വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g19 നമ്പർ 2 പേ. 4-5
  • ആത്മനി​യ​ന്ത്ര​ണ​ത്തി​ന്റെ പ്രയോ​ജ​നങ്ങൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ആത്മനി​യ​ന്ത്ര​ണ​ത്തി​ന്റെ പ്രയോ​ജ​നങ്ങൾ
  • ഉണരുക!—2019
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • എന്താണ്‌ ആത്മനി​യ​ന്ത്രണം?
  • ആത്മനി​യ​ന്ത്ര​ണ​ത്തി​ന്റെ പ്രാധാ​ന്യം
  • ആത്മനി​യ​ന്ത്രണം എങ്ങനെ പഠിപ്പി​ക്കാം?
  • സ്വയം നിയന്ത്രിക്കാൻ കുട്ടികളെ പഠിപ്പിക്കാം
    ഉണരുക!—2015
  • ആത്മനിയന്ത്രണം എന്ന ഫലം നട്ടുവളർത്തൽ
    വീക്ഷാഗോപുരം—1992
  • ആത്മനിയന്ത്രണം വളർത്തിയെടുക്കുക
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2017
  • സമ്മാനം നേടാൻ ആത്മനിയന്ത്രണം പാലിക്കുക!
    2003 വീക്ഷാഗോപുരം
കൂടുതൽ കാണുക
ഉണരുക!—2019
g19 നമ്പർ 2 പേ. 4-5
ഒരു കുട്ടി കടയിൽ നിന്ന്‌ മിഠായി എടുക്കാൻ ശ്രമിക്കുമ്പോൾ വേണ്ടെന്നു പറയുന്ന ഒരമ്മ

പാഠം 1

ആത്മനി​യ​ന്ത്ര​ണ​ത്തി​ന്റെ പ്രയോ​ജ​ന​ങ്ങൾ

എന്താണ്‌ ആത്മനി​യ​ന്ത്രണം?

ആത്മനി​യ​ന്ത്ര​ണ​ത്തിൽ ഉൾപ്പെ​ടു​ന്ന​താണ്‌. . .

  • കാത്തി​രി​ക്കാ​നുള്ള കഴിവ്‌

  • ആഗ്രഹങ്ങൾ അടക്കാ​നുള്ള കഴിവ്‌

  • ഇഷ്ടമി​ല്ലാത്ത പണികൾ ചെയ്‌തു​തീർക്കാ​നുള്ള മനസ്സ്‌

  • മറ്റുള്ള​വരെ പരിഗ​ണി​ക്കു​ന്നത്‌

ആത്മനി​യ​ന്ത്ര​ണ​ത്തി​ന്റെ പ്രാധാ​ന്യം

നല്ല ആത്മനി​യ​ന്ത്ര​ണ​മുള്ള കുട്ടി​കൾക്കു പ്രലോ​ഭ​നങ്ങൾ ചെറു​ത്തു​നിൽക്കാൻ കഴിയും. അവർ ഇഷ്ടമുള്ള കാര്യ​ങ്ങൾപോ​ലും വേണ്ടെ​ന്നു​വെ​ച്ചേ​ക്കാം. എന്നാൽ ആത്മനി​യ​ന്ത്ര​ണ​മി​ല്ലാത്ത കുട്ടികൾ

  • വഴക്കി​ട്ടേ​ക്കാം

  • വിഷമി​ച്ചി​രു​ന്നേ​ക്കാം

  • പുകയില, മദ്യം, മയക്കു​മ​രുന്ന്‌ എന്നിവ ഉപയോ​ഗി​ച്ചേ​ക്കാം

  • ഗുണമി​ല്ലാത്ത ഭക്ഷണം കഴി​ച്ചേ​ക്കാം

നല്ല ആത്മനി​യ​ന്ത്ര​ണ​മുള്ള കുട്ടി​കൾക്ക്‌, വലുതാ​കു​മ്പോൾ ആരോ​ഗ്യ​പ്ര​ശ്‌ന​ങ്ങ​ളും സാമ്പത്തി​ക​പ്ര​ശ്‌ന​ങ്ങ​ളും കുറവാ​യി​രി​ക്കു​മെന്നു മാത്രമല്ല, അവർ നിയമം അനുസ​രി​ക്കു​ന്ന​വ​രു​മാ​യി​രി​ക്കും, എന്നാണ്‌ ഒരു പഠനം കാണി​ക്കു​ന്നത്‌. ഈ പഠനത്തിൽനിന്ന്‌, പെൻസിൽവേ​നിയ സർവക​ലാ​ശാ​ല​യി​ലെ പ്രൊ​ഫ​സ്സ​റായ ആഞ്ചലേ ഡക്ക്‌വർത്ത്‌ ഈ നിഗമ​ന​ത്തി​ലെത്തി: “ആത്മനി​യ​ന്ത്ര​ണ​ത്തി​ന്റെ കാര്യ​ത്തിൽ ‘ഇതു കുറച്ച്‌ കൂടി​പ്പോ​യി’ എന്നു പറയേ​ണ്ടി​വ​രില്ല.”

ആത്മനി​യ​ന്ത്രണം എങ്ങനെ പഠിപ്പി​ക്കാം?

പറ്റി​ല്ലെന്നു പറഞ്ഞാൽ പറ്റി​ല്ലെ​ന്നാ​യി​രി​ക്കണം.

ബൈബിൾത​ത്ത്വം: “നിങ്ങൾ ‘ഉവ്വ്‌’ എന്നു പറഞ്ഞാൽ ഉവ്വ്‌ എന്നും, ‘ഇല്ല’ എന്നു പറഞ്ഞാൽ ഇല്ല എന്നും ആയിരി​ക്കണം.”—മത്തായി 5:37.

മാതാ​പി​താ​ക്ക​ളു​ടെ തീരു​മാ​നം മാറ്റാൻവേണ്ടി ചില കുഞ്ഞു​കു​ട്ടി​കൾ മറ്റുള്ള​വ​രു​ടെ മുമ്പിൽവെ​ച്ചു​പോ​ലും പിടി​വാ​ശി കാണി​ച്ചേ​ക്കാം. ആ പിടി​വാ​ശി​യിൽ മാതാ​പി​താ​ക്കൾ വീണാൽ, നടക്കി​ല്ലെന്നു പറഞ്ഞ കാര്യ​വും നടത്തി​ക്കി​ട്ടാൻ വാശി​പി​ടി​ച്ചാൽ മതി​യെന്നു കുട്ടി മനസ്സി​ലാ​ക്കും.

എന്നാൽ പറ്റി​ല്ലെന്നു പറഞ്ഞ കാര്യം പറ്റി​ല്ലെ​ന്നു​ത​ന്നെ​വെ​ച്ചാൽ ജീവി​ത​ത്തിൽ വളരെ പ്രധാ​ന​പ്പെട്ട ഒരു കാര്യം കുട്ടി പഠിക്കും. നമ്മൾ ആഗ്രഹി​ക്കു​ന്ന​തെ​ല്ലാം എപ്പോ​ഴും നമുക്കു കിട്ടി​ല്ലെന്ന പാഠം. ഡോക്ടർ ഡേവിഡ്‌ വോൾഷ്‌ ഇങ്ങനെ എഴുതു​ന്നു: “സത്യം പറഞ്ഞാൽ ഈ പാഠം പഠിച്ച​വ​രാ​ണു കൂടുതൽ സംതൃ​പ്‌തർ. ആഗ്രഹി​ക്കു​ന്ന​തൊ​ക്കെ ലോകം വാരി​ക്കോ​രി തരു​മെന്നു പഠിപ്പി​ച്ചു​കൊണ്ട്‌ മക്കളെ വളർത്തു​ന്നത്‌ അവരോ​ടുള്ള സ്‌നേ​ഹ​മി​ല്ലാ​യ്‌മ​യാണ്‌.”a

പറ്റി​ല്ലെ​ന്നു കുട്ടി​ക​ളോട്‌ ഇപ്പോൾ പറയു​ന്നതു നാളെ സ്വയം പറ്റി​ല്ലെന്നു പറയാൻ കുട്ടിയെ സഹായി​ക്കും; ഉദാഹ​ര​ണ​ത്തിന്‌, മയക്കു​മ​രുന്ന്‌ ഉപയോ​ഗി​ക്കാ​നോ വിവാ​ഹ​ത്തി​നു മുമ്പ്‌ ലൈം​ഗി​ക​ത​യിൽ ഏർപ്പെ​ടാ​നോ മറ്റു മോശം കാര്യങ്ങൾ ചെയ്യാ​നോ ഉള്ള പ്രലോ​ഭനം വരു​മ്പോൾ.

ചെയ്യുന്ന കാര്യ​ങ്ങ​ളു​ടെ ഫലം എന്താണെന്നു മനസ്സിലാക്കാൻ കുട്ടിയെ സഹായി​ക്കുക.

ബൈബിൾത​ത്ത്വം: “ഒരാൾ വിതയ്‌ക്കു​ന്ന​തു​തന്നെ കൊയ്യും.”—ഗലാത്യർ 6:7.

ഓരോ പ്രവൃ​ത്തി​ക്കും അതി​ന്റേ​തായ ഫലമു​ണ്ടാ​കു​മെന്നു നിങ്ങളു​ടെ കുട്ടി മനസ്സി​ലാ​ക്കണം. ആത്മനി​യ​ന്ത്ര​ണ​മി​ല്ലാ​തെ പ്രവർത്തി​ച്ചാൽ അത്ര സുഖക​ര​മ​ല്ലാത്ത അനുഭ​വ​മാ​യി​രി​ക്കും ലഭിക്കുക. ഉദാഹ​ര​ണ​ത്തിന്‌, നിങ്ങളു​ടെ മകൻ പെട്ടെന്നു ദേഷ്യ​പ്പെ​ടുന്ന ഒരു സ്വഭാ​വ​ക്കാ​ര​നാ​ണെ​ങ്കിൽ മറ്റുള്ളവർ അവനെ ഒഴിവാ​ക്കും. എന്നാൽ മറ്റുള്ളവർ പ്രകോ​പി​പ്പി​ക്കു​മ്പോൾപ്പോ​ലും ദേഷ്യ​പ്പെ​ടാ​തെ ക്ഷമയോ​ടെ പ്രവർത്തി​ച്ചാൽ മറ്റുള്ളവർ അവനോട്‌ അടുക്കും. ആത്മനി​യ​ന്ത്ര​ണ​ത്തോ​ടെ പ്രവർത്തി​ച്ചാൽ നല്ല ഫലങ്ങൾ ലഭിക്കാ​നുള്ള സാധ്യത കൂടു​ത​ലാ​ണെന്നു കുട്ടിക്കു മനസ്സി​ലാ​ക്കി​ക്കൊ​ടു​ക്കുക.

മുൻഗണന വെക്കാൻ കുട്ടിയെ പഠിപ്പി​ക്കുക.

ബൈബിൾത​ത്ത്വം: ‘പ്രാധാ​ന്യ​മുള്ള കാര്യങ്ങൾ ഏതെന്ന്‌ ഉറപ്പു​വ​രു​ത്തുക.’—ഫിലി​പ്പി​യർ 1:10.

തെറ്റായ കാര്യങ്ങൾ ചെയ്യു​ന്ന​തിൽനിന്ന്‌ മാറി​നിൽക്കു​ന്നതു മാത്രമല്ല ആത്മനി​യ​ന്ത്ര​ണ​ത്തിൽ ഉൾപ്പെ​ടു​ന്നത്‌. അത്ര രസകര​മ​ല്ലാ​ത്ത​തും പക്ഷേ ചെയ്യേ​ണ്ട​തു​മായ കാര്യങ്ങൾ ചെയ്യു​ന്ന​തും അതിൽ ഉൾപ്പെ​ടു​ന്നു. എങ്ങനെ മുൻഗണന വെച്ച്‌ അതി​നോ​ടു പറ്റിനിൽക്കണം എന്ന കാര്യ​വും കുട്ടി പഠിക്കണം. പ്രധാ​ന​പ്പെട്ട കാര്യങ്ങൾ നിങ്ങളു​ടെ കുട്ടി ആദ്യം ചെയ്യു​ന്നു​ണ്ടോ? ഉദാഹ​ര​ണ​ത്തിന്‌, കളിക്കാൻ പോകു​ന്ന​തി​നു മുമ്പ്‌ കുട്ടി ഹോം​വർക്കു ചെയ്യാ​റു​ണ്ടോ?

നല്ല മാതൃക വെക്കുക.

ബൈബിൾത​ത്ത്വം: “ഞാൻ നിങ്ങൾക്കു​വേണ്ടി ചെയ്‌ത​തു​പോ​ലെ നിങ്ങളും ചെയ്യാൻവേണ്ടി ഞാൻ നിങ്ങൾക്കു മാതൃക കാണി​ച്ചു​ത​ന്ന​താണ്‌.”—യോഹ​ന്നാൻ 13:15.

അത്ര സുഖക​ര​മ​ല്ലാത്ത സാഹച​ര്യ​ങ്ങ​ളിൽ നിങ്ങൾ എങ്ങനെ​യാ​ണു പ്രതി​ക​രി​ക്കു​ന്ന​തെന്നു നിങ്ങളു​ടെ കുട്ടി ശ്രദ്ധി​ക്കും. ആത്മനി​യ​ന്ത്രണം കാണി​ച്ചാൽ നല്ല ഫലമു​ണ്ടാ​കു​മെന്നു നിങ്ങളു​ടെ മാതൃ​ക​യി​ലൂ​ടെ കാണി​ച്ചു​കൊ​ടു​ക്കുക. ഉദാഹ​ര​ണ​ത്തിന്‌, കുട്ടി നിങ്ങളു​ടെ ക്ഷമ പരീക്ഷി​ക്കു​ക​യാ​ണെ​ങ്കിൽ നിങ്ങൾ ദേഷ്യ​പ്പെ​ടു​മോ അതോ ശാന്തനാ​യി​രി​ക്കു​മോ?

a പറ്റില്ല: എല്ലാ പ്രായ​ത്തി​ലു​മുള്ള കുട്ടികൾ കേൾക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌—മാതാ​പി​താ​ക്കൾക്ക്‌ അത്‌ എങ്ങനെ പറയാം? (ഇംഗ്ലീഷ്‌) എന്ന പുസ്‌ത​ക​ത്തിൽനിന്ന്‌.

ഒരു കുട്ടി കടയിൽ നിന്ന്‌ മിഠായി എടുക്കാൻ ശ്രമിക്കുമ്പോൾ വേണ്ടെന്നു പറയുന്ന ഒരമ്മ

ഇപ്പോൾ പരിശീ​ലി​പ്പി​ക്കുക

പറ്റില്ലെന്നു കുട്ടി​ക​ളോട്‌ ഇപ്പോൾ പറയു​ന്നതു നാളെ സ്വയം പറ്റി​ല്ലെന്നു പറയാൻ അവരെ സഹായി​ക്കും; ഉദാഹ​ര​ണ​ത്തിന്‌, മയക്കു​മ​രുന്ന്‌ ഉപയോ​ഗി​ക്കാ​നോ മറ്റു മോശം കാര്യങ്ങൾ ചെയ്യാ​നോ ഉള്ള പ്രലോ​ഭനം വരു​മ്പോൾ

മാതൃകയിലൂടെ പഠിപ്പി​ക്കു​ക

  • അത്ര സുഖക​ര​മ​ല്ലാത്ത സാഹച​ര്യ​ങ്ങ​ളിൽ ഞാൻ ദേഷ്യ​പ്പെ​ടാ​തെ പ്രതി​ക​രി​ക്കു​ന്ന​താ​ണോ എന്റെ കുട്ടി കാണു​ന്നത്‌?

  • ഞാൻ ശാന്തമാ​യി പ്രശ്‌നങ്ങൾ പരിഹ​രി​ക്കാൻ ശ്രമി​ക്കു​ന്ന​തി​ന്റെ കാരണം കുട്ടി​യോ​ടു വിശദീ​ക​രി​ച്ചി​ട്ടു​ണ്ടോ?

  • എന്നെ എന്റെ കുട്ടി എങ്ങനെ​യാ​ണു കാണു​ന്നത്‌? ഒരു ചൂടനാ​യാ​ണോ അതോ ശാന്തനായ ഒരാളാ​യി​ട്ടാ​ണോ?

ഞങ്ങൾ ചെയ്‌തത്‌ . . .

“മോൾ ദേഷ്യ​പ്പെ​ടാൻ ഞങ്ങൾ അനുവ​ദി​ച്ചാ​ലും ആ ദേഷ്യ​പ്ര​ക​ട​നങ്ങൾ ചുറ്റു​മു​ള്ള​വ​രോ​ടു കാണി​ക്കാൻ ഞങ്ങൾ അനുവ​ദി​ക്കാ​റില്ല. അവൾക്കു ദേഷ്യം നിയ​ന്ത്രി​ക്കാൻ പറ്റുന്നി​ല്ലെ​ങ്കിൽ, ദേഷ്യം കെട്ടട​ങ്ങു​ന്ന​തു​വരെ അവളെ ഒറ്റയ്‌ക്കി​രു​ത്തും.”—തെരേസ.

“ഞങ്ങൾക്ക്‌ അഭിമാ​നം തോന്നുന്ന വിധത്തിൽ മക്കൾ എന്തെങ്കി​ലും ചെയ്‌താൽ അക്കാര്യം അവരോ​ടു പറയാൻ ഞങ്ങൾ ലക്ഷ്യം​വെ​ച്ചി​ട്ടുണ്ട്‌. ബുദ്ധി​മു​ട്ടേ​റിയ സാഹച​ര്യ​ങ്ങ​ളി​ലും അവർ ആത്മനി​യ​ന്ത്രണം കാണി​ക്കു​മ്പോൾ ഞങ്ങൾ അവരെ അഭിന​ന്ദി​ക്കും.”—വെയ്‌ൻ.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക