വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • sn ഗീതം 98
  • രാജ്യവിത്തു വിതയ്‌ക്കൽ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • രാജ്യവിത്തു വിതയ്‌ക്കൽ
  • യഹോവയെ പാടിസ്‌തുതിക്കുവിൻ
  • സമാനമായ വിവരം
  • രാജ്യവിത്തു വിതയ്‌ക്കൽ
    യഹോവയ്‌ക്കു സ്‌തുതിഗീതങ്ങൾ പാടുക
  • രാജ്യ​വിത്ത്‌ വിതയ്‌ക്കാം
    യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക
  • ദൈവവചനത്തെ സ്‌നേഹിക്കുന്നതിന്റെ പ്രയോജനങ്ങൾ
    വീക്ഷാഗോപുരം—1999
  • ‘വളരുമാറാക്കുന്നതു ദൈവമത്രേ!’
    2008 വീക്ഷാഗോപുരം
കൂടുതൽ കാണുക
യഹോവയെ പാടിസ്‌തുതിക്കുവിൻ
sn ഗീതം 98

ഗീതം 98

രാജ്യവിത്തു വിതയ്‌ക്കൽ

അച്ചടിച്ച പതിപ്പ്

(മത്തായി 13:4-8)

1. ദേഹി, ഹൃദയം എല്ലാം യാഹിൽ

ഏകും ദാസരേ, വന്നിടൂ,

യേശു തന്ന വേല ചെയ്‌തിടാൻ,

ശ്രേഷ്‌ഠ മാതൃക പഠിക്കാൻ;

നല്ല ഫലം കായ്‌ക്കും മാനസത്തിൽ

രാജ്യവിത്തുകൾ വിതയ്‌ക്ക.

വേല വിശ്വസ്‌തം, സമഗ്രം ചെയ്‌തിടാം;

വയലിൽ സധൈര്യം ഘോഷിക്കാം.

2. പാറപോലെയാം ഹൃദയത്തിൽ

രാജ്യവിത്തുകൾ വീണിടാം.

അൽപ്പനാളതു വളർന്നേക്കാം,

കാലം പോകവെ കരിയും.

മുള്ളിന്നിടെ വീണ വിത്തുകളോ

ദുരാഗ്രഹത്താൽ ഞെരുങ്ങും.

നല്ല മണ്ണിലായ്‌ വീണിടും വിത്തുകൾ

തഴയ്‌ക്കും, കാണുമേ ഏവരും.

3. രാജ്യവേലയിൻ നൽഫലമോ

ഏറെ ആശ്രിതം നിങ്ങളിൽ;

നിങ്ങൾ കാണിക്കും അയൽസ്‌നേഹം

ആർദ്രഹൃദയം ഉണർത്തും.

സ്‌നേഹാൽ അവർതൻ ഭീതി അകറ്റാം,

ശ്രദ്ധ നൽകി വർത്തിക്കുകിൽ.

നൂറോ മുപ്പതോ മേനി നാം കൊയ്‌തിടാൻ

പ്രത്യാശ വെച്ചിടാം മോദമായ്‌.

(മത്താ. 13:19-23; 23:37 എന്നിവയും കാണുക.)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക