നിങ്ങൾക്ക് അറിയാമോ?
(ഈ ക്വിസിന്റെ ഉത്തരങ്ങൾ, നൽകിയിരിക്കുന്ന ബൈബിൾ പരാമർശനങ്ങളിൽ കണ്ടെത്താൻ കഴിയും. ഉത്തരങ്ങളുടെ മുഴു ലിസ്റ്റും 22-ാം പേജിൽ കൊടുത്തിരിക്കുന്നു. കൂടുതലായ വിവരങ്ങൾക്ക് വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി പ്രസിദ്ധീകരിച്ച “തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച” [ഇംഗ്ലീഷ്] എന്ന പ്രസിദ്ധീകരണം കാണുക.)
1. ദൈവാത്മാവിന്റെ സഹായത്താൽ, മറ്റുള്ളവരെ പഠിപ്പിക്കാൻ തങ്ങളെ സഹായിക്കുകയും അവിശ്വാസികൾക്ക് ഒരു അടയാളമായി ഉതകുകയും ചെയ്ത എന്തു ചെയ്യാനാണ് ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾക്കു കഴിഞ്ഞത്? (1 കൊരിന്ത്യർ 12:30)
2. ഏതു മരത്തിന്റെ ഇലയുമായാണ് പ്രാവ് നോഹയുടെ അടുത്തു മടങ്ങിവന്നത്? (ഉല്പത്തി 8:11)
3. സീനായ് ഉപദ്വീപിന്റെ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഒന്നിനെ സൂചിപ്പിക്കാനായി ബൈബിളിൽ ആറു പ്രാവശ്യം പരാമർശിച്ചിരിക്കുന്നതും ഒരു നഗരത്തെയോ മേഖലയെയോ അതിർത്തി കോട്ടകളുടെ നിരയെയോ പർവതനിരയെയോ പ്രതിനിധാനം ചെയ്യുന്നതുമായ ഭൂമിശാസ്ത്രനാമം ഏതാണ്? (ഉല്പത്തി 25:18)
4. രാജ്യത്തുനിന്നു മൂന്നു വർഷത്തേക്കു പുറത്താക്കപ്പെട്ട അബ്ശാലോമിനു വേണ്ടി ദാവീദ് രാജാവിനോടു അപേക്ഷിക്കാൻ യോവാബ് ആരെയാണ് ഉപയോഗിച്ചത്? (2 ശമൂവേൽ 14:4)
5. ഏതു രാജ്യമായിരുന്നു അഹശ്വേരോശ് രാജാവിന്റെ സാമ്രാജ്യത്തിന്റെ കിഴക്കേ അതിർത്തി? (എസ്ഥേർ 1:1)
6. പുനഃസ്ഥിതീകരണ പ്രവചനങ്ങളിൽ, “മുള്ളിന്നു” പകരവും “പറക്കാരെക്കു” പകരവും വളരുമെന്നു മുൻകൂട്ടിപ്പറയപ്പെട്ട മരങ്ങൾ ഏവ? (യെശയ്യാവു 55:13)
7. അഖായയിലെ ദേശാധിപതി ആയിരുന്ന ഗല്ലിയോന്റെ മുമ്പാകെ വെച്ച് യഹൂദന്മാർ പൗലൊസിന്റെമേൽ ചുമത്തിയ കുറ്റം എന്തായിരുന്നു, എന്നാൽ അദ്ദേഹം കേസ് തള്ളിയത് എന്തുകൊണ്ട്? (പ്രവൃത്തികൾ 18:12-17)
8. മരിച്ചവരുടെ അവസ്ഥയെ ബൈബിൾ വർണിക്കുന്നത് എങ്ങനെ? (പ്രവൃത്തികൾ 7:60)
9. മോശയെ സഹായിക്കാനായി തിരഞ്ഞെടുക്കപ്പെട്ട 70 പേരിൽ സമാഗമനകൂടാരത്തിൽ പോകാതിരുന്ന പ്രായമേറിയ രണ്ടു പുരുഷന്മാർ ആരായിരുന്നു? (സംഖ്യാപുസ്തകം 11:14-17, 24-26)
10. എഫ്രയീമിന്റെയും മനശ്ശെയുടെയും അതിർത്തിക്കിടയിലുള്ള ഏതു നഗരമാണ്—അതേ പേരിലുള്ള അതിന്റെ സമീപപ്രദേശങ്ങൾ മനശ്ശെക്കു നൽകപ്പെട്ടു—എഫ്രയീമിനു നൽകപ്പെട്ടത്? (യോശുവ 16:8)
11. ഗ്രീക്ക് അക്ഷരമാലയിലെ ആദ്യത്തെ നാല് അക്ഷരങ്ങൾ ഏവ?
12. ബൈബിൾ വിവരണം അനുസരിച്ച്, “പുളിപ്പില്ലാത്ത അപ്പത്തിന്റെ ഒന്നാം നാളിൽ” എന്താണ് യാഗമായി അർപ്പിച്ചിരുന്നത്? (മർക്കൊസ് 14:12)
13. യോശീയാവിന്റെ പുത്രന്മാരിൽ ആരെയാണ് ഫറവോൻ-നെഖോ, യഹൂദാ സിംഹാസനത്തിൽ അവരോധിച്ച് യെഹോയാക്കീം എന്ന പേരിൽ വിളിച്ചത്? (2 രാജാക്കന്മാർ 23:34)
14. ബലിയർപ്പിക്കപ്പെട്ട കരപൂരണത്തിന്നുള്ള ആട്ടുകൊറ്റന്റെ അൽപ്പം രക്തം എടുത്ത് മോശ അഹരോന്റെയും അവന്റെ ഓരോ പുത്രന്മാരുടെയും വലത്തെ കാലിന്റെ പെരുവിരലിന്മേൽ പുരട്ടിയത് എന്തർഥമാക്കി? (ലേവ്യപുസ്തകം 8:22-24)
15. യോശുവയുടെ പിതാവ് ആരായിരുന്നു? (നെഹെമ്യാവു 8:17)
16. ഈസേബെലിന്റെ പിതാവ് ആരായിരുന്നു? (1 രാജാക്കന്മാർ 16:31)
17. “ശിബ്ബോലെത്ത്” എന്ന രഹസ്യവാക്യം ഉച്ചരിക്കാൻ കഴിയാഞ്ഞതുകൊണ്ട് തങ്ങളുടെ 42,000 അംഗങ്ങളെ നഷ്ടപ്പെട്ട ഗോത്രം ഏത്? (ന്യായാധിപൻമാർ 12:1-6)
18. ലഹരി പിടിച്ചിരിക്കുന്നു എന്നു തെറ്റായി നിഗമനം ചെയ്തുകൊണ്ട്, നീതിമതിയായ ഹന്നായെ ശാസിച്ച മഹാപുരോഹിതൻ ആര്? (1 ശമൂവേൽ 1:12-15)
19. ഇസ്രായേലിനു കൊടുത്ത ദൈവ നിയമത്തിൽ ഒരു മോഷ്ടാവിൽനിന്ന് ആവശ്യപ്പെട്ടിരുന്നത് എന്ത്? (പുറപ്പാടു 22:1-4)
20. ആലയ നിർമാണത്തിൽ വ്യാപകമായി ഉപയോഗിച്ച മരം ഏത്? (1 രാജാക്കന്മാർ 6:9-20)
21. ദൈവത്തിനു ചെയ്യാൻ കഴിയാത്തത് എന്ത്? (എബ്രായർ 6:18)
22. ദൈവത്തിന്റെ മുഖ്യ പ്രതിയോഗി ആരാണ്? (സെഖര്യാവു 3:1)
23. ആത്മീയമായി നേർപാതയിൽ ചരിക്കുന്നതിൽ ഇസ്രായേൽ പരാജയപ്പെട്ടു എന്നു കാണിക്കാൻ യഹോവ തന്റെ കൈയിൽ എന്തു പിടിച്ചുകൊണ്ടു നിൽക്കുന്നതായാണ് ആമോസ് ദർശനത്തിൽ കണ്ടത്? (ആമോസ് 7:7-9)
24. സദൃശവാക്യങ്ങളുടെ പുസ്തകം വിവേകമില്ലാത്ത സുന്ദരിയെ എന്തിനോടാണ് താരതമ്യപ്പെടുത്തുന്നത്? (സദൃശവാക്യങ്ങൾ 11:22)
25. തനിക്ക് യെരൂശലേമിലേക്കു സവാരി ചെയ്യുന്നതിനുള്ള കഴുതക്കുട്ടിയെ കൊണ്ടുവരാൻ യേശു എത്ര ശിഷ്യന്മാരെയാണ് അയച്ചത്? (മർക്കൊസ് 11:1)
ക്വിസിന്റെ ഉത്തരങ്ങൾ
1. അന്യഭാഷകളിൽ സംസാരിക്കാൻ
2. ഒലിവ്
3. ശൂർ
4. തെക്കോവക്കാരത്തിയായ ജ്ഞാനമുള്ള ഒരു സ്ത്രീയെ
5. ഹിന്തുദേശം (ഇന്ത്യ)
6. സരളവൃക്ഷവും കൊഴുന്തും
7. “ന്യായപ്രമാണത്തിന്നു വിരോധമായി ദൈവത്തെ ഭജിപ്പാൻ” മനുഷ്യരെ പ്രേരിപ്പിക്കുന്നു. എന്തുകൊണ്ടെന്നാൽ റോമൻ നിയമം ലംഘിക്കപ്പെട്ടിരുന്നില്ല
8. നിദ്രയായി
9. എൽദാദും മേദാദും
10. തപ്പൂഹ
11. ആൽഫ, ബീറ്റ, ഗാമ, ഡെൽറ്റ
12. പെസഹകുഞ്ഞാടിനെ
13. എല്യാക്കീമിനെ
14. അവർ തങ്ങളുടെ ഉത്തരവാദിത്വങ്ങൾക്ക് അതീവ ശ്രദ്ധ നൽകിക്കൊണ്ട് പൗരോഹിത്യത്തിന്റെ ഭാഗമായ യാഗാർപ്പണ ചുമതലകളിൽ കഴിവിന്റെ പരമാവധി പ്രവർത്തിച്ചുകൊണ്ട് അചഞ്ചലരായി നടക്കണമെന്ന്
15. നൂൻ
16. ഏത്ത്-ബാൽ
17. എഫ്രയീം
18. ഏലി
19. അഞ്ചുമടങ്ങുവരെ നഷ്ടപരിഹാരം
20. ദേവദാരു
21. ഭോഷ്കു പറയാൻ
22. സാത്താൻ
23. തൂക്കുകട്ട
24. ‘പന്നിയുടെ മൂക്കിലെ പൊൻമൂക്കുത്തി’യോട്
25. രണ്ട്