ഞങ്ങളുടെ വായനക്കാരിൽനിന്ന്
വാടക മാതൃത്വം “വാടക മാതൃത്വം—അതു ക്രിസ്ത്യാനികൾക്കുള്ളതോ?” (ജൂൺ 8, 1993) എന്ന നിങ്ങളുടെ ലേഖനത്തിൽ നിങ്ങൾ ലേവ്യപുസ്തകം 18:20 ഇങ്ങനെ പറയുന്നതായി ഉദ്ധരിച്ചു: “നിന്റെ ബീജസ്രാവം നിന്റെ കൂട്ടുകാരന്റെ ഭാര്യക്കു നല്കരുത്.” എന്നിരുന്നാലും, ജയിംസ് രാജാവിന്റെ ഭാഷാന്തരം “നീ നിന്റെ അയൽക്കാരന്റെ ഭാര്യയോടു കൂടെ കാമമോഹത്തോടെ ശയിക്കരുത്” എന്നു മാത്രം പറയുന്നു. ദ ന്യൂ ഇംഗ്ലീഷ് ബൈബിളിലും ന്യൂ അമേരിക്കൻ സ്ററാൻഡേർഡ് ബൈബിളിലും അതുപോലെ തന്നെ വായിക്കുന്നു. നിങ്ങൾ തിരുവെഴുത്തുകൾ മാററുകയാണ്. ദൈവത്തിന്റെ മൂലവചനം എന്താണു പറയുന്നത്?
എസ്. എസ്., ഐക്യനാടുകൾ
ഭൂരിപക്ഷം ഭാഷാന്തരങ്ങളും ഈ വാക്യം പരാവർത്തനം ചെയ്യുന്നു. “പുതിയലോക ഭാഷാന്തരം” അത് അക്ഷരാർഥത്തിൽ കൊടുക്കുന്നു. “എൻഐവി വരിമധ്യ എബ്രായ-ഇംഗ്ലീഷ് പഴയ നിയമ”വും “വരിമധ്യ എബ്രായ⁄ഗ്രീക്ക് ഇംഗ്ലീഷ് ബൈബിളും” അങ്ങനെ തന്നെ ചെയ്യുന്നു. ഒടുവിൽ പറഞ്ഞത് ഈ വാക്യം ഇപ്രകാരം പരിഭാഷപ്പെടുത്തുന്നു: “നീ നിന്റെ സംയോഗബീജം നിന്റെ അയൽക്കാരന്റെ ഭാര്യക്കു നല്കരുത്.”—പത്രാധിപർ
കണ്ണുനീർ “ഈ കണ്ണുനീരെല്ലാം എന്തുകൊണ്ട്?” എന്ന ലേഖനം (ജനുവരി 8, 1993) എന്നെ ആഴത്തിൽ സ്പർശിച്ചു. നാം കരയുന്നതെന്തുകൊണ്ടാണെന്നും കണ്ണുനീരിന്റെ ധർമം എന്താണെന്നും അറിയാൻ ഞാൻ കുറച്ചുനാളായി ആഗ്രഹിക്കുകയായിരുന്നു. ഇപ്പോൾ എനിക്കു മനസ്സിലായി. നന്നായി തയ്യാർ ചെയ്ത ഈ ലേഖനത്തിനു നന്ദി. ഇത്ര അത്ഭുതകരമായി നമ്മെ സൃഷ്ടിച്ചിരിക്കുന്ന രീതിയോർത്ത് എനിക്ക് യഹോവയോട് അത്യന്തം നന്ദിതോന്നാൻ അത് ഇടയാക്കി.
എഫ്. ജി., പോർട്ടുഗൽ
ഭവന അധ്യാപനം “ഭവന അധ്യാപനം—അതു നിങ്ങൾക്കുള്ളതോ?” (ജൂലൈ 8, 1993) എന്ന ലേഖനത്തിനുവേണ്ടി നിങ്ങളോടു വളരെയധികം നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഇപ്പോൾ ഞാൻ എന്റെ നാലു കുട്ടികളിൽ രണ്ടുപേരെ വീട്ടിലിരുത്തി പഠിപ്പിക്കുകയാണ്. ഞാൻ എന്റെ കുട്ടികളെ അമിതമായി സംരക്ഷിക്കുന്നുവെന്ന് മററുള്ളവർ പലതവണ എന്നോടു പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഈ സംഗതി സംബന്ധിച്ച നിങ്ങളുടെ നിഷ്പക്ഷ നിലപാട് ഞാൻ വളരെയധികം വിലമതിക്കുന്നു.
ബി. ഡബ്ലിയു., ഐക്യനാടുകൾ
ബലാൽസംഗം “ബലാൽസംഗം—ഒരു സ്ത്രീയുടെ പേടിസ്വപ്നം” എന്ന വിഷയത്തിലുള്ള 1993, ജൂൺ 8 ലക്കം കിട്ടിയപ്പോൾ എനിക്കു സമ്മിശ്രവികാരങ്ങളാണ് ഉണ്ടായത്. വർഷങ്ങളായി ഒരു മുഴുസമയ സുവിശേഷകയായ എന്റെ അമ്മ സ്വന്തം ഭവനത്തിൽ വച്ച് ഭയങ്കരമായ കൈയേററത്തിനും ബലാൽസംഗ ശ്രമത്തിനും ഇരയായി. ഈ ലേഖനങ്ങളുടെ വായന സുഖംപ്രാപിക്കൽ പ്രക്രിയയെ സഹായിച്ചു.
പി. ജി., ഐക്യനാടുകൾ
കുടിയേറിപ്പാർക്കൽ “യുവജനങ്ങൾ ചോദിക്കുന്നു . . . ഞാൻ ഏറെ സമ്പന്നമായ ഒരു രാജ്യത്തേക്കു പോകണമോ?” എന്ന ലേഖനത്തിനായി (ആഗസ്ററ് 8, 1993) എന്റെ നന്ദി പ്രകടിപ്പിക്കാൻ ഞാൻ സന്തോഷമുള്ളവളാണ്. എനിക്ക് 16 വയസ്സുണ്ട്. ജീവിതത്തിൽ മെച്ചമായ അവസരങ്ങൾ ലഭിച്ചേക്കാവുന്ന ഒരു രാജ്യത്തേക്കു പോകുന്നതിനെക്കുറിച്ചു ഞാൻ ചിന്തിച്ചിട്ടുണ്ട്. എന്നാൽ ആ ലേഖനം വായിച്ചതിനുശേഷം നാം എവിടെ ജീവിക്കുന്നു എന്നത് കാര്യമുള്ള സംഗതിയല്ല എന്നു ഞാൻ വിചാരിക്കുന്നു. യഹോവയുടെ രാജ്യം നമ്മുടെ ജീവിതത്തിൽ ഒന്നാമതു വരാൻ നാം അനുവദിക്കുന്നെങ്കിൽ നമ്മെ യഹോവ സഹായിക്കുമെന്നതിനാൽ നാം തീർച്ചയായും [ആത്മീയമായി] സമ്പന്നരായിരിക്കും.
വി. എൽ. എ., ബ്രസീൽ
വിനോദിപ്പിക്കൽ “സ്നേഹിതരെ വിനോദിപ്പിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ?” എന്ന ലേഖനത്തിനുവേണ്ടി (സെപ്ററംബർ 8, 1993) നിങ്ങളെ അഭിനന്ദിക്കാനാണ് ഞാൻ എഴുതുന്നത്. ഒരു അമെച്വർ സംഗീതജ്ഞനെന്ന നിലയിൽ ഞാൻ അതിൽ നിന്നു വളരെയധികം പ്രയോജനം അനുഭവിച്ചു. വാദ്യോപകരണങ്ങൾ വായിച്ചും പാടിയും സാമൂഹിക കൂടിവരവുകൾ സജീവമാക്കാൻ എന്റെ സുഹൃത്തുക്കൾ പലപ്പോഴും എന്നെ ക്ഷണിക്കുമായിരുന്നു. ഒരു കാര്യപരിപാടി തയ്യാറാക്കുന്നതിനെക്കുറിച്ചും സദസ്സിനെ അവതരണത്തിൽ ഉൾപ്പെടുത്തുന്നതിനെക്കുറിച്ചും ഉള്ള നിങ്ങളുടെ അഭിപ്രായങ്ങൾ വിശിഷ്ടം തന്നെ!
പി. എസ്. എസ്. എം., ബ്രസീൽ
ഗർഭച്ഛിദ്രം “ഗർഭച്ഛിദ്രം—ജീവൻ കൊടുക്കുകയും എടുക്കുകയും ചെയ്യുന്നു” എന്ന നിങ്ങളുടെ പരമ്പര (ജൂലൈ 8, 1993) എന്റെ കണ്ണുകളെ ഈറനണിയിക്കുകയും എന്റെ ഹൃദയത്തെ വേദനിപ്പിക്കുകയും ചെയ്തു. ഈ വിവരം എട്ടു വർഷം മുമ്പു വായിച്ചിരുന്നെങ്കിൽ ഞാൻ ഒരു ഗർഭച്ഛിദ്രം നടത്തുകയില്ലായിരുന്നു. പിതാവ് ആയിരിക്കുമായിരുന്ന എന്റെ ഭർത്താവിനോട് ഈ പാപം ഏററുപറയാൻ എനിക്ക് ഏകദേശം ഏഴു വർഷം വേണ്ടിവന്നു. ഗർഭച്ഛിദ്രത്തെക്കുറിച്ചു പരിചിന്തിക്കുന്ന ഏതൊരാളും ഈ ലേഖനങ്ങൾ വായിച്ച് ജീവൻ അമൂല്യമാണെന്നും ദൈവത്തിൽ നിന്നുള്ള ഒരു സമ്മാനമാണെന്നും തിരിച്ചറിയുമെന്നു ഞാൻ വിശ്വസിക്കുന്നു.
ജി. ഡി., ഐക്യനാടുകൾ
എനിക്ക് 16 വയസ്സുണ്ട്. ഞങ്ങൾ ഗർഭച്ഛിദ്രത്തെക്കുറിച്ചു സ്കൂളിൽ പഠിച്ചിട്ടുണ്ട്. എന്നാലും, എന്തോ കുഞ്ഞിന് അനുഭവപ്പെടുന്ന വേദനയെക്കുറിച്ചു ഞാൻ മനസ്സിലാക്കിയിരുന്നില്ല. ഞാൻ ഈ മാസിക വായിച്ചപ്പോൾ ഭയങ്കര ദേഷ്യവും അതോടൊപ്പം നിർത്താൻ വയ്യാത്ത കണ്ണുനീരും എനിക്കുണ്ടായി. യഹോവ ദയാപുരസ്സരം നൽകുന്ന അമൂല്യ ജീവനെ ആളുകൾക്ക് ഇത്ര നിസ്സാരമായി കരുതാൻ എങ്ങനെ കഴിയും?
എൻ. കെ., ജപ്പാൻ
ഞാൻ ഈ മാസിക സ്കൂളിൽ കൊണ്ടുപോയി. എന്നെ അതിശയിപ്പിക്കുമാറ്, വിദ്യാർഥികൾക്ക് അതിഷ്ടപ്പെട്ടു! എന്റെ സഹപാഠികളിലൊരാൾ പൊട്ടിക്കരഞ്ഞുപോകത്തക്കവിധം അത് അവരുടെ ഹൃദയങ്ങളെ സ്പർശിച്ചു. ഏതാനും ദിവസങ്ങൾക്കു മുമ്പ് അവൾ ഒരു ഗർഭച്ഛിദ്രം നടത്തിയിരുന്നു.
എൽ. എസ്., ഐക്യനാടുകൾ