നിങ്ങൾക്ക് അറിയാമോ?
(ഈ ക്വിസിന്റെ ഉത്തരങ്ങൾ, നൽകിയിരിക്കുന്ന ബൈബിൾ പരാമർശനങ്ങളിൽ കണ്ടെത്താൻ കഴിയും. ഉത്തരങ്ങളുടെ മുഴു ലിസ്റ്റും 19-ാം പേജിൽ കൊടുത്തിരിക്കുന്നു. കൂടുതലായ വിവരങ്ങൾക്ക് വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി പ്രസിദ്ധീകരിച്ച “തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച” [ഇംഗ്ലീഷ്] എന്ന പ്രസിദ്ധീകരണം കാണുക.)
1. ദണ്ഡനസ്തംഭം വഹിക്കുന്നതിൽ യേശുവിനെ സഹായിക്കാൻ നിർബന്ധിതനായ വ്യക്തി ആർ? (മത്തായി 27:32)
2. പ്രവാചകനായ യെഹെസ്കേൽ വെറുമൊരു ഭൂവാസി ആണെന്നത് ഊന്നിപ്പറയാൻ ദൈവം ഏതു പദപ്രയോഗം ഉപയോഗിച്ചാണ് അവനെ 90-ലധികം പ്രാവശ്യം അഭിസംബോധന ചെയ്തത്? (യെഹെസ്കേൽ 2:1)
3. ദാതാവിന് പ്രയോജകീഭവിക്കണം എങ്കിൽ ദാനധർമങ്ങൾ എന്തിൽ അധിഷ്ഠിതമായിരിക്കണം എന്നാണ് പൗലൊസ് പറഞ്ഞത്? (1 കൊരിന്ത്യർ 13:3)
4. അന്നേ ദിവസം കോഴി കൂകുന്നതിനു മുമ്പ് പത്രൊസ് മൂന്നു വട്ടം എന്തു ചെയ്യുമെന്നാണ് യേശു മുൻകൂട്ടി പറഞ്ഞത്? (ലൂക്കൊസ് 22:34)
5. യോർദ്ദാന് കിഴക്കും പടിഞ്ഞാറും ഉള്ള ദേശം അവകാശമായി കിട്ടിയ ഇസ്രായേൽ ഗോത്രം ഏത്? (യോശുവ 13:29; 17:5)
6. യഥാർഥത്തിൽ വലിയവൻ ആകണം എങ്കിൽ ഒരുവൻ സ്വയം എങ്ങനെയുള്ളവൻ ആയിത്തീരണം എന്നാണ് യേശു പറഞ്ഞത്? (ലൂക്കൊസ് 9:48)
7. ശിംശോൻ ഭാര്യയായി ഒരു ഫെലിസ്ത്യ സ്ത്രീയെ തിരഞ്ഞെടുത്തത് എന്തുകൊണ്ട്? (ന്യായാധിപൻമാർ 13:25–14:4)
8. ഹാമാന്റെ പത്ത് പുത്രന്മാരും കൊല്ലപ്പെട്ടിരുന്നെങ്കിലും എസ്ഥേർ എന്താണ് ആവശ്യപ്പെട്ടത്? (എസ്ഥേർ 9:13)
9. ബാബിലോന്യ, പാർസ്യ സാമ്രാജ്യങ്ങളിലെ സംസ്ഥാനങ്ങളുടെ മുഖ്യ ഭരണാധിപന്മാരെ വിളിച്ചിരുന്നത് എന്ത്? (ദാനീയേൽ 6:1, NW)
10. അതിജീവകർ ഉണ്ടായിരിക്കാൻ “വലിയ കഷ്ട”ത്തിന്റെ നാളുകൾക്ക് എന്തു സംഭവിക്കും എന്നാണ് യേശു പറഞ്ഞത്? (മത്തായി 24:21, 22)
11. മരണശയ്യയിൽ ആയിരിക്കേ യോസേഫ് ഇസ്രായേൽ മക്കൾക്ക് എന്തിനെ കുറിച്ച് ഉറപ്പുകൊടുത്തു? (ഉല്പത്തി 50:24; എബ്രായർ 11:22)
12. പ്രളയത്തിനു ശേഷമുള്ള ആദ്യത്തെ സാമ്രാജ്യത്തിന്റെ സ്ഥാപകനും രാജാവും ആരായിരുന്നു? (ഉല്പത്തി 10:8-12)
13. ഒമ്രി രാജാവ് രണ്ടു താലന്ത് വെള്ളി കൊടുത്ത് ആരുടെ കൈയിൽനിന്നാണ് ശമര്യാമല വാങ്ങി അതിനെ തന്റെ തലസ്ഥാനനനഗരി ആക്കിയത്? (1 രാജാക്കന്മാർ 16:24)
14. പൗലൊസും ബർന്നബാസും ഏതു നഗരത്തിൽ വെച്ചാണ് ബുധനും ഇന്ദ്രനും ആയി തെറ്റിദ്ധരിക്കപ്പെട്ടത്? (പ്രവൃത്തികൾ 14:8-12)
15. അബ്ശാലോമിന്റെ മത്സരത്തെ തുടർന്ന് ദാവീദും അവന്റെ ആളുകളും യെരൂശലേമിൽനിന്നു പലായനം ചെയ്യവേ മലഞ്ചെരുവിലൂടെ അവരോടൊപ്പം നടന്ന് അവർക്കു നേരെ കല്ലും പൂഴിയും വാരിയെറിഞ്ഞത് ആർ? (2 ശമൂവേൽ 16:13)
16. വടക്കേ ദേശത്തെയും തെക്കേ ദേശത്തെയും രാജാക്കന്മാർ തമ്മിലുള്ള പോരാട്ടത്തെ കുറിച്ചുള്ള ദർശനം ദാനീയേലിനു ലഭിച്ചത് എതു നദിക്കരയിൽ വെച്ചായിരുന്നു? (ദാനീയേൽ 10:4)
17. ബാബേൽ ഗോപുരം പണികഴിപ്പിച്ചത് ഏതു പ്രദേശത്തായിരുന്നു? (ഉല്പത്തി 11:2)
ക്വിസിനുള്ള ഉത്തരങ്ങൾ
1. കുറേനക്കാരനായ ശീമോൻ
2. ‘മനുഷ്യപുത്രൻ’
3. സ്നേഹത്തിൽ
4. യേശുവിനെ അറിയില്ല എന്നു തള്ളിപ്പറയുമെന്ന്
5. മനശ്ശെ
6. ‘ചെറിയവൻ’
7. അവൻ ദൈവാത്മാവിന്റെ നിർദേശത്തിനു ചേർച്ചയിൽ പ്രവർത്തിക്കുകയായിരുന്നു; അത്തരം ഒരു വിവാഹബന്ധം ഫെലിസ്ത്യർക്ക് എതിരെ പോരാടാനുള്ള അവസരം അവനു പ്രദാനം ചെയ്യുമായിരുന്നു
8. അവരുടെ പിതാവിനെ പോലെ അവരും ജനത്തിനു മുമ്പാകെ നിന്ദാകരമായ വിധത്തിൽ കഴുവിലേറ്റപ്പെടണം എന്ന്
9. സ്ട്രാപ്പുകൾ
10. ചുരുക്കപ്പെടും എന്ന്
11. ഈജിപ്തിൽനിന്ന് വാഗ്ദത്ത ദേശത്തേക്കുള്ള അവരുടെ പുറപ്പാടിനെ കുറിച്ച്
12. നിമ്രോദ്
13. ശേമെരിന്റെ
14. ലുസ്ത്രയിൽ വെച്ച്
15. ബെന്യാമീന്യനായ ശിമെയി
16. ടൈഗ്രിസ് (ഹിദ്ദേക്കൽ)
17. ശിനാർദേശത്ത്