വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g94 11/8 പേ. 28-29
  • ലോകത്തെ വീക്ഷിക്കൽ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ലോകത്തെ വീക്ഷിക്കൽ
  • ഉണരുക!—1994
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ജലപ്ര​തി​സ​ന്ധി
  • പോയ്‌മ​റ​യുന്ന ഒരു ജാപ്പനീസ്‌ പാരമ്പ​ര്യ​മോ?
  • വ്യായാമ മുന്നറി​യിപ്പ്‌
  • ചൈന​യിൽ കാറുകൾ വളരെ കുറവാ​യി​രി​ക്കു​ന്ന​തി​ന്റെ കാരണം
  • ക്യാമ​റകൾ വ്യത്യാ​സ​മു​ള​വാ​ക്കു​ന്നു
  • 1914-ലെ തലമുറ
  • നട്ടെല്ലി​ല്ലാത്ത ജീവി​കളെ രക്ഷിക്കുക
  • പ്രചാ​ര​ലു​ബ്ധ​മാ​കുന്ന ഭാഷകൾ
  • പാമ്പിന്റെ പിളർന്ന നാക്ക്‌
  • രോഗി​കൾ ലൈം​ഗി​കോ​പ​ദ്രവം ചെയ്യുന്നു
  • പൊള്ള​ലേൽക്കുന്ന കാചപ​ട​ല​ങ്ങൾ
  • സ്‌കൂൾമു​റ​റത്തെ കുററ​കൃ​ത്യ​ങ്ങൾ
  • ലൈംഗികോപദ്രവം—ഒരു ആഗോള പ്രശ്‌നം
    ഉണരുക!—1996
  • ലൈംഗിക ഉപദ്രവത്തെ എങ്ങനെ കൈകാര്യം ചെയ്യാം?
    ഉണരുക!—2000
  • ലൈംഗികോപദ്രവം—നിങ്ങളെത്തന്നെ സംരക്ഷിക്കാവുന്ന വിധം
    ഉണരുക!—1996
  • ലോകത്തെ വീക്ഷിക്കൽ
    ഉണരുക!—1997
കൂടുതൽ കാണുക
ഉണരുക!—1994
g94 11/8 പേ. 28-29

ലോകത്തെ വീക്ഷിക്കൽ

ജലപ്ര​തി​സ​ന്ധി

2000-മാണ്ടോ​ടെ ഭൂമിക്കു ചുററു​മുള്ള ഏകദേശം 30 രാജ്യ​ങ്ങൾക്കു ഗുരു​ത​ര​മായ ജലക്ഷാമം നേരി​ടു​മെന്ന്‌ എഫ്‌എ​ഒ​യു​ടെ (ഐക്യ​രാ​ഷ്‌ട്ര​ങ്ങ​ളു​ടെ ഭക്ഷ്യ-കാർഷിക സംഘടന) ഏററവും പുതിയ റിപ്പോർട്ടു പറയുന്നു. എഫ്‌എഒ പറയു​ന്ന​ത​നു​സ​രിച്ച്‌ പരിമി​ത​മായ ജലവി​ഭ​വ​ങ്ങൾക്കാ​യി വർധിച്ച കിടമ​ത്സരം ഉള്ളതു​കൊണ്ട്‌ കോടി​ക്ക​ണ​ക്കി​നാ​ളു​കൾക്ക്‌ അവരുടെ അതിജീ​വ​ന​ത്തി​നാ​വ​ശ്യ​മായ വെള്ളം ലഭിക്കു​ക​യില്ല. ഏററവു​മ​ധി​കം അപകടാ​വ​സ്ഥ​യി​ലാ​യി​രി​ക്കുന്ന ജനങ്ങൾ ഉത്തരാ​ഫ്രി​ക്ക​യി​ലും സഹാറാ​യു​ടെ തെക്കു​ഭാ​ഗ​ത്തും ഏഷ്യയു​ടെ തെക്കു​പ​ടി​ഞ്ഞാ​റും ഹംഗറി​യി​ലും ഉള്ളവരാണ്‌. ഭൂമി​യി​ലെ ശുദ്ധജ​ല​ശേ​ഖ​ര​ത്തി​ന്റെ ഏതാണ്ട്‌ 70 ശതമാ​ന​വും (വികസ്വ​ര​രാ​ജ്യ​ങ്ങ​ളിൽ 90 ശതമാനം) കൃഷി​ക​ളു​ടെ ജലസേ​ച​ന​ത്തി​നാ​യി ഉപയോ​ഗി​ക്കു​ന്നു​വെന്ന്‌ ലാ മോൺട്‌ എന്ന പാരീസ്‌ പത്രത്തിൽ വന്ന ഒരു റിപ്പോർട്ടു പറയുന്നു. ഫലപ്ര​ദ​മ​ല്ലാത്ത ജലസേചന രീതികൾ മൂലം ഈ ജലത്തിന്റെ 60 ശതമാ​ന​ത്തോ​ളം പാഴാ​യി​പ്പോ​കു​ക​യാ​ണെന്ന്‌ എഫ്‌എഒ കണക്കാ​ക്കു​ന്നു.

പോയ്‌മ​റ​യുന്ന ഒരു ജാപ്പനീസ്‌ പാരമ്പ​ര്യ​മോ?

ജപ്പാനി​ലെ ആളുകൾ പ്രായ​മു​ള്ള​വ​രോട്‌ പരമ്പരാ​ഗ​ത​മാ​യി കാട്ടിവന്ന ആഴമായ ഭയാദ​രവ്‌ കുറഞ്ഞു​വ​രു​ന്ന​താ​യി തോന്നു​ന്നു. പ്രായ​മാ​യ​വ​രു​ടെ നേർക്കുള്ള ശാരീ​രി​ക​വും മാനസി​ക​വു​മായ ഉപദ്രവം വർധി​ച്ചു​വ​രി​ക​യാണ്‌. ഒരു വിദഗ്‌ധൻ പറയു​ന്ന​ത​നു​സ​രിച്ച്‌, മനസ്സി​ല്ലാ​മ​ന​സ്സോ​ടെ​യാണ്‌ അനേകം ആധുനിക കുടും​ബ​ങ്ങ​ളും തങ്ങളുടെ പ്രായ​മുള്ള ബന്ധുക്കളെ പരിപാ​ലി​ക്കു​ന്നത്‌, സമ്മർദത്തെ നേരി​ടാ​നും അവർക്കു കഴിയു​ന്നില്ല എന്ന്‌ മൈനി​ച്ചി ഡെയ്‌ലി ന്യൂസ്‌ വിശദീ​ക​രി​ക്കു​ന്നു. അവർ പലപ്പോ​ഴും അക്രമ​വും അവഗണ​ന​യും അവലം​ബി​ക്കു​ന്നു. മൈനി​ച്ചി ഡെയ്‌ലി ന്യൂസ്‌ പറയു​ന്ന​ത​നു​സ​രിച്ച്‌, “പെൻഷൻ പണം കൊടു​ക്കാൻ വിസ്സമ്മ​തി​ച്ച​പ്പോ​ഴെ​ല്ലാം 75 വയസ്സുള്ള തന്റെ പിതാ​വി​നെ പൊതി​രെ തല്ലുന്ന സ്വഭാവം” ഒരു മനുഷ്യൻ പുലർത്തി​പ്പോ​ന്നു. ഇത്തരം ഉദാഹ​ര​ണ​ങ്ങ​ളിൽ, പ്രായാ​ധി​ക്യം ചെന്ന ഒരു പിതാ​വി​ന്റെ കൈകാ​ലു​കൾ കെട്ടി മുറി​യിൽ അടച്ചു​പൂ​ട്ടി​യ​തും ഒരു വൃദ്ധയു​ടെ വായിൽ തുണി കുത്തി​തി​രു​കി​വെ​ച്ച​തും ഉൾപ്പെ​ടു​ന്നു.

വ്യായാമ മുന്നറി​യിപ്പ്‌

“വളരെ കഠിന​മായ വ്യായാ​മ​ത്തിൽ ഒരു ജ്വരം​ക​ണക്കേ ഏർപ്പെ​ട്ടാൽ” അതിന്‌ ആന്തരകർണ​ത്തിൽ കുഴപ്പങ്ങൾ വരുത്തി​വെ​ക്കാൻ കഴിയു​മെന്ന്‌ ലണ്ടനിലെ ദ ടൈംസ്‌ റിപ്പോർട്ടു ചെയ്യുന്നു. ആവർത്തി​ച്ചാ​വർത്തിച്ച്‌ തീവ്ര​മായ ചാട്ടത്തി​ലേർപ്പെ​ട്ടാൽ അത്‌ ആന്തരകർണ​ത്തി​ലെ ലോല കണിക​കൾക്കു (granules) സ്ഥായി​യായ കുഴപ്പം വരുത്തി​വെ​ക്കു​മെന്ന കാര്യം വ്യക്തമാണ്‌. അതിന്റെ സാധാ​ര​ണ​മായ ചില ലക്ഷണങ്ങൾ തലകറക്കം, സമനില നഷ്ടം, യാത്ര ചെയ്യു​ന്ന​തി​നോ​ടു ബന്ധപ്പെട്ട അസുഖം, ചെവി​യി​ലെ മുഴക്കം തുടങ്ങി​യ​വ​യാണ്‌. ദിവസ​വും രണ്ടു​പ്രാ​വ​ശ്യം വ്യായാ​മ​മുറ ക്ലാസ്സു​ക​ളെ​ടുത്ത സ്‌ത്രീ​ക​ളെ​ക്കു​റിച്ച്‌ അടുത്ത കാലത്തു നടത്തിയ ഒരു സർവേ വെളി​പ്പെ​ടു​ത്തി​യത്‌ അവരിൽ 83 ശതമാനം പേർക്കും ഉയർന്ന ആവൃത്തി​യി​ലുള്ള ശബ്ദം കേൾക്കു​ന്ന​തിൽ കുഴപ്പ​മു​ണ്ടാ​യി​രു​ന്നു എന്നാണ്‌. കഠിന വ്യായാ​മ​ത്തോട്‌ ചില സ്‌ത്രീ​കൾ ഒരുതരം ആസക്തി, “വ്യായാ​മ​ജ്വ​രം” വളർത്തി​യെ​ടു​ക്കു​ന്ന​താ​യി തോന്നു​ന്നു എന്നതാണ്‌ ഉത്‌ക​ണ്‌ഠ​യ്‌ക്കുള്ള മറെറാ​രു കാരണം. ഇതിന്റെ ഇരകൾ “പേശി​കൾക്കു ബലം നഷ്ടപ്പെട്ട്‌, സമ്മർദം നിമിത്തം അസ്ഥിക​ളിൽ ചെറിയ പൊട്ട​ലു​കൾ ബാധിച്ച്‌, തളർന്ന​വ​ശ​രാ​കു​ന്നു; കഠിന​മായ പരിശീ​ലന ക്ലാസ്സു​ക​ളിൽ ഏർപ്പെ​ട്ടാൽ അവർക്കു സമനില സംബന്ധിച്ച പ്രശ്‌ന​ങ്ങ​ളും ഉണ്ടാകു​ന്നു,” ദ ടൈംസ്‌ അഭി​പ്രാ​യ​പ്പെ​ടു​ന്നു.

ചൈന​യിൽ കാറുകൾ വളരെ കുറവാ​യി​രി​ക്കു​ന്ന​തി​ന്റെ കാരണം

നൂറു കോടി​യി​ല​ധി​കം ജനസം​ഖ്യ​യുള്ള ചൈന​യിൽ സ്വകാര്യ ഉടമസ്ഥ​ത​യി​ലുള്ള 50,000 വാഹന​ങ്ങ​ളേ​യു​ള്ളൂ. എന്നിട്ടും, ചൈന ടുഡേ പറയു​ന്ന​ത​നു​സ​രിച്ച്‌ “വളരെ വലിയ ഒരു കുതി​ച്ചു​ചാട്ട”ത്തെയാണ്‌ ഈ സംഖ്യ പ്രതി​നി​ധാ​നം ചെയ്യു​ന്നത്‌. 1983-ൽ ആ രാജ്യ​ത്തുള്ള സ്വകാര്യ കാറു​ക​ളു​ടെ എണ്ണം 60 ആയിരു​ന്ന​ത്രേ! സമീപ ഭാവി​യിൽ കാറു​ട​മ​സ്ഥ​രു​ടെ എണ്ണം വർധി​ക്കു​മെന്നു കരുത​പ്പെ​ടു​ന്നു. എന്നാൽ ഭാവി​യിൽ കാർ വാങ്ങാ​നി​രി​ക്കുന്ന ഒരുവൻ അതിന്റെ ലാഭന​ഷ്ടങ്ങൾ കണക്കി​ലെ​ടു​ക്കേ​ണ്ട​തുണ്ട്‌. വാഹന​ങ്ങൾക്കു തീവില കൊടു​ക്കേ​ണ്ടി​വ​ര​ത്ത​ക്ക​വണ്ണം 40-ലധികം വ്യത്യ​സ്‌ത​തരം നികു​തി​കൾ ചൈന​യി​ലുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌ “ചൈന​യിൽ ഒരു കാറിന്‌ 3,00,000 യുവാൻ (ഏകദേശം 37,000 യുഎസ്‌ ഡോളർ) വില വരും, എന്നാൽ മററു രാജ്യ​ങ്ങ​ളിൽ അതിന്‌ 10,000 യുഎസ്‌ ഡോള​റി​ല​ധി​കം വില വരില്ല.” ഡ്രൈ​വിങ്‌ പഠിക്കു​ന്ന​തി​നു മുട​ക്കേ​ണ്ടി​വ​രുന്ന പണമോ? “ശരാശരി വേതനം പററുന്ന ഒരുവന്റെ വാർഷിക വരുമാ​ന​ത്തി​ന്റെ ഇരട്ടി”യാണ്‌ ഒരു ഡ്രൈ​വിങ്‌ സ്‌കൂൾ ഈടാ​ക്കു​ന്ന​തെന്ന്‌ ചൈന ടുഡേ പറയുന്നു.

ക്യാമ​റകൾ വ്യത്യാ​സ​മു​ള​വാ​ക്കു​ന്നു

വളരെ വേഗത്തിൽ ഓടി​ച്ചു​പോ​കുന്ന വാഹന​ങ്ങ​ളു​ടെ ലൈസൻസ്‌ പ്ലേററി​ന്റെ ചിത്ര​ങ്ങ​ളെ​ടു​ക്കാൻ ക്യാമ​റകൾ സജ്ജീക​രി​ച്ചി​ട്ടുള്ള സ്ഥലങ്ങളിൽ വേഗതാ​ലം​ഘ​ന​ങ്ങ​ളിൽ കാര്യ​മായ കുറവു​ള്ള​താ​യി ഇംഗ്ലണ്ടി​ലെ ലണ്ടനി​ലുള്ള ട്രാൻസ്‌പോർട്ട്‌ വകുപ്പ്‌ റിപ്പോർട്ടു ചെയ്യുന്നു. ഈ ക്യാമ​റകൾ അധികാ​രി​കൾക്കു കൊടു​ക്കുന്ന ഫോ​ട്ടോ​കൾ, വളരെ വേഗത്തിൽ വാഹന​മോ​ടി​ച്ചു​പോ​കുന്ന ഡ്രൈ​വർമാ​രെ ശിക്ഷി​ക്കാൻ ഉപയോ​ഗി​ക്കു​ന്നു. ചെമന്ന ട്രാഫിക്‌ ലൈററ്‌ അടയാളം ലംഘി​ക്കു​ന്ന​വർക്കെ​തി​രെ ശരിയായ തെളിവു നൽകാ​നും അവയ്‌ക്കു കഴിയും. ക്യാമ​റകൾ സ്ഥാപി​ച്ച​തി​നു​ശേഷം “ഈ പദ്ധതി​ക്കു​വേണ്ടി തിര​ഞ്ഞെ​ടുത്ത റോഡു​ക​ളിൽവെച്ച്‌ സാരമായ അപകടം സംഭവി​ച്ച​വ​രു​ടെ സംഖ്യ മൂന്നി​ലൊ​ന്നു കുറഞ്ഞ​താ​യി” ന്യൂ സയൻറി​സ്‌ററ്‌ എന്ന മാഗസിൻ റിപ്പോർട്ടു ചെയ്യുന്നു. ക്യാമ​റകൾ പ്രവർത്തി​ച്ചു തുടങ്ങി​യ​തിൽപ്പി​ന്നെ നിയമ​പ​ര​മാ​യി ഏററവും കൂടിയ സ്‌പീഡ്‌ ലിമി​റ​റായ മണിക്കൂ​റിൽ 20 മൈലി​ല​ധി​കം വേഗത​യിൽ ഓടി​ക്കുന്ന വാഹന​ങ്ങ​ളു​ടെ എണ്ണം ദിവസം 1,000-ത്തിൽനിന്ന്‌ 30 ആയി കുറഞ്ഞു. “ട്രാഫിക്‌ ലൈറ​റു​കളെ അവഗണി​ക്കുന്ന ഡ്രൈ​വർമാ​രു​ടെ എണ്ണത്തിൽ 40 ശതമാനം കുറവുണ്ട്‌, റോഡു കുറുകെ കടക്കു​ന്നി​ടത്തെ അപകട​ങ്ങ​ളു​ടെ സംഖ്യ​യിൽ 60 ശതമാനം കുറവും,” ന്യൂ സയൻറി​സ്‌ററ്‌ അഭി​പ്രാ​യ​പ്പെ​ടു​ന്നു.

1914-ലെ തലമുറ

ഒന്നാം ലോക​മ​ഹാ​യു​ദ്ധ​ത്തിൽ പങ്കെടുത്ത 47,43,826 യുഎസ്‌ സ്‌ത്രീ​പു​രു​ഷൻമാ​രിൽ 2,72,000 പേർ മാത്രമേ 1984-ൽ ജീവി​ച്ചി​രി​പ്പു​ണ്ടാ​യി​രു​ന്നു​ള്ളൂ. (1988 ഏപ്രിൽ 8-ലെ ഉണരുക! [ഇംഗ്ലീഷ്‌]) ഡിപ്പാർട്ടു​മെൻറ്‌ ഓഫ്‌ വെററ​റാൻസ്‌ അഫയേ​ഴ്‌സ്‌ പറയു​ന്ന​ത​നു​സ​രിച്ച്‌, ഇന്ന്‌ ആ സംഖ്യ ഏതാണ്ട്‌ 30,000 ആയി കുറഞ്ഞി​രി​ക്കു​ന്നു, അവരുടെ ശരാശരി വയസ്സ്‌ 95 ആണ്‌. എന്നിരു​ന്നാ​ലും 1914-ലോ അതിനു മുമ്പോ ജനിച്ച തലമു​റ​യിൽപ്പെട്ട 6,14,86,000 പേർ 1992-ൽ ലോക​മൊ​ട്ടാ​കെ ജീവി​ച്ചി​രി​പ്പു​ണ്ടാ​യി​രു​ന്നു.

നട്ടെല്ലി​ല്ലാത്ത ജീവി​കളെ രക്ഷിക്കുക

പ്രാണി​ക​ളും നട്ടെല്ലി​ല്ലാത്ത മററു ജീവി​ക​ളും ഇല്ലാ​തെ​പോ​യാൽ “ഗോള​വ്യാ​പ​ക​മായ ആവാസ​വ്യ​വസ്ഥ തകർന്ന​ടി​യും, മനുഷ്യ​രും നട്ടെല്ലുള്ള മററു ജീവി​ക​ളും ഏതാനും മാസങ്ങൾ മാത്രമേ ജീവ​നോ​ടി​രി​ക്കു​ക​യു​ള്ളൂ, അങ്ങനെ ഈ ഗ്രഹം മുഖ്യ​മാ​യും കടൽപ്പോ​ച്ച​യ്‌ക്കും ഫംഗസി​നും ഉള്ളതാ​യി​ത്തീ​രും,” ദ ന്യൂ​യോർക്ക്‌ ടൈംസ്‌ അഭി​പ്രാ​യ​പ്പെ​ടു​ന്നു. തിമിം​ഗ​ല​ങ്ങ​ളെ​യും കടുവ​ക​ളെ​യും അപകട​ത്തി​ലായ മററു വർഗങ്ങ​ളെ​യും രക്ഷിക്കു​ന്ന​തി​നോ​ടു ബന്ധപ്പെട്ട പൊതു​ജന താത്‌പ​ര്യം നട്ടെല്ലി​ല്ലാത്ത ജീവി​ക​ളു​ടെ കാര്യ​ത്തി​ലേ​ക്കും വ്യാപി​പ്പി​ക്ക​ണ​മെന്ന്‌ അടുത്ത കാലത്തെ ഒരു പഠനത്തെ അധിക​രിച്ച ടൈം​സി​ലെ ആ ലേഖനം മുന്നറി​യി​പ്പു നൽകുന്നു. ആവാസ​വ്യ​വ​സ്ഥ​യിൽ നടക്കുന്ന പ്രധാ​ന​പ്പെട്ട അനേകം പ്രക്രി​യ​ക​ളി​ലും ഈ ചെറു​ജീ​വി​കൾ പങ്കുവ​ഹി​ക്കു​ന്നു. പാഴ്‌വ​സ്‌തു​ക്കൾ തിന്നു​തീർക്കൽ, സസ്യങ്ങ​ളിൽ പരാഗണം നടത്തൽ, വിത്തുകൾ മററു സ്ഥലങ്ങളിൽ എത്തിക്കൽ, മാലി​ന്യം നീക്കം ചെയ്യൽ തുടങ്ങിയ കാര്യങ്ങൾ ആ പ്രക്രി​യ​ക​ളിൽ ഉൾപ്പെ​ടു​ന്നു. ഐക്യ​നാ​ടു​ക​ളിൽ മാത്രം, ഒരു വർഷത്തെ മനുഷ്യ​വി​സർജ്യ​ങ്ങൾ 13 കോടി ടൺ വരും, മൃഗങ്ങ​ളു​ടേത്‌ 1,200 കോടി ടണ്ണും. ഈ മാലി​ന്യ​ത്തി​ന്റെ 99 ശതമാ​ന​വും “വിഘടി​പ്പി​ക്കു​ന്നത്‌ നട്ടെല്ലി​ല്ലാത്ത ജീവി​ക​ളാ​ണെന്നു കരുത​പ്പെ​ടു​ന്നു.”

പ്രചാ​ര​ലു​ബ്ധ​മാ​കുന്ന ഭാഷകൾ

നാനാ​തരം ഭാഷക​ളുള്ള പാപ്പുവ ന്യൂ ഗിനി എന്ന രാജ്യത്തെ അനേകം ഭാഷകൾ പോയ്‌മ​റ​യു​മെന്ന അപകട​ത്തി​ലാണ്‌. കഴിഞ്ഞ 40 വർഷങ്ങ​ളിൽ അഞ്ചു ഭാഷകൾ ഇതി​നോ​ട​കം​തന്നെ പ്രചാ​ര​ലു​ബ്ധ​മാ​യി​രി​ക്കു​ന്നു. ഇനി “ആ രാജ്യത്തു ശേഷി​ക്കു​ന്നത്‌ കേവലം 867 ഭാഷക​ളാണ്‌” എന്ന്‌ പാപ്പുവ ന്യൂ ഗിനി​യി​ലെ പോസ്‌ററ്‌-കുരിയർ പറയുന്നു. ഈ രാജ്യത്തെ “ഭാഷാ​പ​ര​മായ നാനാ​ത്വം അനേകം വർഗങ്ങൾ രാജ്യ​ത്തി​ന്റെ മധ്യഭാ​ഗ​ത്തുള്ള പർവത​വ​ന​പ്ര​ദേ​ശ​ങ്ങ​ളിൽ ഒററ​പ്പെ​ട്ടു​പോ​യ​തു​കൊ​ണ്ടാണ്‌” എന്ന്‌ പോസ്‌ററ്‌-കുരിയർ വിശദീ​ക​രി​ക്കു​ന്നു. “22 ഭാഷക​ളിൽ ഓരോ​ന്നും സംസാ​രി​ക്കു​ന്നവർ 100-ൽ കുറവാണ്‌, ഏഴു ഭാഷക​ളിൽ ഓരോ​ന്നും 20-ൽ കുറഞ്ഞ ആളുകളേ സംസാ​രി​ക്കു​ന്നു​ള്ളൂ, 10 ഭാഷക​ളിൽ ഓരോ​ന്നും സംസാ​രി​ക്കു​ന്നവർ 10-ൽ കുറവാണ്‌” എന്ന്‌ ആ പത്രം കൂട്ടി​ച്ചേർക്കു​ന്നു. അപകട​ത്തി​ലായ ഭാഷക​ളി​ലൊന്ന്‌ യൂറു​വാവ ആണ്‌, അതു സംസാ​രി​ക്കു​ന്ന​വ​രോ അഞ്ചുപേർ മാത്രം. ബീനയും യോബ​യും രണ്ടുപേർ വീതമേ സംസാ​രി​ക്കു​ന്നു​ള്ളൂ.

പാമ്പിന്റെ പിളർന്ന നാക്ക്‌

പാമ്പിന്റെ നാക്ക്‌ പിളർന്നി​രി​ക്കു​ന്ന​തു​കൊണ്ട്‌ അതി​നെ​ന്താ​ണു പ്രയോ​ജനം? ഇൻറർനാ​ഷണൽ ഹെറാൾഡ്‌ ട്രിബ്യൂ​ണിൽ വന്ന ഒരു റിപ്പോർട്ട​നു​സ​രിച്ച്‌, ഒരു ശബ്ദത്തിന്റെ ദിശ മനസ്സി​ലാ​ക്കാൻ നാം രണ്ടു ചെവികൾ ഉപയോ​ഗി​ക്കുന്ന അതേ വിധത്തിൽ മണം പിടി​ച്ചു​പോ​കാൻ പാമ്പിന്റെ നാക്ക്‌ അതിനെ സഹായി​ക്കു​ന്നു. പാമ്പ്‌ അതിന്റെ ഇരയു​ടെ​യോ ഇണയു​ടെ​യോ മണം പിടി​ച്ചു​പോ​കു​മ്പോൾ നാക്ക്‌ തുട​രെ​ത്തു​ടരെ പുറ​ത്തേക്കു നീട്ടുന്നു, അതിന്റെ അഗ്രങ്ങൾ കഴിവ​തും വിടർത്തി​പ്പി​ടി​ച്ചു​കൊണ്ട്‌. ഈ വിധത്തിൽ പാമ്പ്‌ രണ്ടഗ്ര​ങ്ങൾക്കൊണ്ട്‌ ഗന്ധരൂക്ഷത തിരി​ച്ച​റി​യു​ന്നു. അങ്ങനെ, തിരയുന്ന മൃഗം പോയ വഴി മനസ്സി​ലാ​ക്കാൻ അതു പാമ്പിനെ സഹായി​ക്കു​ന്നു.

രോഗി​കൾ ലൈം​ഗി​കോ​പ​ദ്രവം ചെയ്യുന്നു

അനേകം വനിതാ​ഡോ​ക്ടർമാർക്കും ജോലി​യി​ലാ​യി​രി​ക്കെ ലൈം​ഗി​കോ​പ​ദ്രവം നേരി​ടേ​ണ്ടി​വ​രു​ന്നു​വെന്ന്‌ അടുത്ത കാലത്തെ ഒരു പഠനം വെളി​പ്പെ​ടു​ത്തു​ന്നു. ഒരു സർവേ നടത്തി​യ​പ്പോൾ പ്രതി​ക​രി​ച്ച​വ​രിൽ 77 ശതമാനം പേർ “ഏതെങ്കി​ലും തരത്തി​ലുള്ള ലൈം​ഗി​കോ​പ​ദ്രവം രോഗി​ക​ളിൽനിന്ന്‌ ഉണ്ടായ​താ​യി റിപ്പോർട്ടു ചെയ്‌തു” എന്ന്‌ ദ മെഡിക്കൽ പോസ്‌ററ്‌ വിശദീ​ക​രി​ക്കു​ന്നു. ഈ പ്രശ്‌ന​ത്തി​ന്റെ പരിഹാ​രം ഡോക്ടർമാ​രു​ടെ ചുമലിൽത്തന്നെ ആണെന്ന്‌ പലരും വിശ്വ​സി​ക്കു​ന്നു. രോഗി​കളെ ചികി​ത്സി​ക്കു​മ്പോൾ ബിസി​ന​സ്സു​കാ​രെ​പ്പോ​ലെ​യും പ്രൊ​ഫ​ഷണൽ ആളുക​ളെ​പ്പോ​ലെ​യും പ്രവർത്തി​ക്കാ​നും ലാബ്‌ കോട്ട്‌ ധരിക്കാ​നും വിവാ​ഹ​മോ​തി​രം ഇടാനും അവരെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. എന്നിരു​ന്നാ​ലും, വനിതാ​ഡോ​ക്ടർമാ​രു​ടെ നേർക്കുള്ള ലൈം​ഗി​കോ​പ​ദ്രവം ഒഴിവാ​ക്കാൻ യാതൊ​ന്നും​തന്നെ ചെയ്യാ​നി​ല്ലെന്നു മററു ചിലർ വിചാ​രി​ക്കു​ന്നു. “ലൈം​ഗി​കോ​പ​ദ്ര​വ​വും അതു സംബന്ധിച്ച ഭയവും സ്‌ത്രീ​സ​ഹ​ജ​മാ​യി​രി​ക്കുന്ന ഒരു സമൂഹ​ത്തി​ന്റെ ഭാഗമാണ്‌ സ്‌ത്രീ​കൾ” എന്നു പറയു​മ്പോൾ പോസ്‌ററ്‌ വ്യക്തമാ​ക്കുന്ന അഭി​പ്രാ​യം ഇതാണ്‌.

പൊള്ള​ലേൽക്കുന്ന കാചപ​ട​ല​ങ്ങൾ

തങ്ങളുടെ മുടി സ്‌​റൈറൽ ചെയ്യാൻ വേണ്ടി ചെറു​പ്പ​ക്കാ​രായ സ്‌ത്രീ​കൾ മുടി ചുരു​ട്ടാ​നുള്ള ഉപകരണം ഉപയോ​ഗി​ക്കു​മ്പോൾ യാദൃ​ശ്ചി​ക​വ​ശാൽ തങ്ങളുടെ കണ്ണിന്റെ കാചപ​ട​ല​ങ്ങൾക്കു പൊള്ള​ലേൽപ്പി​ക്കു​ന്ന​താ​യി അടുത്ത​കാ​ലത്ത്‌ ഒരു വൈദ്യ​ശാ​സ്‌ത്ര പത്രിക റിപ്പോർട്ടു ചെയ്യു​ക​യു​ണ്ടാ​യി. പെൻസിൽവേ​നി​യ​യി​ലെ ഷൈയ നേത്ര ഇൻസ്‌റ​റി​റ​റ്യൂ​ട്ടി​ന്റെ യൂണി​വേ​ഴ്‌സി​റ​റി​യി​ലെ ഡോ. ഡീൻ ഓവാ​നോ പറയു​ന്ന​ത​നു​സ​രിച്ച്‌ “ചൂടു​നി​മി​ത്തം കണ്ണിനു​ണ്ടാ​കുന്ന സർവസാ​ധാ​ര​ണ​മായ അപകട​മാണ്‌” ഇത്‌. മിക്ക കേസു​ക​ളി​ലും കണ്ണിനു ദീർഘ​കാല കുഴപ്പം നേരി​ടാ​ത്ത​താ​യി ഒരു പഠനം പ്രകട​മാ​ക്കു​ന്നു, പല കേസു​ക​ളി​ലും പൊള്ള​ലേററ കണ്ണ്‌ മൂന്നു ദിവസ​ങ്ങൾക്കു​ള്ളിൽ സുഖം പ്രാപി​ക്കു​ന്നു. എന്നിരു​ന്നാ​ലും, ടൊ​റൊ​ന്റോ​യി​ലുള്ള ബോക്‌നർ നേത്ര ഇൻസ്‌റ​റി​റ​റ്യൂ​ട്ടി​ലെ ഡോ. ആൽബർട്ട്‌ ചെസ്‌കസ്‌ ഇത്തരം അപകടത്തെ “വളരെ അപകടകര”മായി​രു​ന്നേ​ക്കാ​വു​ന്ന​താ​യി വർണി​ക്കു​ന്നു. “മുടി ചുരു​ട്ടാ​നുള്ള ഉപകരണം ധാരാ​ള​മാ​യി ഉപയോ​ഗി​ക്കു​ന്ന​തു​കൊ​ണ്ടും സ്‌ത്രീ​കൾ തിരക്കു പിടി​ക്കു​ന്ന​തു​കൊ​ണ്ടു​മാണ്‌” ഇതു സംഭവി​ക്കു​ന്ന​തെന്ന്‌ അദ്ദേഹം കൂട്ടി​ച്ചേർക്കു​ന്നു.

സ്‌കൂൾമു​റ​റത്തെ കുററ​കൃ​ത്യ​ങ്ങൾ

“സ്‌കൂ​ളി​ലെ അക്രമം വളരെ വൃത്തി​കെ​ട്ട​തും വ്യാപ​ക​വും അധ്യാ​പ​ക​രെ​യും രാഷ്‌ട്രീ​യ​ക്കാ​രെ​യും അഭിമു​ഖീ​ക​രി​ക്കുന്ന ഏററവും ചൂടു​പി​ടിച്ച പ്രശ്‌ന​വും ആയിത്തീർന്നു​കൊ​ണ്ടി​രി​ക്കു​ന്നു” എന്ന്‌ ദ ടൊ​റൊ​ന്റോ സ്‌ററാർ തറപ്പിച്ചു പറയുന്നു. ഓരോ വർഷം പിന്നി​ടു​മ്പോ​ഴും നടമാ​ടുന്ന അക്രമ​പ്ര​വർത്ത​ന​ങ്ങ​ളു​ടെ എണ്ണം വർധി​ച്ചു​വ​രി​ക​യാണ്‌. 1993-ൽ ടൊ​റൊ​ന്റോ പ്രദേ​ശത്തെ സ്‌കൂൾവ​ള​പ്പു​ക​ളിൽ അരങ്ങേ​റിയ കുററ​കൃ​ത്യ​ങ്ങ​ളിൽ 810 ആക്രമ​ണ​ങ്ങ​ളും 131 ലൈം​ഗി​കാ​ക്ര​മ​ണ​ങ്ങ​ളും 7 വിഷം കൊടു​ക്ക​ലും മാരകാ​യു​ധങ്ങൾ ഉപയോ​ഗി​ച്ചുള്ള 141 അക്രമ​ങ്ങ​ളും ഉൾപ്പെ​ട്ടി​രു​ന്നു. പൊലീസ്‌ “വിദ്യാർഥി​ക​ളിൽനിന്ന്‌ തോക്കു​കൾ, കത്തികൾ, വടികൾ, ഗദകൾ, മററാ​യു​ധങ്ങൾ എന്നിവ​യു​ടെ ഒരു ശേഖരം​തന്നെ പിടി​ച്ചെ​ടു​ത്തു” എന്ന്‌ സ്‌ററാർ കൂട്ടി​ച്ചേർക്കു​ന്നു. പരി​ഭ്രാ​ന്ത​രായ മാതാ​പി​താ​ക്കൾ തങ്ങളുടെ കുട്ടി​കളെ അയയ്‌ക്കു​ന്ന​തിന്‌ അപകടം​പി​ടിച്ച സ്ഥലമാ​യാണ്‌ വിദ്യാ​ല​യ​ങ്ങളെ കാണു​ന്നത്‌. പഠനത്തി​നു യോജിച്ച അഭയ​കേ​ന്ദ്ര​ങ്ങ​ളാ​യി​രു​ന്നു വിദ്യാ​ല​യങ്ങൾ, “എന്നാൽ ഇപ്പോൾ നിങ്ങൾ നേരി​ടു​ന്നത്‌ അക്രമ​സം​ഘ​ങ്ങ​ളെ​യും കൂട്ടം​ചേർന്നുള്ള ഭീഷണി​പ്പെ​ടു​ത്ത​ലി​നെ​യും ആയുധ​ങ്ങ​ളെ​യു​മാണ്‌,” സ്‌ററാർ റിപ്പോർട്ടു ചെയ്യുന്നു.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക