വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • lfb പാഠം 3 പേ. 14-പേ. 15 ഖ. 3
  • ആദാമും ഹവ്വയും ദൈവത്തെ അനുസരിച്ചില്ല

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ആദാമും ഹവ്വയും ദൈവത്തെ അനുസരിച്ചില്ല
  • ബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ
  • സമാനമായ വിവരം
  • അവർക്കു ഭവനം നഷ്ടപ്പെട്ടതിന്റെ കാരണം
    എന്റെ ബൈബിൾ കഥാപുസ്‌തകം
  • ദൈവമാണ്‌ ഏറ്റവും വലിയവൻ
    മഹാനായ അധ്യാപകനിൽനിന്ന്‌ പഠിക്കാം!
  • പറുദീസയിലെ ജീവിതം എങ്ങനെയുള്ളതായിരുന്നു?
    ദൈവം പറയുന്നതു കേൾക്കൂ! എന്നെന്നും ജീവിക്കൂ!
  • ഉയർന്ന ഒരുവൻ ഉണ്ട്‌
    മഹദ്‌ഗുരുവിനെ ശ്രദ്ധിക്കൽ
കൂടുതൽ കാണുക
ബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ
lfb പാഠം 3 പേ. 14-പേ. 15 ഖ. 3
ആദാമും ഹവ്വയും ഏദെൻ തോട്ടത്തിൽനിന്ന്‌ പുറത്തേക്ക്‌

പാഠം 3

ആദാമും ഹവ്വയും ദൈവത്തെ അനുസ​രി​ച്ചി​ല്ല

ഹവ്വ കൊടുത്ത വിലക്കപ്പെട്ട കനിയുമായി ആദാം

ഒരു ദിവസം ഹവ്വ തനിച്ചാ​യി​രി​ക്കു​മ്പോൾ ഒരു പാമ്പു വന്ന്‌ ഹവ്വയോ​ടു സംസാ​രി​ച്ചു. പാമ്പു ചോദി​ച്ചു: ‘ഇവി​ടെ​യുള്ള എല്ലാ മരത്തിൽനി​ന്നും തിന്നാൻ ദൈവം സമ്മതി​ക്കു​ന്നി​ല്ലെന്നു കേട്ടതു നേരാ​ണോ?’ ഹവ്വ പറഞ്ഞു: ‘ഒരു മരത്തിൽനിന്ന്‌ തിന്നരു​തെന്നേ ഉള്ളൂ. ബാക്കി എല്ലാത്തിൽനി​ന്നും ഞങ്ങൾക്കു തിന്നാം. ആ മരത്തിന്റെ പഴം തിന്നാൽ ഞങ്ങൾ മരിക്കും.’ പാമ്പു പറഞ്ഞു: ‘നിങ്ങൾ മരിക്കില്ല. ശരിക്കും പറഞ്ഞാൽ, അതിൽനിന്ന്‌ തിന്നാൽ നിങ്ങൾ ദൈവ​ത്തെ​പ്പോ​ലെ​യാ​കും.’ എന്നാൽ അതൊരു പച്ചക്കള്ള​മാ​യി​രു​ന്നു. പക്ഷേ, ഹവ്വ അതു വിശ്വ​സി​ച്ചു. ആ പഴത്തിൽ നോക്കും​തോ​റും ഹവ്വയ്‌ക്ക്‌ അതു കഴിക്കാ​നുള്ള ആഗ്രഹം കൂടി​ക്കൂ​ടി വന്നു. അങ്ങനെ ഹവ്വ ആ പഴം തിന്നു. ആദാമി​നും കൊടു​ത്തു. ദൈവ​ത്തോട്‌ അനുസ​ര​ണ​ക്കേടു കാണി​ച്ചാൽ അവർ മരിക്കു​മെന്ന്‌ ആദാമിന്‌ അറിയാ​മാ​യി​രു​ന്നു. പക്ഷേ ആദാമും ആ പഴം തിന്നു.

ആദാമും ഹവ്വയും ഏദെൻ തോട്ടത്തിൽനിന്ന്‌ പുറത്തേക്കു പോകുമ്പോൾ തോട്ടത്തിൽ കടക്കുന്നിടത്ത്‌ ദൈവദൂതന്മാർ കാവൽനിൽക്കുന്നു, കത്തുന്ന ഒരു വാളും സ്ഥാപിച്ചിട്ടുണ്ട്‌

അന്നു വൈകു​ന്നേരം, യഹോവ ആദാമി​നോ​ടും ഹവ്വയോ​ടും സംസാ​രി​ച്ചു. അവർ തന്നെ അനുസ​രി​ക്കാ​തി​രു​ന്നത്‌ എന്താ​ണെന്നു ദൈവം അവരോ​ടു ചോദി​ച്ചു. ഹവ്വ പാമ്പിനെ കുറ്റ​പ്പെ​ടു​ത്തി, ആദാം ഹവ്വയെ​യും കുറ്റ​പ്പെ​ടു​ത്തി. ആദാമും ഹവ്വയും അനുസ​ര​ണ​ക്കേടു കാണി​ച്ച​തു​കൊണ്ട്‌ യഹോവ അവരെ തോട്ട​ത്തിൽനിന്ന്‌ പുറത്താ​ക്കി. അവർ ഒരിക്ക​ലും തോട്ട​ത്തിൽ കടക്കു​ന്നി​ല്ലെന്ന്‌ ഉറപ്പാ​ക്കാൻ തോട്ട​ത്തി​ലേക്കു കയറു​ന്നി​ടത്ത്‌ ദൈവം ദൂതന്മാ​രെ നിറുത്തി, കത്തുന്ന ഒരു വാളും സ്ഥാപിച്ചു.

ഹവ്വയോ​ടു കള്ളം പറഞ്ഞവ​നെ​യും ശിക്ഷി​ക്കു​മെന്ന്‌ യഹോവ പറഞ്ഞു. പാമ്പാ​യി​രു​ന്നില്ല ശരിക്കും ഹവ്വയോ​ടു സംസാ​രി​ച്ചത്‌. കാരണം യഹോവ പാമ്പു​കൾക്കു സംസാ​രി​ക്കാ​നുള്ള കഴിവ്‌ കൊടു​ത്തി​ട്ടില്ല. ദുഷ്ടനായ ഒരു ദൈവ​ദൂ​ത​നാ​ണു പാമ്പി​നെ​ക്കൊണ്ട്‌ സംസാ​രി​പ്പി​ച്ചത്‌. ഹവ്വയെ പറ്റിക്കാ​നാ​യി​രു​ന്നു അത്‌. ആ ദൈവ​ദൂ​തനെ പിശാ​ചായ സാത്താൻ എന്നു വിളി​ക്കു​ന്നു. ഭാവി​യിൽ യഹോവ സാത്താനെ നശിപ്പി​ക്കും. പിന്നീ​ടൊ​രി​ക്ക​ലും സാത്താൻ ആളുകളെ പറ്റിച്ച്‌ അവരെ​ക്കൊണ്ട്‌ മോശ​മായ കാര്യങ്ങൾ ചെയ്യി​ക്ക​രുത്‌; അതിനാണ്‌ യഹോവ അവനെ നശിപ്പി​ക്കു​ന്നത്‌.

‘പിശാച്‌ ആദ്യം​മു​തലേ ഒരു കൊല​പാ​ത​കി​യാ​യി​രു​ന്നു. അവനിൽ സത്യമി​ല്ലാ​ത്ത​തു​കൊണ്ട്‌ അവൻ സത്യത്തിൽ ഉറച്ചു​നി​ന്നില്ല.’​—യോഹ​ന്നാൻ 8:44

ചോദ്യ​ങ്ങൾ: ഹവ്വ ആ പഴം തിന്നത്‌ എന്തു​കൊണ്ട്‌? യഹോ​വ​യോട്‌ അനുസ​ര​ണ​ക്കേടു കാണിച്ച ആദാമി​നും ഹവ്വയ്‌ക്കും എന്തു സംഭവി​ച്ചു? ആരാണു പിശാ​ചായ സാത്താൻ?

ഉൽപത്തി 3:1-24; യോഹ​ന്നാൻ 8:44; 1 യോഹ​ന്നാൻ 3:8; വെളി​പാട്‌ 12:9

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക