വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g00 11/8 പേ. 31
  • ആരവം മുഴക്കുന്ന മഞ്ഞ്‌

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ആരവം മുഴക്കുന്ന മഞ്ഞ്‌
  • ഉണരുക!—2000
  • സമാനമായ വിവരം
  • ഒരു ശീതകാല പുതപ്പ്‌
    ഉണരുക!—1996
  • മഞ്ഞിന്റെ ഇളംചൂടിൽ!
    ഉണരുക!—2008
  • ഒച്ച—അതു സംബന്ധിച്ചു നിങ്ങൾക്കു ചെയ്യാവുന്നത്‌
    ഉണരുക!—1997
  • മഴയോ മഴ!
    ഉണരുക!—2004
കൂടുതൽ കാണുക
ഉണരുക!—2000
g00 11/8 പേ. 31

ആരവം മുഴക്കുന്ന മഞ്ഞ്‌

ജലോ​പ​രി​ത​ല​ത്തിൽ പതിക്കുന്ന ഓരോ ചെറിയ മഞ്ഞുപ​ര​ലും മനുഷ്യന്‌ കേൾക്കാ​നാ​കാത്ത ഒരുതരം ശബ്ദം പുറ​പ്പെ​ടു​വി​ക്കു​ന്ന​താ​യി ശാസ്‌ത്രജ്ഞർ കണ്ടുപി​ടി​ച്ചി​രി​ക്കു​ന്നു. അടുത്ത​ടു​ത്തു​വ​രുന്ന ഒരു അഗ്നിശമന വാഹന​ത്തി​ന്റെ ആരവം​പോ​ലെ ഈ ശബ്ദം ഉച്ചസ്ഥാ​യി​യി​ലെ​ത്തു​ക​യും പിന്നെ നേർത്തു​നേർത്ത്‌ ഇല്ലാതാ​കു​ക​യും ചെയ്യുന്നു. ഇതെല്ലാം സംഭവി​ക്കു​ന്ന​താ​കട്ടെ, ഒരു സെക്കൻഡി​ന്റെ ഏതാണ്ട്‌ പതിനാ​യി​ര​ത്തി​ലൊന്ന്‌ സമയം​കൊണ്ട്‌.

നിപതി​ക്കു​ന്ന ഒരു മഴത്തു​ള്ളി​യോ ആലിപ്പ​ഴ​മോ ജലോ​പ​രി​ത​ലത്തെ മുറിച്ച്‌ ഉള്ളിൽ കടക്കുന്നു, എന്നാൽ ഭാരം കുറഞ്ഞ മഞ്ഞുപ​ര​ലു​കൾ ജലോ​പ​രി​ത​ല​ത്തിൽത്തന്നെ കിടക്കു​ന്നു. എങ്കിലും പെട്ടെ​ന്നു​തന്നെ അത്‌ ഉരുകു​ന്നു. മേൽപ്പറഞ്ഞ “ആരവം” ഉണ്ടാകു​ന്നത്‌ അപ്പോ​ഴാണ്‌. 15 വർഷങ്ങൾക്കു മുമ്പു​തന്നെ ഇത്‌ ശാസ്‌ത്ര​ജ്ഞ​രു​ടെ ശ്രദ്ധയിൽപ്പെ​ട്ടി​രു​ന്നെ​ങ്കി​ലും, അതു സംബന്ധിച്ച പഠനം ആരംഭി​ച്ചത്‌ പിന്നീ​ടാണ്‌. ഈ കഴിഞ്ഞ വർഷങ്ങ​ളിൽ, ദേശാ​ന്ത​ര​ഗ​മനം നടത്തുന്ന സാൽമൺ മത്സ്യങ്ങ​ളു​ടെ ഗതി നിർണ​യി​ക്കാ​നാ​യി സോണാർ (ശബ്ദതരം​ഗ​ങ്ങ​ളു​ടെ സഹായ​ത്താൽ ആഴക്കട​ലി​ലെ വസ്‌തു​ക്ക​ളു​ടെ സാന്നി​ധ്യം തിരി​ച്ച​റി​യാ​നുള്ള ഉപകരണം) ഉപയോ​ഗി​ക്കുന്ന അലാസ്‌ക​യി​ലെ ജീവശാ​സ്‌ത്ര​ജ്ഞർക്ക്‌ ഈ ശബ്ദം വലി​യൊ​രു ശല്യമാ​യി​ത്തീർന്നി​രി​ക്കു​ന്നു. മത്സ്യങ്ങ​ളിൽ തട്ടി തിരി​ച്ചു​വ​രുന്ന സിഗ്നലു​കളെ, നിപതി​ച്ചു​കൊ​ണ്ടി​രി​ക്കുന്ന മഞ്ഞുപ​ര​ലു​ക​ളു​ടെ ഈ ‘ആരവം’ തടസ്സ​പ്പെ​ടു​ത്തു​ന്ന​തി​നാൽ ശാസ്‌ത്ര​ജ്ഞർക്ക്‌ തങ്ങളുടെ ജോലി ഇടയ്‌ക്കു​വെച്ച്‌ നിറു​ത്തേ​ണ്ടി​വ​ന്നി​ട്ടുണ്ട്‌. ഈ പ്രതി​ഭാ​സ​ത്തിന്‌ കാരണം എന്താണ്‌?

ന്യൂ സയന്റിസ്റ്റ്‌ മാസിക വിശദീ​ക​രി​ക്കു​ന്ന​ത​നു​സ​രിച്ച്‌, മഞ്ഞുപ​ര​ലു​കൾ ജലോ​പ​രി​ത​ല​ത്തിൽ പൊങ്ങി​ക്കി​ട​ക്കു​മ്പോൾ, ജലോ​പ​രി​ത​ല​ത്തി​ന​ടി​യിൽ കാര്യ​മായ ശബ്ദമൊ​ന്നു​മില്ല. എന്നാൽ, അത്‌ ഉരുകി​ത്തു​ട​ങ്ങു​മ്പോൾ, കേശിക പ്രവർത്ത​ന​ത്തി​ന്റെ (capillary action) ഫലമായി ജലം വലി​ച്ചെ​ടു​ക്ക​പ്പെ​ടു​ന്നു. ഈ സമയത്താ​യി​രി​ക്കാം, ചെറിയ വായു​കു​മി​ളകൾ മഞ്ഞുക​ട്ട​യിൽനിന്ന്‌ പുറത്തു​ക​ട​ക്കു​ക​യോ ഉയർന്നു​കൊ​ണ്ടി​രി​ക്കുന്ന ജലത്തിൽ കുടു​ങ്ങി​പ്പോ​കു​ക​യോ ചെയ്യു​ന്നത്‌. ചുറ്റു​പാ​ടു​ക​ളു​മാ​യി സന്തുലി​താ​വസ്ഥ കൈവ​രി​ക്കാ​നുള്ള ശ്രമത്തിൽ ഓരോ കുമി​ള​യും കമ്പനം ചെയ്യുന്നു. അപ്പോൾ, ഒരു മണിയിൽനിന്ന്‌ എന്നപോ​ലെ അതു ശബ്ദതരം​ഗങ്ങൾ പുറ​പ്പെ​ടു​വി​ക്കു​ന്നു, വളരെ ഉയർന്ന ആവൃത്തി​യിൽ ആണെന്നു​മാ​ത്രം.

[31-ാം പേജിലെ ചിത്ര​ങ്ങൾക്ക്‌ കടപ്പാട്‌]

Snow Crystals/Dover

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക