നിങ്ങൾ വിമർശനം നിരസിക്കുന്നുവോ?
നിങ്ങൾ അവസാനമായി വിമർശിക്കപ്പെട്ടത് നിങ്ങൾക്ക് ഓർമ്മിക്കാൻ കഴിയുമോ? വിവിധ കാരണങ്ങളാൽ ഇത് എല്ലാവർക്കും ഇടവിട്ടിടവിട്ട് സംഭവിക്കുന്നു.
ഒരു പക്ഷേ തന്നെത്തന്നെ ഉയർത്തുന്നതിനായിരിക്കാം ഒരുവൻ നിങ്ങളെ വിമർശിച്ചത്. എന്നിരുന്നാലും സാധാരണയായി നിങ്ങളിൽ ഹൃദയംഗമമായ താല്പര്യം ഉള്ള വ്യക്തിയിൽ നിന്ന് വിമർശനം വരുന്നു: നിങ്ങളുടെ ഭർത്താവ് നിങ്ങളുടെ പാചകത്തിലെ ഒരു ന്യൂനത ശ്രദ്ധയിൽപ്പെടുത്തി; നിങ്ങളുടെ ടൈ സ്യൂട്ടിന് ഇണങ്ങുന്നില്ലെന്ന് ഭാര്യ പറഞ്ഞു; നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കാഞ്ഞതിന് ഒരു സ്നേഹിതൻ നിങ്ങളെ വിമർശിച്ചു. അല്ലെങ്കിൽ ഒരു തൊഴിലുടമയിൽ നിന്നോ മാതാപിതാക്കളിൽ നിന്നോ (നിങ്ങൾ പ്രായപൂർത്തിയാകാത്ത ആളാണെങ്കിൽ) നിങ്ങൾ പറഞ്ഞതോ ചെയ്തതോ ആയ കാര്യം തിരുത്തുന്ന തരത്തിലുള്ളതായിരിക്കുമ്പോൾ വിമർശനം ശിക്ഷണപരമായിരിക്കാവുന്നതാണ്.
സംഗതി എന്തുതന്നെയായിരുന്നാലും നിങ്ങൾ വിമർശനത്തെ സ്വാഗതം ചെയ്തിട്ടുണ്ടോ? അതോ ഒരു പക്ഷേ അയാളുടെ സ്വന്തകാര്യം നോക്കാൻ പറഞ്ഞുകൊണ്ട് നിങ്ങൾ പ്രകോപിതനാകുകയായിരുന്നോ?
അനേകർക്കും വിമർശനം സ്വീകരിക്കുന്നത് ഒരു വേദനാജനകമായ അനുഭവമാണ്. അവർ കുപിതരാകുന്നു, പ്രതിഷേധിക്കുന്നു. മററുചിലർ, ‘എനിക്ക് ഒന്നും ശരിയായി ചെയ്യാൻ കഴിയുകയില്ല’ എന്നു നിഗമനം ചെയ്തുകൊണ്ട് ആത്മവിശ്വാസം നഷ്ടപ്പെടുത്തുകയും വിഷണ്ണരായിത്തീരുകയും ചെയ്യുന്നു.
വിമർശിക്കപ്പെടുന്നത് നിരസിക്കുന്നവരിൽപ്പെട്ട ഒരുവനാണോ നിങ്ങൾ? നിങ്ങൾ ഒരു അസാധാരണ വ്യക്തിയല്ല; അനേകർക്കും ആ വിധത്തിലുള്ള പ്രചോദനമുണ്ടാകുന്നു. കുറഞ്ഞ വേദനയോടെ അമിതമായി പ്രതികരിക്കാതെ വിമർശനം സ്വീകരിക്കാൻ നിങ്ങൾക്ക് പഠിക്കാൻ കഴിയുമോ? വിമർശനത്തെ കൂടുതൽ സ്വീകാര്യക്ഷമമാക്കാൻ കഴിയുന്ന ആറു മാർഗ്ഗങ്ങൾ ഈ ലേഖനം കൂലങ്കഷമായി പരിശോധിക്കുന്നു. അവ വിമർശനത്തിന്റെ മുള്ള് നീക്കുന്നതിനോ കുറഞ്ഞപക്ഷം ലഘൂകരിക്കുന്നതിനോ നിങ്ങളെ സഹായിച്ചേക്കാം.
1. വിമർശനത്തെ സ്വാഗതം ചെയ്യുക
ചിലയാളുകൾ വിമർശനം ആഗ്രഹിക്കുന്നുവെന്നും അത് അന്വേഷിക്കുന്നുവെന്നുമുള്ളത് നിങ്ങൾക്ക് വിചിത്രമായി തോന്നുന്നുണ്ടോ? ബിററ്സ് ആൻഡ് പീസസ് മാസിക നിരീക്ഷിച്ചു: “ചുറുചുറുക്കുള നേതാക്കൻമാർ . . . ചില പ്രത്യേക കാലയളവിൽ തങ്ങൾ തെററു ചെയ്തേക്കാൻ ഇടയുണ്ടെന്ന് അറിയുന്നു. അതുകൊണ്ടാണ് അവർ ഈ എതിർവീക്ഷണഗതി ആഗ്രഹിക്കുന്നത്—പിഴവുകൾ ചെയ്യപ്പെടുന്നതിന് മുമ്പുതന്നെ പരിത്യജിക്കുന്നതിനും മുൻകാല തെററുകൾ സാധ്യമാകുന്നിടത്തോളം എത്രയും കാര്യക്ഷമമായി തിരുത്തുന്നതിനുമായിത്തന്നെ.”
നമുക്ക് കാണാൻ കഴിയാത്ത നമ്മുടെ ആകാരത്തിന്റെ സവിശേഷതകൾ—തിരിഞ്ഞിരിക്കുന്ന കോളർ വളഞ്ഞിരിക്കുന്ന ടൈ—മററുള്ളവർക്ക് കാണാൻ കഴിയുന്നതുപോലെ തന്നെ നമുക്ക് കാണാൻ കഴിയാത്ത നമ്മുടെ വ്യക്തിത്വ സവിശേഷതകൾ അവർക്ക് കാണാൻ കഴിയും. അവരുടെ നിരീക്ഷണങ്ങൾ ആപത്സൂചകം എന്നതിനു പകരം സഹായകരം എന്ന നിലയിൽ വീക്ഷിക്കുക. ചില കാര്യങ്ങൾ പഠിക്കുന്നതിനുള്ള ഒരു സന്ദർഭം എന്ന നിലയിൽ അവരുടെ വിമർശനത്തെ സ്വാഗതം ചെയ്യുക. അതിനെ ഒരു ബലപ്പെടുത്തൽ അനുഭവമാക്കുക.
2. നിങ്ങളുടെ ഏററവും മോശമായ വിമർശകനെ നിയന്ത്രിക്കുക
നിങ്ങൾ നിങ്ങളുടെതന്നെ ഒരു അമിത വിമർശകനാണോ? നിങ്ങൾ നിങ്ങളുടെതന്നെ കഴിവുകേടുകളെപ്പററി ദുഃഖത്തോടെയോ കോപത്തോടെയോ അഗാധമായി ചിന്തിക്കുന്നുണ്ടോ? അല്ലെങ്കിൽ ആരെങ്കിലും നിങ്ങളുടെ ഒരു പിഴവ് ചൂണിക്കാട്ടുമ്പോൾ അതിനോട് ബന്ധപ്പെടാത്ത വൈകല്യങ്ങളുടെ ഒരു നീണ്ട ലിസ്ററ് നിങ്ങൾ മാനസ്സികമായി അതിനോട് കൂട്ടിച്ചേർക്കുന്നുണ്ടോ?
ഡോ: ഹാരോൾഡ് ബ്ലും ഫീൽഡ് ചൂണ്ടിക്കാണിക്കുന്നു: “നാം സ്വയവിമർശനത്താൽ ഇപ്പോൾതന്നെ ബാധിക്കപ്പെട്ടിരിക്കുന്നുവെങ്കിൽ മററുള്ളവരിൽനിന്നു വിമർശനം കിട്ടുമ്പോൾ നാം പ്രത്യേകാൽ അലട്ടപ്പെടും. ചിലർ നമ്മെ പുകഴ്ത്തുകയും അവർക്ക് നമ്മെ വിമർശിക്കാൻ ഒരു ചെറിയ കാര്യം മാത്രം ഉണ്ടായിരിക്കുകയും ചെയ്യുമ്പോൾപോലും നാം നന്നായി ചെയ്ത കാര്യങ്ങൾക്ക് ഉപരിയായി ആ അപര്യാപ്തതയെ കാണുകയും നമ്മെത്തന്നെ ഒന്നുമില്ലാതാക്കുകയും ചെയ്യുന്നു.”
നിങ്ങളെത്തന്നെ വിലയിരുത്തുന്നതിൽ യുക്തിയുക്തത പ്രകടമാക്കുക. എന്താണ് യുക്തിയുക്തം എന്ന് നിങ്ങൾ എങ്ങനെ നിർണ്ണയിക്കും? ഇതേ വിധത്തിലുള്ള വിമർശനം ഒരു അടുത്ത സുഹൃത്തിന് ലഭിക്കുന്നതായി വിഭാവന ചെയ്യുക. അയാളിൽ നിന്ന് നിങ്ങൾ എങ്ങനെയുള്ള പ്രതികരണം ആഗ്രഹിക്കും? സ്വാനുതാപമോ? കോപമോ? നല്ല ബുദ്ധിയുപദേശത്തിന്റെ ഗർവിഷ്ഠമായ നിരസനമോ? ഇല്ല, അയാൾ വിമർശനം ഏററവും കുറഞ്ഞ വേദനയോടെ ശ്രദ്ധിക്കുന്നതിനും സത്യസന്ധമായി വിലമതിക്കുന്നതിനും അത് വ്യക്തിപരമായ പുരോഗതിക്കായി ഉപയോഗിക്കുന്നതിനും നിങ്ങൾ പ്രതീക്ഷിക്കാനിടയുണ്ട്.
അപ്പോൾ അതേവിധത്തിൽ നിങ്ങളോടു തന്നെ ഇടപെടരുതോ?
3. വിശദാംശങ്ങൾ ആവശ്യപ്പെടുക
“ഞാൻ നിങ്ങളുടെ പെരുമാററം ഇഷ്ടപ്പെടുന്നില്ല!” ആരെങ്കിലും നിങ്ങളോട് അങ്ങനെ പറയാൻ നിങ്ങൾ ആഗ്രഹിക്കുമോ? ഇല്ല, അങ്ങനെയുള്ള പരാമർശനങ്ങൾ വേദനിപ്പിക്കുന്നതാണ്, അല്ലേ?
ഇവിടെ നിങ്ങളുടെ ഏററവും നല്ല സമീപനം കൂടുതൽ വിശദാംശങ്ങൾ ആവശ്യപ്പെടുക എന്നതാണ്. കോൺവെഴ്സേഷനലി സ്പീക്കിംഗ് എന്ന പുസ്തകത്തിൽ അലൻഗാർനർ വിശദീകരിക്കുന്നു: “വിമർശനം മിക്കപ്പോഴും സാമാന്യമോ പൊതുവോ ആയിരിക്കുന്ന അവസ്ഥയിലാണ് നൽകപ്പെടുന്നത് . . . വിശദാംശങ്ങൾ ആവശ്യപ്പെടുന്നത് മറെറ ആളുടെ തടസ്സവാദങ്ങൾ കൃത്യമായി എന്താണെന്ന് കണ്ടുപിടിക്കുന്നതിന് നിങ്ങളെ പ്രാപ്തരാക്കും. . . . ഒരു റിപ്പോർട്ടറെപ്പോലെ ആര്, എന്ത്, എപ്പോൾ, എവിടെ, എന്തുകൊണ്ട്, എങ്ങനെ എന്നുള്ളത് കണ്ടുപിടിക്കുന്നതിന് രൂപകല്പന ചെയ്യപ്പെട്ട ചോദ്യങ്ങൾ നിങ്ങൾ ഉന്നയിക്കുകമാത്രം ചെയ്താൽ മതി.”
ദൃഷ്ടാന്തത്തിന് മുൻപു സൂചിപ്പിച്ച വികാരപരമായ വിളിച്ചു പറയലിന് നിങ്ങൾക്ക് ഇങ്ങനെ പ്രതികരിക്കാവുന്നതാണ്: ‘ഏതു പ്രത്യേക പെരുമാററമാണ് താങ്കളുടെ മനസ്സിലുള്ളത്?’ അപ്പോഴും അയാൾ കൃത്യമായി പറയുന്നില്ലെങ്കിൽ നിങ്ങൾക്ക് ഇങ്ങനെയും ചോദിക്കാവുന്നതാണ്: ‘അത് അസഹ്യപ്പെടുത്തുന്നതായിരിക്കുന്നത് എന്തുകൊണ്ടാണ്? ഞാൻ അത് എപ്പോൾ ചെയ്തു എന്നതിന്റെ ഒരു സന്ദർഭം താങ്കൾക്ക് ഒന്ന് ശ്രദ്ധയിൽ പെടുത്താമോ?’ വെല്ലുവിളിക്കുന്നതിന് പകരം ആശയവിനിയമം നടത്താനുള്ള നിങ്ങളുടെ ആഗ്രഹത്താൽ പ്രേരിതമായി ഇങ്ങനെയുള്ള ചോദ്യങ്ങൾ കൃത്യമായ വസ്തതകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് നിങ്ങളെയും നിങ്ങളുടെ വിമർശകനെയും സഹായിക്കും. അവ, വിമർശനം സാധുവാണോ അതോ അമിത പ്രതികരണം ആണോ എന്നത് വെളിപ്പെടുത്തിയേക്കാം. അതുപോലെ അവ വസ്തുത വിശദമായി ചിന്തിക്കാൻ അല്പംകൂടി സമയം നിങ്ങൾക്കു നൽകും.
4. നിങ്ങളുടെ വിമർശകനെ ശാന്തനാക്കുക
നിങ്ങളെ വിമർശിക്കുന്ന ആൾ വികാരവിക്ഷുബ്ദനാണെങ്കിലോ? ഡോ. ഡേവിഡ് ബേൺസ് ശുപാർശ ചെയ്യുന്നു: “നിങ്ങളുടെ വിമർശകൻ തെററായാലും ശരിയായാലും ആദ്യമായി അയാളുമായോ അവളുമായോ യോജിക്കാൻ കഴിയുന്ന ചില മാർഗ്ഗൾ കണ്ടു പിടിക്കുക.” അതു നിങ്ങളുടെ പ്രയോജനത്തിനു ഉതകുന്നത് എങ്ങനെയാണ്? അതു നിങ്ങളുടെ വിമർശകനെ നിരായുധനാക്കാൻ ഇടയാക്കും, അയാൾ ശാന്തനാകും, അയാൾ ആശയവിനിമയത്തിന് കൂടുതൽ അയവുള്ളവനാകും.
മറുവശത്ത് നിങ്ങൾ പെട്ടെന്നുതന്നെ പ്രതിരോധിക്കുന്ന പക്ഷം—നിങ്ങൾക്കെതിരായ ആരോപണം അന്യായമാണെങ്കിൽ അതായരിക്കും പ്രവണത—നിങ്ങൾ നിങ്ങളുടെ വിമർശകന്റെ വെടിക്കോപ്പുകൾ കൂട്ടുകയായിരിക്കും ഫലം. ഡോ. ബേൺസ് സൂചിപ്പിക്കുന്നതുപോലെ: “നിങ്ങളുടെ എതിരാളിയുടെ ആക്രമണത്തിന്റെ തീവ്രത വർദ്ധിക്കുന്നതായി നിങ്ങൾ കണ്ടെത്തും!” അപ്പോൾ നിങ്ങളുടെ ഏററവും നല്ല നീക്കം സംഘട്ടനത്തിന്റെ ഏതൊരു വസ്തുതയും ചർച്ച ചെയ്യുന്നതിന് മുമ്പായി യോജിക്കാൻ കഴിയുന്ന ചില ആശയങ്ങൾ കണ്ടെത്തുകയെന്നതാണ്.
5. അവതരണ രീതിയിലല്ല ഉള്ളടക്കത്തിൽ കേന്ദ്രീകരിക്കുക
തന്റെ മകന്റെ അയൽപക്കത്തെ പെരുമാററം സംബന്ധിച്ച് ഒരു മാതാവിന് ഒരു പരാതി ലഭിച്ചു. പരാതി ഉന്നയിക്കപ്പെട്ടത് പരുഷമായും ഒരു മത്സരത്തിന്റെ ആത്മാവോടെയും ആയിരുന്നു. മാതാവിന് അയൽക്കാരിയുടെ പ്രസ്താവനയെ ന്യായരഹിതവും ആത്മാർത്ഥതയില്ലാത്തതും എന്നു പറഞ്ഞുകൊണ്ട് നിഷ്പ്രയാസം തള്ളിക്കളയാൻ കഴിയുമായിരുന്നു, അങ്ങനെ ചെയ്യുന്നതിന് അവൾ തീർച്ചയായും പ്രലോഭിപ്പിക്കപ്പെടുകയും ചെയ്തു.
പകരം വിമർശനത്തിൽ അൽപ്പം കഴമ്പുണ്ടായിരുന്നുവെന്ന് തിരിച്ചറിഞ്ഞശേഷം അവൾ മകനോട് പറഞ്ഞു: “നമ്മുടെ തെററുകൾ ചൂണ്ടിക്കാണിക്കുന്നവർ എല്ലായ്പ്പോഴും നമ്മുടെ പ്രിയപ്പെട്ടവർ ആയിരിക്കുന്നില്ല, അപ്പോൾപോലും നമുക്ക് അതിനാൽ പ്രയോജനം അനുഭവിക്കാൻ കഴിയും. നമുക്ക് ഈ സന്ദർഭത്തെ പുരോഗതിക്കായി ഉപയോഗപ്പെടുത്താം.”
ആരെങ്കിലും നിങ്ങളെ പരുഷമായി നിന്ദിച്ചിട്ടുണ്ടോ? ഒരു പക്ഷേ ആ വ്യക്തിക്ക് കഠിന പ്രകൃതത്തിന്റെ ഒരു പ്രശ്നം ഉണ്ടായിരിക്കാം, അല്ലെങ്കിൽ അസൂയപോലും ഉണ്ടായിരിക്കാം. നിങ്ങൾക്കോ മററാർക്കെങ്കിലുമോ ഒരു ഉചിതമായ സമയത്ത് അയാളെ അതിൽ സഹായിക്കാൻ അവസരം ലഭിച്ചേക്കാം. എന്നാൽ അയാളുടെ നിരീക്ഷണത്തെ അയാൾ കർക്കശമായി അവതരിപ്പിച്ചു എന്നതുകൊണ്ടു മാത്രം നിരസിക്കരുത്. വിമർശനത്തിന്റെ ഉള്ളടക്കത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. അതു സത്യമാണോ? സത്യമാണെങ്കിൽ, പുരോഗതിക്കുള്ള ഈ സന്ദർഭത്തെ നിങ്ങൾതന്നെ നിരസിക്കരുത്.
6. തീവ്രത കുറയ്ക്കുക
നിങ്ങൾ ഒരു വിമർശനം സ്വീകരിക്കുന്നതിന്റെ തീവ്രതയെയും അതിന്റെ കൂടെക്കൂടെയുള്ള സംഭവിക്കലിനെയും നിങ്ങൾക്ക് ഒരളവിൽ നിയന്ത്രിക്കാൻ കഴിയും എന്നുള്ളത് നിങ്ങളെ വിസ്മയിപ്പിച്ചേക്കാം. ഈ തത്വം അധികാരത്തിലുള്ള വ്യക്തികളിൽ നിന്നുള്ള തിരുത്തൽപരമായ വിമർശനം സംബന്ധിച്ച് വിശേഷാൽ സത്യമാണ്. അങ്ങനെയായിരിക്കുന്നതെങ്ങനെ?
വളരെ മുമ്പ് പലസ്തീനിൽ കരിഞ്ജീരകച്ചെടി സർവ സാധാരണമായിരുന്നു. മററു ചെടികളിൽ നിന്ന് വ്യത്യസ്തമായി ഇവ മെതിയുപകരണങ്ങളുടെ ഭാരമുള്ള ചക്രങ്ങളോ ഉരുളുകളോ ഉപയോഗിച്ച് മെതിക്കപ്പെട്ടിരുന്നില്ല. മറിച്ച് അതു ഒരു വടിയോ ദണ്ഡോ ഉപയോഗിച്ച് മെതിക്കപ്പെട്ടിരുന്നു. പ്രത്യേക രീതിയിലുള്ള സൗമ്യമായ കൈകാര്യം ചെയ്യൽ എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ അതിന്റെ ചെറുതും മൃദുവുമായ വിത്തുകൾക്ക് ഭാരമേറിയ മെതിക്കൽ ആവശ്യമില്ല, വാസ്തവത്തിൽ അങ്ങനെ ചെയ്താൽ അതിന് ക്ഷതം സംഭവിക്കും.
യെശയ്യാവ് എന്ന ബൈബിൾ പുസ്തകം കരിഞ്ജീരക ചെടിയെ ശിക്ഷണത്തിന്റെ വിവിധ ഘട്ടങ്ങൾ വിശദീകരിക്കാൻ ഉപയോഗിക്കുന്നു. ഒരു വ്യക്തി തിരുത്തലിന്റെ ലഘുവായ രൂപങ്ങൾ ഉൾക്കൊള്ളുന്നുവെങ്കിൽ അതേ കാര്യത്തിൽ കൂടുതൽ കഠിനമായ ഇടപെടൽ അയാളുടെ കാര്യത്തിൽ ആവശ്യമായിരിക്കുന്നില്ല.—യെശയ്യാവ് 28:26, 27.
അതുകൊണ്ട് വിമർശനം അതിന്റെ ലഘുവായ രൂപത്തിലായിരിക്കുമ്പോൾ ഉചിതമായി പ്രതികരണം കാട്ടുന്നതിനാൽ തീവ്രമായ തിരുത്തലിനെ നിങ്ങൾക്ക് ഒഴിവാക്കാൻ കഴിയും. ദൃഷ്ടാന്തത്തിന് നിങ്ങൾ ജോലിക്ക് തുടർച്ചയായി താമസിച്ചാണെത്തുന്നതെന്ന് നിങ്ങൾക്ക് അറിയാമോ? ആ ശീലം ഇപ്പോൾ തന്നെ തൊഴിലുടമ അതു സംബന്ധിച്ച് നിങ്ങളോട് സംസാരിക്കുന്നതിന് മുൻപായി തന്നെ തിരുത്തുക. അദ്ദേഹം അത് നിങ്ങളുടെ ശ്രദ്ധയിൽ പെടുത്തിക്കഴിഞ്ഞിട്ടുണ്ടോ? അദ്ദേഹം കൂടുതൽ കർശനമായി നടപടികൾ എടുക്കാൻ പ്രേരിതനാകുന്നതിന് മുമ്പുതന്നെ സമയനിഷ്ഠ പാലിച്ചുകൊണ്ട് പെട്ടെന്ന് പ്രതികരിക്കുക.
നിങ്ങൾക്ക് അഭിമുഖീകരിക്കാൻ കഴിയും
വിമർശനം സ്വീകരിക്കുന്നത് വേദനാജനകമാകാം. ആളുകൾ നിങ്ങളെ ഒററക്ക് വിടുന്നതിനോ നിങ്ങൾക്കെതിരെ വിധി പ്രസ്താവിക്കുന്നത് നിർത്തുന്നതിനോ, ‘സഹായകമായ നിർദ്ദേശങ്ങൾ’ നൽകുന്നത് നിർത്തുന്നതിനോ നിങ്ങൾ ആഗ്രഹിച്ചേക്കാം.
എന്നാൽ ആഗ്രഹിക്കുന്നതോ എതിർക്കുന്നതോ വിമർശനത്തെ നിർത്തുന്നില്ല. വിമർശിക്കുന്നവരായിരിക്കയെന്നത് ഇന്ന് മനുഷ്യ സ്വഭാവത്തിന്റെ ഭാഗമായിരിക്കുന്നു. കൂടുതലായി ആവശ്യപ്പെടാതെയുള്ള ഉപദേശം നൽകുന്നതിൽ മററുള്ളവർ ഉപയോഗിക്കുന്ന നയത്തിന്റെ അളവിൻമേൽ നിങ്ങൾക്ക് നിയന്ത്രണം ഇല്ല.
ശുണ്ഠി പ്രകടിപ്പിക്കുന്നതിനു പകരം, നിങ്ങൾക്ക് നിയന്ത്രിക്കാൻ കഴിയുന്ന സംഗതിയിൽ നിന്ന്: നിങ്ങളുടെ പ്രതികരണത്തിൽ നിന്ന് പ്രയോജനമനുഭവിക്കുക. വിമർശനത്തെ നേരിടുന്നതിനും അതിന്റെ മുറിവ് ലഘൂകരിക്കുന്നതിനും മുൻപ്രസ്താവിച്ച ചില നിർദ്ദേശങ്ങൾ ഉപയോഗിക്കുക. നിങ്ങൾ ചെയ്യുന്നതിൽ സന്തുഷ്ടനായിരിക്കും.
വിമർശനം അറിയിക്കൽ
വിമർശനം സ്വീകരിക്കുന്നതിൽ നിങ്ങൾ സൂക്ഷ്മവേദകത്വം ഉള്ളയാളാണെങ്കിൽ അത് അറിയിക്കുന്നതിലും നിങ്ങൾക്ക് പ്രയാസമുണ്ടായിരിക്കാവുന്നതാണ്. വിമർശനം അറിയിക്കുമ്പോൾ ഓർത്തിരിക്കേണ്ട ചില നിർദ്ദേശങ്ങൾ ഇതാ:
വളരെക്കുറച്ചു പദങ്ങൾ ഉപയോഗിക്കുക. നിങ്ങൾ വിമർശിക്കുന്ന ആളുടെ വികാരത്തെ മുറിപ്പെടുത്തുന്നത് ഒഴിവാക്കുന്നതിനുള്ള തെററായി നയിക്കപ്പെടുന്ന ശ്രമങ്ങൾ പലപ്പോഴും ഒരു അവ്യക്തമായ സന്ദേശം നൽകുന്ന അമിതമായ പദപ്രയോഗങ്ങളിൽ നിന്നു വരുന്നു.
ഒരു വ്യക്തിയിൽ നിങ്ങൾ നിരീക്ഷിക്കുന്ന ഓരോ ചെറിയ തെററും പെറുക്കിയെടുക്കുന്നത് ഒഴിവാക്കുക. അത് നീരസം ജനിപ്പിക്കുന്നതാണ്, നിങ്ങളുടെ വീക്ഷണങ്ങൾ അപ്രധാനമെന്ന് കരുതിക്കൊണ്ട് ആളുകൾ ക്രമേണ അവയെ തള്ളിക്കളയും. അവർ നിങ്ങളെ ഒഴിവാക്കാൻ തുടങ്ങുകപോലും ചെയ്യും. ഓരോരുത്തരും അപൂർണ്ണരാണ്, തെററുകൾ ഉള്ളവരാണ്. ഒരേ സമയം തന്നെ അവയെല്ലാം പരിഹരിക്കാൻ അവർക്ക് കഴിയുകയില്ല. നിങ്ങൾ നിരീക്ഷിക്കുന്ന പിഴിവ് ഗൗരവമുള്ളതല്ലെങ്കിൽ അത് അവഗണിക്കുക. ബൈബിൾ നിരീക്ഷിക്കുന്നതു പോലെ: “സ്നേഹം പാപങ്ങളുടെ ബഹുത്വത്തെ മറയ്ക്കുന്നു.”—1 പത്രോസ് 4:8. (g91 2⁄8)