ഗീതം 68
രാജ്യവിത്ത് വിതയ്ക്കാം
1. പോയ് രാജ്യസത്യം വിതയ്ക്കാനായ്
യേശു ക്ഷണം നൽകീടുന്നു.
താൻ ശീലിപ്പിക്കും നമ്മെയെല്ലാം
വിത്തു വിതയ്ക്കും വിധങ്ങൾ.
നൻമ നിറയും ഹൃത്തങ്ങളിലായ്
സത്യം മുളച്ചുവളരാൻ,
നാം രാജ്യസത്യം വിതയ്ക്കും വയലിൽ
ഹൃദയാ മുഴുകാം സ്ഥിരമായ്.
2. നന്നായ് വിത്തുകൾ വളരാനായ്
നൽകാം പരിപാലനം നാം.
സഹായിക്ക ശ്രദ്ധിക്കുന്നോരെ
സത്യം അവർ കൈക്കൊള്ളുവാൻ.
ആശങ്കയെല്ലാം നീങ്ങാൻ അവരിൽ
സത്യം വേരിറങ്ങിടട്ടെ.
സത്യത്തിൻ തളിർ കതിരായിടുമ്പോൾ
നിറയും നമ്മിൽ അത്യാനന്ദം.
(മത്താ. 13:19-23; 22:37 കൂടെ കാണുക.)