വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g17 നമ്പർ 1 പേ. 16
  • സഹാറയിലെ വെള്ളിയുറുമ്പിന്റെ കവചം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • സഹാറയിലെ വെള്ളിയുറുമ്പിന്റെ കവചം
  • ഉണരുക!—2017
  • സമാനമായ വിവരം
  • ഉള്ളടക്കം
    ഉണരുക!—2017
  • ഉറുമ്പിന്റെ കഴുത്ത്‌
    ഉണരുക!—2016
  • ഒരു വിദഗ്‌ധ തോട്ടക്കാരൻ
    ഉണരുക!—1997
  • ആശാരി ഉറുമ്പിന്റെ ആന്റിന ക്ലീനർ
    ആരുടെ കരവിരുത്‌?
കൂടുതൽ കാണുക
ഉണരുക!—2017
g17 നമ്പർ 1 പേ. 16
സഹാറയിലെ വെള്ളിയുറുമ്പ്‌

ആരുടെ കരവി​രുത്‌?

കൊടും​ചൂ​ടി​നെ പ്രതി​രോ​ധി​ക്കുന്ന സഹാറ​യി​ലെ വെള്ളി​യു​റു​മ്പി​ന്റെ കവചം

കരയിലെ ജീവജാ​ല​ങ്ങ​ളിൽ ചൂടു താങ്ങാൻ ഏറ്റവു​മ​ധി​കം കെല്‌പുള്ള ജീവി​ക​ളി​ലൊ​ന്നാണ്‌ സഹാറ​യി​ലെ വെള്ളി​യു​റു​മ്പു​കൾ (കാറ്റാ​ഗ്ലി​ഫിസ്‌ ബോമ്പി​സിന). വെള്ളി​യു​റു​മ്പു​കളെ ഇരയാ​ക്കാൻ ലക്ഷ്യമി​ടുന്ന ഇരപി​ടി​യൻ ജന്തുക്കൾക്ക്‌ സഹാറാ മരുഭൂ​മി​യിൽ നട്ടുച്ച​യാ​കു​മ്പോ​ഴേ​ക്കും തണൽ തേടി ഓടേ​ണ്ടി​വ​രും. ഈ തക്കം നോക്കി വെള്ളി​യു​റു​മ്പു​കൾ ഭക്ഷണം തേടി മാളത്തിൽനിന്ന്‌ പുറ​ത്തേക്ക്‌ ഇറങ്ങും. കഠിന​ചൂട്‌ താങ്ങാ​നാ​കാ​തെ ചത്തു​പോയ പ്രാണി​ക​ളെ​യും മറ്റും അവ മാളത്തി​ലേക്കു കൊണ്ടു​പോ​കും.

സഹാറയിലെ വെള്ളിയുറുമ്പിന്റെ രോമങ്ങൾ, ചൂടിനെ പ്രതിരോധിക്കാനുള്ള കവചത്തിന്റെ പല ഘടകങ്ങളിൽ ഒന്നാണ്‌

(50) മൈ​ക്രോ​മീ​റ്റർ

സവി​ശേ​ഷത: വെള്ളി​യു​റു​മ്പു​ക​ളു​ടെ സവി​ശേ​ഷ​ത​ക​ളാണ്‌ പുറത്തും വശങ്ങളി​ലും ഉള്ള രോമ​ങ്ങ​ളും രോമങ്ങളില്ലാത്ത കീഴ്‌ഭാഗവും. ചൂടിൽനിന്ന്‌ സംരക്ഷ​ണ​മേ​കുന്ന കവചമാണ്‌ ഇവ. ഉറുമ്പി​നു വെള്ളി​ത്തി​ളക്കം നൽകുന്ന അതിന്റെ രോമങ്ങൾ ത്രി​കോ​ണാ​കൃ​തി​യി​ലുള്ള ചെറിയ കുഴലുകളാണ്‌. ഈ കുഴലി​ന്റെ രണ്ടു വശങ്ങൾ മിനു​സമല്ല. എന്നാൽ അടിഭാ​ഗം മിനു​സ​മു​ള്ള​താണ്‌. ഈ രൂപക​ല്‌പ​ന​കൊണ്ട്‌ രണ്ടു ഗുണമുണ്ട്‌. ഒന്നാമ​താ​യി, അവയുടെ രോമ​ങ്ങൾക്കു സൂര്യ​നിൽനി​ന്നുള്ള അദൃശ്യ​മായ രശ്‌മി​കളെ പ്രതി​ഫ​ലി​പ്പി​ച്ചു​വി​ടാ​നുള്ള കഴിവുണ്ട്‌. രണ്ടാമ​താ​യി, അന്തരീ​ക്ഷ​ത്തിൽനിന്ന്‌ ശരീരം വലി​ച്ചെ​ടു​ക്കുന്ന ചൂടിന്റെ അളവ്‌ കുറയ്‌ക്കാൻ ഇതു സഹായി​ക്കു​ന്നു. രോമ​ങ്ങ​ളി​ല്ലാത്ത അടിഭാ​ഗം മരൂഭൂ​മി​യി​ലെ മണലാ​ര​ണ്യ​ത്തി​ന്റെ ചൂട്‌ അതിന്റെ ശരീര​ത്തിൽ തട്ടാതെ തിരി​ച്ചു​വി​ടാൻ സഹായി​ക്കു​ന്നു.a

സഹാറയിലെ വെള്ളിയുറുമ്പിന്റെ രോമങ്ങൾ ഒരു ഭൂതക്കണ്ണാടിയിലൂടെ നോക്കിയാൽ അവ തൃകോണാകൃതിയിലുള്ള ചെറിയചെറിയ കുഴലുകളാണെന്നു കാണാം.

(10) മൈ​ക്രോ​മീ​റ്റർ

ശരീര​ത്തി​ന്റെ ഊഷ്‌മാവ്‌ അതിനു താങ്ങാ​വു​ന്ന​തി​ലും (53.6° സെൽഷ്യ​സി​ലും) താഴെ നിറു​ത്താൻ സഹാറ​യി​ലെ വെള്ളി​യു​റു​മ്പു​ക​ളു​ടെ കവചം അതിനെ സഹായി​ക്കു​ന്നു. ഈ ഇത്തിരി​ക്കു​ഞ്ഞനെ കണ്ടിട്ട്‌, ഫാനി​ന്റെ​യോ മറ്റ്‌ ഉപകര​ണ​ങ്ങ​ളു​ടെ​യോ സഹായ​മി​ല്ലാ​തെ തണുപ്പി​ക്കാൻ സാധി​ക്കുന്ന ഒരു പ്രത്യേക ആവരണം നിർമി​ക്കാ​നുള്ള പണിപ്പു​ര​യി​ലാ​ണു ഗവേഷകർ.

നിങ്ങൾക്ക്‌ എന്തു തോന്നു​ന്നു? സഹാറ​യി​ലെ വെള്ളി​യു​റു​മ്പി​ന്റെ കവചം പരിണ​മിച്ച്‌ ഉണ്ടായ​താ​ണോ? അതോ ആരെങ്കി​ലും രൂപക​ല്‌പന ചെയ്‌ത​താ​ണോ?

a ഈ ഉറുമ്പു​ക​ളു​ടെ മറ്റു പ്രത്യേ​ക​തകൾ എന്താ​ണെ​ന്നോ? കൊടും​ചൂ​ടി​ലും വിഘടി​ച്ചു​പോ​കാത്ത ഒരുതരം പ്രോ​ട്ടീ​നു​കൾ അവയുടെ ശരീര​ത്തി​ലുണ്ട്‌. മണലാ​ര​ണ്യ​ത്തിൽ പൊന്തി​നിൽക്കാ​നും വേഗത്തിൽ ഓടാ​നും അവയുടെ നീളമുള്ള കാലുകൾ സഹായി​ക്കു​ന്നു. മികച്ച ദിശാ​ബോ​ധം മാളത്തി​ലേക്കു വേഗം എത്തുന്ന വഴി കണ്ടെത്താൻ അതിനെ സഹായി​ക്കു​ന്നു.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക