ധവളതുഷാരം—അതിന്റെ കലാനൈപുണ്യത്തിനു പിന്നിൽ ആര്?
ജലബാഷ്പപൂരിതമായ വായു വൈകുന്നേരസമയത്തു തണുക്കുമ്പോൾ അതിനു വെള്ളമെല്ലാം പിടിച്ചുനിർത്താൻ കഴിയില്ല. അമിതമായ ജലം ഖനീഭവിച്ച് മഞ്ഞുതുള്ളികളായി വീഴുന്നു. എന്നാൽ വായുതാപനില പൂജ്യത്തിലും താഴുമ്പോൾ കൂടുതലുള്ള ജലം ഘനീഭവിക്കുന്നു—അതായത് അത് മഞ്ഞുതുള്ളികൾ എന്ന ദ്രാവകാവസ്ഥയെ മറികടന്ന് ഐസായി വീഴുന്നു. അങ്ങനെയുണ്ടാകുന്ന തുഷാര ക്രിസ്ററലുകൾ പ്ലേററുപോലെയുള്ളതും മഞ്ഞുക്രിസ്ററലുകളോടു സമാനതയുള്ളതുമാണ്. വീടുകളുടെ ജനൽചില്ലുകളിൽ അടിഞ്ഞുകൂടുന്ന അവ ശ്രദ്ധേയമായ ഉപരിതല ഡിസൈനുകളും അടുക്കുകൾ പോലുള്ള ആകൃതികളും നിമിത്തം വളരെ മതിക്കപ്പെടുന്നവയാണ്. വളരെ കലാപരമാണിവ.
എന്നാൽ ധവളതുഷാരം എന്നറിയപ്പെടുന്ന തുഷാരക്രിസ്ററലുകൾക്ക് ഏറെ ശ്രദ്ധേയമായ മറെറാരു രൂപമുണ്ട്. അവ മുകളിലേക്കു തള്ളിനിൽക്കുന്ന ആറു പാർശ്വങ്ങളുള്ള, ഉൾഭാഗം ശൂന്യമായ, ഐസ് കുന്തങ്ങളാണ്. വീടിനു വെളിയിൽ കൂട്ടമായി കാണപ്പെടുന്ന അവ മനോജ്ഞമായ രൂപങ്ങൾ നെയ്തെടുക്കുന്നു. സമുചിതമായി അവയെ ഐസ് പുഷ്പങ്ങൾ എന്നു വിളിക്കുന്നു. കാലിഫോർണിയയിലെ യോസെമിററി ദേശീയ പാർക്കിൽ വെയിലുള്ള ഒരു പ്രഭാതത്തിൽ യോസെമിററി താഴ്വരയിലൂടെ ഒഴുകുന്ന മെർസെഡ് നദിയിലെ പാറകൾക്കു മീതെ ഈ ഐസ് പുഷ്പങ്ങൾ വളരുന്നതായി കാണുകയുണ്ടായി. പ്രപഞ്ചത്തിന്റെ സ്രഷ്ടാവു വെച്ചിരിക്കുന്ന ഭൗതിക നിയമങ്ങളാണ് വളരെ കലാപരമായ ഇവയെ ഉത്പാദിപ്പിക്കുന്നത്. “കർത്താവേ, നീ സർവ്വവും സൃഷ്ടിച്ചവനും എല്ലാം നിന്റെ ഇഷ്ടം ഹേതുവാൽ ഉണ്ടായതും സൃഷ്ടിക്കപ്പെട്ടതും ആകയാൽ മഹത്വവും ബഹുമാനവും ശക്തിയും കൈക്കൊൾവാൻ യോഗ്യൻ.”—വെളിപ്പാടു 4:11.