ഒരു കൃഷിക്കളം കാണാനാഗ്രഹിച്ച അഫ്ഗാൻ അനാഥർ
ആധുനിക സമുദായം കൂടുതൽ കൂടുതൽ നഗരവൽക്കരിക്കപ്പെടുന്നതിനാൽ ദശലക്ഷക്കണക്കിന് കുട്ടികൾ ഒരിക്കലും ഒരു കൃഷിക്കളമോ അതിലെ മൃഗങ്ങളെയോ കാണാനിടയാകുകയില്ല. നിശ്ചയമായും അഫ്ഗാനിസ്ഥാനിൽനിന്നുള്ള കുട്ടികൾ സാധാരണഗതിയിൽ ഒരു അമേരിക്കൻ കൃഷിക്കളം ഒരിക്കലും കാണാനിടയാകുകയില്ല. അതുകൊണ്ട്, യുദ്ധത്താൽ ചീന്തപ്പെട്ടവരും അംഗവിഹീനരാക്കപ്പെട്ടവരുമായ അത്തരം അനാഥക്കുട്ടികളുടെ ഒരു ചെറുസംഘത്തിന് ന്യൂയോർക്ക് നഗരത്തിനു വടക്ക് കാറിൽ 2 മണിക്കൂർ ദൂരെ വാൾക്കിലിൽ സ്ഥിതിചെയ്യുന്ന വാച്ച്ടവർ കൃഷിക്കളം സന്ദർശിക്കാൻ സാധിച്ചപ്പോഴത്തെ ഉൾപ്പുളകം വിഭാവനം ചെയ്യുക.
യഹോവയുടെ സാക്ഷികൾ നടത്തുന്നതും വാച്ച്ടവർ കൃഷിക്കള കുടുംബാംഗങ്ങളായ ആയിരത്തിലധികം വരുന്ന ഒരു സംഘത്താൽ കൈകാര്യം ചെയ്യപ്പെടുന്നതുമായ ഈ അതുല്യ കൃഷിക്കള-അച്ചടി സമുച്ചയത്തിലെ എല്ലാ പ്രവർത്തനങ്ങളും മനസ്സിലാക്കുന്നതിന് ഈ സംഘത്തെ സഹായിക്കാൻ അവരോടൊപ്പം അഫ്ഗാൻ പരിഭാഷകർ എത്തി.
സന്ദർശനം ചായയും ബിസ്ക്കററും കൊണ്ടുള്ള സ്വാഗത സൽക്കാരത്തോടെ ആരംഭിച്ചു. അതിനുശേഷം സംഘം വീക്ഷാഗോപുരം, ഉണരുക! മാസികകൾ ഉത്പ്പാദിപ്പിക്കുന്ന വലിയ ചതുർവർണ്ണ അച്ചടി യന്ത്രങ്ങൾ കാണാൻ മുന്നോട്ടുനീങ്ങി. ഒരു വഴികാട്ടി പറഞ്ഞു: “കൃഷിക്കള മൃഗങ്ങളെ കാണുന്നതിന് അവരുടെ ഹൃദയങ്ങൾ വെമ്പൽകൊണ്ടിരുന്നെങ്കിലും, പ്രവർത്തനത്തിന്റെ കാര്യക്ഷമതയും വൈപുല്യവും അവർ ആസ്വദിച്ചു എന്നത് എന്നെ അത്ഭുതപ്പെടുത്തി.”
അദ്ദേഹം തുടർന്നു: “തുടർന്ന് കന്നുകുട്ടികളുടെ അടുത്തേക്ക്, അവിടെ മൃഗങ്ങളെ ലാളിക്കാനും തീററികൊടുക്കാനും കുട്ടികൾക്കവസരമുണ്ടായിരുന്നു. മൃഗക്കുട്ടികളെ തീററാൻ കൂടുതൽ പച്ചിലകൾ ശേഖരിക്കാൻ കുട്ടികൾ ഓടുന്നത് കാണേണ്ട ഒരു ദൃശ്യമായിരുന്നു. കോഴിഷെഡ്ഡിൽ അവർക്കെല്ലാവർക്കും കോഴിക്കുഞ്ഞുങ്ങളെ പിടിക്കാൻ കഴിഞ്ഞു. അവരുടെ പ്രിയപ്പെട്ട അമേരിക്കൻ ഭക്ഷണമെന്തായിരുന്നെന്ന് ചോദിച്ചപ്പോൾ ‘കെൻചുക്കി സ്റേറാഴ്സിന്റെ പൊരിച്ച കോഴി’ എന്ന് അവർ ഉത്തരം പറഞ്ഞത് തമാശയുണർത്തി!’”
ഉച്ചഭക്ഷണ സമയമായപ്പോൾ വലിയ കൃഷിക്കളകുടുംബത്തോടൊപ്പം അവർ ഊണുമുറിയിൽ ചോറും കോഴിയും ചേർന്ന ഭക്ഷണത്തിൽ പങ്കുപററി. പിന്നീട് കുടുംബാംഗങ്ങൾ വളരെ വിദൂരത്തുനിന്നുള്ള ഈ ചെറുപ്പക്കാരെ അഭിവാദനം ചെയ്യുന്നതിന് തടിച്ചുകൂടി. അവർ കുട്ടികളെ സ്നേഹിച്ചു എന്നത് വ്യക്തമായിരുന്നു.
വൈകുന്നേരം കുട്ടികൾ ട്രാക്ടറുകളിൽ കയറുന്നതും സ്ററീയറിംഗ് വളയം പിടിക്കുന്നതും ആസ്വദിച്ചു. തീർച്ചയായും അവരെല്ലാം ഒരു കുതിരസവാരി ആഗ്രഹിച്ചു; ആ ആഗ്രഹം പെട്ടെന്നു സഫലീകരിക്കപ്പെട്ടു. അടുത്ത വലിയ പുളകം? വാച്ച്ടവർ കൃഷിക്കള അഗ്നിശമന ഗൃഹവും അതിന്റെ വലിയ കടുംചുവപ്പുനിറത്തിലുള്ള അഗ്നിശമന യന്ത്രവും! എന്തൊരു ഉൾപുളകം! തങ്ങളുടെ ഊഴമനുസരിച്ച് സവാരി ചെയ്യുകയും സൈറൺ മുഴക്കുകയും ചെയ്തപ്പോൾ അവരുടെ മുഖത്ത് നിങ്ങൾക്കത് കാണാൻ കഴിയുമായിരുന്നു. ലോകവ്യാപകമായി കുട്ടികൾ അടിസ്ഥാനപരമായി ഒരേ സംഗതികളെ ഇഷ്ടപ്പെടുന്നു—നിറവും ശബ്ദവും!
സന്ദർശനം സംബന്ധിച്ച് അവരുടെ പ്രതികരണമാരാഞ്ഞപ്പോൾ ഒരു മുതിർന്ന കുട്ടിയായ അഹമ്മദ് പറഞ്ഞു: “ഞാൻ അച്ചടി യന്ത്രങ്ങളും ഭക്ഷണത്തിനുമുമ്പും പിമ്പും പ്രാർത്ഥിക്കുന്നതും—കൂടാതെ ലഘുഭക്ഷണശാലയിലേതെല്ലാം—ആസ്വദിച്ചു.” അവർക്കെല്ലാം മൃഗങ്ങളും കുതിരസവാരിയും ഇഷ്ടമായി.
അനാഥരോടോ മററാരോടെങ്കിലുമോ ആയാലും ദയക്ക് ക്രിസ്തീയ വിശ്വാസത്തിന്റെയും സ്നേഹവാനാം ദൈവമായ യഹോവയുടെയും ഒരു നല്ല ഗുണകീർത്തനമായിരിക്കാൻ കഴിയുമെന്ന് ഈ ചെറിയ അനുഭവം ദൃഷ്ടാന്തീകരിക്കുന്നു. ബൈബിൾ പറയുന്നതുപോലെ: “പിതാവായ ദൈവത്തിന്റെ മുമ്പാകെ ശുദ്ധവും നിർമ്മലവുമായ ഭക്തിയോ: അനാഥരെയും വിധവമാരെയും അവരുടെ സങ്കടത്തിൽ ചെന്നു കാണുന്നതും ലോകത്താലുള്ള കളങ്കം പററാതവണ്ണം തന്നെത്താൻ കാത്തുകൊള്ളുന്നതും ആകുന്നു.” (യാക്കോബ് 1:27)—സംഭാവന ചെയ്യപ്പെട്ടത്. (g91 7/8)