ഗീതം 132
ഒരു വിജയഗീതം
അച്ചടിച്ച പതിപ്പ്
1. പാടാം യാഹിന്നായ് അത്യുന്നതമീ മഹദ് നാമം;
ഗർവിഷ്‌ഠരെ നീ ആഴിയിൽ തള്ളിയിട്ടല്ലോ.
യാഹിനെ വാഴ്‌ത്തിൻ വേറെയൊരു ദൈവവുമില്ല.
ജയം വരിച്ചു നീ, ഫറവോൻ തകർന്നല്ലോ.
(കോറസ്)
അത്യുന്നതനാം ദൈവമേ, നീ
അചഞ്ചലൻ യുഗങ്ങളോളമേ.
തകർക്കും വേഗം വൈരികളെ;
നീ വിശുദ്ധമാക്കും നിൻ നാമം.
2. രാഷ്‌ട്രങ്ങളെല്ലാം യാഹാം ദൈവത്തെയെതിർക്കുന്നു;
ഇവർ ഫറവോനെക്കാളും ഏറെ ശക്തരാം;
ഹാ! ലജ്ജിതരായ് നാശമവർ കാണുമുടനെ;
അർമ്മഗെദ്ദോനെയോ അതിജീവിക്കുകില്ല.
(കോറസ്)
അത്യുന്നതനാം ദൈവമേ, നീ
അചഞ്ചലൻ യുഗങ്ങളോളമേ.
തകർക്കും വേഗം വൈരികളെ;
നീ വിശുദ്ധമാക്കും നിൻ നാമം.
(സങ്കീ. 2:2, 9; 92:8; മലാ. 3:6; വെളി. 16:16 എന്നിവയും കാണുക.)