വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ypq ചോദ്യം 3 പേ. 9-11
  • മാതാപിതാക്കളോട്‌ എങ്ങനെ ഉള്ളു തുറക്കാം?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • മാതാപിതാക്കളോട്‌ എങ്ങനെ ഉള്ളു തുറക്കാം?
  • യുവജ​നങ്ങൾ ചോദി​ക്കു​ന്ന 10 ചോദ്യങ്ങളും ഉത്തരങ്ങളും
  • സമാനമായ വിവരം
  • സ്‌നേഹത്തിനായുള്ള ദാഹം
    ഉണരുക!—2006
  • “യിസ്രായേൽഗൃഹം പണിത” സഹോദരിമാരുടെ ഹൃദയനൊമ്പരം
    2007 വീക്ഷാഗോപുരം
  • ഞങ്ങളുടെ സമ്പന്നമായ ആത്മീയ പൈതൃകം
    വീക്ഷാഗോപുരം—1995
  • ഒരു അപൂർവ ക്രിസ്‌തീയ പൈതൃകം
    വീക്ഷാഗോപുരം—1993
കൂടുതൽ കാണുക
യുവജ​നങ്ങൾ ചോദി​ക്കു​ന്ന 10 ചോദ്യങ്ങളും ഉത്തരങ്ങളും
ypq ചോദ്യം 3 പേ. 9-11
അച്ഛൻ സംസാരിക്കുമ്പോൾ മുഖം തിരിക്കുന്ന മകൻ

ചോദ്യം 3

മാതാ​പി​താക്കളോട്‌ എങ്ങനെ ഉള്ളു തുറക്കാം?

ആ ചോദ്യം പ്രധാ​ന​മാ​ണോ?

മാതാ​പി​താ​ക്ക​ളു​മാ​യി എത്ര ഒത്തു​പോ​കു​ന്നോ അത്ര സുഗമ​മാ​യി​രി​ക്കും നിങ്ങളു​ടെ ജീവിതം.

നിങ്ങൾ എന്തു ചെയ്‌തേനേ?

ഈ രംഗ​മൊ​ന്നു സങ്കൽപ്പി​ക്കുക: ഒരു ബുധനാഴ്‌ച രാത്രി. 17-കാരൻ കിരൺ, വീട്ടിലെ പതിവ്‌ പണി​യെ​ല്ലാം തീർത്ത്‌ അൽപ്പം വിശ്ര​മി​ക്കാ​നാ​യി വന്നതാണ്‌. ടിവി ഓൺ ചെയ്‌തിട്ട്‌ കിരൺ തന്റെ പ്രിയ​പ്പെട്ട കസേര​യി​ലേക്കു ചെന്ന്‌ വീണു.

കൃത്യം ആ സമയത്ത്‌ ഡാഡി അവിടെ എത്തി, ആൾ ഗൗരവ​ത്തി​ലാണ്‌.

“കിരൺ! നീ അനിയനെ ഹോം​വർക്ക്‌ ചെയ്യാൻ സഹായി​ക്കാ​തെ ഇവിടെ ഇരുന്ന്‌ ടിവി കണ്ട്‌ സമയം കളയു​ന്നോ? ഞാൻ പറഞ്ഞ ഒറ്റ കാര്യം​പോ​ലും നീ ഇന്നേവരെ ചെയ്‌തി​ട്ടില്ല!”

“ദേ, വീണ്ടും അതുതന്നെ” കിരൺ പിറു​പി​റു​ക്കു​ന്നു. ഡാഡി അതു കേട്ടു.

“എന്താടാ നീ പറഞ്ഞത്‌?” അൽപ്പം മുന്നോട്ട്‌ ആഞ്ഞ്‌ ഡാഡി ചോദി​ച്ചു.

“ഏയ്‌, ഒന്നുമില്ല,” അസ്വസ്ഥ​നായ കിരൺ നെടു​വീർപ്പി​ട്ടു​കൊണ്ട്‌ പറഞ്ഞു.

ഡാഡിക്കു ശരിക്കും ദേഷ്യം വന്നു. “മേലാൽ എന്നോട്‌ ഇങ്ങനെ സംസാ​രി​ക്ക​രുത്‌,” അദ്ദേഹം കടുത്ത സ്വരത്തിൽ പറഞ്ഞു.

കിരണി​ന്റെ സ്ഥാനത്ത്‌ നിങ്ങളാ​യി​രു​ന്നെ​ങ്കിൽ ഈ ഏറ്റുമു​ട്ടൽ എങ്ങനെ ഒഴിവാ​ക്കി​യേനേ?

ഒരു നിമിഷം ചിന്തി​ക്കുക!

മാതാ​പി​താ​ക്ക​ളു​മാ​യി ആശയവി​നി​മയം ചെയ്യു​ന്നതു കാർ ഓടി​ക്കു​ന്ന​തു​പോ​ലെ​യാണ്‌. മുന്നിൽ ഒരു തടസ്സം കണ്ടാൽ നിങ്ങൾക്കു മറ്റൊരു വഴിക്കു യാത്ര തുടരാം.

ഉദാഹരണത്തിന്‌:

ലേയ പറയുന്നു: “എന്റെ ഡാഡിയെ ഒരു കാര്യം പറഞ്ഞ്‌ മനസ്സി​ലാ​ക്കാൻ ഭയങ്കര ബുദ്ധി​മു​ട്ടാണ്‌. ചില​പ്പോൾ ഞാൻ ഡാഡി​യോ​ടു കുറെ സമയം സംസാ​രി​ച്ചു​ക​ഴി​യു​മ്പോ​ഴാ​യിരി​ക്കും ഡാഡി എന്നോടു ചോദി​ക്കു​ന്നത്‌: ‘മോളേ, നീ എന്നോടു വല്ലതും പറഞ്ഞോ?’”

ലേയയുടെ മുന്നിൽ കുറഞ്ഞതു മൂന്നു വഴിക​ളുണ്ട്‌.

  1. 1. ഡാഡിയുടെ നേരെ ഒച്ചവെ​ക്കാം.

    ലേയ അലറി​വി​ളി​ക്കു​ന്നു, “ഡാഡീ, ഇതു കേട്ടേ, ഒരു അത്യാ​വ​ശ്യ​മാ! കേട്ടേ പറ്റൂ!”

  2. 2. സംസാരം അവി​ടെ​വെച്ച്‌ നിറു​ത്താം.

    പ്രശ്‌നത്തെക്കുറിച്ച്‌ ഡാഡി​യോ​ടു സംസാ​രി​ക്കാ​നുള്ള ശ്രമം ലേയ പെട്ടെ​ന്നങ്ങ്‌ ഉപേക്ഷി​ക്കു​ന്നു.

  3. 3. കാത്തിരുന്നിട്ട്‌, കുറെ​ക്കൂ​ടെ നല്ല ഒരു സമയത്ത്‌ വിഷയം വീണ്ടും അവതരി​പ്പി​ക്കാം.

    ലേയ പിന്നീ​ടൊ​രു സമയത്ത്‌ ഡാഡിയെ കണ്ട്‌ സംസാ​രി​ക്കു​ന്നു. അല്ലെങ്കിൽ പ്രശ്‌നം വിവരിച്ച്‌ ഒരു കത്ത്‌ എഴുതു​ന്നു.

ഇതിൽ ഏതു വഴിയാ​ണു നിങ്ങൾ ലേയയ്‌ക്കു പറഞ്ഞു​കൊ​ടു​ക്കുക?

ചിന്തിച്ചുനോക്കൂ: ലേയയു​ടെ ഡാഡി മറ്റ്‌ എന്തോ ചിന്തയി​ലാ​യി​രു​ന്നു. അതു​കൊ​ണ്ടു​തന്നെ അവളുടെ നിരാശ ഡാഡിക്കു മനസ്സി​ലാ​ക്കാ​നാ​യില്ല. ലേയ 1-ാമത്തെ വഴി സ്വീക​രി​ക്കു​ക​യാ​ണെ​ങ്കിൽ അവൾ അലറു​ന്നത്‌ എന്തിനാ​ണെന്ന്‌ അറിയാ​തെ ഡാഡി ഞെട്ടി​പ്പോ​യേ​ക്കാം. ഇങ്ങനെ ചെയ്യു​ന്ന​തു​കൊണ്ട്‌ ലേയ പറയു​ന്നതു കേൾക്കാൻ അദ്ദേഹം കൂടുതൽ താത്‌പ​ര്യം കാണി​ക്ക​ണ​മെ​ന്നില്ല. മാത്രമല്ല, ഇതു ഡാഡി​യോ​ടുള്ള ആദരവും ബഹുമാ​ന​വും സൂചി​പ്പി​ക്കുന്ന കാര്യ​വു​മല്ല. (എഫെസ്യർ 6:3) ഫലത്തിൽ, ഈ മാർഗം രണ്ടു കൂട്ടർക്കും ഗുണം ചെയ്യില്ല.

കാറിനു മുന്നിലെ മാർഗതടസ്സം

മുന്നിൽ തടസ്സം കണ്ടാൽ അവി​ടെ​വെച്ച്‌ യാത്ര നിറു​ത്തേ​ണ്ട​തി​ല്ലാ​ത്ത​തു​പോ​ലെ, മാതാ​പി​താ​ക്കളെ കാര്യം പറഞ്ഞ്‌ മനസ്സി​ലാ​ക്കാൻ നിങ്ങൾക്ക്‌ ഒരു വഴി കണ്ടെത്താ​നാ​കും

2-ാമത്തെ വഴി ഏറ്റവും എളുപ്പ​മാ​ണെന്നു തോന്നി​യേ​ക്കാ​മെ​ങ്കി​ലും ഏറ്റവും നല്ലത്‌ അതല്ല. എന്തു​കൊണ്ട്‌? ലേയയു​ടെ പ്രശ്‌നങ്ങൾ ഭംഗി​യാ​യി പരിഹ​രി​ക്ക​ണ​മെ​ങ്കിൽ അവൾ ഡാഡി​യോ​ടു സംസാ​രി​ച്ചേ മതിയാ​കൂ. അദ്ദേഹ​ത്തി​നു സഹായി​ക്കാൻ കഴിയ​ണ​മെ​ങ്കിൽ, അവളെ അലട്ടുന്ന കാര്യങ്ങൾ അദ്ദേഹം അറി​യേ​ണ്ട​തുണ്ട്‌. മിണ്ടാ​തി​രു​ന്നാൽ രണ്ടു കാര്യ​വും നടക്കില്ല.

3-ാമത്തെ വഴി സ്വീക​രി​ക്കു​ക​യാ​ണെ​ങ്കി​ലോ? വഴിയി​ലെ തടസ്സം കണ്ട്‌ യാത്ര നിറു​ത്തി​ക്ക​ള​യുന്ന ഒരാ​ളെ​പ്പോ​ലെ​യാ​കാ​തെ, അവൾ ആ വിഷയം മറ്റൊരു അവസര​ത്തിൽ ചർച്ച ചെയ്യാ​മെന്നു വെക്കുന്നു. ഇനി, ഡാഡിക്ക്‌ ഒരു കത്ത്‌ എഴുതു​ക​യാ​ണെ​ങ്കിൽ അവൾക്ക്‌ അപ്പോൾത്തന്നെ ആശ്വാ​സ​വും തോന്നി​യേ​ക്കാം.

കത്ത്‌ എഴുതി​യാൽ, ലേയയ്‌ക്കു പറയാ​നുള്ള കാര്യങ്ങൾ ചിട്ട​പ്പെ​ടു​ത്തി അവതരി​പ്പി​ക്കാൻ കഴിയു​മെ​ന്നൊ​രു ഗുണവു​മുണ്ട്‌. ആ കത്തു വായി​ക്കു​മ്പോൾ മോൾ എന്താണു പറയാൻ ശ്രമി​ച്ച​തെ​ന്നും അവളുടെ ശരിക്കുള്ള പ്രശ്‌നം എന്താ​ണെ​ന്നും മനസ്സി​ലാ​ക്കാൻ ഡാഡിക്കു കഴി​ഞ്ഞേ​ക്കും. അങ്ങനെ, 3-ാമത്തെ വഴി രണ്ടു പേർക്കും ഒരു​പോ​ലെ ഉപകാ​ര​പ്പെ​ടും. ഡാഡിയെ കണ്ട്‌ സംസാ​രി​ച്ചാ​ലും ഡാഡിക്കു കത്ത്‌ എഴുതി​യാ​ലും 3-ാമത്തെ ഈ വഴി, ‘സമാധാ​ന​ത്തിന്‌ ഉതകുന്ന കാര്യങ്ങൾ പിൻപ​റ്റുക’ എന്ന ബൈബി​ളു​പ​ദേ​ശ​ത്തി​നു ചേർച്ച​യി​ലാണ്‌.—റോമർ 14:19.

ലേയയുടെ മുന്നിൽ മറ്റ്‌ എന്തെല്ലാം വഴിക​ളുണ്ട്‌?

നിങ്ങളുടെ മനസ്സിൽ ഒരു വഴി തെളി​യുന്നുണ്ടോ? എങ്കിൽ, ആ വഴി എവിടെ എത്തി​ച്ചേ​ക്കാ​മെ​ന്നു ചിന്തിക്കുക.

ബൈബിൾ തരുന്ന ഉപദേശം

“നിന്റെ അപ്പനെ​യും അമ്മയെ​യും ബഹുമാ​നി​ക്കുക.” —എഫെസ്യർ 6:3.

“നിങ്ങളു​ടെ സംസാരം . . . ഹൃദ്യ​മാ​യി​രി​ക്കട്ടെ.” —കൊ​ലോ​സ്യർ 4:6.

“ഏതു മനുഷ്യ​നും കേൾക്കാൻ തിടു​ക്ക​വും സംസാ​രി​ക്കാൻ സാവകാ​ശ​വും കാണി​ക്കട്ടെ; അവൻ കോപ​ത്തി​നു താമസ​മു​ള്ള​വ​നും ആയിരി​ക്കട്ടെ.”—യാക്കോബ്‌ 1:19.

നിങ്ങളുടെ വാക്കുകൾ അവർ തെറ്റി​ദ്ധ​രി​ക്കാ​തി​രി​ക്കട്ടെ

ഓർക്കുക! പലപ്പോ​ഴും നിങ്ങൾ പറയു​ന്ന​തും മാതാ​പി​താ​ക്കൾ മനസ്സി​ലാ​ക്കു​ന്ന​തും രണ്ടും രണ്ടായി​രി​ക്കാം.

ഉദാഹരണത്തിന്‌:

നിങ്ങൾ വല്ലാതി​രി​ക്കു​ന്നതു കണ്ട്‌ മാതാ​പി​താ​ക്കൾ കാര്യം തിരക്കു​മ്പോൾ “ഓ, ഒന്നുമില്ല” എന്നു നിങ്ങൾ പറയുന്നു.

പക്ഷേ മാതാ​പി​താ​ക്കൾ മനസ്സി​ലാ​ക്കു​ന്നത്‌ ഇങ്ങനെ​യാ​കാം: “അത്‌ എനിക്കു നിങ്ങ​ളോ​ടു പറയാൻ തോന്നു​ന്നില്ല. കൂട്ടു​കാ​രോ​ടു പറഞ്ഞോ​ളാം, എന്നാലും നിങ്ങ​ളോ​ടില്ല.”

നിങ്ങൾ കുഴപ്പം​പി​ടിച്ച ഒരു പ്രശ്‌ന​ത്തി​ലാണ്‌. മാതാ​പി​താ​ക്കൾ സഹായി​ക്കാ​മെന്നു പറയുന്നു. “വേണ​മെ​ന്നില്ല, എന്റെ കാര്യം ഞാൻ നോക്കി​ക്കൊ​ള്ളാം” എന്നാണു നിങ്ങളു​ടെ മറുപടി എങ്കിലോ?

  • മാതാപിതാക്കൾ അത്‌ എങ്ങനെയായിരിക്കും മനസ്സി​ലാ​ക്കു​ന്നത്‌?

  • നിങ്ങൾക്കു കുറെ​ക്കൂ​ടെ നന്നായി എങ്ങനെ പറയാം?

ചെയ്യേണ്ടത്‌

  • മാതാപിതാക്കളോടു സംസാ​രി​ക്കാൻ ഇനി എപ്പോ​ഴെ​ങ്കി​ലും മടി തോന്നി​യാൽ എന്താണു ഞാൻ ചെയ്യേണ്ടത്‌?

  • ഞാൻ ചർച്ച ചെയ്യാൻ മടിക്കുന്ന വിഷയ​ത്തെ​ക്കു​റിച്ച്‌ സംസാ​രി​ക്കാൻ അപ്പനോ അമ്മയോ നിർബ​ന്ധി​ച്ചാൽ ഞാൻ എന്തു ചെയ്യും?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക