ലോകത്തെ വീക്ഷിക്കൽ
ശീതയുദ്ധാനന്തരഫലങ്ങൾ
ശീതയുദ്ധം അവസാനിച്ചെങ്കിലും, ലോകസൈനിക ചെലവ് 1990-ൽ 90 കോടി ഡോളർ കവിഞ്ഞുവെന്നും ഇത് 1970-കളിലെ വാർഷികച്ചെലവിന്റെ 60 ശതമാനത്തേക്കാൾ കൂടുതലാണെന്നും വാഷിംഗ്ടൺ ഡി.സി.യിലെ ഒരു ഗവേഷകസംഘമായ, വേൾഡ് പ്രയോറിററീസിനാലുള്ള ഒരു പുതിയ പഠനം വെളിപ്പെടുത്തി. ലോകവ്യാപക യുദ്ധമരണങ്ങളിൽ, പൗരജനങ്ങളുടെ മരണത്തിന്റെ അനുപാതം 1980-ൽ 74 ശതമാനത്തിലേക്കും 1990-ൽ 90 ശതമാനത്തിലേക്കും കുതിച്ചുചാടിയതായി ലോക സേനയും സാമൂഹിക ചെലവുകളും 1991ന്റെ (World Military and Social Expenditures 1991) വാർഷിക റിപ്പോർട്ടു കണ്ടെത്തി. ഈ റിപ്പോർട്ടിന്റെ എഴുത്തുകാരി റൂത്ത് ലെജർ സിവാർഡ്, ഒരു ധനശാസ്ത്രജ്ഞ, പൗരജനങ്ങളുടെ മരണത്തിലെ ഈ അത്യന്തമായ വർദ്ധനവ് മാരകമായ യുദ്ധായുധങ്ങളുടെ വർദ്ധനവിനാലാണെന്ന് ആരോപിച്ചു. “ഇന്നത്തെ അംഗീകൃത ആയുധങ്ങളെന്നു വിളിക്കപ്പെടുന്നവ നശീകരണശക്തിയിൽ ചെറിയ ന്യൂക്ലിയർ ആയുധങ്ങൾക്കു അടുത്തെത്തുന്നുവെന്ന്” അവർ പറഞ്ഞു. ലോകത്തിന്റെ സായുധ സേനയാണ് ഭൂമിയിലെ ഒററപ്പെട്ട വലിയ മലിനീകരണ ഘടകം എന്നും പഠനം കണ്ടെത്തി, വാർഷികമായി അഞ്ചു വലിയ രാസനിർമ്മാണ കമ്പനികൾ ചേർന്നു നിർമ്മിക്കുന്നതിനേക്കാൾ കൂടുതൽ വിഷവസ്തുക്കൾ അവർ ഐക്യനാടുകളിൽത്തന്നെ ഉൽപ്പാദിപ്പിക്കുന്നു. (g91 11/22)
ഗർഭച്ഛിദ്രത്താലുള്ള മരണം
“നൈജീരിയായിൽ എല്ലാവർഷവും 10,000-ത്തോളം സ്ത്രീകൾ ഗർഭച്ഛിദ്രത്താലും 2,00,000 പേർ അതിന്റെ പ്രശ്നങ്ങളാലും ആശുപത്രിയിലാക്കപ്പെടുന്നു”വെന്ന് നൈജീരിയായുടെ സൺഡേ കോൺകോർഡ് റിപ്പോർട്ടു ചെയ്തു. ഒരുപക്ഷേ ഇത്തരം കേസുകളിൽ 20 ശതമാനത്തോളം കൗമാരപ്രായക്കാർ ഉൾപ്പെടുന്നു. “അനേകരും സ്വയമായി ഗർഭച്ഛിദ്രത്തിനു ശ്രമിക്കുന്നു”വെന്ന് അന്തർദ്ദേശീയ കുടുംബാസൂത്രണ സഹായകത്തിന്റെ ഒരു ഡയറക്ടർ ഡോ. ഉഷാ അസിയാ റിപ്പോർട്ടു ചെയ്തു. ലൈംഗികകാര്യങ്ങളിലുള്ള അജ്ഞതയാണ് ഗർഭച്ഛിദ്രത്തിലേക്കു നയിക്കുന്ന ഗർഭധാരണങ്ങൾക്കു വലിയ ഉത്തരവാദിത്വം വഹിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. (g91 11/22)
മദ്യവും ഹൃദ്രോഗവും
മദ്യത്തിന്റെ മിതമായ കുടി ഹൃദയസംബന്ധമായ രോഗങ്ങളുടെ അപകടം കുറക്കുന്നുവെന്ന് ഹാർവാർഡ് പൊതുജനാരോഗ്യ സ്ക്കൂളിലെ ശാസ്ത്രജ്ഞൻമാർ അവകാശപ്പെടുന്നുവെന്ന് ലാൻസെററ് റിപ്പോർട്ടുചെയ്തു. മദ്യം രക്തപ്രവാഹത്തിലെ, നല്ല കൊഴുപ്പെന്നു വിളിക്കപ്പെടുന്ന, രണ്ടു തരത്തിലുള്ള HDLന്റെ (ഉന്നത സാന്ദ്രതയുള്ള കൊഴുപ്പ്) അളവ് വർദ്ധിപ്പിക്കുന്നുവെന്ന് ഗവേഷകർ വിശ്വസിക്കുന്നു. HDL, കൊഴുപ്പുനിക്ഷേപങ്ങളാൽ അടഞ്ഞ ധമിനികളുടെ തടസ്സം നീക്കം ചെയ്യുന്നതായി കാണപ്പെടുന്നു, അങ്ങനെ ഹൃദയസംബന്ധമായ രോഗങ്ങൾ കുറക്കുന്നു. രക്തത്തിലെ LDL-ന്റെ (താഴ്ന്ന സാന്ദ്രതയുള്ള കൊഴുപ്പ്) അളവ് കുറച്ചുകൊണ്ട് രക്തം കട്ടിയാകുന്നത് തടയുന്നതിനും ഒരുപക്ഷേ മദ്യം സഹായിച്ചേക്കാം. LDL-ന്റെ ഉന്നത അളവ് ഹൃദ്രോഗങ്ങളിലെ ഒരു മുഖ്യ ഘടകം ആണ്. എന്നിരുന്നാലും, ഒരു വ്യക്തി മദ്യം ഉപയോഗിക്കുന്നെങ്കിൽ അയാൾ ‘ഉദരത്തിന്റെ ഗുണത്തിനുവേണ്ടി അല്പം മാത്രം വീഞ്ഞ്’ ഉപയോഗിക്കുന്നതാണു നല്ലത്.— 1 തിമൊഥെയൊസ് 5:23, NW (g91 12/8)
ടിവി ദുരുപയോഗം ചികിത്സിക്കാൻ ശിശുരോഗവിദഗ്ദ്ധർ
“ടെലിവിഷൻ പരിപാടികളിൽ ശിശുരോഗവിദഗ്ദ്ധർ കൂടുതൽ കർമ്മക്ഷമമായ പങ്കു വഹിക്കേണ്ടത് അടിയന്തിരമാണെന്ന്” പീഡിയാട്രിക് മാസിക ശുപാർശചെയ്യുന്നു. “ടെലിവിഷനിലെ അക്രമത്തിന്റെയും കുട്ടികൾക്ക് അനുചിതമായ മററു ഉള്ളടക്കങ്ങളുടെയും അധഃപതിപ്പിക്കുന്ന ഫലങ്ങളെക്കുറിച്ച് മാതാപിതാക്കളെ ബോധവാൻമാരാക്കണം” എന്ന് അതു കൂട്ടിച്ചേർത്തു. ടെലിവിഷൻ നിരീക്ഷിക്കുന്ന ശീലമുള്ള 311 കുടുംബങ്ങളിൽ നടത്തപ്പെട്ട ഒരു കനേഡിയൻ സർവ്വേ, എല്ലാവർക്കും കുറഞ്ഞപക്ഷം ഒരു ടെലിവിഷൻസെറെറങ്കിലും സ്വന്തമായി ഉണ്ടെന്നു വെളിപ്പെടുത്തി. പതിനാറു ശതമാനം കുടുംബാംഗങ്ങൾക്ക് അതു ദിവസം മുഴുവൻ പ്രവർത്തനനിരതമായിരുന്നു. “മാതാപിതാക്കളാലുള്ള ഒരു പരിമിതിയും ഇല്ലാതെ അനേകം കുട്ടികൾ ടെലിവിഷൻ നിരീക്ഷിക്കുന്നുവെന്നും, മായാത്ത മുദ്രപതിപ്പിക്കുന്നതും വികാരങ്ങളെ ഭേദിക്കാൻ പര്യാപ്തവുമായ ഒരു പ്രായത്തിൽത്തന്നെ അവർ അക്രമരംഗങ്ങൾക്കു സാക്ഷ്യം വഹിക്കുന്നുവെന്നും” നിരീക്ഷകർ കുറിക്കൊണ്ടു. ടെലിവിഷൻ ദുരുപയോഗത്തിന്റെ അപകടത്തെക്കുറിച്ചു മാതാപിതാക്കൾക്കു മുന്നറിയിപ്പു കൊടുക്കുന്നതിനു ശിശുരോഗവിദഗ്ദ്ധർ പ്രോൽസാഹിപ്പിക്കപ്പെട്ടു. (g91 12/8)
രക്തപ്പകർച്ച “ജീവന്റെ സമ്മാന”മല്ല
രക്തപ്പകർച്ചകൾ യഥാർത്ഥത്തിൽ ജീവരക്ഷാകരമാണോ? ഒട്ടനവധി വൈദ്യശാസ്ത്ര പ്രാമാണികർക്കു സംശയങ്ങളുണ്ട്. ആസ്ട്രേലിയായിലെ സിഡ്നി റോയൽ നോർത്ത് ഷോർ ആശുപത്രിയിലെ രക്തരോഗ വൈദ്യശാസ്ത്രവിഭാഗത്തിന്റെ ഡയറക്ടർ രക്തപ്പകർച്ചയുടെ സുരക്ഷിതത്വത്തെക്കുറിച്ചു മെഡിക്കൽ ജേർണൽ ഓഫ് ആസ്ട്രേലിയായിൽ ചർച്ചചെയ്യുന്നു. ക്യാൻസറിനും പകർച്ചവ്യാധിക്കും രക്തപ്പകർച്ചക്കും ഇടയിൽ കണ്ണികൾ നിലനിൽക്കുന്നുവെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ഈ പ്രമുഖ ഡോക്ടറെ ഉദ്ധരിച്ചുകൊണ്ട് ബ്രിസ്ബെയിൻ കുരീയർ-മെയിൽ ഇപ്രകാരം പറയുന്നു: “മുൻപ് ഒരു രക്തപ്പകർച്ച ജീവന്റെ സമ്മാനമായി കാണപ്പെട്ടിരുന്നു, എന്നാൽ സാഹചര്യം ഇപ്പോൾ വ്യത്യസ്തമായിരിക്കുന്നു. ജീവന്റെ സമ്മാനം രക്ഷ രഹിത ശസ്ത്രക്രിയയും പകർച്ചയുടെ ഒഴിവാക്കലും ആയിരുന്നേക്കാം എന്നു പൊതുവിൽ വിശ്വസിക്കപ്പെടുന്നു. വീണ്ടുമുണ്ടാകുന്ന ക്യാൻസറും ശസ്ത്രക്രിയാനന്തര രോഗസംക്രമണവും പരിഗണിക്കുമ്പോൾ ശസ്ത്രക്രിയാസമയത്തുള്ള രക്തപ്പകർച്ച ഒരു അപകട വസ്തുത ആയിരിക്കാമെന്നു പുതിയ വിവരങ്ങൾ നിർദ്ദേശിക്കുന്നു.” (g91 11⁄22)
ഗവൺമെൻറിന്റെ കഴിവുകേട്
ദാരിദ്ര്യത്തിന് എതിരെയുള്ള പോരാട്ടത്തിലെ ഗവൺമെൻറുകളുടെ ശേഷിയില്ലായ്മയെ ഈയിടെ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ യു.എൻ വികസന പദ്ധതി ഭർത്സിച്ചു. ചില വികസ്വര രാജ്യങ്ങളിൽ, “ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനുമുള്ളതിനേക്കാൾ കുറഞ്ഞപക്ഷം രണ്ടു മടങ്ങു കൂടുതലാണ് സൈനികച്ചെലവുകൾ”എന്ന് ഈ റിപ്പോർട്ടിനെ ഉദ്ധരിച്ചുകൊണ്ടു ഫ്രഞ്ച് ദിനപ്പത്രമായ ലീ മൊൻടേ വിശദീകരിക്കുന്നു. “വ്യവസായവൽകൃത രാജ്യങ്ങളെ അപേക്ഷിച്ചു സൈനികച്ചെലവുകൾ വികസ്വരരാജ്യങ്ങളിൽ മൂന്നു മടങ്ങു വേഗത്തിൽ ഉയർന്നിരിക്കുന്നുവെന്ന്” അതു കുറിക്കൊണ്ടു. “ഗൾഫ് യുദ്ധത്തിലെ പത്തു ദിവസങ്ങളിൽ ചെലവഴിച്ച തുക ലോകത്തിലെ ഓരോ കുട്ടിക്കും അടുത്ത പത്തു വർഷത്തേക്കു പ്രതിരോധ ഔഷധങ്ങളാൽ തടയാവുന്ന രോഗങ്ങളെ ചെറുക്കുന്നതിനു കുത്തിവെക്കാൻ മതിയായതു ആയിരുന്നുവെന്നു” റിപ്പോർട്ടുപ്രസ്താവിക്കുന്നു. (g91 12⁄8)
ഒരു മണിക്കൂർ നേരത്തെ തൊഴിലിനുവണ്ടി
ലോകത്തിനു ചുററുമുള്ള 49 വ്യത്യസ്ത സാമൂഹിക നിലകളിൽ നിന്നു 159 വ്യത്യസ്തതൊഴിലിലുള്ള ജോലിക്കാരുടെ സമ്പാദനപ്രാപ്തിയെ അടുത്തയിടെ നടത്തിയ പഠനം താരതമ്യപ്പെടുത്തിയെന്ന് ഫ്രഞ്ച് പത്രമായ ലീ മൊൻടേ റിപ്പോർട്ടു ചെയ്യുന്നു. അന്തർദ്ദേശീയ തൊഴിൽ സംഘടനയാൽ നടത്തപ്പെട്ട പഠനം, വ്യത്യസ്ത സ്ഥലങ്ങളിൽ തൊഴിലാളികളുടെ വാങ്ങൽപ്രാപ്തി എത്ര അനുപാതരഹിതമായിരിക്കാമെന്ന് കാണിക്കുന്നു. ഉദാഹരണത്തിന്, സുഡാനിലെ ഒരു നെയ്ത്തുകാരൻ, ശ്രീലങ്കയിലെ ഒരു വെയിററർ, യൂഗോസ്ലാവിയായിലെ ഒരു നൂൽനൂൽപ്പുകാരൻ, ബംഗ്ലാദേശിലെ ഒരു ബസ് ഡ്രൈവർ, മദ്ധ്യ ആഫ്രിക്കൻ റിപ്പബ്ലിക്കിലെ ഒരു റൊട്ടിനിർമ്മാതാവ്, ഇവരെല്ലാവരും വെറും ഒരു കിലോഗ്രാം അരി വാങ്ങുന്നതിനുവേണ്ടി മൂന്നു മണിക്കൂറിലേറെ ജോലിചെയ്യേണ്ടതുണ്ട്. അതിനു വിപരീതമായി, ഫ്രഞ്ചുപോളിനേഷ്യയിലെ ഒരു ഓഫീസുജോലിക്കാരന് അല്ലെങ്കിൽ സ്വീഡനിലെ ഒരു മരയാശാരിക്കു വെറും ഒരു മണിക്കൂർ നേരത്തെ ജോലിയുടെ വേതനംകൊണ്ട് കുറഞ്ഞപക്ഷം 9 കിലോഗ്രാം അരി വാങ്ങാൻ കഴിയും. (g91 11⁄22)
എളിയ ഉരുളക്കിഴങ്ങിന്റെ മൂല്യം
“യൂറോപ്യൻ ജേതാക്കൾ അമേരിക്കയിൽ എത്തിയപ്പോൾ ലോഹങ്ങളും വിലയേറിയ കല്ലുകളുമാണ് സമ്പത്ത് എന്ന ആശയത്തോടെയാണു വന്നത്. ഉരുളക്കിഴങ്ങിന്റെ സാമ്പത്തികമൂല്യം ‘കണ്ടുപിടിക്കുന്നതിനു’ മൂന്നു നൂററാണ്ടുകൾ കഴിയേണ്ടിയിരുന്നു” എന്ന് അർജൻറീനയിലെ ബാഴ്സിലോണിയാമേഖലാ യൂണിവേഴ്സിററി കേന്ദ്രത്തിലെ എഡ്വേർഡ് എച്ച്. റാപോപോർട്ട് ബ്രസീലിയൻ മാസികയായ സിയൻസിയാ ഹോജേയിൽ പ്രസ്താവിക്കുന്നു. ഉരുളക്കിഴങ്ങുകൾ ഏററവും പ്രധാനപ്പെട്ടതും പോഷകഗുണമുള്ളതുമായ ഭക്ഷണങ്ങളിൽ ഒന്നും, പല ജീവകങ്ങൾ അടങ്ങിയവയുമാണ്. ഇക്കാരണത്താൽ അവ വാർഷികമായി കോടിക്കണക്കിനു ഡോളറുകളായി വിലമതിക്കപ്പെടുന്നു. റാപോപോർട്ട് കൂട്ടിച്ചേർക്കുന്നു: “ഒരു വർഷത്തിൽ ലോകത്തു വിളയിക്കുന്ന ഉരുളക്കിഴങ്ങിന്റെ മൂല്യം, സ്പെയിൻ അമേരിക്കയിൽനിന്നു പിടുങ്ങിയ ആകെ സ്വർണ്ണത്തേക്കാളും വെള്ളിയേക്കാളും വളരെ ഉയർന്നതാണ്”. (g91 11⁄22)
ഭക്ഷണത്തിനിടയിലെ സംഗീതം
പശ്ചാത്തല സംഗീതത്തിനു തീററിശീലങ്ങളിലുള്ള ഫലത്തേക്കുറിച്ചു ഗവേഷകർ പഠനം നടത്തിക്കൊണ്ടിരിക്കുന്നു. ഒരു പഠനത്തിൽ, വ്യത്യസ്ത തരത്തിലുള്ള സംഗീതം ശ്രവിച്ചുകൊണ്ട് ആളുകൾ ഒരു ഭക്ഷണസമയത്ത് എത്രമാത്രം ചവക്കുന്നുവെന്ന് അവർ എണ്ണി. ദ ടഫ്സ് യൂണിവേഴ്സററി ഡയററ് ആൻഡ് ന്യുട്രീഷൻ ലെററർ റിപ്പോർട്ടു ചെയ്യുന്നതനുസരിച്ച് ഒരു പശ്ചാത്തല സംഗീതവും ഇല്ലാതിരുന്നപ്പോൾ, പങ്കുപററിയിരുന്നവർ “ഒരു മിനിററിൽ ശരാശരി 3.9 ശതമാനം എന്ന നിരക്കിൽ ചവച്ചു തിന്നു”, അതിൽ മൂന്നുപേർ തങ്ങളുടെ പാത്രം കഴുകിയതിനുശേഷം വീണ്ടും കൂടുതൽ ഭക്ഷണം ആവശ്യപ്പെട്ടുകൊണ്ടുതന്നെ. “ആവേശഭരിതമായ ഈണങ്ങൾ” പാടിച്ചപ്പോൾ, കഴിക്കുന്നവർ “ഒരു മിനിററിൽ 5.1 ശതമാനം എന്ന നിരക്കിൽ ചവച്ചു.” നേരേമറിച്ച്, “ശാന്തമായ ഫ്ളൂട്ട് വാദ്യോപകരണങ്ങൾ ചവക്കലിന്റെ വേഗത മിനിററിൽ 3.2 ആയി കുറച്ചു—ചവക്കൽ ചെറുതുമായി തീർന്നു”എന്നു റിപ്പോർട്ടു കൂട്ടിച്ചേർക്കുന്നു. രണ്ടാമത്തെ സന്ദർഭത്തിൽ ആരും കൂടുതൽ ഭക്ഷണത്തിനുവേണ്ടി ചോദിച്ചില്ല. വാസ്തവത്തിൽ, നിറഞ്ഞതായി അനുഭവപ്പെട്ടതുകൊണ്ട് മിക്കവരും ഭക്ഷണം മിച്ചം വെച്ചു. അവർ ഭക്ഷണം ഏററവും രുചികരമായിരുന്നുവെന്നും അവകാശപ്പെട്ടു. റിപ്പോർട്ടുപ്രകാരം, അവർക്കു വളരെ “കുറച്ചു ദഹനപ്രശ്നങ്ങളേ” ഉണ്ടായിരുന്നുള്ളു. (g91 12⁄8)
ലോകവ്യാപക നിരക്ഷരത കുറയുന്നു
“നടാടെ, ഈ അടുത്തകാലങ്ങളിൽ ലോകത്തിലെ നിരക്ഷരരായ ആളുകളുടെ എണ്ണം നേരിയ തോതിൽ താഴ്ന്നു” എന്ന് ദ ന്യൂയോർക്ക് ടൈംസ് പ്രസ്താവിക്കുന്നു. “ഐക്യരാഷ്ട്രങ്ങളിലെ വിദ്യാഭ്യാസ, ശാസ്ത്ര, കാർഷികസ്ഥാപനത്താൽ പ്രസിദ്ധീകരിക്കപ്പെട്ട റിപ്പോർട്ട് 1990-ൽ നിരക്ഷരരായ ആളുകളുടെ എണ്ണം 94.8 കോടി ആയിരിക്കുമെന്ന് നിർണ്ണയിച്ചു, ഇത് 1985-ലെ നിർണ്ണയമായ 95 കോടിയിൽ നിന്ന് ഒരു കുറവു തന്നെ”. ലോകജനസംഖ്യയിൽ ഏതാണ്ട് 26.6 ശതമാനം പേർ നിരക്ഷരരാണ്. ഇപ്പോഴത്തെ പ്രവണത തുടരുന്നുവെങ്കിൽ, 2000 ആണ്ട് ആകുമ്പോഴക്കും അത് 21.8 ശതമാനം അല്ലെങ്കിൽ 93.5 കോടിയായി കുറയും. ആകസ്മികമായി, കഴിഞ്ഞവർഷത്തെ അന്താരാഷ്ട്ര സാക്ഷരതാ വർഷമായി നാമകരണം ചെയ്തിരുന്നു. സാക്ഷരത പുരോഗമിപ്പിക്കുന്നതിനുള്ള ദരിദ്രരാഷ്ട്രങ്ങളുടെ ഭാഗത്തെ ഏറിയ മനസ്സൊരുക്കവും കൂടാതെ വ്യവസായവൽകൃത രാഷ്ട്രങ്ങളിലെ അടിസ്ഥാനവിദ്യാഭ്യാസത്തെക്കുറിച്ചുള്ള ബോധവും 10 മുതൽ 20 ശതമാനത്തിനിടക്കാണെന്ന് നിർണ്ണയിച്ചു. (g91 11/22)