വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g 7/15 പേ. 16
  • പൂച്ചയുടെ മീശ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • പൂച്ചയുടെ മീശ
  • ഉണരുക!—2015
  • സമാനമായ വിവരം
  • സുരക്ഷിതമായ ഷേവിങ്‌
    ഉണരുക!—2000
  • പൂച്ചയു​ടെ നാക്ക്‌
    ആരുടെ കരവിരുത്‌?
  • നിങ്ങളുടെ ഉള്ളു കാണുന്ന ഒരു കമ്പ്യൂട്ടർ
    ഉണരുക!—1991
  • ഞങ്ങളുടെ വായനക്കാരിൽനിന്ന്‌
    ഉണരുക!—1994
കൂടുതൽ കാണുക
ഉണരുക!—2015
g 7/15 പേ. 16
ഒരു പൂച്ച

ആരുടെ കരവി​രുത്‌?

പൂച്ചയു​ടെ മീശ

മിക്കപ്പോഴും ഇരുട്ടി​ലാണ്‌ പൂച്ചകൾ ഇരതേ​ടാ​റു​ള്ളത്‌. അടുത്തുള്ള വസ്‌തു​ക്കളെ തിരി​ച്ച​റി​യാ​നും ഇരകളെ പിടി​ക്കാ​നും—പ്രത്യേ​കിച്ച്‌ രാത്രി​കാ​ല​ങ്ങ​ളിൽ—പൂച്ചയു​ടെ മീശ സഹായി​ക്കു​ന്നു.

സവി​ശേ​ഷത: പൂച്ചയു​ടെ മീശയെ ചില പ്രത്യേ​ക​തരം കോശ​ങ്ങ​ളു​മാ​യി ബന്ധിപ്പി​ച്ചി​രി​ക്കു​ന്നു. ഇവയിൽ വന്നു​ചേ​രുന്ന നാഡി​കൾക്ക്‌ കാറ്റിന്റെ ചെറിയ ചലനം​പോ​ലും തിരി​ച്ച​റി​യാൻ കഴിയും. തത്‌ഫ​ല​മാ​യി, അടുത്തുള്ള വസ്‌തു​ക്കളെ കാണാ​തെ​തന്നെ അത്‌ എന്താ​ണെന്ന്‌ തിരി​ച്ച​റി​യാൻ പൂച്ചകൾക്ക്‌ സാധി​ക്കു​ന്നു. ഇരുട്ടിൽ ഇത്‌ വിശേ​ഷാൽ പ്രയോ​ജ​ന​പ്ര​ദ​മാണ്‌.

മർദത്തി​ലെ ചെറിയ വ്യതി​യാ​നം​പോ​ലും വിവേ​ചി​ച്ച​റി​യാൻ മീശകൾക്ക്‌ കഴിവു​ള്ള​തു​കൊണ്ട്‌ ഒരു ഇരയുടെ സ്ഥാനം നിർണ​യി​ക്കാ​നും അതിന്റെ ചലനം തിരി​ച്ച​റി​യാ​നും പൂച്ചകൾക്ക്‌ കഴിയു​ന്നു. മാത്രമല്ല, ഒരു ദ്വാര​ത്തി​ന്റെ വ്യാസം അളക്കാ​നും അതിൽക്കൂ​ടി കടന്നു​പോ​കാ​നാ​കു​മോ​യെന്ന്‌ തീരു​മാ​നി​ക്കാ​നും മീശകൾ സഹായി​ക്കു​ന്നു. “പൂച്ചമീ​ശ​യു​ടെ ധർമ്മങ്ങ​ളെ​ക്കു​റിച്ച്‌ വളരെ പരിമി​ത​മായ ഗ്രാഹ്യ​മേ നമുക്കു​ള്ളൂ. എന്നിരു​ന്നാ​ലും, പൂച്ചയു​ടെ മീശ മുറി​ച്ചു​ക​ള​യുന്ന പക്ഷം അതിന്റെ കഴിവു​കൾ പലതും താത്‌കാ​ലി​ക​മാ​യി നഷ്ടപ്പെ​ടു​ന്നു” എന്ന്‌ ബ്രിട്ടാ​നിക്ക സർവവി​ജ്ഞാ​ന​കോ​ശം (ഇംഗ്ലീഷ്‌) പറയുന്നു.

തടസ്സങ്ങൾക്കി​ട​യി​ലൂ​ടെ സഞ്ചരി​ക്കുന്ന റോ​ബോ​ട്ടു​ക​ളു​ടെ കാര്യ​ക്ഷമത വർധി​പ്പി​ക്കാൻ പൂച്ചയു​ടെ മീശയെ അനുക​രി​ച്ചു​കൊണ്ട്‌ ശാസ്‌ത്ര​ജ്ഞ​ന്മാർ സെൻസ​റു​കൾ ഘടിപ്പിച്ച റോ​ബോ​ട്ടു​കൾ രൂപക​ല്‌പന ചെയ്‌തി​രി​ക്കു​ന്നു. “‘ഈ-വിസ്‌കേ​ഴ്‌സ്‌’ എന്ന പേരിൽ അറിയ​പ്പെ​ടുന്ന സെൻസ​റു​കൾ പലതരം റോ​ബോ​ട്ടു​ക​ളി​ലും മനുഷ്യ​രിൽനിന്ന്‌ യന്ത്രങ്ങ​ളി​ലേക്ക്‌ നിർദേ​ശങ്ങൾ കൈമാ​റുന്ന വിധങ്ങ​ളി​ലും (human-machine user interfaces) ജീവശാ​സ്‌ത്ര​പ​ര​മായ മേഖല​ക​ളി​ലും പ്രയോ​ജ​ന​പ്പെ​ടു​ത്താ​നാ​കു​മെന്ന്‌” ബെർക്ക്‌ലി​യി​ലുള്ള കാലി​ഫോർണിയ സർവക​ലാ​ശാ​ല​യി​ലെ ശാസ്‌ത്രാ​ധ്യാ​പ​ക​നായ ആലീ ജെയ്‌വി അഭി​പ്രാ​യ​പ്പെട്ടു.

നിങ്ങൾക്ക്‌ എന്ത്‌ തോന്നു​ന്നു? പൂച്ചയു​ടെ മീശയു​ടെ പ്രവർത്തനം പരിണാ​മ​ത്താൽ വന്നതാ​ണോ അതോ ആരെങ്കി​ലും രൂപകൽപ്പന ചെയ്‌ത​താ​ണോ?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക