പ്രപഞ്ചത്തിലേക്ക് ഉററുനോക്കൽ
ഹവായിയിലെ ഉണരുക! ലേഖകൻ
കാലത്തിലേക്കു പിന്തിരിഞ്ഞു നോക്കാൻ നിങ്ങൾ ആഗ്രഹിച്ചാൽ നിങ്ങൾക്കതിനു കഴിയുമോ? ഉത്തരം ഉവ്വ് എന്നാണ്!
വാസ്തവത്തിൽ, നക്ഷത്രനിബിഡമായ ആകാശത്തേക്കുനോക്കുന്ന ഓരോസമയത്തും നാം ഭൂതകാലത്തിലേക്ക് ഉററുനോക്കുകയാണ്. പിന്നിട്ട കാലത്തിന്റെ അത്തരം സമ്മോഹനമായ കാഴ്ച്ച ആസ്വദിക്കുന്നതിനു നമുക്ക് എവിടെ പോകാൻ കഴിയും? കൊള്ളാം, ഹവായി കണ്ടെത്താനായി നക്ഷത്രങ്ങളെ പിൻതുടർന്ന പുരാതന പോളിനേഷ്യക്കാരേപ്പോലെ, ഇന്നു നക്ഷത്രങ്ങളെ നിരീക്ഷിക്കുകയോ പിൻതുടരുകയോ ചെയ്യാൻ ശ്രമിക്കുന്ന അനേകർ ഈ ദ്വീപുസംസ്ഥാനത്തിലേക്കു വരുന്നു. എന്നിരുന്നാലും, ജ്യോതിശാസ്ത്രസാങ്കേതികവിദ്യയുടെ ഏററവും ഉയർന്ന രൂപം അവർ കണ്ടെത്തുന്നു—ഭൂതകാലത്തിലേക്കു കൂടുതൽ വിദൂരത്തിൽ നോക്കാൻ മനുഷ്യരെ സഹായിക്കുന്ന ഒരു സാങ്കേതികശാസ്ത്രം തന്നെ.
നമുക്കു ഹവായി ദ്വീപിലേക്ക് അഥവാ ബിഗ് ഐലൻഡിലേക്കു പോകാം. അവിടെ മൗണാ കീ എന്നു വിളിക്കപ്പെടുന്ന കെട്ടടങ്ങിയ ഒരു അഗ്നിപർവ്വതത്തിന്റെ മുകളിലേക്കു നാം കയറും. 4,205 മീററർ ഉയരത്തിൽ പ്രപഞ്ചത്തിലേക്ക് ഉററുനോക്കാൻ അർപ്പിക്കപ്പെട്ട ലോകത്തിലെ ഏററവും നല്ല ബഹിരാകാശനിരീക്ഷണശാലകളിൽ ചിലവ നാം സന്ദർശിക്കും.
മൗണാ കീയിൽ കയറൽ
പ്രഭാതത്തിൽ ആരംഭിക്കുന്ന മൗണാ കീയുടെ മുകളിലേക്കുള്ള ഞങ്ങളുടെ യാത്ര സുദീർഘവും വളഞ്ഞുപുളഞ്ഞതുമാണ്. ഒരു വർഷത്തിൽ 500 സെൻറീമീറററിനുമേൽ വർഷപാതമുള്ള താഴ്വാരത്തിലെ ഉഷ്ണമേഖലാകാലാവസ്ഥ വിട്ട് ആണ്ടുവട്ടത്തിൽ അനേകമാസങ്ങളോളം മഞ്ഞുമൂടിക്കിടക്കുന്ന ഉയർന്ന നിർജ്ജീവ അഗ്നിപർവതത്തിന്റെ മുകളിലത്തെ ശൂന്യചരിവുകളിലേക്ക് ഞങ്ങൾ കയറുന്നു. ഏററവും മുകളിലുള്ള വൃക്ഷനിരയും പിന്നിട്ടു മുകളിലോട്ടു കയറുമ്പോൾ ചെങ്കുത്തായതും അപകടം നിറഞ്ഞതുമായ മോശമായ ഒരു പാതയിൽ നാം എത്തുന്നു. നാലു ചക്രങ്ങളും വലിക്കുന്ന ഒരു വാഹനം ആവശ്യമായിരിക്കുന്നതെന്തുകൊണ്ടെന്ന് ഇപ്പോൾ നാം മനസ്സിലാക്കുന്നു.
അന്തിമമായി, ഗിരിശൃംഗത്തിലെത്തുന്ന നാം അങ്ങിങ്ങായി സ്ഥിതിചെയ്യുന്ന അനേകം വാനനിരീക്ഷണശാലകൾ കാണുന്നു. ഇവിടത്തെ അന്തരീക്ഷം ശുദ്ധവും വ്യക്തവും യഥാർത്ഥത്തിൽ സുതാര്യവുമാണ്. ഞങ്ങൾ വാഹനം പാർക്കു ചെയ്തിട്ടു പുറത്തിറങ്ങുന്നു. വേഗതയുള്ള ശീതക്കാററ് ക്ഷണത്തിൽ ഞങ്ങളെ തണുപ്പിക്കുന്നു. മത്തുപിടിപ്പിക്കുന്ന ഒരു ഹർഷോൻമാദം ഞങ്ങളിലേക്കു പാഞ്ഞുകയറുന്നു. ചുററുമുള്ള മേഘാവരണത്തിനു മീതെ, മറെറല്ലാഭൂപ്രദേശ സമുദ്ര വീക്ഷണങ്ങളിൽനിന്നും വിച്ഛേദിക്കപ്പെട്ടതുപോലെ തോന്നുമാറ് ഞങ്ങൾ ശൂന്യമായ അഗ്നിപർവതത്തിനു മുകളിൽ നിൽക്കുകയാണ്!
എന്തുകൊണ്ടിവിടെ?
ബാഹ്യാകാശത്തിലേക്കും ഭൂതകാലത്തിലേക്കും ഉററുനോക്കാനായി ജ്യോതിശ്ശാസ്ത്രജ്ഞർ 1960-കളുടെ പ്രാരംഭത്തിൽ തങ്ങളുടെ ആദ്യത്തെ ബിഗ് ഐലൻഡ് വാനനിരീക്ഷണശാല നിർമ്മിക്കാൻ തുടങ്ങി. എന്നാൽ ഇവിടെ പസഫിക് സമുദ്രത്തിൽ വിദൂരത്തിലുള്ള ഒരു ദ്വീപ അഗ്നിപർവതത്തിന്റെ മുകളിൽ എന്തുകൊണ്ട്?
നക്ഷത്രനിബിഡമായ ആകാശത്തെ സൂക്ഷ്മനിരീക്ഷണം നടത്തുന്നതിന് ഈ പ്രത്യേക സ്ഥാനം വളരെ പ്രയോജനകരമായിരിക്കുന്നതിനു നാല് അടിസ്ഥാനകാരണങ്ങൾ ഉണ്ട്: (1) വാർഷികമായുള്ള തെളിഞ്ഞ രാത്രികളുടെ ഉയർന്ന ശതമാനം; (2) തടസ്സം കുറഞ്ഞ കാഴ്ച്ച പ്രദാനം ചെയ്യുന്ന വായുവിന്റെ സ്വച്ഛതയും സ്ഥിരതയും; (3) ബിഗ് ഐലൻഡിലെ നഗരവെളിച്ചനിയന്ത്രണനിയമങ്ങളാൽ സംരക്ഷിക്കപ്പെടുന്ന രാത്രിയിലെ ഏററവും താഴ്ന്ന പ്രകാശനില; (4) വളരെ താഴ്ന്ന ഈർപ്പം എന്നിവ. അവസാനത്തെ ആ ഘടകം പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? എന്തെന്നാൽ ഈർപ്പം ചിലതരം ഉപകരണങ്ങളുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നു.
ബഹിരാകാശത്തെ ഉററുനോക്കുന്നതിന് ഈ സ്ഥാനത്തെ ഉത്തമമാക്കുന്ന അസാധാരണമായ അന്തരീക്ഷഗുണങ്ങൾ നഗ്നനേത്രത്താൽപോലും നമുക്ക് അനായാസം കാണാൻ കഴിയും. നക്ഷത്രങ്ങളെ നിരീക്ഷിക്കുന്നതിന് ഏതാണ്ട് കുററമററ സ്ഥാനമായി മൗണാ കീ കരുതപ്പെടുന്നതിൽ അതിശയമില്ല.
വാനനിരീക്ഷണനിലയങ്ങൾക്കുള്ളിൽ
ഞങ്ങൾ വഴികാട്ടിയെ കണ്ടുമുട്ടുകയും അവളോടൊത്തു ഡബ്ലിയു. എം. കെക്ക് വാനനിരീക്ഷണനിലയത്തിലേക്ക് പോകുകയും ചെയ്യുന്നു. ഇന്നോളം നിർമ്മിക്കപ്പെട്ടിട്ടുള്ളതിൽ വച്ച് ഏററവും വലുതും അതിശക്തവുമായ ദൂരദർശിനി ഇവിടെയുണ്ട്.
ജ്യോതിശ്ശാസ്ത്രജ്ഞർ മേലാൽ നഗ്നനേത്രങ്ങൾകൊണ്ട് ഈ ദൂരദർശനികളിൽ കൂടി നോക്കുന്നില്ല എന്ന് നാം ഉള്ളിലേക്കു പ്രവേശിക്കവേ ഉടൻതന്നെ മനസ്സിലാക്കുന്നു. ഇല്ല, ആ നാളുകൾ പൊയ്പ്പോയിരിക്കുന്നു! ഇന്ന് ശാസ്ത്രജ്ഞൻമാർ ശക്തിയേറിയ കമ്പ്യൂട്ടറുകളിലൂടെയും മററു സങ്കീർണ്ണ ഉപകരണങ്ങളിലൂടെയും ദൂരദർശിനികളുമായി പരസ്പരപ്രവർത്തനം നടത്തുന്നു. കമ്പ്യൂട്ടർസഹായമുള്ള ഈ സജ്ജീകരണത്തിനു നഗ്നനേത്രങ്ങൾകൊണ്ട് കാണാൻ കഴിയുന്നതിന്റെ ശതകോടിക്കണക്കിനു മടങ്ങ് കാണാൻ പ്രാപ്തിയുണ്ട്.
മനസ്സിനെ അമ്പരപ്പിക്കുന്നത്, അല്ലേ? തങ്ങൾ ശേഖരിച്ചതിനെ വിലയിരുത്തിക്കൊണ്ട് മാസങ്ങളോളം തങ്ങളെ തിരക്കുള്ളവരാക്കിനിർത്താൻ കഴിയുന്നത്ര വിവരങ്ങൾ ഏതാനും ചില ദിവസങ്ങൾകൊണ്ട് ജ്യോതിശ്ശാസ്ത്രജ്ഞർക്ക് ഈ സങ്കേതികവിദ്യയിലൂടെ സമ്പാദിക്കാൻ കഴിയും.
ഡബ്ലിയു. എം. കെക്ക് വാനനിരീക്ഷണനിലയത്തെ ബഹിരാകാശ സങ്കേതികവിദ്യയുടെ മുൻനിരയിൽ നിറുത്തുന്നത് എന്താണെന്നുള്ളതിലേക്ക് ഞങ്ങളുടെ ഗൈഡ് ഞങ്ങളുടെ ശ്രദ്ധ തിരിക്കുന്നു—അതിലെ ദൂരദർശിനിയുടെ അതുല്യ രൂപസംവിധാനം തന്നെ. ഓരോന്നിനും 1.8 മീററർ നീളമുള്ള 36 ഷഡ്ഭുജദർപ്പണഖണ്ഡങ്ങൾ നാം കാണുന്നു. ഇവ 10 മീററർ വ്യാസമുള്ള ഒരു ദർപ്പണത്തിനു തുല്യമാണ്.
ജ്യോതിശ്ശാസ്ത്രഗവേഷണത്തിനു കാലിഫോർണിയാ അസോസിയേഷന്റെ ഒരു വാർത്താപ്രസിദ്ധീകരണം ഈ ദൂരദർശിനി എങ്ങനെ പ്രവർത്തിക്കുന്നു എന്നു വിവരിച്ചുകൊണ്ട് ഇങ്ങനെ പ്രസ്താവിക്കുന്നു: “ഒരു ഇഞ്ചിന്റെ ഒരു ദശലക്ഷത്തിൽ ഒന്നു വരെയുള്ള—ഒരു തലമുടിയുടെ വീതിയുടെ ആയിരത്തിൽ ഒന്നിലും കുറവ്—സൂക്ഷ്മതയിൽ ഇലക്ട്രോണിക് സഹായത്താൽ നിയന്ത്രിക്കപ്പെടുന്ന അവയുടെ സ്ഥാനങ്ങൾനിമിത്തവും,” അതിലെ ദർപ്പണങ്ങളിൽ നാലിലൊന്നു മാത്രം സ്ഥാനങ്ങളിൽ നിർത്തുന്നതിനാലും അത് കാലിഫോർണിയായിലെ “പലോമർ വാനനിരീക്ഷണകേന്ദ്രത്തിലുള്ള 5 മീററർ ഹെയ്ൽ ദൂരദർശിനിയുടെ ശക്തിയോടു ഇപ്പോൾത്തന്നെ തുല്യമാണ്”.
അതുകൊണ്ടു തീർന്നില്ല. ഇപ്പോഴും നിർമ്മാണത്തിലിരിക്കുന്ന ഇതിനോടു ചേർന്നു രണ്ടാമതൊരു ദൂരദർശിനി സ്ഥാപിക്കുന്നതിനുള്ള ഫണ്ട് ഇപ്പോൾത്തന്നെ ലഭിച്ചതേയുള്ളുവെന്ന് ഞങ്ങളുടെ ഗൈഡ് അറിയിക്കുന്നു. ഈ ഇരട്ട ദൂരദർശിനികൾ, സാധ്യമാകുമെന്ന് മുൻപു കരുതിയിരുന്നതിനേക്കാൾ അതിവിദൂരത്തിലേക്കു നോക്കിക്കൊണ്ട് ഭീമാകാരമായ ബഹിരാകാശ ബൈനോക്കുലറുകളുടെ ഒരു ജോടിയായി വർത്തിക്കും. ഇവിടെയായിരിക്കുന്നതു വാസ്തവത്തിൽ ആവേശജനകമാണ്!
എന്നിരുന്നാലും, ഇത്ര ഉയരത്തിൽ ഞങ്ങൾ അതിരുകടന്ന് ആവേശഭരിതരായിത്തീരാൻ ആഗ്രഹിക്കുന്നില്ല, എന്തെന്നാൽ ഞങ്ങളിൽ ഹൈപ്പോക്സിയായ്ക്കുള്ള സാധ്യത, ശരീരകലകളിലെ ഓക്സിജന്റെ കുറവ്, വ്യക്തമാണ്. ചിന്തകളെ കേന്ദ്രീകരിക്കാനും സംസാരത്തിന് രൂപംകൊടുക്കാനും ഞങ്ങൾ പാടുപെടുമ്പോൾ ഞങ്ങളുടെ മാനസികകൂർമ്മത ഏററവും നന്നായി പ്രവർത്തിക്കുന്നില്ല എന്നു ഞങ്ങൾ മനസ്സിലാക്കുന്നു. വാസ്തവത്തിൽ ഇത്ര ഉയരത്തിൽ വളരെ വേഗത്തിൽ നീങ്ങുന്നത് അല്ലെങ്കിൽ വളരെയധികം ഊർജ്ജം പ്രയോഗിക്കുന്നത് തലവേദനക്കും ഓക്കാനത്തിനും ബോധക്ഷയത്തിനും കാരണമായേക്കാം. തീർച്ചയായും മോശമായ ആരോഗ്യമുള്ള യാതൊരുവനും ഉള്ള സ്ഥലമല്ലിത്.
അതുകൊണ്ട്, ഈ ഗിരിശൃംഗത്തിൽ അഞ്ചു മണിക്കൂർ ചെലവഴിച്ചശേഷം പർവതത്തിൽനിന്നു 2,800 മീററർ താഴേക്ക് ഇറങ്ങാനുള്ള സമയമായി. ഈ ഘട്ടം വരെ സംഭവബഹുലമായ ഒരു പ്രഭാതമാണുണ്ടായിരിക്കുന്നത്.
നക്ഷത്രങ്ങൾ നമ്മോട് എന്താണ് പറയുന്നത്?
രണ്ടായിരത്തിഎണ്ണൂറു മീററർ ഉയർന്ന ഈ സ്ഥാനത്ത് 50 ജ്യോതിശ്ശാസ്ത്രജ്ഞൻമാർക്കും പിൻതുണക്കാരായ വ്യക്തികൾക്കും പാർപ്പിടവും മററു സൗകര്യങ്ങളും ഉണ്ട്. കൂടാതെ ഈ ഉയരത്തിൽ ഒരു സന്ദർശകകേന്ദ്രവും ഉണ്ട്, അവിടെ നിങ്ങൾക്ക് മൗണാ കീ വാനനിരീക്ഷണനിലയങ്ങളേക്കുറിച്ചുള്ള പ്രസംഗങ്ങൾ കേൾക്കാൻ കഴിയും.
കൂടാതെ, തങ്ങാനാഗ്രഹിക്കുന്നവർക്ക് ഒരു സൗജന്യസത്ക്കാരം എന്ന നിലയിൽ, ഹവായി യൂണിവേഴ്സിററിയിലെ പ്രഗത്ഭരായ ശാസ്ത്രജ്ഞരിൽ ഒരാൾ നൽകുന്ന വ്യാഖ്യാനങ്ങൾസഹിതം ഒരു 28 സെൻറീമീററർ ദൂരദർശിനിയിലൂടെയുള്ള നക്ഷത്രങ്ങളുടെ രാത്രികാലകാഴ്ച്ചയും ഉണ്ടായിരിക്കും. ഞങ്ങൾ ചെയ്തതുപോലെ നിങ്ങൾ താമസിക്കുന്നുവെങ്കിൽ നിങ്ങൾ നിരാശരാകുകയില്ല. ചുരുക്കിപ്പറഞ്ഞാൽ, അതു നക്ഷത്രങ്ങൾ നൽകുന്ന സാക്ഷ്യം മനസ്സിലാക്കുന്നതിനും ഏററവും അസാധാരണമായ ഒരു ദിനത്തിന് സമാപനം കുറിക്കുന്നതിനും ഉള്ള ഉത്തമമായ മാർഗ്ഗമാണ്.
കാലത്തിലേക്കു പിന്തിരിഞ്ഞുനോക്കാൻ കഴിയുമെന്ന് ഞങ്ങൾ നേരത്തേ പ്രസ്താവിച്ചത് എന്തുകൊണ്ടാണെന്ന് നിങ്ങൾ ആശ്ചര്യപ്പെടുന്നുണ്ടായിരിക്കാം. ഈ ആശയം മനസ്സിലാക്കാൻ ഒരു ഉദാഹരണം നിങ്ങളെ സഹായിച്ചേക്കാം. ദൃഷ്ടാന്തത്തിന്, ആണ്ട്രോമെഡാ ഗാലക്സി തന്നെ എടുക്കുക. ഒരു തെളിഞ്ഞ രാത്രിയിൽ അതിന്റെ പ്രകാശം നഗ്നനേത്രങ്ങൾക്ക് ദൃശ്യമായിരിക്കാം. ആ ഒററപ്പെട്ട നക്ഷത്രമണ്ഡലം ഭൂമിയിൽനിന്ന് എത്ര അകലത്തിലാണെന്നും പ്രകാശം ഒരു സെക്കൻഡിൽ 2,99,792 കിലോമീററർ വേഗത്തിൽ സഞ്ചരിക്കുന്നുവെന്നും അറിയാവുന്നതുകൊണ്ട്, ഇപ്പോൾ ശാസ്ത്രജ്ഞൻമാർ ആണ്ട്രോമെഡാ ഗാലക്സിയിൽനിന്നു വരുന്ന പ്രകാശം 15,00,000 വർഷം പഴക്കമുള്ളതാണെന്ന് തിട്ടപ്പെടുത്തിയിരിക്കുന്നു! അതെ, നക്ഷത്രവെളിച്ചത്തെ വീക്ഷിക്കുന്നതു യഥാർത്ഥത്തിൽ ഭൂതകാലത്തിലേക്കു പിന്തിരിഞ്ഞു നോക്കൽതന്നെയാണ്.
മൗണാ കീയിലെ മെച്ചപ്പെട്ട ദൂരദർശിനികളാൽ സജ്ജനായി, മനുഷ്യനു കാലത്തിലേക്കു കുറേക്കൂടെ പിന്തിരിഞ്ഞുനോക്കാനും ബാഹ്യാകാശത്തിൽ കുറേക്കൂടെ വിദൂരത്തിലേക്കു നോക്കാനും ഇന്നു പ്രാപ്തിയുണ്ട്. ഇത് ആധുനിക ദൂരദർശിനികൾ നഗ്നനേത്രങ്ങളേക്കാൾ വളരെയധികം ശക്തമായതുകൊണ്ടാണ്. തീർച്ചയായും, ഇന്നത്തെ സാങ്കേതികവിദ്യ ഉപയോഗിച്ച്, ജ്യോതിശ്ശാസ്ത്രജ്ഞർ എട്ടു ശതകോടി വർഷം പഴക്കമുള്ള പ്രകാശം കാണുന്നുവെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. അത്തരം വിവരങ്ങൾ ശേഖരിക്കുന്നതിനാൽ നക്ഷത്രങ്ങൾ എങ്ങനെ ആരംഭിച്ചുവെന്നും പ്രപഞ്ചം എങ്ങനെ വികാസം പ്രാപിച്ചുവെന്നും കൂടുതൽ മെച്ചമായി മനസ്സിലാക്കാൻ കഴിയുമെന്ന് അവർ പ്രത്യാശിക്കുന്നു.
തീർച്ചയായും സന്ദർശകരായ ഞങ്ങൾക്ക് ഇത് മറേറതു ദിവസത്തേയും പോലുള്ള ഒന്നായിരുന്നില്ല. ഞങ്ങൾ കണ്ടത് ഞങ്ങളുടെ സ്മരണയിൽ ദീർഘകാലം പതിഞ്ഞിരിക്കും. ശാസ്ത്രജ്ഞൻമാർ ഇപ്പോൾ കാണുന്നതും ഇനിയും കാണാനിരിക്കുന്നതും സൃഷ്ടിയിലെ അത്ഭുതങ്ങളിൽ നാം ആശ്ചര്യഭരിതരായിത്തീരാനിടയാക്കുന്നു. മേലാൽ നാം രാത്രിയിലെ നക്ഷത്രനിബിഡമായ ആകാശത്തെ കേവലം നോക്കിയിട്ടു കടന്നുപോകുകയില്ല. അതുകൊണ്ട് ഇന്നുമുതൽ ഈ സന്ദർഭവും ഈ പർവതനിരീക്ഷണസ്ഥാനത്തിന്റെ മനോഹാരിതയും ഞങ്ങൾ ഓർത്തിരിക്കും.
ആശ്ചര്യത്തിന്റെ ഇത്തരമൊരു ഉറവിടമായ അഖിലാണ്ഡത്തെ നിർമ്മിച്ചവനെ വിലമതിക്കാൻ അത്തരം അനുഭവങ്ങൾ നമ്മേയെല്ലാം പ്രേരിപ്പിക്കട്ടെ.—യെശയ്യാവ് 40:26; 42:5. (g91 12/8)
[25-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
California Association for Research in Astronomy