മലമ്പനിക്കെതിരെ പുത്തൻ ആയുധം
ആയിരത്തിത്തൊള്ളായിരത്തിത്തൊണ്ണൂററിമൂന്ന് മേയ് എട്ടിലെ ഉണരുക!യിൽ [ഇംഗ്ലീഷ്] റിപ്പോർട്ടു ചെയ്തിരിക്കുന്ന പ്രകാരം മലമ്പനി ഒരു ലോക വിപത്ത് എന്ന നിലയിൽ ഒരു തിരിച്ചുവരവ് നടത്തുന്നു. “കഴിഞ്ഞ വർഷം ബ്രസീൽ 5,60,000 മലമ്പനി കേസുകൾ രേഖപ്പെടുത്തി”യതായി ദ ന്യൂയോർക്ക് ടൈംസ് (മാർച്ച് 23, 1993) റിപ്പോർട്ടു ചെയ്യുകയുണ്ടായി. പ്രതിവർഷം 8,000 ബ്രസീലുകാർ മലമ്പനി മൂലം മരിക്കുന്നു. ഇപ്പോഴിതാ ഒരു കൊളംബിയൻ നിരീക്ഷകനായ ഡോ. മാനുവെൽ എൽക്കിൻ പാററാറോയോ ഒരു വ്യത്യസ്ത സമീപനവുമായി വന്നിരിക്കുന്നു—മൂന്നു ഡോസിന് വെറും 30 സെൻറു മാത്രം വിലവരുന്ന ഒരു കൃത്രിമ രാസ വാക്സിൻ. “ഇതിന് [കൊളംബിയയിൽ] ഒരു കൊക്ക-കോളയ്ക്കുള്ള അത്രയും പോലും വിലയില്ല” എന്ന് ഡോ. പാററാറോയോ പ്രസ്താവിക്കുന്നു. ഇപ്പോൾ, ചികിത്സ നടത്തിയ കേസുകളുടെ ഏതാണ്ട് 67 ശതമാനത്തിൽ ഇതു ഫലപ്രദമെന്നു തെളിഞ്ഞിരിക്കുന്നു. ഇതു കൊലയാളിയായ മലമ്പനിക്ക് ഒരു പൂർണ പരിഹാരം ആകുന്നില്ലെങ്കിലും മലമ്പനി വിരുദ്ധ യുദ്ധത്തിലെ ഒരു വലിയ കാൽവയ്പായി കാണപ്പെടുന്നു. (g93 11/8)