വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g92 2/8 പേ. 30
  • ലോകത്തെ വീക്ഷിക്കൽ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ലോകത്തെ വീക്ഷിക്കൽ
  • ഉണരുക!—1992
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • സ്‌ത്രീ​കൾപ്ര​തി​കൂ​ലാ​വ​സ്ഥ​യി​ലാണ്‌.
  • പരിസ്ഥി​തി പ്രതിജ്ഞ
  • പുകവ​ലി​ക്കാർക്കു ദുർവാർത്ത
  • തലച്ചോ​റിന്‌ ഉറക്കം
  • ബാബി​ലോ​ന്റെ പുനർനിർമ്മാ​ണം സ്‌തം​ഭ​നാ​വ​സ്ഥ​യിൽ
  • ലോകത്തെ വീക്ഷിക്കൽ
    ഉണരുക!—1994
  • പുകഞ്ഞുതീരുന്ന ലക്ഷക്കണക്കിനു ജീവിതങ്ങൾ
    ഉണരുക!—1995
  • മുയലുകളും തവളകളും—ഒരു ഭൂഖണ്ഡം വെട്ടിപ്പിടിച്ചവർ
    ഉണരുക!—2005
  • ലോകത്തെ വീക്ഷിക്കൽ
    ഉണരുക!—1991
കൂടുതൽ കാണുക
ഉണരുക!—1992
g92 2/8 പേ. 30

ലോകത്തെ വീക്ഷിക്കൽ

സ്‌ത്രീ​കൾപ്ര​തി​കൂ​ലാ​വ​സ്ഥ​യി​ലാണ്‌.

“നാട്ടിൻപു​റത്തെ സാധു സ്‌ത്രീ​ക​ളാണ്‌ ലോക​ത്തിൽ ഏററം അധികം ഇല്ലായ്‌മ അനുഭ​വി​ക്കു​ന്നവർ എന്ന്‌ ഐക്യ​രാ​ഷ്‌ട്ര പ്രസി​ദ്ധീ​ക​ര​ണ​മായ യു. എൻ. ക്രോ​ണി​ക്കിൾ പ്രസ്‌താ​വി​ക്കു​ന്നു. അവർ പുരു​ഷൻമാ​രേ​ക്കാൾ രോഗ​ബാ​ധി​ത​രും അക്ഷരാ​ഭ്യാ​സ​മി​ല്ലാ​ത്ത​വ​രു​മാണ്‌. തങ്ങളെ​ത്തന്നെ മെച്ച​പ്പെ​ടു​ത്തു​ന്ന​തിന്‌ പുരു​ഷൻമാർക്കുള്ള അവസരങ്ങൾ അവർക്കില്ല.” ലോക ദാരി​ദ്ര്യ​ത്തെ സംബന്ധിച്ച്‌ രണ്ട്‌ അന്താരാ​ഷ്‌ട്ര വികസന ഏജൻസി​ക​ളായ ഐക്യ​രാ​ഷ്‌ട്ര​വി​കസന പരിപാ​ടി​യും ലോക ബാങ്കും 1990-ൽ നടത്തിയ പ്രമുഖ പഠനങ്ങ​ളാണ്‌ വിഷണ്ണ​മായ ഈ നിഗമ​ന​ത്തി​ലെ​ത്തി​യത്‌. “ഏതാണ്ട്‌ അഞ്ചുലക്ഷം സ്‌ത്രീ​കൾ ഓരോ വർഷവും പ്രസവ​ത്തോ​ട​നു​ബ​ന്ധിച്ച്‌ മരിക്കു​ന്നു, അവരിൽ 99 ശതമാ​ന​വും വികസ്വര രാജ്യ​ങ്ങ​ളി​ലാണ്‌” എന്ന്‌ യു. എൻ. ക്രോ​ണി​ക്കിൾ റിപ്പോർട്ടു​ചെ​യ്യു​ന്നു. (g91 1⁄8)

പരിസ്ഥി​തി പ്രതിജ്ഞ

“നമ്മൾ മനുഷ്യർ നമുക്കു​തന്നെ ഒരു അപകട​മാ​യി​ത്തീർന്നി​രി​ക്കു​ന്നു. സമയം കഴിഞ്ഞു​പോ​കു​ന്ന​തി​നു മുമ്പ്‌ നാം എന്തെങ്കി​ലും ചെയ്യേ​ണ്ടി​യി​രി​ക്കു​ന്നു.” ഭീഷണ​മായ ആ വാക്കുകൾ പരിസ്ഥി​തി സംബന്ധിച്ച്‌ ആഫ്രിക്ക, ഏഷ്യ, യൂറോപ്പ്‌, വടക്ക്‌, തെക്ക്‌ അമേരി​ക്കാ​കൾ എന്നിവി​ട​ങ്ങ​ളിൽനി​ന്നാ​യി 22 രാജ്യ​ങ്ങ​ളിൽ നിന്നുള്ള യൂണി​വേ​ഴ്‌സി​ററി അദ്ധ്യക്ഷൻമാർ എടുത്ത ഒരു പ്രതി​ജ്ഞ​യു​ടെ ഭാഗമാണ്‌. തങ്ങളുടെ വിദ്യാ​ഭ്യാ​സ സ്ഥാപന​ങ്ങ​ളിൽ പരിസ്ഥി​തി പ്രശ്‌ന​ങ്ങളെ സംബന്ധിച്ച്‌ കഴിഞ്ഞ കാലങ്ങ​ളി​ലേ​തി​നേ​ക്കാൾ കൂടുതൽ പഠിപ്പി​ക്കു​ന്ന​താ​ണെ​ന്നും, പരിസ്ഥി​തി സംബന്ധിച്ച്‌ ഗവേഷണം നടത്താൻ സ്‌കൂ​ളു​ക​ളു​ടെ വിഭവ​ശേഷി കൂടു​ത​ലാ​യി ഉപയോ​ഗി​ക്കു​ന്ന​താ​ണെ​ന്നും അവർ പ്രതിജ്ഞ ചെയ്‌തു. ഫ്രാൻസി​ലെ ററല്ലോ​റിൽ കഴിഞ്ഞ ഒക്‌ടോ​ബ​റിൽ യോഗം ചേർന്ന ഉദ്യോ​ഗ​സ്ഥൻമാർ പാരി​സ്ഥി​തി​ക​മാ​യി നിലനിൽക്കാൻ കഴിയുന്ന ഒരു ഭാവി​ക്കു​വേണ്ടി പൊതു​ല​ക്ഷ്യ​ങ്ങൾ വെക്കു​ന്ന​താ​ണെ​ന്നും പ്രഖ്യാ​പി​ച്ചു. (g91 1⁄8)

പുകവ​ലി​ക്കാർക്കു ദുർവാർത്ത

ഐക്യ​നാ​ടു​ക​ളി​ലെ രോഗ​നി​യ​ന്ത്ര​ണ​ത്തി​നുള്ള കേന്ദ്രം 1990 സെപ്‌റ​റം​ബർ 25-ന്‌ പിൻവ​രുന്ന റിപ്പോർട്ട്‌ പുറത്തു​വി​ട്ടു. “പുകവലി അവസാ​നി​പ്പി​ക്കു​ന്ന​തി​ന്റെ ആരോ​ഗ്യ​പ​ര​മായ പ്രയോ​ജ​നങ്ങൾ: സർജൻ ജനറലി​ന്റെ റിപ്പോർട്ട്‌, 1990.” കണ്ടെത്താൻ കഴിഞ്ഞ ചില മുഖ്യ നിഗമ​നങ്ങൾ: 1) “പുകവലി അവസാ​നി​പ്പി​ക്കു​ന്ന​തി​നാൽ എല്ലാ പ്രായ​ത്തി​ലു​മുള്ള വ്യക്തി​കൾക്ക്‌ ഉടനടി​തന്നെ ആരോ​ഗ്യ​പ​ര​മായ ചില പ്രമുഖ പ്രയോ​ജ​നങ്ങൾ ലഭിക്കു​ന്നു . . . ; 2) മുൻ പുകവ​ലി​ക്കാർ പുകവലി തുടങ്ങു​ന്ന​വ​രെ​ക്കാൾ ദീർഘ​കാ​ലം ജീവി​ച്ചി​രി​ക്കു​ന്നു; 3) പുകവലി അവസാ​നി​പ്പി​ക്കു​ന്നത്‌ ശ്വാസ​കോ​ശ​ത്തി​ലെ​യും മററു ശരീര ഭാഗങ്ങ​ളി​ലെ​യും ക്യാൻസർ, ഹൃദ്‌രോ​ഗം, തളർച്ച, ശ്വാസ​കോശ സംബന്ധ​മായ രോഗങ്ങൾ എന്നിവ ബാധി​ക്കാ​നുള്ള സാദ്ധ്യത കുറക്കു​ന്നു.” (g91 1⁄8)

തലച്ചോ​റിന്‌ ഉറക്കം

നമുക്ക്‌ ഉറക്കം ആവശ്യ​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? ഫ്രാൻസി​ലെ സ്‌ട്രാ​സ്‌ബർഗ്ഗിൽ അടുത്ത​കാ​ലത്ത്‌ നടത്തപ്പെട്ട ഒരു സമ്മേള​ന​ത്തിൽ തർക്കവി​ഷ​യ​മായ ഒരു സിദ്ധാന്തം അവതരി​പ്പി​ക്ക​പ്പെട്ടു. ഉറക്കം തലച്ചോ​റിന്‌ കൈവ​രു​ത്തു​ന്ന​തി​നേ​ക്കാൾ കുറഞ്ഞ പ്രയോ​ജ​നമേ ശരീര​ത്തിന്‌ ചെയ്യു​ന്നു​ള്ളു എന്ന്‌ പറയ​പ്പെ​ടു​ന്നു. പകലത്തെ പ്രയത്‌ന​ങ്ങ​ളിൽനിന്ന്‌ ഉറക്കത്തി​ലൂ​ടെ​യാണ്‌ അത്‌ മോചി​ത​മാ​കു​ന്നത്‌. “ശരീര​ത്തി​ന്റെ പ്രവർത്ത​ന​ങ്ങൾക്ക്‌ പല ദിവസ​ങ്ങ​ളോ​ളം ഉറക്കമി​ല്ലാ​തെ നിർബാ​ധം തുടരാൻ കഴിയു​മെന്ന്‌” പരീക്ഷ​ണങ്ങൾ തെളി​യി​ച്ചി​രി​ക്കു​ന്ന​താ​യി ഡിയേ സിററ്‌ റിപ്പോർട്ടു​ചെ​യ്യു​ന്നു, എന്നാൽ തലച്ചോറ്‌ അതിൽനിന്ന്‌ വ്യത്യ​സ്‌ത​മാണ്‌. പരീക്ഷ​ണ​ങ്ങ​ളിൽ ഉറക്കം ലഭിക്കാ​തെ വന്നപ്പോൾ “ശ്രദ്ധയും ശ്രദ്ധ കേന്ദ്രീ​ക​രി​ക്കാ​നുള്ള കഴിവും കുറയുക, ഓർമ്മ നശിക്കുക, ചിന്താ​പ്ര​ക്രിയ സാവധാ​ന​ത്തി​ലാ​വുക, ശരിയായ രീതി​യിൽ ചിന്തി​ക്കാൻ കഴിയാ​താ​വുക എന്നിങ്ങ​നെ​യുള്ള പ്രശ്‌നങ്ങൾ” ആളുകൾക്ക്‌ അനുഭ​വ​പ്പെട്ടു. (g91 1⁄8)

ബാബി​ലോ​ന്റെ പുനർനിർമ്മാ​ണം സ്‌തം​ഭ​നാ​വ​സ്ഥ​യിൽ

പുരാതന ബാബി​ലോൺ തൂങ്ങി​നിൽക്കുന്ന ഉദ്യാ​നങ്ങൾ സഹിത​മുള്ള നെബു​ഖ​ദ്‌നേസർ രാജാ​വി​ന്റെ വിഖ്യാ​ത​മായ നഗരം 2,500-ലധികം വർഷങ്ങൾക്ക്‌ മുമ്പ്‌ ആക്രമ​ണ​ങ്ങ​ളു​ടെ ഫലമായി തകർന്നു​പോ​യി. അതിലും വളരെ ചെറിയ ഒരു ബാബി​ലോൺ ക്രി. വ. നാലാം നൂററാ​ണ്ടു വരെ നിലനി​ന്നു, ആ കാലമാ​യ​പ്പോ​ഴേക്ക്‌ അതു പൂർണ്ണ​മാ​യി ഒരു നാശ ശിഷ്ടമാ​യി​ത്തീർന്നി​രു​ന്നു. ആധുനിക ഇറാക്ക്‌ സമീപ​കാ​ലത്ത്‌ രാജകീ​യാ​ധി​കാ​ര​ത്തി​ന്റെ ആ പഴയ കോട്ടയെ അതിന്റെ പുരാതന മഹത്വ​ത്തിൽ പുനർനിർമ്മി​ക്കാൻ ആസൂ​ത്രണം ചെയ്‌തു. എന്നിരു​ന്നാ​ലും മദ്ധ്യ പൂർവ​ദേ​ശത്തെ സമീപ​കാല സംഭവ വികാ​സങ്ങൾ ആ നിർമ്മാ​ണ​പ്ര​വർത്ത​ന​ങ്ങ​ളു​ടെ​മേൽ ഒരു നിയ​ന്ത്രണം ചെലു​ത്തി​യി​രി​ക്കു​ന്ന​താ​യി ദി ന്യൂ​യോർക്ക്‌ ടൈംസ്‌ റിപ്പോർട്ടു​ചെ​യ്യു​ന്നു. ബാബി​ലോ​ന്റെ നാശം സംബന്ധിച്ച്‌ “അവൾ ഒരിക്ക​ലും അധിവ​സി​ക്ക​പ്പെ​ടു​ക​യില്ല, തലമുറ തലമു​റ​യാ​യി അവൾ നിലനിൽക്കു​ക​യു​മില്ല” എന്ന്‌ പ്രസ്‌താ​വി​ച്ചു​കൊണ്ട്‌ യെശയ്യാവ്‌ 13:19, 20 രസാവ​ഹ​മായ ഒരു പ്രവചനം ഉച്ചരി​ച്ചി​രി​ക്കു​ന്നു. (g91 1⁄8)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക