വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g94 10/22 പേ. 3-6
  • മതം പക്ഷം പിടിക്കുന്നു

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • മതം പക്ഷം പിടിക്കുന്നു
  • ഉണരുക!—1994
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • മറുപ​ക്ഷത്തെ മതങ്ങൾ
  • മതത്തിന്റെ ഉത്തരവാ​ദി​ത്വം
  • സമാധാ​ന​ത്തി​നുള്ള യഥാർഥ പ്രേര​ക​ശ​ക്തി​യല്ല
  • സഭകൾ മൗനംപാലിച്ചതിന്റെ കാരണം
    ഉണരുക!—1995
  • സമാധാനത്തെ വാഴ്‌ത്തുകയും, യുദ്ധത്തെ വിശുദ്ധീകരിക്കുകയും
    ഉണരുക!—1986
  • ആഫ്രിക്കയിലെ കത്തോലിക്കാ സഭ
    ഉണരുക!—1994
  • മതം ധാർമ്മിക നൻമയ്‌ക്കുള്ള ഒരു പ്രേരകശക്തിയോ?
    വീക്ഷാഗോപുരം—1988
കൂടുതൽ കാണുക
ഉണരുക!—1994
g94 10/22 പേ. 3-6

മതം പക്ഷം പിടി​ക്കു​ന്നു

ആയിര​ത്തി​ത്തൊ​ള്ളാ​യി​രത്തി മുപ്പ​ത്തൊൻപതു സെപ്‌റ​റം​ബർ 1-നു പോള​ണ്ടി​നെ ആക്രമി​ച്ചു​കൊ​ണ്ടു ജർമനി രണ്ടാം ലോക​മ​ഹാ​യു​ദ്ധ​ത്തി​നു തിരി​കൊ​ളു​ത്തി. മൂന്നാഴ്‌ച കഴിഞ്ഞ്‌, “യുദ്ധം ചെയ്യാൻ ജർമൻ പടയാ​ളി​കളെ സഭകൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു” എന്ന തലക്കെട്ടു ന്യൂ​യോർക്ക്‌ ടൈം​സിൽ പ്രത്യ​ക്ഷ​പ്പെട്ടു. ജർമൻ സഭകൾ യഥാർഥ​ത്തിൽ ഹിററ്‌ല​റു​ടെ യുദ്ധങ്ങൾക്കു പിന്തുണ കൊടു​ത്തോ?

അവർ അതു ചെയ്‌തെന്നു വിയന്നാ സർവക​ലാ​ശാ​ല​യി​ലെ റോമൻ കത്തോ​ലി​ക്കാ ചരിത്ര പ്രൊ​ഫസ്സർ ഫ്രെഡ​റിക്‌ ഹേർ സമ്മതിച്ചു: “ജർമൻ ചരി​ത്ര​ത്തി​ന്റെ നഗ്ന യാഥാർഥ്യ​ങ്ങ​ളിൽ കുരി​ശും സ്വസ്‌തി​ക​യും പൂർവാ​ധി​കം സഹകരി​ക്കു​ക​യും ഒടുവിൽ ജർമൻ കത്തീ​ഡ്ര​ലു​ക​ളു​ടെ ഗോപു​ര​ങ്ങ​ളിൽനി​ന്നു സ്വസ്‌തിക വിജയ​സ​ന്ദേശം പ്രഖ്യാ​പി​ക്കു​ക​യും ചെയ്‌തു. സ്വസ്‌തി​കാ​പ​താ​കകൾ അൾത്താ​ര​കൾക്കു ചുററും പ്രത്യ​ക്ഷ​പ്പെട്ടു. കൂടാതെ, കത്തോ​ലി​ക്കാ, പ്രോ​ട്ട​സ്‌റ​റൻറ്‌, ദൈവ​ശാ​സ്‌ത്ര​ജ്ഞ​രും പാസ്‌റ​റർമാ​രും പള്ളിക്കാ​രും ഭരണത​ന്ത്ര​ജ്ഞ​രും ഹിററ്‌ല​റു​മാ​യുള്ള സഖ്യത്തെ സ്വാഗതം ചെയ്‌തു.”

തീർച്ച​യാ​യും, സഭാ​നേ​താ​ക്കൻമാർ ഹിററ്‌ല​റു​ടെ യുദ്ധയ​ത്‌ന​ങ്ങൾക്കു സമ്പൂർണ​പി​ന്തുണ കൊടു​ത്തു. റോമൻ കത്തോ​ലി​ക്കാ പ്രൊ​ഫസർ ഗോർഡോൺ സാൻ ഇങ്ങനെ എഴുതി: “ഹിററ്‌ല​റു​ടെ യുദ്ധങ്ങ​ളി​ലെ സേവനം​സം​ബ​ന്ധിച്ച്‌ ആത്മീയ മാർഗ​ദർശ​ന​ത്തി​നും നിർദേ​ശ​ത്തി​നും വേണ്ടി തന്റെ മത മേലധി​കാ​രി​ക​ളി​ലേക്കു നോക്കിയ ഏതു ജർമൻ കത്തോ​ലി​ക്ക​നും ഫലത്തിൽ നാസി ഭരണാ​ധി​കാ​രി​യിൽനി​ന്നു​തന്നെ കിട്ടു​മാ​യി​രുന്ന അതേ ഉത്തരങ്ങ​ളാ​ണു കിട്ടി​യത്‌.”

മറുപ​ക്ഷത്തെ മതങ്ങൾ

എന്നാൽ ജർമനി​യെ എതിർത്ത രാജ്യ​ങ്ങ​ളിൽ സഭകൾ എന്താണു പറഞ്ഞു​കൊ​ണ്ടി​രു​ന്നത്‌? 1966 ഫെബ്രു​വരി 29-ലെ ന്യൂ​യോർക്ക്‌ ടൈംസ്‌ ഇങ്ങനെ റിപ്പോർട്ടു​ചെ​യ്‌തു: “കഴിഞ്ഞ കാലത്തു തദ്ദേശീയ കത്തോ​ലി​ക്കാ പുരോ​ഹി​ത​മേ​ധാ​വി​കൾ മിക്കവാ​റും എല്ലായ്‌പോ​ഴും തങ്ങളുടെ രാഷ്‌ട്ര​ങ്ങ​ളു​ടെ യുദ്ധങ്ങൾക്കു പിന്തുണ കൊടു​ക്കു​ക​യും പടയാ​ളി​കളെ അനു​ഗ്ര​ഹി​ക്കു​ക​യും വിജയ​ത്തി​നു​വേണ്ടി പ്രാർഥി​ക്കു​ക​യും ചെയ്‌തു. അതേസ​മയം മറുപ​ക്ഷത്തെ മറെറാ​രു കൂട്ടം ബിഷപ്പു​മാർ വിപരീ​ത​ഫ​ല​ത്തി​നു​വേണ്ടി പരസ്യ​മാ​യി പ്രാർഥി​ച്ചു.”

പരസ്‌പ​രം എതിർക്കുന്ന സൈന്യ​ങ്ങൾക്കു കൊടുത്ത ഈ പിന്തുണ വത്തിക്കാ​ന്റെ അംഗീ​കാ​ര​ത്തോ​ടെ​യാ​യി​രു​ന്നോ? ഇതു പരിചി​ന്തി​ക്കുക: 1939 ഡിസംബർ 8-ന്‌, അതായത്‌ രണ്ടാം ലോക​മ​ഹാ​യു​ദ്ധം പൊട്ടി​പ്പു​റ​പ്പെട്ട്‌ വെറും മൂന്നു മാസം​ക​ഴിഞ്ഞ്‌ പീയൂസ്‌ XII-മൻ പാപ്പാ ആസ്‌പെ​രിസ്‌ കൊ​മോ​ട്ടി ആൻക്‌സ​യെ​റേ​റ​റ​റി​ബസ്‌ എന്ന ഇടയ​ലേ​ഖനം അയച്ചു. യുദ്ധത്തി​ലേർപ്പെ​ട്ടി​രി​ക്കുന്ന രാഷ്‌ട്ര​ങ്ങ​ളു​ടെ സൈനിക പുരോ​ഹി​തൻമാ​രെ സംബോ​ധ​ന​ചെ​യ്യുന്ന ലേഖന​മാ​യി​രു​ന്നു അത്‌, തങ്ങളുടെ യഥാക്രമ സൈനിക ബിഷപ്പു​മാ​രിൽ വിശ്വാ​സം പുലർത്താൻ അത്‌ ഇരു പക്ഷങ്ങളി​ലും ഉള്ളവരെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. “തങ്ങളുടെ രാജ്യ​ത്തി​ന്റെ പതാക​ക​ളിൻകീ​ഴിൽ പൊരു​തു​ന്നവർ എന്ന നിലയിൽ സഭക്കു​വേ​ണ്ടി​യും പൊരു​താൻ” ലേഖനം സൈനി​ക​പു​രോ​ഹി​തൻമാ​രെ ബുദ്ധ്യു​പ​ദേ​ശി​ച്ചു.

മിക്ക​പ്പോ​ഴും മതം രാജ്യ​ങ്ങളെ പടയ്‌ക്കൊ​രു​ക്കു​ന്ന​തിൽ തീവ്ര​മായ പങ്കു വഹിക്കു​ന്നു. “നമ്മുടെ പള്ളിക​ളിൽപോ​ലും നാം യുദ്ധപ​താ​കകൾ ഉയർത്തി​യി​രി​ക്കു​ന്നു”വെന്ന്‌ ഒരു പ്രോ​ട്ട​സ്‌റ​റൻറ്‌ വൈദി​കൻ, പരേത​നായ ഹാരി എമേഴ്‌സൻ ഫോസ്‌ഡിക്‌ സമ്മതിച്ചു. ഒന്നാം ലോക​മ​ഹാ​യു​ദ്ധ​ത്തെ​ക്കു​റി​ച്ചു ബ്രിട്ടീഷ്‌ ബ്രി​ഗേ​ഡി​യർ ജനറലായ ഫ്രാങ്ക്‌ പി. ക്രോ​സി​യർ ഇങ്ങനെ പറഞ്ഞു: “നമുക്കുള്ള രക്തച്ചൊ​രി​ച്ചി​ലി​ന്റെ പ്രമുഖ പ്രോ​ത്സാ​ഹകർ ക്രിസ്‌തീയ സഭകളാണ്‌, അവയെ നാം യഥേഷ്ടം ഉപയോ​ഗി​ച്ചി​രി​ക്കു​ന്നു.”

എന്നിരു​ന്നാ​ലും, അതു മതത്തിന്റെ കഴിഞ്ഞ​കാല രേഖയാണ്‌. മുൻ യൂഗോ​സ്ലാ​വ്യ റിപ്പബ്ലി​ക്കു​ക​ളിൽ നടക്കുന്ന യുദ്ധത്തി​ലെ അതിന്റെ അടുത്ത കാലത്തെ പങ്കുസം​ബ​ന്ധി​ച്ചെന്ത്‌? അവിടെ മിക്കവ​രും ഒന്നുകിൽ റോമൻക​ത്തോ​ലി​ക്ക​രോ അല്ലെങ്കിൽ ഓർത്ത​ഡോ​ക്‌സു​കാ​രോ ആണ്‌.

മതത്തിന്റെ ഉത്തരവാ​ദി​ത്വം

1993 ഒക്‌ടോ​ബർ 20-ലെ ഏഷ്യാ​വീ​ക്കിൽ ഒരു തലക്കെട്ട്‌ ഇങ്ങനെ പ്രസ്‌താ​വി​ച്ചു: “ബോസ്‌നിയ മതപര​മായ പോരാ​ട്ട​ത്തി​ന്റെ ഒരു കേന്ദ്ര​മാണ്‌.” 1993 ജൂൺ 13-ലെ സാൻ അന്റോ​ണി​യോ എക്‌സ്‌പ്രസ്‌ ന്യൂസി​ലെ ഒരു വിശദീ​ക​ര​ണ​ത്തി​ന്റെ തലക്കെട്ട്‌ ഇങ്ങനെ പ്രസ്‌താ​വി​ച്ചു: “മത മുഖ്യൻമാർ ബോസ്‌നി​യൻ ദുരി​തങ്ങൾ അവസാ​നി​പ്പി​ക്കണം.” “റോമൻ കത്തോ​ലി​ക്കാ, പൗരസ്‌ത്യ ഓർത്ത​ഡോ​ക്‌സ്‌, മുസ്ലീം മതങ്ങൾക്ക്‌ . . . സംഭവി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തി​ന്റെ ഉത്തരവാ​ദി​ത്വ​ത്തിൽനിന്ന്‌ ഒഴിഞ്ഞു​മാ​റാൻ കഴിയില്ല. മുഴു​ലോ​ക​വും രാത്രി​തോ​റും വീക്ഷി​ച്ചു​കൊ​ണ്ടി​രി​ക്കെ ഇക്കുറി കഴിയില്ല. ഇത്‌ അവരുടെ യുദ്ധമാണ്‌. . . . മത നേതാ​ക്കൻമാർ യുദ്ധത്തി​ന്റെ ഉത്തരവാ​ദി​ത്വം വഹിക്കു​ന്നു​വെന്ന വസ്‌തുത വ്യക്തമാണ്‌. അവരുടെ ഭക്തി​പ്ര​ക​ട​നം​തന്നെ അതിനെ ഉത്തേജി​പ്പി​ക്കു​ന്നു. ഒരു പക്ഷത്തെ അപേക്ഷി​ച്ചു മറെറാ​ന്നി​നെ അനു​ഗ്ര​ഹി​ക്കു​ന്ന​തി​നാൽ അവർ അങ്ങനെ ചെയ്യുന്നു” എന്നു ലേഖനം പറയു​ക​യു​ണ്ടാ​യി.

ദൃഷ്ടാ​ന്ത​ത്തിന്‌, റോമൻ കത്തോ​ലി​ക്കാ സഭയി​ലെ​യും പൗരസ്‌ത്യ ഓർത്ത​ഡോ​ക്‌സ്‌ സഭകളി​ലെ​യും അംഗങ്ങൾ തമ്മിലുള്ള വിദ്വേ​ഷം വളരെ കടുത്ത​താ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? പാപ്പാ​മാ​രും പാത്രി​യർക്കീ​സു​മാ​രും മററു സഭാ​നേ​താ​ക്കൻമാ​രു​മാണ്‌ ഉത്തരവാ​ദി​കൾ. ആ മതങ്ങൾ തമ്മിലുള്ള 1054-ലെ അന്തിമ വേർപാ​ടി​നു​ശേഷം അവയുടെ അംഗങ്ങൾ തമ്മിലുള്ള വിദ്വേ​ഷ​ത്തെ​യും യുദ്ധങ്ങ​ളെ​യും സഭാ​നേ​താ​ക്കൻമാർ ഊട്ടി​വ​ളർത്തി​യി​രി​ക്കു​ന്നു. മോണ്ടി​നെ​ഗ്രോ​യി​ലെ ഒരു വർത്തമാ​ന​പ​ത്ര​മായ പോബി​ഡാ​യു​ടെ 1991 സെപ്‌റ​റം​ബ​റി​ലെ ലക്കം അടുത്ത കാലത്തെ പോരാ​ട്ട​ത്തെ​ക്കു​റി​ച്ചുള്ള ഒരു ലേഖന​ത്തിൽ മതപര​മായ പിളർപ്പി​ലേ​ക്കും അതിന്റെ പരിണ​ത​ഫ​ല​ങ്ങ​ളി​ലേ​ക്കും വിരൽചൂ​ണ്ടി. “ദൈവ​നാ​മ​ത്തിൽ കൊല്ലു​ന്നവർ” എന്ന ശീർഷ​ക​ത്തിൽ ലേഖനം ഇങ്ങനെ വിശദീ​ക​രി​ച്ചു:

“അതു [ക്രോ​യേ​ഷ്യൻ പ്രസി​ഡ​ണ്ടായ] ടഷ്‌മ​നും [സെർബി​യൻ നേതാ​വായ] മെലോ​ഷ്വീ​ക്കും തമ്മിലുള്ള രാഷ്‌ട്രീ​യ​ത്തി​ന്റെ പ്രശ്‌നമല്ല, പിന്നെ​യോ അതു മതപര​മായ ഒരു യുദ്ധമാണ്‌. ഒരു പ്രതി​യോ​ഗി​യെന്ന നിലയിൽനിന്ന്‌ ഓർത്ത​ഡോ​ക്‌സ്‌ സഭയെ നീക്കം​ചെ​യ്യാൻ പാപ്പാ തീരു​മാ​നി​ച്ച​ശേഷം ഒരു ആയിരം വർഷം കഴിഞ്ഞു​പോ​യി​രി​ക്കു​ന്നു എന്നു പ്രസ്‌താ​വി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. . . . 1054-ൽ . . . വേർപാ​ടിന്‌ ഉത്തരവാ​ദി ഓർത്ത​ഡോ​ക്‌സ്‌ സഭയാ​ണെന്നു പാപ്പാ പ്രഖ്യാ​പി​ച്ചു. 1900-ൽ ഒന്നാമത്തെ കത്തോ​ലി​ക്കാ കോൺഗ്രസ്‌ 20-ാം നൂററാ​ണ്ടിൽ നടപ്പാ​ക്കേണ്ട ഓർത്ത​ഡോ​ക്‌സു​കാർക്കെ​തി​രെ​യുള്ള വംശനാ​ശ​പ​ദ്ധതി വ്യക്തമാ​യി വിശദീ​ക​രി​ച്ചു. [ഈ] പദ്ധതി ഇപ്പോൾ നടപ്പി​ലാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാണ്‌.”

എന്നിരു​ന്നാ​ലും, അടുത്ത കാലത്തെ പോരാ​ട്ടം ഈ നൂററാ​ണ്ടി​ലെ മതപര​മായ പോരാ​ട്ട​ത്തി​ന്റെ ആദ്യത്തെ ദൃഷ്ടാ​ന്തമല്ല. അമ്പതു വർഷം​മുമ്പ്‌, രണ്ടാം ലോക​മ​ഹാ​യു​ദ്ധ​കാ​ലത്ത്‌, മുൻ യുഗോ​സ്ലാ​വ്യ പ്രദേ​ശത്തെ ഓർത്ത​ഡോ​ക്‌സ്‌ സഭാസാ​ന്നി​ദ്ധ്യ​ത്തെ നീക്കം​ചെ​യ്യാൻ റോമൻ കത്തോ​ലി​ക്കർ ശ്രമിച്ചു. പാപ്പാ​യു​ടെ പിന്തു​ണ​യോ​ടെ, ഉടാഷി എന്നു പേരുള്ള ക്രോ​യേ​ഷ്യൻ ദേശീ​യ​പ്ര​സ്ഥാ​നം സ്വതന്ത്ര സംസ്ഥാ​ന​മായ ക്രോ​യേ​ഷ്യ​യെ ഭരിക്കാ​നി​ട​യാ​യി. ഈ വത്തിക്കാൻ-അംഗീ​കൃത ഭരണം “ലക്ഷക്കണ​ക്കി​നു സെർബു​ക​ളു​ടെ​യും യഹൂദൻമാ​രു​ടെ​യും വധം ഉൾപ്പെട്ട അസാധാ​ര​ണ​മാം​വി​ധം ക്രൂര​മായ നടപടി​കൾ പ്രയോ​ഗി​ച്ചു”വെന്നു ദി ന്യൂ എൻ​സൈ​ക്ലോ​പ്പീ​ഡി​യാ ബ്രിട്ടാ​നി​ക്കാ റിപ്പോർട്ടു​ചെ​യ്യു​ന്നു.

ദി യൂഗോ​സ്ലാവ്‌ ആഷ്‌വി​റ​റ്‌സും വത്തിക്കാ​നും (ഇംഗ്ലീഷ്‌) എന്ന പുസ്‌ത​ക​ത്തിൽ ഈ കൂട്ട​ക്കൊ​ലക്കു—ഇതിൽ പതിനാ​യി​ര​ക്ക​ണ​ക്കി​നാ​ളു​കൾ ഇരകളാ​യി—മാത്രമല്ല, അവയി​ലുള്ള വത്തിക്കാ​ന്റെ ഉൾപ്പെ​ട​ലി​നും തെളിവു നൽകി​യി​ട്ടുണ്ട്‌.

മറുപ​ക്ഷത്ത്‌, ഓർത്ത​ഡോ​ക്‌സ്‌ സഭ സെർബു​കളെ അവരുടെ പോരാ​ട്ട​ത്തിൽ പിന്തു​ണ​ച്ചി​ട്ടുണ്ട്‌. യഥാർഥ​ത്തിൽ, ഒരു സെർബ്യൻ സേനാ​വി​ഭാ​ഗ​നേ​താവ്‌ ‘പാത്രി​യർക്കീ​സാണ്‌ എന്റെ സേനാ​പതി’യെന്നു പറഞ്ഞതാ​യി ഉദ്ധരി​ക്ക​പ്പെട്ടു.

ബോസ്‌നി​യ​യി​ലും ഹെർസ​ഗോ​വി​ന​യി​ലും മാത്രം 1,50,000 പേർ മരണ​പ്പെ​ടു​ന്ന​തി​നോ കാണാ​താ​കു​ന്ന​തി​നോ ഇടയാ​ക്കിയ സംഹാ​ര​ത്തിന്‌ അറുതി​വ​രു​ത്താൻ എന്തു ചെയ്യാൻ കഴിയു​മാ​യി​രു​ന്നു? “പോരാ​ട്ടം ഉടൻ അവസാ​നി​പ്പി​ക്കാ​നും തങ്ങളുടെ അനുയാ​യി​കൾക്കു മററു മതങ്ങളിൽപെ​ട്ട​വ​രു​മാ​യി അയൽക്കാ​രെ​പ്പോ​ലെ ജീവി​ക്കാൻ എങ്ങനെ ഇടയാ​ക്കാ​മെന്നു തീരു​മാ​നി​ക്കു​ന്ന​തി​നു കൂടി​വ​രാ​നും ബോസ്‌നിയ-ഹെർസ​ഗോ​വി​നാ​യിൽ ഭരണാ​ധി​കാ​ര​മുള്ള പാപ്പാ​യോ​ടും കോൺസ്‌റ​റാൻറി​നോ​പ്പി​ളി​ലെ പാത്രി​യർക്കീ​സി​നോ​ടും കത്തോ​ലി​ക്കാ, പൗരസ്‌ത്യ ഈസ്‌റേറൺ ഓർത്ത​ഡോ​ക്‌സ്‌, മുസ്ലീം പള്ളി​നേ​താ​ക്കൻമാ​രോ​ടും ആവശ്യ​പ്പെ​ടുന്ന ഒരു ഔപചാ​രിക പ്രമേയം യു.എൻ. രക്ഷാസ​മി​തി പാസാ​ക്ക​ണ​മെന്നു ഫ്രെഡ്‌ ഷിമി​ററ്‌ സാൻ അന്റോ​ണി​യോ എക്‌സ്‌പ്രസ്‌ ന്യൂസിൽ പ്രസ്‌താ​വി​ച്ചു.

ഇതേ സ്വഭാ​വ​ത്തിൽ, “അവിടത്തെ മതനേ​താ​ക്കൻമാർ യുദ്ധം അവസാ​നി​പ്പി​ക്കാൻ ആത്മാർഥ​ശ്രമം നടത്തി​യി​രു​ന്നെ​ങ്കിൽ അത്‌ അവസാ​നി​പ്പി​ക്കാൻ കഴിയു​മാ​യി​രു​ന്നു”വെന്നു സ്‌കോ​ട്ട്‌സ്‌ഡേൽ, അരി​സോ​ണാ പ്രോ​ഗ്രസ്‌ ട്രിബ്യൂ​ണി​ലെ ഒരു വിശദീ​ക​രണം നിഗമനം ചെയ്‌തു. “സാര​യെ​വോ​യു​ടെ നേരേ ഒരു ഷെൽ പായി​ക്കുന്ന ഏതൊരു സഭാം​ഗ​ത്തെ​യും ഉടൻതന്നെ പുറത്താ​ക്കി​ക്കൊണ്ട്‌” അവർ അതു ചെയ്യണ​മെന്നു ലേഖനം നിർദേ​ശി​ച്ചു.

സമാധാ​ന​ത്തി​നുള്ള യഥാർഥ പ്രേര​ക​ശ​ക്തി​യല്ല

എന്നിരു​ന്നാ​ലും, അതിനി​കൃഷ്ട യുദ്ധക്കു​റ​റ​വാ​ളി​കളെ സഭാ​ഭ്ര​ഷ്ട​രാ​ക്ക​ണ​മെന്നു സഹ കത്തോ​ലി​ക്കർ അപേക്ഷി​ച്ച​പ്പോൾപോ​ലും പാപ്പാ​മാർ അതു ചെയ്യു​ന്ന​തി​നു തുടർച്ച​യാ​യി വിസമ്മ​തി​ച്ചി​രി​ക്കു​ന്നു. ദൃഷ്ടാ​ന്ത​ത്തിന്‌, ഒഹായോ, യു.എസ്‌.എ.യിലെ സിൻസി​നാ​ററി കാത്തലിക്ക്‌ ടെല​ഗ്രാഫ്‌-രജിസ്‌ററർ, “കത്തോ​ലി​ക്ക​നാ​യി വളർത്ത​പ്പെ​ട്ടി​ട്ടും വിശ്വാ​സം ലംഘി​ക്കു​ന്നു എന്നു പാപ്പാ​യ്‌ക്കുള്ള കമ്പിസ​ന്ദേശം പറയുന്നു” എന്ന തലക്കെ​ട്ടിൻകീ​ഴിൽ ഇങ്ങനെ റിപ്പോർട്ടു​ചെ​യ്‌തു: “റീക്ക്‌സ്‌ഫ്യൂ​ഹെറർ അഡോൾഫ്‌ ഹിററ്‌ലറെ സഭാ​ഭ്ര​ഷ്ട​നാ​ക്കണം എന്നു പീയൂസ്‌ XII-മൻ പാപ്പാ​യോട്‌ ഒരു അഭ്യർഥന നടത്തി​യി​രി​ക്കു​ന്നു. . . . ‘അഡോൾഫ്‌ ഹിററ്‌ലർ കത്തോ​ലി​ക്കാ മാതാ​പി​താ​ക്കൾക്കു ജനിക്കു​ക​യും ഒരു കത്തോ​ലി​ക്ക​നാ​യി സ്‌നാ​പ​ന​കർമ​മേൽക്കു​ക​യും ആ നിലയിൽ വളർത്ത​പ്പെ​ടു​ക​യും വിദ്യാ​ഭ്യാ​സം നേടു​ക​യും ചെയ്‌ത’തായി [കമ്പി] സന്ദേശ​ത്തി​ന്റെ ഒരു ഭാഗം പറഞ്ഞി​രു​ന്നു.” എന്നിട്ടും ഹിററ്‌ലറെ ഒരിക്ക​ലും സഭാ​ഭ്ര​ഷ്ട​നാ​ക്കി​യില്ല.

ഉഗ്രയു​ദ്ധം നടന്നി​രി​ക്കുന്ന ആഫ്രി​ക്കൻപ്ര​ദേ​ശ​ങ്ങ​ളി​ലെ സാഹച​ര്യ​വും പരിചി​ന്തി​ക്കുക. ആ പ്രദേ​ശത്തു സ്‌നാ​പ​ന​മേററ അനേകം “ക്രിസ്‌ത്യാ​നി​കൾ” ഉണ്ടായി​രു​ന്നി​ട്ടും “ആഭ്യന്തര പോരാ​ട്ടങ്ങൾ കൂട്ടസം​ഹാ​ര​ങ്ങൾക്കും നാശത്തി​നും ബലം പ്രയോ​ഗിച്ച്‌ ആളുകളെ നീക്കം​ചെ​യ്യു​ന്ന​തി​നും ഇടയാ​ക്കി​യി​രി​ക്കു​ന്നു” എന്നു ബറുണ്ടി, റ്വാണ്ട, ടാൻസ​നി​യാ, ഉഗാണ്ട, സയർ എന്നീ ആഫ്രിക്കൻ രാഷ്‌ട്ര​ങ്ങ​ളിൽനി​ന്നുള്ള പതിനഞ്ച്‌ റോമൻക​ത്തോ​ലി​ക്കാ ബിഷപ്പു​മാർ ഏററു​പ​റഞ്ഞു. പ്രശ്‌ന​ത്തി​ന്റെ മൂലകാ​രണം “ക്രിസ്‌തീയ വിശ്വാ​സം ആളുക​ളു​ടെ മനസ്ഥി​തി​യെ വേണ്ടത്ര സ്വാധീ​നി​ച്ചി​ട്ടി​ല്ലെ​ന്നു​ള്ള​താണ്‌” എന്നു ബിഷപ്പു​മാർ സമ്മതിച്ചു.

“ജനസം​ഖ്യ​യിൽ കൂടു​ത​ലും കത്തോ​ലി​ക്ക​രായ ചെറിയ ആഫ്രിക്കൻ രാഷ്‌ട്ര​ത്തിൽ [ബറുണ്ടി] പോരാ​ട്ടം നടക്കു​ന്ന​താ​യുള്ള പുതിയ റിപ്പോർട്ടു​ക​ളിൽ . . . പാപ്പാ​യ്‌ക്കു ‘വലിയ വേദന’ അനുഭ​വ​പ്പെട്ടു” എന്ന്‌ 1994 ഏപ്രിൽ 8-ലെ നാഷനൽ കാത്തലിക്ക്‌ റിപ്പോർട്ടർ പറഞ്ഞു. ജനസം​ഖ്യ​യിൽ ഏതാണ്ട്‌ 70 ശതമാ​ന​വും കത്തോ​ലി​ക്ക​രായ റ്വാണ്ട​യിൽ കൊല​യ്‌ക്കു “കത്തോ​ലി​ക്കർ പോലും ഉത്തരവാ​ദി​ക​ളാണ്‌” എന്നു പാപ്പാ പറഞ്ഞു. അതെ, അസംഖ്യം മുൻയു​ദ്ധ​ങ്ങ​ളിൽ ചെയ്‌ത​തു​പോ​ലെ​തന്നെ ഇരുപ​ക്ഷ​ത്തു​മുള്ള കത്തോ​ലി​ക്കർ അന്യോ​ന്യം കൊ​ന്നൊ​ടു​ക്കി​യി​രി​ക്കു​ന്നു. കൂടാതെ, നാം കണ്ടു കഴിഞ്ഞ​തു​പോ​ലെ, മററു മതങ്ങൾ അതുതന്നെ ചെയ്‌തി​രി​ക്കു​ന്നു.

അതു​കൊണ്ട്‌ എല്ലാ മതങ്ങളും യുദ്ധങ്ങ​ളിൽ പക്ഷം പിടി​ക്കു​ന്നു​വെന്നു നാം നിഗമനം ചെയ്യണ​മോ? സമാധാ​ന​ത്തി​നുള്ള യഥാർഥ പ്രേര​ക​ശ​ക്തി​യായ ഏതെങ്കി​ലും മതമു​ണ്ടോ?

[5-ാം പേജിലെ ചിത്രം]

പാപ്പായുടെ പ്രതി​നി​ധി ബാസാ​ലോ ഡി റേറാ​റ​ഗ്രാ​സ്സോ​യോ​ടു​കൂ​ടെ ഇവിടെ കാണ​പ്പെ​ടുന്ന ഹിററ്‌ലറെ ഒരിക്ക​ലും സഭാ​ഭ്ര​ഷ്ട​നാ​ക്കി​യില്ല

[കടപ്പാട്‌]

Bundesarchiv Koblenz

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക