നിങ്ങൾക്ക് അറിയാമോ?
(ഈ പ്രശ്നോത്തരിയുടെ ഉത്തരങ്ങൾ, നൽകിയിരിക്കുന്ന ബൈബിൾ പരാമർശനങ്ങളിൽ കണ്ടെത്താൻ കഴിയും. ഉത്തരങ്ങളടങ്ങുന്ന മുഴു ലിസ്റ്റും 25-ാം പേജിൽ കൊടുത്തിരിക്കുന്നു. കൂടുതലായ വിവരങ്ങൾക്ക് വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി പ്രസിദ്ധീകരിച്ച “തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച” [ഇംഗ്ലീഷ്] എന്ന പ്രസിദ്ധീകരണം കാണുക.)
1. ക്രേത്തയുടെ പൂർവതീരത്തെ ഏതു മുനമ്പു കടന്നാണ് പൗലൊസ് വിചാരണയ്ക്കുവേണ്ടി റോമിലേക്കു പോയത്? (പ്രവൃത്തികൾ 27:7)
2. ഫറവോന്റെ പുത്രി മോശയെ കണ്ടെത്തിയപ്പോൾ അവൻ എന്തു ചെയ്യുകയായിരുന്നതിനാലാണ് അവൾക്ക് അവനോട് അലിവു തോന്നിയത്? (പുറപ്പാടു 2:6)
3. ജീവനിലേക്കു നയിക്കുന്ന പാത എത്ര പേർ കണ്ടെത്തുമെന്നാണ് യേശു പറഞ്ഞത്? (മത്തായി 7:14)
4. ഭൂമിയുടെ സൃഷ്ടിക്കുശേഷം ദൈവത്തിന്റെ പ്രവർത്തനനിരതമായ ശക്തി എന്തു ചെയ്തുകൊണ്ടിരുന്നു? (ഉല്പത്തി 1:2)
5. യേശുവിന്റെ കാൽപ്പാദങ്ങളിൽ വിലയേറിയ സുഗന്ധതൈലം പൂശിയശേഷം മറിയ എന്തു ചെയ്യാനാണു തന്റെ തലമുടി ഉപയോഗിച്ചത്? (യോഹന്നാൻ 12:3)
6. എബ്രായ തിരുവെഴുത്തുകൾ ഭാര്യമാരോടുള്ള ബന്ധത്തിൽ ഭർത്താക്കന്മാരെ എന്തു വിളിക്കുന്നു? (എസ്ഥേർ 1:20, NW)
7. തൂക്കത്തിന്റെയും പണപരമായ മൂല്യത്തിന്റെയും ഏറ്റവും വലിയ എബ്രായ ഏകകം എന്ത്? (2 രാജാക്കൻമാർ 23:33)
8. ആളുകൾ മരിക്കാതിരിക്കാൻവേണ്ടി മോശയാണ് അത് ഉണ്ടാക്കിയതെങ്കിലും, തന്റെ നാളുകളിൽ ആളുകൾ അതിനെ ആരാധിച്ചുവന്നതിനാൽ ഹിസ്കീയാ രാജാവ് നശിപ്പിച്ചു കളഞ്ഞത് എന്തായിരുന്നു? (2 രാജാക്കന്മാർ 18:4)
9. തന്റെ ക്രിസ്തീയ സഹോദരി സുന്തുകയുമായുണ്ടായ പ്രശ്നം പരിഹരിക്കുന്നതിൽ ബുദ്ധിമുട്ടു നേരിട്ട ഫിലിപ്പിയിലെ സ്ത്രീയുടെ പേരെന്തായിരുന്നു? (ഫിലിപ്പിയർ 4:2, 3)
10. കൽപ്പനകളെഴുതിയ കൽപ്പലകകൾ വെക്കുന്നതിന്, ദൈവകൽപ്പനപ്രകാരം മോശ എന്താണുണ്ടാക്കിയത്? (ആവർത്തനപുസ്തകം 10:1-5)
11. ഇസ്രായേല്യരെ ബദ്ധരാക്കി പിടിച്ചുകൊണ്ടുപോയശേഷം അശ്ശൂർ രാജാവ് ശമര്യയിൽ കൊണ്ടുവന്നു പാർപ്പിച്ച അവ്വക്കാർ ആരാധിച്ചിരുന്ന ദൈവങ്ങൾ ഏവ? (2 രാജാക്കന്മാർ 17:31)
12. തിരുവെഴുത്തുകളനുസരിച്ച് ഒരു വിശ്വാസത്യാഗിയോടു “കുശലം പറയുന്നവൻ” എന്തായിത്തീരുന്നു? (2 യോഹന്നാൻ 11)
13. വിശ്വസ്തരായ കൊരിന്ത്യരെ ഹൃദയത്തിൽ രേഖപ്പെടുത്തപ്പെട്ട “ക്രിസ്തുവിൻ പത്ര”മെന്നു പൗലൊസ് വിശേഷിപ്പിക്കുന്നെങ്കിലും, എന്ത് ഉപയോഗിച്ചില്ല എന്നാണ് അവൻ പറയുന്നത്? (2 കൊരിന്ത്യർ 3:3)
14. ശിംശോനെ ആദ്യമായി ദൈവാത്മാവ് ഉദ്യമിപ്പിച്ചതും പിന്നീട് അവന്റെ ശവസംസ്കാരം നടന്നതും ഏതു പട്ടണത്തിന്റെ പ്രാന്തപ്രദേശത്തുവെച്ചാണ്? (ന്യായാധിപൻമാർ 13:25; 16:31)
15. പരീശന്മാരുടെയും സദൂക്യരുടെയും പഠിപ്പിക്കലുകളെ, അവയുടെ ദുഷിപ്പിക്കുന്ന പരിണതഫലങ്ങൾ നിമിത്തം യേശു എന്തിനോട് ഉപമിച്ചു? (മത്തായി 16:11, 12)
16. ഏഴു മുദ്രകളുള്ള ചുരുൾ കണ്ടപ്പോൾ യോഹന്നാൻ കരഞ്ഞതെന്തിന്? (വെളിപ്പാടു 5:1-4)
17. യാക്കോബിന്റെ ഇരട്ട സഹോദരനായ ഏശാവ് മറ്റ് ഏതു പേരിലും അറിയപ്പെട്ടിരുന്നു? (ഉല്പത്തി 36:1)
18. എന്തുകൊണ്ടാണ് ദാവീദ്, ഗത്ത്രാജാവായ ആഖീശിന്റെ മുമ്പാകെ കുട്ടികളെപ്പോലെ കുത്തിവരയ്ക്കുകയും താടിയിലൂടെ തുപ്പൽ ഒലിപ്പിക്കുകയും ചെയ്തത്? (1 ശമൂവേൽ 21:13)
19. ഗത്ത് ദേശക്കാരനായ ഒരുവനെ എന്തു വിളിക്കുന്നു? (2 ശമൂവേൽ 15:22)
20. സങ്കീർത്തനം 139:14-ൽ ദാവീദ് യഹോവയെ വാഴ്ത്തിയത് എന്തുകൊണ്ട്?
21. ഒരു വള്ളത്തിന്റെ വാലറ്റത്തെ എന്താണു വിളിക്കുന്നത്? (മർക്കൊസ് 4:38)
22. മോശയുടെ ജനനത്തിനുശേഷം അവന്റെ മാതാപിതാക്കൾക്ക് എത്ര മാസം അവനെ ഒളിപ്പിക്കാൻ സാധിച്ചു? (എബ്രായർ 11:23)
23. യേശു സാത്താനെ എന്തിന്റെ അപ്പൻ എന്നാണു വിളിച്ചത്? (യോഹന്നാൻ 8:44)
24. പേർഷ്യൻ സാമ്രാജ്യത്തിലെ യഹൂദന്മാരെ നശിപ്പിക്കുന്നതിനുള്ള നല്ല ദിവസം നിശ്ചയിക്കാൻ ഹാമാൻ എന്താണു ചെയ്തത്? (എസ്ഥേർ 3:7)
25. ഒലിവു വൃക്ഷം, മുന്തിരിവള്ളി എന്നിവയോടൊപ്പം ബൈബിളിൽ കൂടെക്കൂടെ പറഞ്ഞിരിക്കുന്ന പ്രധാനപ്പെട്ട സസ്യങ്ങളിൽ ഒന്ന് ഏതാണ്? (യോഹന്നാൻ 1:48)
26. ശൗലിന്റെ മകനായ യോനാഥാൻ ഏതു സ്ഥലത്തുവെച്ചാണ് ദാവീദ് ഇസ്രായേലിന്റെ അടുത്ത രാജാവാകും എന്നു പറഞ്ഞത്? (1 ശമൂവേൽ 23:16-18, NW)
27. കോരെശിന്റെ ലിഖിതത്തിലെ വിവരങ്ങൾ വെളിപ്പെടുത്തുകയും ആലയത്തിന്റെ പുനഃനിർമാണത്തിന് അനുമതി നൽകുകയും ചെയ്ത പാർസ്യ രാജാവ് ആരായിരുന്നു? (എസ്രാ 6:1-12)
28. കുഴിമുയലിനോട് അടുത്തു സാമ്യമുള്ളതും എന്നാൽ അതിനെക്കാൾ വലുപ്പമുള്ളതുമായ ജീവി ഏതാണ്? (ലേവ്യപുസ്തകം 11:6)
പ്രശ്നോത്തരിയുടെ ഉത്തരങ്ങൾ
1. ശല്മോനെ
2. കരയുകയായിരുന്നു
3. ചുരുക്കം
4. “വെള്ളത്തിൻ മീതെ പരിവർത്തിച്ചുകൊണ്ടിരുന്നു”
5. അവന്റെ കാൽ തുവർത്താൻ
6. ഉടമകൾ
7. താലന്ത്
8. താമ്രസർപ്പം
9. യുവൊദ്യ
10. നിയമപെട്ടകം
11. നിബ്ഹസും തർത്തക്കും
12. “അവന്റെ ദുഷ്പ്രവൃത്തികൾക്കു കൂട്ടാളി”
13. മഷി
14. എസ്തായോൽ
15. പുളിച്ചമാവിനോട്
16. ‘പുസ്തകം തുറന്നു വായിപ്പാനെങ്കിലും അതു നോക്കുവാനെങ്കിലും യോഗ്യനായി ആരെയും കാണായ്ക കൊണ്ട്’
17. എദോം
18. തനിക്കു ബുദ്ധിഭ്രമം ബാധിച്ചിരിക്കുന്നുവെന്നു രാജാവിനെ ബോധ്യപ്പെടുത്താനും അങ്ങനെ രക്ഷപ്പെടാനുംവേണ്ടി
19. ഗിത്യൻ
20. “ഭയങ്കരവും അതിശയവുമായി” അവനെ “സൃഷ്ടിച്ചിരിക്കയാൽ”
21. അമരം
22. മൂന്ന്
23. ഭോഷ്കിന്റെ
24. അവൻ പൂര് എന്ന ചീട്ടിട്ടുനോക്കിച്ചു
25. അത്തി വൃക്ഷം
26. ഹോരെശ്
27. ദാര്യാവേശ്
28. മുയൽ