നിങ്ങൾക്ക് അറിയാമോ?
(ഈ പ്രശ്നോത്തരിയുടെ ഉത്തരങ്ങൾ, നൽകിയിരിക്കുന്ന ബൈബിൾ പരാമർശനങ്ങളിൽ കണ്ടെത്താൻ കഴിയും. ഉത്തരങ്ങളടങ്ങുന്ന മുഴു ലിസ്റ്റും 25-ാം പേജിൽ കൊടുത്തിരിക്കുന്നു. കൂടുതലായ വിവരങ്ങൾക്ക് വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി പ്രസിദ്ധീകരിച്ച “തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച” [ഇംഗ്ലീഷ്] എന്ന പ്രസിദ്ധീകരണം പരിശോധിക്കുക.)
1. തന്റെ സ്വന്ത ദേശക്കാരുടെ ഇടയിൽ വീര്യപ്രവൃത്തികൾ ചെയ്യുന്നതിൽനിന്ന് യേശുവിനെ തടഞ്ഞതെന്തായിരുന്നു? (മർക്കൊസ് 6:5, 6)
2. ദശാംശം കൊടുക്കുന്നതിലെ പരീശന്മാരുടെ അമിതനിഷ്ഠയെക്കുറിച്ചു പറഞ്ഞപ്പോൾ യേശു ഏതു രണ്ടു ചെടികളുടെ കാര്യമാണു പ്രസ്താവിച്ചത്? (ലൂക്കൊസ് 11:42)
3. യേശു പീഡിപ്പിക്കപ്പെടുമ്പോൾ “മിണ്ടാതെയിരിക്കുന്ന”തിനെ സൂചിപ്പിക്കാൻ പ്രവചനപരമായി ഏതു മൃഗത്തെയാണ് ഉപയോഗിച്ചത്? (യെശയ്യാവു 53:7)
4. യഹോവയെക്കാൾ തന്റെ മക്കളെ ബഹുമാനിച്ചതു നിമിത്തം പ്രതികൂല ന്യായവിധി നേരിടേണ്ടിവന്ന മഹാപുരോഹിതൻ ആരായിരുന്നു? (1 ശമൂവേൽ 2:27-29)
5. ശിമോന്റെ അമ്മായിയമ്മയെ വിട്ടുമാറുകയും അവൾ സൗഖ്യം പ്രാപിക്കുകയും ചെയ്യത്തക്കവണ്ണം യേശു “ശാസിച്ച”ത് എന്തിനെയായിരുന്നു? (ലൂക്കൊസ് 4:38, 39)
6. “കർത്താവിന്റെ വചന”ത്തിന്റെ ശാശ്വതത്തിൽനിന്നു വ്യത്യസ്തമായി മനുഷ്യ ജീവിതത്തിന്റെ ക്ഷണഭംഗുരതയെ എന്തിനോട് ഉപമിച്ചിരിക്കുന്നു? (1 പത്രൊസ് 1:24, 25)
7. ഇസ്രായേല്യർ ആദ്യമായി മന്ന ഭക്ഷിക്കുകയും ശബത്താചരണത്തിനുള്ള നിയമം പ്രാബല്യത്തിൽ വരുത്തുകയും ചെയ്തത് ഏതു മരുപ്രദേശത്തുവെച്ചാണ്? (പുറപ്പാടു 16:1, 13-31)
8. വിഗ്രഹങ്ങൾക്കു ചെയ്യാൻ കഴിയില്ലാത്ത ചില സംഗതികൾ ഏവ? (സങ്കീർത്തനം 115:5-7)
9. മെരീബാ വെള്ളത്തിനരികെവെച്ച് ദൈവത്തിനു മഹത്ത്വവും ബഹുമാനവും കൊടുക്കാൻ പരാജയപ്പെട്ടതു നിമിത്തം, ആർക്കെല്ലാമാണു വാഗ്ദത്തദേശത്തേക്കുള്ള പ്രവേശനം വിലക്കപ്പെട്ടത്? (സംഖ്യാപുസ്തകം 20:12)
10. ശക്തിയോ ബലമോ പ്രയോഗിക്കാനുള്ള കഴിവിനെ പ്രതിനിധാനം ചെയ്യാൻ ആലങ്കാരികമായി ഏതു ശരീരഭാഗത്തെയാണ് ഉപയോഗിച്ചിട്ടുള്ളത്? (യെശയ്യാവു 51:9)
11. ക്രിസ്തുവിന്റെ പൗരോഹിത്യത്തിന്റെ ശ്രേഷ്ഠത ചൂണ്ടിക്കാണിച്ചുകൊണ്ട്, അബ്രാഹാമിന്റെ കടിപ്രദേശത്തായിരുന്നിരിക്കെതന്നെ ലേവി എന്തു കൊടുത്തു എന്നാണ് പൗലൊസ് പറഞ്ഞത്? (എബ്രായർ 7:9, 10)
12. ഒരു ഇസ്രായേൽ രാജാവ് യഹോവയുടെ ദിവ്യാധിപത്യ ഭരണത്തെ പ്രതിനിധാനം ചെയ്യുന്നു എന്നു ചൂണ്ടിക്കാണിക്കുന്നതിനായി ബൈബിളിൽ ഏതു പദപ്രയോഗമാണ് ഉപയോഗിച്ചിട്ടുള്ളത്? (1 ദിനവൃത്താന്തം 29:23)
13. യോഹന്നാന്റെ ദർശനത്തിലെ നാലു ജീവികളിലോരോന്നും എന്തിനോടു സാദൃശ്യമുള്ളവയായിരുന്നു? (വെളിപ്പാടു 4:7)
14. സാത്താനെ സ്വർഗത്തിൽനിന്നു പുറന്തള്ളിയശേഷം ഭൂമിക്ക് എന്തു സംഭവിക്കേണ്ടിയിരുന്നു? (വെളിപ്പാടു 12:12)
15. 12 ഗോത്രങ്ങൾക്കായി വാഗ്ദത്തദേശം വിഭജിക്കേണ്ടിയിരുന്നത് എന്തു മുഖാന്തരത്താലാണ്? (സംഖ്യാപുസ്തകം 26:55, 56)
16. ഒരു വസ്തുവിനെ രണ്ടു കണ്ണുകൊണ്ടും ഒരേ സമയത്തു കാണാൻ സാധിക്കത്തക്കവിധം കണ്ണുകൾ രണ്ടും മുന്നോട്ടു മാത്രം മിഴിച്ചിരിക്കുന്ന പക്ഷി ഏത്? (സങ്കീർത്തനം 102:6)
17. തുടർച്ചയായി തന്നെത്തന്നെ ആത്മീയകാര്യങ്ങൾക്കു വിട്ടുകൊടുക്കുകവഴി തിമൊഥെയൊസ് മറ്റുള്ളവർക്ക് എന്തിന്റെ തെളിവു നൽകുമായിരുന്നു? (1 തിമൊഥെയൊസ് 4:15)
18. ബാബിലോന്യ ഗവൺമെൻറിൽ ദാനീയേലിന് എന്തു പദവിയാണുണ്ടായിരുന്നത്? (ദാനീയേൽ 2:48)
19. ആദാമും ഹവ്വായും തങ്ങൾക്കു വസ്ത്രമുണ്ടാക്കാനായി എന്താണ് കൂട്ടിത്തുന്നിയത്? (ഉല്പത്തി 3:7)
20. നാവ് ദുരുപയോഗം ചെയ്യരുത് എന്ന സംഗതി ഊന്നിപ്പറയുന്നതിനായി, യാക്കോബ് അത്തിവൃക്ഷത്തിന് എന്ത് ഉത്പാദിപ്പിക്കാൻ കഴിയുകയില്ലെന്നാണ് പറഞ്ഞത്? (യാക്കോബ് 3:12)
21. രോഗികളായ ആളുകൾ പൂർണമായി സൗഖ്യം പ്രാപിക്കുന്നതിനായി യേശുവിന്റെ വസ്ത്രത്തിന്റെ ഏതു ഭാഗം മാത്രം തൊട്ടാൽ മതിയായിരുന്നു? (മത്തായി 14:36)
22. ആകാശ ഗോളങ്ങൾ എന്തിന്റെ സൂചകങ്ങളായി ഉതകുമായിരുന്നു? (ഉല്പത്തി 1:14)
23. നിർമദത്വം, പവിത്രത, സത്പ്രവൃത്തികൾ എന്നിവ പ്രത്യേകിച്ച് ആർക്ക് ഉണ്ടായിരിക്കേണ്ടിയിരുന്നു? (തീത്തൊസ് 2:2, 3)
24. “എനിക്കു ദീനം എന്നു യാതൊരു നിവാസിയും പറകയില്ല” എന്ന അവസ്ഥ വരത്തക്കവിധം ആളുകളുടെ എന്തു മോചിക്കുമെന്നാണു യെശയ്യാവു പറഞ്ഞത്? (യെശയ്യാവു 33:24)
25. പൗലൊസ് ഉദ്ധരിച്ച വാക്യമായ സങ്കീർത്തനം 140:3 ആ വിഷപ്പാമ്പിനെ “അണലി” എന്നു വിളിച്ചുവെങ്കിലും അതിന്റെ ഏതു സാധാരണ പേരാണ് അദ്ദേഹം ഉപയോഗിച്ചത്? (റോമർ 3:13)
26. എബ്രായ അക്ഷരമാലയിലെ ആറാമത്തെ അക്ഷരം ഏത്?
27. യഹൂദനല്ലാത്ത ഒരാളെ തിരിച്ചറിയിക്കാൻ ഏതു പദമാണ് ഉപയോഗിച്ചിരുന്നത്? (റോമർ 2:9, 10; ജയിംസ് രാജാവിന്റെ ഭാഷാന്തരം കാണുക.)
28. കൈസരുടെ മുമ്പാകെ നിൽക്കുന്നതിനായി പോകുന്ന വഴിക്ക്, പൗലൊസ് തന്റെ സഹക്രിസ്ത്യാനികളുമൊത്ത് ഒരാഴ്ച ചെലവഴിച്ച ഇറ്റലിയിലെ തുറമുഖത്തിന്റെ പേരെന്തായിരുന്നു? (പ്രവൃത്തികൾ 28:13, 14)
29. നിത്യമായ ഏതു കാര്യങ്ങളിൽ ദൃഷ്ടിയുറപ്പിക്കാനാണ് പൗലൊസ് നമ്മെ ബുദ്ധ്യുപദേശിക്കുന്നത്? (2 കൊരിന്ത്യർ 4:18, NW)
30. യഹോവ കൈകാര്യം ചെയ്തുകൊള്ളും എന്നതിനാൽ, ക്രിസ്ത്യാനികൾ സ്വയം ചെയ്യരുതാത്ത സംഗതി എന്താണ്? (റോമർ 12:19)
31. ഗീഹെന്നായുടെ നശീകരണശക്തിയെക്കുറിച്ച് ഊന്നിപ്പറയുന്നതിനായി, യേശു അവിടെ എന്തു ചാകുന്നില്ല എന്നാണ് പറഞ്ഞത്? (മർക്കൊസ് 9:48)
പ്രശ്നോത്തരിയുടെ ഉത്തരങ്ങൾ
1. അവരുടെ അവിശ്വാസം
2. തുളസി, അരൂത
3. ആട്
4. ഏലി
5. അവളുടെ ജ്വരം (പനി)
6. വാടിപ്പോകുന്ന പുല്ല്
7. സീൻമരുഭൂമി
8. സംസാരിക്കുക, കാണുക, കേൾക്കുക, മണക്കുക, സ്പർശിക്കുക, നടക്കുക
9. മോശയും അഹരോനും
10. ഭുജം
11. ദശാംശം
12. ‘യഹോവയുടെ സിംഹാസനത്തിൽ രാജാവായിരിക്കുക’
13. സിംഹം, കാള, മനുഷ്യൻ, കഴുകൻ
14. കഷ്ടം
15. ചീട്ടിട്ട്
16. മൂങ്ങ
17. അവന്റെ അഭിവൃദ്ധി
18. പ്രധാനവിചാരകൻ
19. അത്തിയിലകൾ
20. ഒലിവുപഴം
21. തൊങ്ങൽ
22. കാലം, ദിവസം, സംവത്സരം
23. വൃദ്ധന്മാരും വൃദ്ധമാരും
24. അവരുടെ അകൃത്യം
25. സർപ്പം
26. വൌ
27. വിജാതീയൻ
28. പുത്യൊലി
29. “കാണാത്ത കാര്യങ്ങൾ”
30. പ്രതികാരം
31. “അവരുടെ പുഴു”