നിങ്ങൾക്ക് അറിയാമോ?
(ഈ ക്വിസ്സിന്റെ ഉത്തരങ്ങൾ, നൽകിയിരിക്കുന്ന ബൈബിൾ പരാമർശങ്ങളിൽ കണ്ടെത്താൻ കഴിയും. ഉത്തരങ്ങളുടെ മുഴു ലിസ്റ്റും 27-ാം പേജിൽ കൊടുത്തിരിക്കുന്നു. കൂടുതലായ വിവരങ്ങൾക്ക് വാച്ച്‌ടവർ ബൈബിൾ ആൻഡ് ട്രാക്‌റ്റ് സൊസൈറ്റി പ്രസിദ്ധീകരിച്ച “തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്‌ച” [ഇംഗ്ലീഷ്] എന്ന പ്രസിദ്ധീകരണം കാണുക.)
1. പത്രൊസ് പറയുന്നതനുസരിച്ച് ദൈവം ആത്മീയ ഇസ്രായേലിനെ തന്റെ “തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതി”യാക്കിയത് എന്തുകൊണ്ട്? (1 പത്രൊസ് 2:9)
2. യേശുവിന്റെ ആദ്യത്തെ അത്ഭുതം എന്തായിരുന്നു, അത് എവിടെവെച്ച് ആയിരുന്നു? (യോഹന്നാൻ 2:1-11)
3. ആദാമിന്റെ തുണയായ ഹവ്വായെ ദൈവം എന്തിൽനിന്നാണ് ഉണ്ടാക്കിയത്? (ഉല്‌പത്തി 2:22)
4. ഇസ്രായേലിലെ ഏതു പ്രമുഖ വ്യക്തിയുടെ പുത്രന്മാരാണ് ‘നീചന്മാർ’ ആയി അറിയപ്പെട്ടത്? (1 ശമൂവേൽ 2:12)
5. ഹോമർ, പത്തു ബത്ത് എന്നീ അളവുകൾക്കു തുല്യമായ പുരാതന ധാന്യ അളവ് ഏതായിരുന്നു? (2 ദിനവൃത്താന്തം 27:5)
6. പരീശന്മാർക്ക് ആകാശത്തിന്റെ ഭാവം വിവേചിക്കാൻ കഴിഞ്ഞെങ്കിലും എന്തു വിവേചിക്കാൻ കഴിഞ്ഞില്ല എന്നാണ് യേശു പറഞ്ഞത്? (മത്തായി 16:3)
7. യെഹെസ്കേലിന്റെ പ്രവചനത്തിൽ, നിർഭയമായി വസിക്കുകയും ഐശ്വര്യസമൃദ്ധി ആസ്വദിക്കുകയും ചെയ്യുന്ന ദൈവജനത്തെ ആക്രമിക്കുന്നത് ആരൊക്കെയാണ്? (യെഹെസ്കേൽ 38:14-16; 39:11)
8. മതനേതാക്കന്മാരുടെ, “അധരംകൊണ്ടു”ള്ള ആരാധന വ്യർഥമാണെന്ന് യേശു പറഞ്ഞത് എന്തുകൊണ്ട്? (മർക്കൊസ് 7:6, 7)
9. കനാന്റെമേൽ ശാപം വരാൻ ഇടയായ സംഭവത്തിൽ ഉൾപ്പെട്ട, കനാന്റെ പിതാവും നോഹയുടെ പുത്രനുമായ വ്യക്തിയുടെ പേര്? (ഉല്‌പത്തി 9:22-25)
10. ഏതു ഗോത്രത്തിന്റെ ദേശമാണ് ഇസ്രായേലിന്റെ വടക്കേ അറ്റത്തിന്റെ പര്യായമായിത്തീർന്നത്? (ന്യായാധിപന്മാർ 20:1)
11. നെയ്‌ത്തു തറിയിൽ നീളത്തിൽ പാകുന്ന നൂലിന്റെ പേരെന്ത്? (യെശയ്യാവു 38:12)
12. ദൈവത്തോട് അനുസരണക്കേടു കാണിച്ച് ഇസ്രായേലിനെ എണ്ണിയപ്പോൾ മൂന്നു ശിക്ഷയിൽ ഏതെങ്കിലും തിരഞ്ഞെടുക്കാനുള്ള അവസരം ദൈവം ദാവീദിനു കൊടുത്തു, അവൻ തിരഞ്ഞെടുത്തത് ഏതായിരുന്നു? (2 ശമൂവേൽ 24:12-15)
13. യഹൂദ പുരോഹിതനായ എസ്രാ എഴുതിയ മൂന്നു ബൈബിൾ പുസ്തകങ്ങൾ ഏതെല്ലാം?
14. പൗലൊസ് ഏതു സംസ്ഥാനക്കാരനാണെന്നാണ് ഗവർണർ ഫെലിക്സ് മനസ്സിലാക്കിയെടുത്തത്? (പ്രവൃത്തികൾ 23:34)
15. ദാവീദിനെതിരെ മത്സരിച്ച അബ്ശാലോമിന്റെയും പിന്നീട് അബ്ശാലോം കൊല്ലപ്പെട്ടു കഴിഞ്ഞപ്പോൾ ദാവീദിന്റെയും സേനാപതിയായിരുന്ന വ്യക്തി ആരായിരുന്നു? (2 ശമൂവേൽ 17:25; 19:13)
16. ദാവീദിന്റെ മകനായ അബ്ശാലോം കൊല്ലപ്പെട്ടുവെന്ന വാർത്ത ദാവീദു രാജാവിനെ അറിയിക്കാൻ സൈന്യാധിപനായ യോവാബ് അയച്ചത് ആരെയാണ്? (2 ശമൂവേൽ 18:21, 32)
17.തന്റെ മകൻ യോസേഫിനെ ഒരു കാട്ടുമൃഗം തിന്നുകളഞ്ഞുവെന്ന് യാക്കോബ് നിഗമനം ചെയ്യാൻ ഇടയാക്കിയത് എന്താണ്? (ഉല്‌പത്തി 37:31-33)
18.യേശുവിനു ജന്മം നൽകാൻ മറിയയെ തിരഞ്ഞെടുത്തിരിക്കുന്നുവെന്ന് അവളോടു പറഞ്ഞ ദൂതന്റെ പേർ? (ലൂക്കൊസ് 1:26-31)
ക്വിസ്സിനുള്ള ഉത്തരങ്ങൾ
1. ദൈവത്തിന്റെ ‘സൽഗുണങ്ങളെ ഘോഷിപ്പാൻ’
2. വെള്ളത്തെ വീഞ്ഞാക്കിയത്; കാനാ
3. ആദാമിൽനിന്നെടുത്ത വാരിയെല്ല്
4. ഏലി
5. കോർ
6. “കാലലക്ഷണങ്ങളെ”
7. ഗോഗും അവന്റെ ‘പുരുഷാരവും’
8. ‘അവരുടെ ഹൃദയം ദൂരത്ത് അകന്നിരുന്ന’തുകൊണ്ട്
9. ഹാം
10. ദാൻ
11. പാവ്
12. മഹാമാരി
13. ഒന്നു ദിനവൃത്താന്തം, രണ്ടു ദിനവൃത്താന്തം, എസ്രാ
14. കിലിക്യ
15. അമാസ
16. പേരുപറഞ്ഞിട്ടില്ലാത്ത ഒരു കൂശ്യൻ
17. ആടിന്റെ രക്തത്തിൽ മുക്കിയ യോസേഫിന്റെ നിലയങ്കി കണ്ടത്
18. ഗബ്രീയേൽ