ടായതായിരിക്കുമോ? ഒരു ശല്ക്കം യഥാർത്ഥത്തിൽ ഒരു തൂവലായി വികാസം പ്രാപിച്ചുവെന്നതിന് ശാസ്ത്രജ്ഞൻമാർക്ക് എന്തെങ്കിലും തെളിവുണ്ടോ? “ആധുനിക പക്ഷികൾക്ക് ശല്ക്കങ്ങളും (വിശേഷിച്ച് അവയുടെ പാദങ്ങളിൽ) തൂവലുകളും ഉണ്ടെങ്കിലും രണ്ടിനുമിടയിലുള്ള യാതൊരു പരിവർത്തന ദശകളും അശ്മകത്തിലോ അഥവാ ജീവരൂപങ്ങളിലോ കണ്ടെത്തപ്പെട്ടിട്ടില്ല എന്നത് വിചിത്രം തന്നെ,” എന്ന് മേലുദ്ധരിച്ച പുസ്തകം സമ്മതിക്കുന്നു.
തൂവലുകൾ തീർച്ചയായും മനോജ്ഞമായ ചായങ്ങൾ ചാലിച്ചു ചേർക്കുന്നതിൽ വിദഗ്ദ്ധനും അതിനിപുണനുമായ ഒരു എഞ്ചിനീയർക്കു സാക്ഷ്യം വഹിക്കുന്നു. മാന്തളിർവർണ്ണ മാറുള്ള അഭ്യാസിപ്രാവിനെ പോലുള്ള ജീവികൾ സത്യദൈവമായ “യഹോവയുടെ നാമത്തെ സ്തുതിക്കുന്ന” “ചിറകുള്ള പക്ഷികളി”ൽ ഉൾപ്പെടുന്നു.—സങ്കീർത്തനം 148:7, 10-13. (g90 10/22)
[32-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
National Parks Board of South Africa