ഞങ്ങളുടെ വായനക്കാരിൽനിന്ന്
സമ്പന്ന രാഷ്ട്രങ്ങൾ ദരിദ്ര രാഷ്ട്രങ്ങളെ ചൂഷണം ചെയ്യുന്നു എനിക്ക് 14 വയസ്സുണ്ട്. “സമ്പന്ന രാഷ്ട്രങ്ങൾ ദരിദ്ര രാഷ്ട്രങ്ങളെ എക്കാലവും ചൂഷണം ചെയ്യുമോ?” (നവംബർ 22, 1995) എന്ന പരമ്പരയ്ക്കായി ഞാൻ നിങ്ങളോടു വളരെയധികം നന്ദി പറയുന്നു. ഭൂമിശാസ്ത്രം പഠിപ്പിക്കുന്ന അധ്യാപകൻ “കഷ്ടപ്പാട്” എന്ന വിഷയത്തെക്കുറിച്ച് എഴുതാൻ ഞങ്ങൾക്ക് ഒരു നിയമനം തന്നു. ഞാൻ വർത്തമാനപത്രങ്ങളിലും മാസികകളിലും നോക്കിയെങ്കിലും ഉപയോഗിക്കാൻ അനുയോജ്യമായ ഒന്നും കണ്ടില്ല. അങ്ങനെ, ആ നിർണായക നിമിഷത്തിൽ എന്റെ റിപ്പോർട്ടിന് അടിസ്ഥാനമായി ഉതകാൻ ഈ മാസിക എത്തിച്ചേർന്നു. എനിക്കു ക്ലാസിൽ ഏറ്റവും ഉയർന്ന മാർക്ക് ലഭിച്ചു. ഈ ലേഖനങ്ങൾക്കായി ഞാൻ വളരെയധികം നന്ദി പറയുന്നു.
എ. ഒ., ബ്രസീൽ
അനിയന്ത്രിത പെരുമാറ്റം “അനിയന്ത്രിത പെരുമാറ്റം—അതു നിങ്ങളുടെ ജീവിതത്തെ നിയന്ത്രിക്കുന്നുവോ?” (ഫെബ്രുവരി 8,1996) എന്ന പരിപുഷ്ടിപ്പെടുത്തുന്നതായ ലേഖനത്തിനു നന്ദി. അനിയന്ത്രിത പെരുമാറ്റം മൂലം ഞാൻ ക്ലേശമനുഭവിക്കുന്നു. ഞാൻ തനിച്ചല്ലെന്നറിയുന്നതു പ്രോത്സാഹജനകമാണ്. ബാല്യംമുതൽ ഇത് എന്നെ വളരെയധികം ശല്യപ്പെടുത്തുന്നു. ബൈബിൾ പഠിച്ചുതുടങ്ങിയതുമുതൽ, ഞാൻ പരിശുദ്ധാത്മാവിനെതിരായി പാപം ചെയ്തുവെന്ന ചിന്ത എന്നെ വളരെയധികം അലട്ടിയിരുന്നു. ക്രമേണ, എന്റെ പ്രശ്നങ്ങൾ എനിക്കു നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞിട്ടുണ്ട്. യഹോവ അപൂർണരായ തന്റെ ദാസരെ മനസ്സിലാക്കുന്നുവെന്ന് അറിയുന്നത് എത്ര നല്ലതാണ്!
എ. ബി., ജർമനി
സ്രഷ്ടാവ്, ഈ വ്യാധിയെ മനസ്സിലാക്കുന്നുവെന്നും അവൻ “നമ്മുടെ ഹൃദയത്തെക്കാൾ വലിയവനും എല്ലാം അറിയുന്നവനും” ആണെന്നുമുള്ള അറിവ് ഞാൻ വളരെയധികം വിലമതിച്ചു. (1 യോഹന്നാൻ 3:20) ഇത്തരം ലേഖനങ്ങൾ ദയവായി തുടർന്നും പ്രസിദ്ധീകരിക്കുക; അവ ഞങ്ങൾക്ക് അങ്ങേയറ്റം പ്രോത്സാഹജനകമാണ്.
ഡബ്ലിയു. ഇ., സ്വിറ്റ്സർലൻഡ്
ഈ ലേഖനം എന്നെ എത്രയധികം സാന്ത്വനപ്പെടുത്തിയെന്നു നിങ്ങൾക്കു സങ്കൽപ്പിക്കാൻ സാധിക്കുകയില്ല. മോശമായ ദൈവദൂഷണപരമായ ചിന്തകൾ എനിക്കുണ്ടായിട്ടുണ്ട്. വിഷാദത്തിലേക്കും പലപ്പോഴും ആത്മഹത്യാചിന്തകളിലേക്കും ഇത് നയിച്ചിട്ടുണ്ട്. എന്നാൽ, ഇപ്പോൾ, യഹോവ എന്നെ തള്ളിക്കളഞ്ഞിട്ടില്ലെന്നും എന്നെ ആഴമായി സ്നേഹിക്കുന്നുവെന്നും ഞാൻ മനസ്സിലാക്കിയിരിക്കേ എന്റെ ചുമലിൽനിന്നു വലിയൊരു ഭാരം ഇറക്കിവെച്ചതുപോലെയാണു തോന്നുന്നത്.
ഐ. ബി., ഫ്രാൻസ്
ചെറിയ കുട്ടിയായിരിക്കുമ്പോൾമുതൽ ഞാൻ തുടരെത്തുടരെ എന്റെ കൈകൾ കഴുകിയിട്ടുണ്ട്. ഞാൻ പുറത്തുനിന്നു വരേണ്ടിയിരുന്നെങ്കിൽപോലും സ്റ്റൗ മൂന്നു പ്രാവശ്യം പരിശോധിക്കും. ചട്ടികൾ മൂടിയിരിക്കുന്നുണ്ടോയെന്നും വാതിലുകളെല്ലാം ശരിക്ക് അടച്ചിട്ടുണ്ടോയെന്നും ഞാൻ പരിശോധിക്കും. അനിയന്ത്രിത പെരുമാറ്റങ്ങളുമായി മല്ലടിച്ച് അവശയായാണ് ഞാൻ കിടക്കാൻ പോകുന്നത്. നിങ്ങളുടെ ലേഖനത്തിനു നന്ദി.
എം. പി., വെനെസ്വേല
റോബിനുകൾ “സൗഹൃദമുള്ള റോബിൻ” (ഫെബ്രുവരി 8, 1996) എന്ന ലേഖനം എന്നെ ആകർഷിച്ചു. ഏതാനും വർഷങ്ങൾക്കുമുമ്പു തോട്ടത്തിൽ കുഴി കുഴിച്ചുകൊണ്ടിരിക്കേ, എന്നെ നിരീക്ഷിച്ചുകൊണ്ട് അടുത്തുള്ള ഒരു പുൽത്തകിടിയിൽ നിന്നിരുന്ന ഒരു റോബിന്റെ ശ്രുതിമധുരമായ സംഗീതം ഞാൻ ശ്രവിച്ചു. ഞാൻ അതിന്റെ സ്വരം അനുകരിക്കേണ്ട താമസം, അത് എനിക്കരികിലായി കുഴിയിൽ വന്നു നിൽപ്പായി. ഓരോ പ്രാവശ്യവും തൂമ്പയ്ക്കു മണ്ണു കിളച്ചുകൊണ്ടിരുന്നപ്പോൾ ഉപരിതലത്തിലേക്കു വന്ന പ്രാണികളെ കൊത്തിയെടുക്കുന്നതു റോബിന് ഇഷ്ടമായിരുന്നു. മൃഗലോകത്തെക്കുറിച്ചു തുടർന്നും റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കണേ!
എഫ്. എസ്., ജർമനി
മഞ്ഞുമലകൾ “കടലിലെ പളുങ്കുകൊട്ടാരങ്ങൾ” എന്ന ലേഖനത്തിനു നന്ദി. (ഡിസംബർ 8, 1995) ആ ഇനം വായിച്ച് ആ കൂറ്റൻ മഞ്ഞുകട്ടകൾക്കു മുന്നിൽ ഞാൻ നിൽക്കുന്നതായി സങ്കൽപ്പിച്ചപ്പോൾ നമ്മുടെ സ്രഷ്ടാവായ യഹോവയാം ദൈവം നമ്മുടെ ആനന്ദത്തിനായി പ്രദാനം ചെയ്തിരിക്കുന്ന വിസ്മയാവഹമായ വസ്തുക്കൾ എന്നിൽ മതിപ്പുളവാക്കി. സങ്കീർത്തനം 104:24-ൽ സങ്കീർത്തനക്കാരൻ യഹോവയെക്കുറിച്ച് പറഞ്ഞതുപോലെ, “ഭൂമി [അവന്റെ] സൃഷ്ടികളാൽ നിറെഞ്ഞിരിക്കുന്നു.”
എ. ഐ. ബി., ബ്രസീൽ
സ്കൂൾ ഉപന്യാസം “കാലത്തിലെ ഒരു നിമിഷം മാറ്റുവാനെനിക്കായെങ്കിൽ” (ഫെബ്രുവരി 22, 1996) എന്ന എറിക്കിന്റെ സ്കൂൾ ഉപന്യാസത്തിന്റെ കഥ എന്നിൽ മതിപ്പുളവാക്കി. അവന്റെ മാതാപിതാക്കളോടുള്ള വിലമതിപ്പും കൃതജ്ഞതയും അത് എന്നിൽ സൃഷ്ടിച്ചു. ചെറുപ്രായമാണെങ്കിലും ശ്രദ്ധേയമായ ഇത്തരം ധൈര്യവും യഹോവയോടു സ്നേഹവുമുള്ള ഒരു മകനെ വളർത്തിക്കൊണ്ടുവരാൻ വളരെയേറെ സമയവും ഊർജവും അവർ അർപ്പിച്ചിരിക്കണം.
സി. എൻ., ഇറ്റലി