വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g00 11/8 പേ. 11-12
  • ചികിത്സകൾ തിരഞ്ഞെടുക്കുമ്പോൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ചികിത്സകൾ തിരഞ്ഞെടുക്കുമ്പോൾ
  • ഉണരുക!—2000
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • കൈ​ക്കൊ​ള്ളേണ്ട സുപ്ര​ധാന നടപടി​കൾ
  • ആഗ്രഹം സഫലമാ​ക്ക​പ്പെ​ടു​ന്നു
  • മെച്ചപ്പെട്ട ആരോഗ്യം—ഒരു പുതിയ വഴിത്തിരിവോ?
    ഉണരുക!—2000
  • പകര ചികിത്സകൾ—പലരും അതിലേക്കു തിരിയുന്നതിന്റെ കാരണം
    ഉണരുക!—2000
  • പകര ചികിത്സകൾ—ഒരു അവലോകനം
    ഉണരുക!—2000
  • വൈദ്യചികിത്സ സംബന്ധിച്ച നിങ്ങളുടെ തിരഞ്ഞെടുപ്പ്‌ പ്രാധാന്യം അർഹിക്കുന്നുവോ?
    ഉണരുക!—2001
കൂടുതൽ കാണുക
ഉണരുക!—2000
g00 11/8 പേ. 11-12

ചികി​ത്സകൾ തിര​ഞ്ഞെ​ടു​ക്കു​മ്പോൾ

പകര ചികി​ത്സ​കളെ കുറി​ച്ചുള്ള തന്റെ പുസ്‌ത​ക​ത്തിൽ ഡോ. ഇസാ​ഡോർ റോസൻഫെൽഡ്‌ ഇങ്ങനെ​യൊ​രു ആശയം ഊന്നി​പ്പ​റഞ്ഞു: “ഒരു കൂട്ടം ആളുകളെ പ്രത്യേക മാനദ​ണ്ഡ​ങ്ങ​ളൊ​ന്നും കൂടാതെ തിര​ഞ്ഞെ​ടുത്ത്‌ അവരിൽ ഒരു പ്രത്യേക ചികിത്സ നടപ്പാ​ക്കു​ന്ന​താ​യി വിചാ​രി​ക്കുക. ചികിത്സ ‘വിജയി​ക്കു’മെന്ന്‌ അവർക്ക്‌ ഉറപ്പു​കൊ​ടു​ക്കു​ക​യും വേണം. അങ്ങനെ​യെ​ങ്കിൽ അവരിൽ 50 ശതമാനം പേർക്കും ആ ചികിത്സ ഫലം ചെയ്‌തേ​ക്കാം.”

പ്ലാസി​ബോ പ്രഭാവം എന്നാണ്‌ ഈ രീതിയെ വിളി​ക്കു​ന്നത്‌. പഞ്ചസാ​ര​കൊ​ണ്ടുള്ള ഒരു ഗുളിക പോലും, ഫലം ചെയ്യു​മെന്ന വിശ്വാ​സ​ത്തോ​ടെ കഴിക്കു​ന്ന​പക്ഷം ഉദ്ദേശിച്ച ഫലം ചെയ്യും എന്നാണ്‌ അതിന്റെ അർഥം. വേദന, മനംപി​രട്ടൽ, ക്ഷീണം, തലകറക്കം, ഉത്‌കണ്‌ഠ, വിഷാദം തുടങ്ങിയ ലക്ഷണങ്ങൾ ഇല്ലായ്‌മ ചെയ്യാൻ പ്ലാസി​ബോ പ്രഭാ​വ​ത്തി​നു കഴിയും. ഈ വസ്‌തുത എന്താണ്‌ പ്രകട​മാ​ക്കു​ന്നത്‌?

ലഭിക്കുന്ന ചികി​ത്സ​യിൽ വിശ്വാ​സം ഉണ്ടായി​രി​ക്കു​ന്നത്‌ പലപ്പോ​ഴും രോഗം ഭേദമാ​ക്കാൻ സഹായ​ക​മായ ഒരു സുപ്ര​ധാന ഘടകമാ​ണെന്ന്‌ ഇത്‌ കാണി​ക്കു​ന്നു. അതേസ​മയം, ഏതെങ്കി​ലും ഒരു ചികി​ത്സാ​രൂ​പം രോഗ​ല​ക്ഷ​ണ​ങ്ങ​ളെ​യാ​ണോ അതോ രോഗ​ത്തി​ന്റെ മൂലകാ​ര​ണ​ത്തെ​യാ​ണോ ചികി​ത്സി​ക്കു​ന്നത്‌ എന്നു പരി​ശോ​ധി​ക്കു​ന്ന​തും ബുദ്ധി​യാ​യി​രി​ക്കും. ലബോ​റ​ട്ടറി പരി​ശോ​ധ​ന​ക​ളും എക്‌സ്‌റേ​യും​പോ​ലുള്ള മാർഗ​ങ്ങ​ളി​ലൂ​ടെ ചികി​ത്സ​യു​ടെ ഫലങ്ങൾ അളക്കു​ന്ന​തു​വഴി ഇതു സാധി​ക്കും.

എന്നാൽ, ഏതെങ്കി​ലും ഒരു വൈദ്യ​ചി​കിത്സ തിര​ഞ്ഞെ​ടു​ക്കു​മ്പോൾ ഒരു വ്യക്തിക്ക്‌ കൂടു​ത​ലായ കാര്യങ്ങൾ ശ്രദ്ധി​ക്കാൻ കഴിയും.

കൈ​ക്കൊ​ള്ളേണ്ട സുപ്ര​ധാന നടപടി​കൾ

ഒരു തീരു​മാ​നം എടുക്കു​ന്ന​തി​നു മുമ്പ്‌ ഗവേഷണം നടത്തു​ന്നത്‌ ബുദ്ധി​യാ​യി​രി​ക്കും. ഇപ്രകാ​ര​മുള്ള ചോദ്യ​ങ്ങൾ സ്വയം ചോദി​ക്കുക. ഈ ചികി​ത്സ​കൊണ്ട്‌ എന്തു ഫലങ്ങളാണ്‌ പ്രതീ​ക്ഷി​ക്കാ​നാ​കുക? ഇതു​കൊ​ണ്ടുള്ള ഗുണങ്ങ​ളും ദോഷ​ങ്ങ​ളും എന്തൊ​ക്കെ​യാണ്‌? ഈ ചികി​ത്സ​യു​ടെ കാലയ​ളവ്‌ എത്രയാണ്‌? എത്ര പണം വേണ്ടി​വ​രും? കൂടാതെ, സ്വീക​രി​ക്കാൻ ഉദ്ദേശി​ക്കുന്ന അതേ ചികിത്സ മുമ്പ്‌ സ്വീക​രി​ച്ചി​ട്ടു​ള്ള​വ​രു​മാ​യി സംസാ​രി​ക്കുക. അത്‌ അവർക്ക്‌ ഫലം ചെയ്‌തോ എന്ന്‌ അന്വേ​ഷി​ക്കുക. എന്നാൽ, അവരുടെ വ്യക്തി​പ​ര​മായ അഭി​പ്രാ​യങ്ങൾ മാത്രം കണക്കി​ലെ​ടു​ത്തു​കൊണ്ട്‌ ചികിത്സ സംബന്ധിച്ച്‌ ഒരു നിഗമ​ന​ത്തിൽ എത്തുന്നത്‌ ജ്ഞാനമാ​യി​രി​ക്കില്ല.

പതിവു​ചി​കി​ത്സ​യു​ടെ വിജയ നിരക്ക്‌ പരിമി​ത​മാ​ണെ​ങ്കി​ലും ഫലപ്ര​ദ​മാ​ണെന്നു തെളി​ഞ്ഞി​ട്ടുള്ള സ്ഥിതിക്ക്‌ അത്‌ വേണ്ടെന്നു വെച്ചു​കൊണ്ട്‌ മറ്റൊരു ചികിത്സ തിര​ഞ്ഞെ​ടു​ക്കു​ന്നത്‌ ബുദ്ധി​ശൂ​ന്യ​മാ​യി​രി​ക്കും. അത്തര​മൊ​രു നടപടി​യു​ടെ അനന്തര​ഫ​ലത്തെ കുറിച്ച്‌ ദ ന്യൂ ഇംഗ്ലണ്ട്‌ ജേർണൽ ഓഫ്‌ മെഡി​സിൻ റിപ്പോർട്ടു ചെയ്‌തി​രു​ന്നു. പകര ചികിത്സ സ്വീക​രി​ക്കവെ അലോ​പ്പതി ചികിത്സ വേണ്ടെ​ന്നു​വെച്ച കാൻസർ രോഗി​ക​ളായ രണ്ട്‌ ചെറു​പ്പ​ക്കാ​രു​ടേ​താ​യി​രു​ന്നു അനുഭവം. രോഗം മൂർച്ഛി​ക്കു​ക​യും അവരിൽ ഒരാൾ മരിക്കു​ക​യും ചെയ്‌തു.

വിട്ടു​മാ​റാ​ത്ത അല്ലെങ്കിൽ ജീവനു ഭീഷണി​യായ എന്തെങ്കി​ലും രോഗം ഉള്ളവർ തങ്ങൾ ‘വ്യാജ​ന്മാ​രു​ടെ’ തട്ടിപ്പിന്‌ ഇരയാ​യേ​ക്കാ​മെന്ന കാര്യം ഓർത്തി​രി​ക്കേ​ണ്ട​താണ്‌. ഒട്ടേറെ രോഗ​ങ്ങളെ സുഖ​പ്പെ​ടു​ത്തു​മെന്ന്‌ അവകാ​ശ​പ്പെ​ടുന്ന ഏതെങ്കി​ലും ഉത്‌പ​ന്ന​ത്തി​നെ​തി​രെ ജാഗ്രത പാലി​ക്കുക. “ശ്വസന സംബന്ധ​മായ തകരാ​റു​ക​ളും ക്ഷീണവും മുതൽ ജീവനു ഭീഷണി​യായ രോഗ​ങ്ങൾവരെ ഭേദമാ”ക്കാൻ പ്രാപ്‌തി​യു​ള്ള​താ​യി പറയപ്പെട്ട ഒരു പുതിയ വിറ്റാ​മിൻ ഉൾപ്പെ​ട്ട​താ​യി​രു​ന്നു ഒരു സമീപ​കാല ഉദാഹ​രണം. “വിറ്റാ​മിൻ” പരി​ശോ​ധി​ച്ച​പ്പോ​ഴാണ്‌ കള്ളി​വെ​ളി​ച്ച​ത്താ​യത്‌, അത്‌ വെറും ഉപ്പു​വെ​ള്ള​മാ​യി​രു​ന്നു.

ചില പകര ചികി​ത്സകൾ ആരോ​ഗ്യം വീണ്ടെ​ടു​ക്കു​ന്ന​തിൽ പ്രയോ​ജ​ന​പ്ര​ദ​മാണ്‌ എന്നതിനു സംശയ​മില്ല. എന്നാൽ യാഥാർഥ്യ​ബോ​ധം ഉള്ളവരാ​യി​രി​ക്കുക. പോഷക സമ്പന്നമായ ആഹാരം കഴിക്കു​ന്ന​തും ആവശ്യ​ത്തിന്‌ ഉറങ്ങു​ന്ന​തും മിതമായ തോതിൽ വ്യായാ​മം ചെയ്യു​ന്ന​തും വൈദ്യ​ചി​കിത്സ തിര​ഞ്ഞെ​ടു​ക്കു​ന്നതു സംബന്ധി​ച്ചു ജാഗ്രത പുലർത്തു​ന്ന​തും ബുദ്ധി​യാ​യി​രി​ക്കും.

ആഗ്രഹം സഫലമാ​ക്ക​പ്പെ​ടു​ന്നു

മാനു​ഷി​ക​മായ യാതൊ​രു​വിധ ചികി​ത്സ​യ്‌ക്കും എല്ലാവിധ രോഗ​ങ്ങ​ളും ആത്യന്തി​ക​മാ​യി മരണവും തുടച്ചു നീക്കാൻ കഴിയി​ല്ലെ​ന്നു​ള്ളതു സ്‌പഷ്ട​മാണ്‌. ഇവയെ​ല്ലാം നമ്മുടെ ആദ്യ പിതാ​വായ, ആദാമിൽനിന്ന്‌ നമുക്കു പാരമ്പ​ര്യ​മാ​യി കിട്ടി​യി​രി​ക്കു​ന്ന​താണ്‌. (ഇയ്യോബ്‌ 14:4; സങ്കീർത്തനം 51:5; റോമർ 5:12) ഏതു തരത്തി​ലു​ള്ള​താ​യാ​ലും ശരി, പല വൈദ്യ​ചി​കി​ത്സ​ക​ളും പ്രയോ​ജ​ന​പ്ര​ദ​മാ​ണെന്നു തെളി​ഞ്ഞേ​ക്കാം. എങ്കിലും നമ്മുടെ ആയുസ്സ്‌ ഒരൽപ്പം നീട്ടി​ക്കി​ട്ടാ​നോ അല്ലെങ്കിൽ പരിമി​ത​മായ കാലയ​ള​വി​ലേക്ക്‌ സുഖ​പ്ര​ദ​മാ​ക്കാ​നോ മാത്രമേ അവ സഹായി​ക്കു​ന്നു​ള്ളൂ. എന്നാൽ രോഗങ്ങൾ സുനി​ശ്ചി​ത​മാ​യും ഭേദമാ​ക്ക​പ്പെ​ടും, അതേക്കു​റിച്ച്‌ ദശലക്ഷ​ക്ക​ണ​ക്കിന്‌ ആളുകൾ മനസ്സി​ലാ​ക്കി​ക്ക​ഴി​ഞ്ഞി​രി​ക്കു​ന്നു.

ഏറ്റവും വലിയ ചികി​ത്സ​ക​നായ, നമ്മുടെ സ്രഷ്ടാ​വായ യഹോ​വ​യാം ദൈവ​മാണ്‌ ആ സൗഖ്യ​മാ​ക്കൽ വാഗ്‌ദാ​നം ചെയ്യു​ന്നത്‌. അവനിൽ വിശ്വാ​സ​മർപ്പി​ക്കു​ക​യും അവന്റെ പുത്ര​നായ യേശു​ക്രി​സ്‌തു​വി​ന്റെ മറുവി​ല​യാ​ഗ​ത്തി​ന്റെ പാപപ​രി​ഹാര മൂല്യ​ത്തിൽനിന്ന്‌ പ്രയോ​ജനം നേടു​ക​യും ചെയ്യു​ന്ന​പക്ഷം രോഗ​വി​മു​ക്ത​മായ ഒരു ലോക​ത്തിൽ പൂർണ​മായ ആരോ​ഗ്യ​വും നിത്യ​ജീ​വ​നും ആസ്വദി​ക്കാൻ നിങ്ങൾക്കു സാധി​ക്കും! (മത്തായി 20:28) പുതിയ ലോക​ത്തിൽ “എനിക്കു ദീനം എന്നു യാതൊ​രു നിവാ​സി​യും പറകയില്ല” എന്ന്‌ ബൈബിൾ വാഗ്‌ദാ​നം ചെയ്യുന്നു.—യെശയ്യാ​വു 33:24.

[12-ാം പേജിലെ ആകർഷക വാക്യം]

പൂർണതയുള്ള ആരോ​ഗ്യം സംബന്ധിച്ച സുനി​ശ്ചി​ത​മായ ഏക പ്രത്യാശ ദശലക്ഷ​ക്ക​ണ​ക്കിന്‌ ആളുകൾ കണ്ടെത്തി​യി​രി​ക്കു​ന്നു

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക