ആമുഖം
ഈ ഭൂമിയുടെ അവസ്ഥ കണ്ടിട്ട് പേടി തോന്നുന്നുണ്ടോ? ഭൂമിയിലെ ശുദ്ധജലത്തിനും സമുദ്രങ്ങൾക്കും വനങ്ങൾക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. എന്തിന് വായുപോലും അങ്ങേയറ്റം മലിനമായിരിക്കുന്നു. ഈ ഭൂമി നശിച്ചുപോകുമെന്നാണോ നിങ്ങൾ ചിന്തിക്കുന്നത്? എങ്കിൽ പ്രത്യാശയ്ക്കു വകയുണ്ട്. ചില കാരണങ്ങൾ നോക്കാം.