വാൾസിംഗം—ഇംഗ്ലണ്ടിലെ വിവാദ സ്മാരകമന്ദിരം
ബ്രിട്ടനിലെ ഉണരുക! ലേഖകൻ
ഇംഗ്ലണ്ടിലെ നോർഫോക്ക് കൗണ്ടിയിലെ മനോഹരമായ ഒരു ഗ്രാമമാണ് വാൾസിംഗം. ഇവിടെ കന്യാമറിയത്തിന്റെ പേരിലുള്ള സ്മാരകമന്ദിരങ്ങൾ സന്ദർശിക്കാൻ വർഷംതോറും 1,00,000-ത്തോളം തീർഥാടകർ എത്തുന്നു. ഒരു സ്മാരകമന്ദിരം റോമൻ കത്തോലിക്കരുടേതും മറേറത് ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റേതുമാണ്. ഇതു വിവാദപരമായ ഒരു സ്ഥിതിവിശേഷത്തിലേക്കു നയിച്ചു.
ചർച്ച് ടൈംസിൽ ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ഒരു പുരോഹിതൻ ഇപ്രകാരം എഴുതി: “വാൾസിംഗത്തിലേക്കുള്ള ദേശീയ തീർഥയാത്ര ഈ സമീപ വർഷങ്ങളിൽ വേദനാകരമായ ഒരു അനുഭവമായിത്തീർന്നിരിക്കുകയാണ്. തീർഥാടകരുടെ ഘോഷയാത്രയെ വരവേൽക്കുന്നത് . . . വിളിച്ചുകൂവി കോപാകുലരായി ഒച്ചയിടുന്ന പ്രതിഷേധകരാണ്. . . . അവർ വളരെയധികമാണ്, സുസംഘടിതരും.”
എന്തുകൊണ്ടീ പ്രതിഷേധം? “ക്രിസ്ത്യാനിത്വത്തിന്റെ പേരിൽ ഇവിടെ ചെയ്തുകൊണ്ടിരിക്കുന്നത് പുറജാതീയത അല്ലാതെ മറെറാന്നുമല്ല. സത്യത്തോടുള്ള അതിരുകടന്ന അവഹേളനവും ദൈവദൃഷ്ടിയിൽ ഒരു നിന്ദയും ഞങ്ങളുടെ പ്രൊട്ടസ്ററൻറ് പൈതൃകത്തോടുള്ള അപമാനവുമാണ്,” ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ സ്മാരകമന്ദിരത്തിനെതിരെ പ്രതിഷേധിക്കുന്നവർ ശബ്ദമുയർത്തുന്നു.
ഇംഗ്ലണ്ടിൽ, അത്തരം വികാരങ്ങൾ മതം അപൂർവമായേ ഉയർത്തിവിടുന്നുള്ളൂ. അതുകൊണ്ട് ഈ തീവ്രവികാരങ്ങൾക്കു തിരി കൊളുത്താൻ വാൾസിംഗത്തിൽ എന്താണുള്ളത്? അവിടെയുള്ള സ്മാരകമന്ദിരങ്ങളുടെ ചരിത്രത്തിന്റെ ഒരു അവലോകനം അതു മനസ്സിലാക്കാൻ നിങ്ങളെ സഹായിക്കും.
പ്രൊട്ടസ്ററൻറുകാരും കത്തോലിക്കരും ഭിന്നചേരിയിൽ
16-ാം നൂററാണ്ടിലെ നാനത്തിനു മുമ്പ് ഇംഗ്ലണ്ടിലെ പ്രമുഖ മതം റോമൻ കത്തോലിക്കാ മതമായിരുന്നു. അത് അഭിമാനപൂർവം അനേകം സ്മാരകമന്ദിരങ്ങളും സ്വന്തമാക്കിയിരുന്നു. ഏററവും പഴക്കമുള്ളവയിൽ ഒന്നാണ് വാൾസിംഗം. കന്യാമറിയത്തിന്റെ ഈ സ്മാരകമന്ദിരം രാജ്യത്തെതന്നെ പ്രമുഖമായ ഒന്നാണ്. അത് ആരംഭിച്ചത് 1061-ൽ ഒരു ജൻമിയുടെ ഭാര്യ ആ ഗ്രാമത്തിൽ ഒരു വീടു പണിതപ്പോഴാണ്. ഒരു ഐതിഹ്യം പറയുന്നതനുസരിച്ച്, അതിന്റെ നിർമാണത്തിന്റെ വിശദാംശങ്ങൾ ഒരു ദർശനത്തിലൂടെ നൽകപ്പെട്ടു. അത് യേശുവിന്റെ അമ്മയായ മറിയ നസറേത്തിൽ താമസിച്ചിരുന്ന വീടിന്റെ ഒരു മാതൃകയാണെന്നു കരുതപ്പെടുന്നു. മധ്യയുഗങ്ങളിൽ മറിയയുടെ നാമത്തിലുള്ള ഈ സ്മാരകമന്ദിരം അന്തർദേശീയ പ്രാധാന്യവും പ്രശസ്തിയും നേടി.
രാജാക്കൻമാരും സാധാരണക്കാരും ഒരുപോലെ വാൾസിംഗത്തിൽ തടിച്ചുകൂടിയിരുന്നു. അവരെ ആകർഷിച്ചത് എന്താണ്? മറിയയുടെ മുട്ടിൻമേൽ ഉണ്ണിയേശു ഇരിക്കുന്ന തടികൊണ്ടുള്ള വിഗ്രഹം അവിടെയുണ്ടായിരുന്നു. മാത്രമല്ല വിൽപ്പനയ്ക്കായി പാപമോചനപത്രങ്ങളും സ്മാരകാവശിഷ്ടങ്ങളും അവിടെ ലഭ്യമായിരുന്നു. രോഗങ്ങൾ അവിടെവെച്ചു സൗഖ്യമാക്കപ്പെട്ടതായി റിപ്പോർട്ടു ചെയ്യപ്പെട്ടിരുന്നു. തീർഥാടകർക്കു വാൾസിംഗമിലെ “അത്ഭുത”വും കാണാൻ കഴിഞ്ഞു. അവിടെ മറിയയുടെ ഘനീഭവിച്ച മുലപ്പാൽ ഉള്ളതായി കരുതപ്പെടുന്ന വിഖ്യാതമായ ഒരു കുപ്പിയുണ്ടായിരുന്നു. എന്നാൽ അതിനുള്ളിൽ വെറും ചോക്കോ വെളുത്തീയമോ ആണെന്നു സന്ദർശനം നടത്തിയ ചില ആളുകൾക്കു ബോധ്യമായി. ബൈബിൾ പണ്ഡിതനായ ഇറാസ്മസ് സ്മാരകാവശിഷ്ടത്തിന്റെ ആധികാരികതയെ ചോദ്യം ചെയ്തു. ഈ സ്മാരകാവശിഷ്ടം മുട്ടയുടെ വെള്ള ചേർത്ത ചോക്കായിരുന്നെന്നു ചിലർ കരുതി.
ഇറാസ്മസിനെപ്പോലെ പ്രമുഖനായ ഒരു നാരകൻ വാൾസിംഗത്തിലേക്ക് എന്തുകൊണ്ടാണ് ഒരു തീർഥാടനം നടത്തിയത്? മിക്കവാറും ഒരു നേർച്ച കഴിക്കാനായിരുന്നു. വളരെ വിശദമായിട്ടുതന്നെ അദ്ദേഹം ഈ സ്മാരകമന്ദിരത്തെ വിവരിച്ചെങ്കിലും “മുഴു ഭക്തിയോടുമുള്ള അദ്ദേഹത്തിന്റെ പരിഹാസം തീർത്തും മർമഭേദകമായിരുന്നു.” അങ്ങനെ പറയുന്നത് ദ കാത്തലിക് എൻസൈക്ലോപീഡിയ ആണ്. ഇറാസ്മസ് “പരിഹാസവും അവിശ്വാസവും നിറഞ്ഞ ഒരു മാനസികഭാവ”മുള്ളപ്പോഴാണ് ഇത് എഴുതിയതെന്ന് ചരിത്രകാരനായ ഫ്രെഡറിക് സീബോം വിശദീകരിക്കുന്നു. “അദ്ദേഹംതന്നെ കന്യാമറിയത്തിന്റെ ഒരു ആരാധകനായിരുന്നുവെന്നോ സ്മാരകമന്ദിരത്തിലേക്കുള്ള തീർഥയാത്രകളുടെ ശക്തിയിൽ വിശ്വസിക്കുന്ന ഒരുവനായിരുന്നുവെന്നോ” ഉള്ളതിനു യാതൊരു തെളിവുമില്ലെന്നും ആ ചരിത്രകാരൻ കൂട്ടിച്ചേർക്കുന്നു.
നാനകാലത്ത് പുതുതായി സ്ഥാപിതമായ ചർച്ച് ഓഫ് ഇംഗ്ലണ്ട് റോമൻ കത്തോലിക്കാ മതത്തെ പുറംതള്ളി. “വാൾസിംഗമിലെ മന്ത്രവാദിനി”യുടെ സ്മാരകമന്ദിരം എന്ന് അറിയപ്പെടാനിടയായിത്തീർന്ന അത് 1538-ൽ ഹെൻട്രി എട്ടാമൻ രാജാവ് നശിപ്പിച്ചുകളഞ്ഞു. സഭയുടെ പിരിഞ്ഞുപോയ ഒരു വിഭാഗത്തിന്റെ തലവനായിരുന്ന അദ്ദേഹം ആ സ്ഥലം വിററു. വിഗ്രഹാരാധനയുടെ വെറുക്കപ്പെട്ട ഒരു പ്രതീകമായ ആ പ്രതിമ 160 കിലോമീററർ അകലെ ലണ്ടനിലെ ചെൽസിയിലേക്കു കൊണ്ടുപോയി അവിടെവെച്ചു പരസ്യമായി ചുട്ടെരിച്ചു.
പ്രൊട്ടസ്ററൻറുകാർ കത്തോലിക്കരെ പരിഹസിക്കുന്നു
എന്നിരുന്നാലും, ഈ നൂററാണ്ടിന്റെ ആരംഭത്തിൽ ചർച്ച് ഓഫ് ഇംഗ്ലണ്ട് വാൾസിംഗത്തിലെ കന്യാമറിയത്തെ പുനഃസ്ഥിതീകരിച്ചു—ഒരു പ്രൊട്ടസ്ററൻറു സ്മാരകമന്ദിരമായി! 1921-ൽ വാൾസിംഗത്തിലെ ഇടവകപ്പള്ളിയിൽ ആദ്യ പ്രതിമയുടെ കൊത്തിയെടുത്ത ഒരു പകർപ്പ് സ്ഥാപിച്ചു. ഒരു വർഷം കഴിഞ്ഞ് കന്നിത്തീർഥാടകർ എത്തിത്തുടങ്ങി. ഈ സ്മാരകമന്ദിരത്തിന്റെ പ്രസിദ്ധി ഏറിവന്നു, ഒപ്പം ചില സഭാംഗങ്ങളുടെ ഉഗ്രമായ കോപവും. ഓരോ വർഷവും മേയ്മാസത്തിൽ 30 മിനിററു നേരത്തെ ഒരു ഘോഷയാത്രയുടെ സമയത്ത് ആ പ്രതിമ തെരുവിലൂടെ വഹിച്ചുകൊണ്ടുപോകും. അപ്പോൾ എതിർപ്പുള്ളവർ വിഗ്രഹാരാധനയ്ക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്തും.
1934-ൽ റോമൻ കത്തോലിക്കർ വാൾസിംഗമിൽ കന്യാമറിയത്തിന്റെ നാമത്തിൽ തങ്ങളുടെ ദേശീയ സ്മാരകമന്ദിരം സ്ഥാപിച്ചു. ഈ സ്മാരകമന്ദിരത്തിൽ മാതാവിന്റെയും ശിശുവിന്റെയും ആദ്യ പ്രതിമയുടെ ഒരു രണ്ടാം പകർപ്പ് ഉണ്ട്. അതു വെച്ചിരിക്കുന്നത് പഴയ ചെരുപ്പ് ചാപ്പലിലാണ്. ആദ്യത്തെ ഗ്രാമ സ്മാരകമന്ദിരത്തിലേക്കു നഗ്നപാദരായി നടന്നുപോകുന്നതിനു മുമ്പ് തീർഥാടകർ തങ്ങളുടെ ചെരിപ്പുകൾ ഊരിയിടുന്ന സ്ഥലമാണിത്. പ്രതിഷേധം നടത്തുന്നവരുടെ ലക്ഷ്യം ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ സ്മാരകമന്ദിരത്തിൽ മാത്രം പരിമിതപ്പെട്ടിരിക്കുന്നു എന്നതു രസാവഹമാണ്. അതു മറിയാരാധനയെ പ്രോത്സാഹിപ്പിക്കുന്നതും സഭയുടെ പ്രൊട്ടസ്ററൻറ് പൈതൃകത്തെ തള്ളിക്കളയുന്നതുമാണെന്ന് അവർ ഉറപ്പിച്ചു പറയുന്നു.
എന്നാൽ പ്രതിഷേധകരുടെ സ്ഥായിയായ എതിർപ്പിന് മറെറന്തെങ്കിലും കാരണമുണ്ടോ? ഉണ്ടെന്ന് പലരും വിശ്വസിക്കുന്നു. ഒരു വർത്തമാനപത്രമായ ദി ഇൻഡിപ്പെൻഡൻറ് ഇപ്രകാരം റിപ്പോർട്ടു ചെയ്യുന്നു: “അടുത്തകാലത്ത് അധികവും പ്രതിഷേധങ്ങൾ സ്വവർഗരതിയോടുള്ള ഭയം നിമിത്തമായിത്തീർന്നിട്ടുണ്ട്. ഇവ പ്രത്യേകിച്ചും സ്വവർഗരതിക്കാർക്ക് എതിരായിട്ടുള്ളതാണ്.” ഇതു ചർച്ച് ഓഫ് ഇംഗ്ലണ്ടിലെ ഒരു കൂട്ടം പുരുഷൻമാരോടുള്ള, മുഖ്യമായും പുരോഹിതൻമാരോടുള്ള ഒരു പരാമർശമാണ്. അവർ കഴിഞ്ഞ ഏതാനും വർഷങ്ങളായി വാൾസിംഗത്തെ തങ്ങളുടെ വാർഷിക കൂടിവരവ് സ്ഥാനമാക്കിയിട്ടുണ്ട്. അവർ വരുന്നത് എന്തിനാണ്? ക്രമമായി എത്തുന്ന ഒരു തീർഥാടകൻ ഇപ്രകാരം അഭിപ്രായപ്പെട്ടു: “ലോകത്തിലെ ഏററവും വലിയ സ്വാഭാവികഭോഗ സംഭവമല്ല ഇത്.”
വ്യക്തമായും, വിഗ്രഹാരാധനയിൽ ആഴത്തിൽ ആമഗ്നമായതും ഇപ്പോൾ സ്വവർഗരതിയുടെ ധ്വനികൾ ഉള്ളതുമായ അത്തരമൊരു സംഭവം സത്യക്രിസ്ത്യാനികൾ ഒഴിവാക്കേണ്ടതാണ്.—1കൊരിന്ത്യർ 6:9; 10:14; 1 യോഹന്നാൻ 5:21.