വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g97 3/22 പേ. 31
  • ഒരു വിദഗ്‌ധ തോട്ടക്കാരൻ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഒരു വിദഗ്‌ധ തോട്ടക്കാരൻ
  • ഉണരുക!—1997
  • സമാനമായ വിവരം
  • സഹാറയിലെ വെള്ളിയുറുമ്പിന്റെ കവചം
    ഉണരുക!—2017
  • ഉറുമ്പിന്റെ കഴുത്ത്‌
    ഉണരുക!—2016
  • “എറുമ്പിന്റെ അടുക്കലേക്കു പോകുക”
    ഉണരുക!—1991
  • സൃഷ്ടികൾ യഹോവയുടെ ജ്ഞാനം വിളിച്ചോതുന്നു
    2009 വീക്ഷാഗോപുരം
കൂടുതൽ കാണുക
ഉണരുക!—1997
g97 3/22 പേ. 31

ഒരു വിദഗ്‌ധ തോട്ട​ക്കാ​രൻ

തെക്കേ അമേരി​ക്ക​യി​ലെ ഇലമു​റി​യൻ ഉറുമ്പ്‌ അതിന്റെ തോട്ട​പ​രി​പാ​ല​ന​വി​ദ്യ​ക​ളാൽ ജീവശാ​സ്‌ത്ര​ജ്ഞൻമാ​രെ അതിശ​യി​പ്പി​ക്കു​ന്നു. ആഹാരം പ്രദാനം ചെയ്യു​ന്ന​തിന്‌, ഈ കൊച്ചു​ജീ​വി ഇലയുടെ ശകലങ്ങൾ മുറി​ച്ചി​ട്ടിട്ട്‌, കാട്ടിലെ നിലത്തു​നിന്ന്‌ അവ ശേഖരി​ച്ചു മണ്ണിന​ടി​യി​ലുള്ള അതിന്റെ കൂട്ടി​ലേക്കു കൊണ്ടു​വ​രു​ന്നു. എന്നിട്ട്‌, അതിന്റെ കുമിൾത്തോ​ട്ട​ത്തി​നു വളമായി ഉതകേ​ണ്ട​തിന്‌ ഈ ഉറുമ്പ്‌ പ്രസ്‌തുത ശകലങ്ങൾ അരച്ചു കുഴമ്പു​രൂ​പ​ത്തി​ലാ​ക്കു​ന്നു. ഏറ്റവും മെച്ചമായ ഫലങ്ങൾ ലഭിക്കാൻ കുമിൾവി​ള​യ്‌ക്ക്‌ അനു​യോ​ജ്യ​മായ ഊഷ്‌മാ​വും ഈർപ്പ​വും എങ്ങനെ നിലനിർത്താ​നാ​കു​മെന്ന സഹജമായ അറിവ്‌ ഈ ഇലമു​റി​യൻ ഉറുമ്പി​നുണ്ട്‌. തോട്ടം വികസി​പ്പി​ക്കു​ന്ന​തിന്‌, വളർച്ച​യെ​ത്തിയ കുമിൾവി​ള​യിൽനിന്ന്‌ കുറേശ്ശെ മുറി​ച്ചെ​ടുത്ത്‌ പുതിയ ഇലത്തട​ങ്ങ​ളി​ലേക്കു മാറ്റും. കുമിൾ വളർച്ച പരമാ​വ​ധി​യാ​ക്കു​ന്ന​തി​നുള്ള കുരു​ന്നു​നു​ള്ളൽ കലയിൽപോ​ലും ഇലമു​റി​യൻ ഉറുമ്പ്‌ നിപു​ണ​നാണ്‌. ഈ വിദഗ്‌ധ​നായ തോട്ട​പ​രി​പാ​ലകൻ കൂട്ടിലെ ആഹാരാ​വ​ശ്യ​ത്തിന്‌ അനുസൃ​ത​മാ​യി അതിന്റെ അധ്വാനം ക്രമീ​ക​രി​ച്ചു​കൊ​ണ്ടു സമയവും ഊർജ​വും ലാഭി​ക്കു​ന്ന​താ​യി വെയിൽസി​ലെ ഗവേഷകർ കണ്ടെത്തി.

തോട്ട​പ​രി​പാ​ല​ന​ത്തിൽ കഠിനാ​ധ്വാ​നം ഉൾപ്പെ​ടു​ന്നു, ഈ സംഗതി​യിൽ ഇലമു​റി​യൻ ഉറുമ്പ്‌ അതിശയം ജനിപ്പി​ക്കു​ന്ന​വ​നാണ്‌. “മടിയാ, ഉറുമ്പി​ന്റെ അടുക്കൽ ചെല്ലുക; അതിന്റെ വഴികളെ നോക്കി ബുദ്ധി​പ​ഠിക്ക. അതിന്നു നായക​നും മേൽവി​ചാ​ര​ക​നും അധിപ​തി​യും ഇല്ലാതി​രു​ന്നി​ട്ടും വേനല്‌ക്കാ​ലത്തു തന്റെ ആഹാരം ഒരുക്കു​ന്നു; കൊയ്‌ത്തു​കാ​ലത്തു തന്റെ തീൻ ശേഖരി​ക്കു​ന്നു” എന്ന്‌ ബൈബിൾ പറയു​ന്ന​തിൽ തെല്ലും അതിശ​യ​മില്ല. (സദൃശ​വാ​ക്യ​ങ്ങൾ 6:6-8) ഇലമു​റി​യൻ ഉറുമ്പി​ന്റെ സഹജജ്ഞാ​നം സത്യമാ​യും അതിന്റെ സ്രഷ്ടാ​വായ യഹോ​വ​യാം ദൈവ​ത്തി​ന്റെ ജ്ഞാനത്തി​നു സാക്ഷ്യ​മാണ്‌.—സദൃശ​വാ​ക്യ​ങ്ങൾ 30:24, 25.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക