വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g93 12/8 പേ. 3-4
  • വർഗം എന്താണ്‌?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • വർഗം എന്താണ്‌?
  • ഉണരുക!—1993
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • മനുഷ്യ​രെ വർഗീ​ക​രി​ക്കു​ന്ന​തി​ലെ പ്രശ്‌നം
  • “മമനു​ഷ്യ​ന്റെ ഏററവും അപകട​ക​ര​മായ സങ്കല്‌പം”
  • എല്ലാ വർഗങ്ങളും സമാധാനത്തിൽ ഒത്തു വസിക്കുമ്പോൾ
    ഉണരുക!—1993
  • വർഗാഭിമാനം സംബന്ധിച്ചെന്ത്‌?
    ഉണരുക!—1998
  • മാനവ വംശങ്ങൾ
    തിരുവെഴുത്തുകളിൽനിന്ന്‌ ന്യായവാദം ചെയ്യൽ
  • വർഗ്ഗത്തെ സംബന്ധിച്ച്‌ നമുക്കറിയാവുന്നത്‌
    ഉണരുക!—1991
കൂടുതൽ കാണുക
ഉണരുക!—1993
g93 12/8 പേ. 3-4

വർഗം എന്താണ്‌?

വർഗം! ആ പദം നിങ്ങളു​ടെ മനസ്സി​ലേക്ക്‌ എന്താണു കൊണ്ടു​വ​രു​ന്നത്‌? ചിലരെ സംബന്ധി​ച്ചി​ട​ത്തോ​ളം അതു വിവേ​ച​ന​വും മർദന​വും ആണ്‌. മററു ചിലർക്ക്‌ അതു വിദ്വേ​ഷ​ത്തി​ന്റെ​യും കലാപ​ങ്ങ​ളു​ടെ​യും കൊല​പാ​ത​ക​ത്തി​ന്റെ പോലും പര്യാ​യ​മാണ്‌.

ഐക്യ​നാ​ടു​ക​ളി​ലെ വർഗീയ കലാപ​ങ്ങൾമു​തൽ ദക്ഷിണാ​ഫ്രി​ക്ക​യി​ലെ വർണവി​വേ​ച​നം​വരെ, പൂർവ യൂറോ​പ്പി​ലെ വംശീയ സംഘങ്ങൾക്കി​ട​യി​ലെ യുദ്ധങ്ങൾമു​തൽ ശ്രീലങ്ക, പാക്കി​സ്ഥാൻ എന്നിവ പോലുള്ള സ്ഥലങ്ങളി​ലെ പോരാ​ട്ട​ങ്ങൾവരെ, വർഗം പറഞ്ഞറി​യി​ക്കാ​നാ​വാത്ത മാനു​ഷിക ദുരി​ത​ത്തി​ന്റെ​യും നാശത്തി​ന്റെ​യും സംഗമ​ബി​ന്ദു​വാ​യി മാറി​യി​രി​ക്കു​ന്നു.

എന്നാൽ സംഗതി ഇങ്ങനെ​യാ​യി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? ആളുകൾ തികച്ചും മറെറ​ന്തി​നെ​യും വച്ചു​പൊ​റു​ക്കു​ന്ന​താ​യി തോന്നുന്ന ദേശങ്ങ​ളിൽപ്പോ​ലും വർഗം കോളി​ളക്കം സൃഷ്ടി​ക്കുന്ന ഒരു വിവാ​ദ​വി​ഷയം ആയിരി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? ഇത്രയ​ധി​കം കുഴപ്പ​ങ്ങ​ളും അനീതി​യും ആളിക്ക​ത്തി​ക്കുന്ന ഒരു ഫ്യൂസാ​യി വർഗത്തെ മാററു​ന്നത്‌ എന്താണ്‌? ലളിത​മാ​യി പറഞ്ഞാൽ, വ്യത്യസ്‌ത വർഗങ്ങ​ളിൽപ്പെട്ട ആളുകൾക്ക്‌ ഒത്തു​പോ​കാൻ കഴിയാ​ത്തത്‌ എന്തു​കൊ​ണ്ടാണ്‌?

ഈ ചോദ്യ​ങ്ങൾക്ക്‌ ഉത്തരം പറയു​ന്ന​തി​നു വർഗം എന്താ​ണെ​ന്നും ഏതെല്ലാം വിധങ്ങ​ളിൽ വർഗങ്ങൾ വ്യത്യാ​സ​പ്പെ​ട്ടി​രി​ക്കു​ന്നെ​ന്നും ഉള്ളതി​ല​ധി​കം നാം അറി​യേ​ണ്ട​തുണ്ട്‌. ഇപ്പോ​ഴത്തെ വർഗബ​ന്ധ​ങ്ങ​ളിൻമേൽ ചരി​ത്ര​ത്തി​നുള്ള പങ്കി​നെ​ക്കു​റി​ച്ചും നാം മനസ്സി​ലാ​ക്കേ​ണ്ട​തുണ്ട്‌. ഒന്നാമ​താ​യി പക്ഷേ, ഈ വിഷയ​ത്തെ​ക്കു​റി​ച്ചു ശാസ്‌ത്ര​ത്തി​നു നമ്മോട്‌ എന്തു പറയാൻ കഴിയു​മെന്നു നമുക്കു നോക്കാം.

മനുഷ്യ​രെ വർഗീ​ക​രി​ക്കു​ന്ന​തി​ലെ പ്രശ്‌നം

ലോക​ത്തി​ന്റെ വിവിധ ഭാഗങ്ങ​ളിൽ ജീവി​ക്കുന്ന ആളുകൾക്കു വൈവി​ധ്യ​മാർന്ന ശാരീ​രിക സവി​ശേ​ഷ​തകൾ ഉണ്ട്‌. ഇവയിൽ തൊലി​യു​ടെ നിറം, മുഖത്തി​ന്റെ ആകൃതി, മുടി​യു​ടെ ഇഴ അങ്ങനെ പലതും ഉൾപ്പെ​ടു​ന്നു. അങ്ങനെ​യുള്ള ശാരീ​രിക വ്യത്യാ​സങ്ങൾ ഒരു വർഗത്തെ മറെറാ​ന്നിൽനി​ന്നു വേർതി​രി​ച്ചു നിർത്തു​ന്നു.

അതു​കൊണ്ട്‌ ആളുകൾ സാധാ​ര​ണ​മാ​യി തൊലി​യു​ടെ നിറത്തെ മുൻനിർത്തി വെള്ളക്കാ​രെ​ക്കു​റി​ച്ചും കറുത്ത​വ​രെ​ക്കു​റി​ച്ചും സംസാ​രി​ക്കു​ന്നു. പക്ഷേ, ആളുകൾ സ്‌പെ​യിൻകാ​രെ​യും ഏഷ്യാ​ക്കാ​രെ​യും സ്‌കാൻഡി​നേ​വി​യ​ക്കാ​രെ​യും യഹൂദൻമാ​രെ​യും റഷ്യാ​ക്കാ​രെ​യും കുറി​ച്ചും സംസാ​രി​ക്കാ​റുണ്ട്‌. ഒടുവിൽ പറഞ്ഞ പേരുകൾ ശാരീ​രിക സവി​ശേ​ഷ​ത​ക​ളെ​ക്കാൾ ഭൂമി​ശാ​സ്‌ത്ര​പ​ര​മോ ദേശീ​യ​മോ സാംസ്‌കാ​രി​ക​മോ ആയ വ്യത്യാ​സ​ങ്ങ​ളെ​യാ​ണു പരാമർശി​ക്കു​ന്നത്‌. അതു​കൊ​ണ്ടു മിക്കയാ​ളു​കളെ സംബന്ധി​ച്ചും വർഗത്തെ നിശ്ചയി​ക്കു​ന്നതു ശാരീ​രിക സവി​ശേ​ഷ​തകൾ മാത്രമല്ല, ആചാര​ങ്ങ​ളും ഭാഷയും സംസ്‌കാ​ര​വും മതവും ദേശീ​യ​ത​യും ഒക്കെയാണ്‌.

എന്നിരു​ന്നാ​ലും ഈ വിഷയ​ത്തെ​ക്കു​റിച്ച്‌ എഴുതുന്ന ചില എഴുത്തു​കാർ “വർഗം” എന്ന പദം ഉപയോ​ഗി​ക്കാൻ തീർത്തും മടിക്കു​ന്നു എന്നതു രസാവ​ഹ​മാണ്‌; അതു വരുന്ന ഓരോ തവണയും അവർ ആ പദം ഉദ്ധരണി ചിഹ്നങ്ങ​ളിൽ ഇടുന്നു. മററു ചിലർ ഈ പദം പൂർണ​മാ​യി ഒഴിവാ​ക്കി, പകരം “വംശീയ കൂട്ടങ്ങൾ,” “ഗണങ്ങൾ,” “ജനപദങ്ങൾ,” “വിവി​ധ​തരം ആളുകൾ” തുടങ്ങിയ പദപ്ര​യോ​ഗങ്ങൾ ഉപയോ​ഗി​ക്കു​ന്നു. എന്തു​കൊണ്ട്‌? പൊതു​വേ മനസ്സി​ലാ​ക്കു​ന്ന​തു​പോ​ലെ “വർഗം” എന്ന പദം പേറുന്ന ദുരർഥ​ധ്വ​നി​ക​ളും സൂചന​ക​ളും നിരവ​ധി​യാണ്‌. അതു​കൊണ്ട്‌, വേണ്ടത്ര അർഥം വ്യക്തമാ​ക്കാ​തെ അതുപ​യോ​ഗി​ച്ചാൽ ചർച്ചയു​ടെ കാതൽ തന്നെ ആശയക്കു​ഴ​പ്പ​ത്തി​ലാ​ണ്ടു പോവു​ന്നു.

ജീവശാ​സ്‌ത്ര​ജ്ഞ​രെ​യും നരവം​ശ​ശാ​സ്‌ത്ര​ജ്ഞ​രെ​യും സംബന്ധി​ച്ചി​ട​ത്തോ​ളം മിക്ക​പ്പോ​ഴും ഒരു വർഗ​മെ​ന്നാൽ കേവലം “ഒരു ജാതി​യി​ലെ​തന്നെ, മററു ഗണങ്ങളിൽനി​ന്നു വേർതി​രി​ച്ച​റി​യി​ക്കുന്ന ശാരീ​രിക സ്വഭാ​വ​വി​ശേ​ഷ​തകൾ സഹജമാ​യുള്ള ആ ജാതി​യു​ടെ ഒരു ഉപവി​ഭാ​ഗം ആണ്‌.” ഏതായാ​ലും ചോദ്യ​മി​താണ്‌, മനുഷ്യ​ജാ​തി​ക്കു​ള്ളി​ലെ ഉൾപ്പി​രി​വു​കളെ വർണി​ക്കാൻ ഏതു സ്വഭാ​വ​വി​ശേ​ഷ​തകൾ ഉപയോ​ഗി​ക്കാൻ കഴിയും?

തൊലി​യു​ടെ നിറം, മുടി​യു​ടെ നിറവും ഇഴയും, കണ്ണുക​ളു​ടെ​യും മൂക്കി​ന്റെ​യും ആകൃതി, തലച്ചോ​റി​ന്റെ വലിപ്പം, രക്തഗ്രൂപ്പ്‌ തുടങ്ങിയ ഘടകങ്ങൾ നിർദേ​ശി​ക്ക​പ്പെ​ട്ടി​ട്ടുണ്ട്‌. പക്ഷേ മനുഷ്യ​വർഗ​വി​ഭാ​ഗ​ങ്ങളെ വർഗീ​ക​രി​ക്കുന്ന ഘടകമെന്ന നിലയിൽ ഇവയി​ലൊ​ന്നും പൂർണ​മാ​യും തൃപ്‌തി​ക​ര​മെന്നു തെളി​ഞ്ഞി​ട്ടില്ല. അത്തരം സവി​ശേ​ഷ​ത​ക​ളിൽ തികഞ്ഞ ഐകരൂ​പ്യ​മുള്ള ആളുകൾ സഹജമാ​യി ഉണ്ടാകു​ന്നില്ല എന്നതാണ്‌ ഇതിന്റെ കാരണം.

തൊലി​യു​ടെ നിറം​തന്നെ എടുക്കുക. തൊലി​യു​ടെ നിറത്തി​ന്റെ അടിസ്ഥാ​ന​ത്തിൽ മനുഷ്യ​വർഗത്തെ അഞ്ചു വർഗങ്ങ​ളാ​യി തരംതി​രി​ക്കാൻ കഴിയു​മെന്നു മിക്കയാ​ളു​ക​ളും കരുതു​ന്നു: വെളു​ത്ത​വ​രും കറുത്ത​വ​രും തവിട്ടു​നി​റ​മു​ള്ള​വ​രും മഞ്ഞനി​റ​ക്കാ​രും ചെമന്ന​വ​രും. വെള്ളവർഗ​ത്തി​നു പൊതു​വേ വെളുത്ത തൊലി​യും ഇളംനി​റ​ത്തി​ലുള്ള മുടി​യും നീലക്ക​ണ്ണു​ക​ളും ഉള്ളതായി കണക്കാ​ക്ക​പ്പെ​ടു​ന്നു. എന്നാൽ വാസ്‌ത​വ​ത്തിൽ, വെളുത്ത വർഗക്കാർ എന്നു വിളി​ക്ക​പ്പെ​ടു​ന്ന​വ​രു​ടെ ഇടയിൽത്തന്നെ മുടി​യു​ടെ നിറത്തി​ലും കണ്ണിന്റെ നിറത്തി​ലും തൊലി​യു​ടെ നിറത്തി​ലും വലിയ വൈവി​ധ്യം ഉണ്ട്‌. മനുഷ്യ​ജാ​തി (The Human Species) എന്ന പുസ്‌തകം റിപ്പോർട്ടു ചെയ്യുന്നു: “എല്ലാ അംഗങ്ങ​ളും ഒരേ​പോ​ലി​രി​ക്കുന്ന ഒരു ജനവി​ഭാ​ഗ​വും യൂറോ​പ്പിൽ ഇന്നില്ല; അങ്ങനെ​യുള്ള ജനവി​ഭാ​ഗങ്ങൾ ഒരിക്ക​ലും ഒട്ടുണ്ടാ​യി​രു​ന്നി​ട്ടു​മില്ല.”

മനുഷ്യ​വർഗ​വി​ഭാ​ഗങ്ങൾ (The Kinds of Mankind) എന്ന പുസ്‌തകം കുറി​ക്കൊ​ള്ളു​ന്ന​തു​പോ​ലെ മനുഷ്യ​ജാ​തി​യെ വർഗീ​ക​രി​ക്കു​ന്നതു തീർച്ച​യാ​യും ദുഷ്‌ക​ര​മാണ്‌: “ആകെ നമുക്കു പറയാൻ കഴിയു​മെന്നു തോന്നു​ന്നത്‌ ഇതാണ്‌: മനുഷ്യ​രാ​രും തന്നെ മററു മനുഷ്യ​രെ​പ്പോ​ലെ കാണ​പ്പെ​ടാ​തി​രി​ക്കു​ക​യും ആളുകൾ ആളുകളെ വ്യത്യ​സ്‌ത​മാ​ക്കുന്ന ധാരാളം വിധങ്ങൾ നമുക്കു വ്യക്തമാ​യി കാണാൻ കഴിയു​ക​യും ചെയ്യു​ന്നെ​ങ്കി​ലും, മനുഷ്യ​വർഗ​ത്തിൽ കൃത്യ​മാ​യി എത്ര വിഭാ​ഗങ്ങൾ ഉണ്ടെന്നു​ള്ളതു സംബന്ധി​ച്ചു ശാസ്‌ത്രജ്ഞർ ഇപ്പോ​ഴും യോജി​പ്പു​ള്ള​വരല്ല. ആളുകൾ ഒരു വർഗത്തിൽ അല്ലെങ്കിൽ മറെറാ​രു വർഗത്തിൽ പെട്ടവ​രാണ്‌ എന്നു നിശ്ചയി​ക്കാൻ ഏതു മാനദ​ണ്ഡങ്ങൾ ഉപയോ​ഗി​ക്കാം എന്നു​പോ​ലും അവർ തീരു​മാ​നി​ച്ചി​ട്ടില്ല. ചില ശാസ്‌ത്രജ്ഞർ ഗവേഷണം ഉപേക്ഷി​ച്ചു​ക​ള​യു​ക​യും ഈ പ്രശ്‌നം വളരെ ബുദ്ധി​മു​ട്ടേ​റി​യ​താ​ണെന്ന്‌—യാതൊ​രു പരിഹാ​ര​വു​മില്ല എന്നു തന്നെ—പറയു​ക​യും ചെയ്യുന്നു!”

ഇതെല്ലാം കുഴപ്പി​ക്കു​ന്ന​താ​ണെന്നു തോന്നി​യേ​ക്കാം. മൃഗങ്ങ​ളെ​യും സസ്യജാ​ല​ങ്ങ​ളെ​യും കുടും​ബ​ങ്ങ​ളും വർഗങ്ങ​ളും ഉപവർഗ​ങ്ങ​ളും ആയി തരംതി​രി​ക്കു​ന്ന​തിൽ ശാസ്‌ത്ര​ജ്ഞർക്ക്‌ ഒട്ടും വിഷമ​മി​ല്ലാ​തി​രി​ക്കെ മാനവ​ജാ​തി​യെ വർഗങ്ങ​ളാ​യി തരംതി​രി​ക്കു​ന്നത്‌ അവർക്ക്‌ ഇത്ര വലി​യൊ​രു പ്രശ്‌നം ആയിരി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

“മമനു​ഷ്യ​ന്റെ ഏററവും അപകട​ക​ര​മായ സങ്കല്‌പം”

നരവം​ശ​ശാ​സ്‌ത്ര​ജ്ഞ​നായ ആഷ്‌ലി മോൺടേ​ഗ്യു പറയു​ന്ന​ത​നു​സ​രിച്ച്‌, “ശാരീ​രി​ക​വും മാനസി​ക​വും ആയ സവി​ശേ​ഷ​തകൾ പരസ്‌പരം ബന്ധപ്പെ​ട്ടി​രി​ക്കു​ന്ന​വ​യാ​ണെ​ന്നും, ശാരീ​രിക വ്യത്യാ​സങ്ങൾ, ഏറെ തീവ്ര​ത​ര​മായ മാനസിക പ്രാപ്‌തി​ക​ളി​ലെ വ്യത്യാ​സ​ങ്ങ​ളോ​ടു ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു​വെ​ന്നും ഈ വ്യത്യാ​സങ്ങൾ ഐക്യൂ (IQ) പരി​ശോ​ധ​നകൾ മുഖേ​ന​യും ഈ ജനവി​ഭാ​ഗ​ങ്ങ​ളു​ടെ സാംസ്‌കാ​രിക നേട്ടങ്ങൾ വിലയി​രു​ത്തി​യും അളക്കാ​വു​ന്ന​താ​ണെ​ന്നും” പലയാ​ളു​ക​ളും കരുതു​ന്നു.

അങ്ങനെ വർഗങ്ങൾക്കു വ്യത്യ​സ്‌ത​മായ ശാരീ​രിക സവി​ശേ​ഷ​തകൾ ഉള്ളതു​കൊ​ണ്ടു ചില വർഗങ്ങൾ ബുദ്ധി​പ​ര​മാ​യി ഉയർന്ന​വ​രാ​ണെ​ന്നും മററു ചിലർ താഴ്‌ന്ന​വ​രാ​ണെ​ന്നും ഒട്ടനവ​ധി​പേർ വിശ്വ​സി​ക്കു​ന്നു. എന്നിരു​ന്നാ​ലും അത്തരം ചിന്തയെ “മമനു​ഷ്യ​ന്റെ ഏററവും അപകട​ക​ര​മായ സങ്കല്‌പം” എന്നു മോൺടേ​ഗ്യു വിളി​ക്കു​ന്നു. മററു വിദഗ്‌ധ​രും ഇതി​നോ​ടു യോജി​ക്കു​ന്നു.

മോർട്ടൺ ക്ലാസ്സും ഹാൾ ഹെൽമാ​നും മനുഷ്യ​വർഗ​വി​ഭാ​ഗങ്ങൾ എന്ന പുസ്‌ത​ക​ത്തിൽ ഇപ്രകാ​രം വിശദീ​ക​രി​ക്കു​ന്നു: “വ്യക്തികൾ തീർച്ച​യാ​യും വ്യത്യ​സ്‌ത​രാണ്‌; എല്ലാ ജനവി​ഭാ​ഗ​ങ്ങ​ളി​ലും പ്രതി​ഭ​ക​ളും കഴിവി​ല്ലാ​ത്ത​വ​രും ഉണ്ട്‌. എന്നാൽ സർവത്ര ഗവേഷ​ണ​ങ്ങൾക്കും ശേഷം ജനവി​ഭാ​ഗ​ങ്ങൾക്കി​ട​യിൽ ബുദ്ധി​യു​ടെ​യും പ്രാപ്‌തി​യു​ടെ​യും കാര്യ​ത്തിൽ ജനിതക വ്യത്യാ​സങ്ങൾ ഉണ്ടെന്നു​ള്ള​തി​നു ഉത്തരവാ​ദി​ത്വ​പ്പെട്ട പണ്ഡിതൻമാർ സ്വീകാ​ര്യ​മായ തെളിവ്‌ കണ്ടിട്ടില്ല.”

എന്നിരു​ന്നാ​ലും ഉപരി​പ്ല​വ​മായ ശാരീ​രിക വ്യത്യാ​സങ്ങൾ വർഗങ്ങൾ അടിസ്ഥാ​ന​പ​ര​മാ​യി വ്യത്യാ​സ​പ്പെ​ട്ടി​രി​ക്കു​ന്ന​താ​യി അർഥമാ​ക്കു​ന്നു​വെന്നു പലരും എന്തു​കൊ​ണ്ടു തുടർന്നും വിശ്വ​സി​ക്കു​ന്നു? യഥാർഥ​ത്തിൽ വർഗം എന്നത്‌ എങ്ങനെ ഇത്ര പ്രമാ​ദ​മായ വിഷയം ആയിത്തീർന്നു? ഈ കാര്യങ്ങൾ അടുത്ത ലേഖന​ത്തിൽ നാം പരിചി​ന്തി​ക്കും.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക