വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • lfb പാഠം 58 പേ. 140-പേ. 141 ഖ. 3
  • യരുശലേമിന്റെ നാശം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • യരുശലേമിന്റെ നാശം
  • ബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ
  • സമാനമായ വിവരം
  • മിശിഹയെക്കുറിച്ചുള്ള പ്രവചനം—വലിയൊരു ദേവദാരു
    യഹോവ ശുദ്ധാരാധന പുനഃസ്ഥാപിക്കുന്നു!
  • ശക്തയായ ബാബിലോൻ മൂന്നാമത്തെ ലോകമഹച്ഛക്തി
    വീക്ഷാഗോപുരം—1989
  • യഹോവ ഓരോരുത്തരുടെയും പ്രവൃത്തിക്കനുസരിച്ച്‌ പകരം കൊടുക്കും
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2017)
  • യഹസ്‌കേൽ—ജീവിതവും കാലഘട്ടവും
    യഹോവ ശുദ്ധാരാധന പുനഃസ്ഥാപിക്കുന്നു!
കൂടുതൽ കാണുക
ബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ
lfb പാഠം 58 പേ. 140-പേ. 141 ഖ. 3
യരുശലേമും ദേവാലയവും തീക്കിരയായപ്പോൾ

പാഠം 58

യരുശ​ലേ​മി​ന്റെ നാശം

യഹൂദ​യി​ലെ ആളുകൾ വീണ്ടും​വീ​ണ്ടും യഹോ​വയെ ഉപേക്ഷിച്ച്‌ വ്യാജ​ദൈ​വ​ങ്ങളെ ആരാധി​ച്ചു. വർഷങ്ങ​ളോ​ളം യഹോവ അവരെ സഹായി​ക്കാൻ ശ്രമിച്ചു. അവർക്കു മുന്നറി​യി​പ്പു കൊടു​ക്കാൻ പല പ്രവാ​ച​ക​ന്മാ​രെ​യും അയച്ചു. പക്ഷേ ആ പ്രവാ​ച​ക​ന്മാ​രു​ടെ വാക്കിനു ചെവി​കൊ​ടു​ക്കാ​തെ ആളുകൾ അവരെ പരിഹ​സി​ക്കു​ക​യാ​ണു ചെയ്‌തത്‌. യഹൂദാ​ജ​ന​ത്തി​ന്റെ വിഗ്ര​ഹാ​രാ​ധന ദൈവം അവസാ​നി​പ്പി​ച്ചത്‌ എങ്ങനെ​യാണ്‌?

ബാബി​ലോൺരാ​ജാ​വായ നെബൂ​ഖദ്‌നേസർ ദേശങ്ങൾ ഒന്നൊ​ന്നാ​യി പിടി​ച്ച​ട​ക്കു​ക​യാ​യി​രു​ന്നു. യരുശ​ലേം ആദ്യം പിടി​ച്ച​ട​ക്കി​യ​പ്പോൾ നെബൂ​ഖദ്‌നേസർ, യഹോ​യാ​ഖീൻ രാജാ​വി​നെ​യും പ്രഭു​ക്ക​ന്മാ​രെ​യും പടയാ​ളി​ക​ളെ​യും ശില്‌പി​ക​ളെ​യും പിടി​കൂ​ടി ബാബി​ലോ​ണി​ലേക്കു കൊണ്ടു​പോ​യി. ഒപ്പം യഹോ​വ​യു​ടെ ആലയത്തിൽനി​ന്നുള്ള വിലപി​ടി​പ്പുള്ള എല്ലാ വസ്‌തു​ക്ക​ളും എടുത്തു​കൊ​ണ്ടു​പോ​യി. എന്നിട്ട്‌ നെബൂ​ഖദ്‌നേസർ സിദെ​ക്കി​യയെ യഹൂദ​യു​ടെ രാജാ​വാ​ക്കി.

ആദ്യ​മൊ​ക്കെ സിദെ​ക്കിയ നെബൂ​ഖദ്‌നേ​സ​റി​നെ അനുസ​രി​ച്ചു. പക്ഷേ ചുറ്റു​മുള്ള ജനതക​ളും വ്യാജ​പ്ര​വാ​ച​ക​ന്മാ​രും ബാബി​ലോ​ണി​നെ എതിർക്കാൻ സിദെ​ക്കി​യയെ ഉപദേ​ശി​ച്ചു. എന്നാൽ യിരെമ്യ ഇങ്ങനെ മുന്നറി​യി​പ്പു കൊടു​ത്തു: ‘അങ്ങ്‌ രാജാ​വി​നെ എതിർത്ത്‌ ധിക്കാരം കാണി​ച്ചാൽ യഹൂദ​യി​ലെ​ങ്ങും കൊല​പാ​ത​ക​വും ക്ഷാമവും രോഗ​വും ഉണ്ടാകും.’

എട്ടു വർഷം ഭരിച്ച​തി​നു ശേഷം ബാബി​ലോ​ണി​നെ എതിർക്കാൻ സിദെ​ക്കിയ തീരു​മാ​നി​ച്ചു. അതിനു​വേണ്ടി ഈജിപ്‌തി​ലെ സൈന്യ​ത്തോ​ടു സഹായം അഭ്യർഥി​ച്ചു. സിദെ​ക്കിയ ഇങ്ങനെ ചെയ്‌തത്‌ അറിഞ്ഞ്‌ നെബൂ​ഖദ്‌നേസർ യരുശ​ലേ​മി​നെ ആക്രമി​ക്കാൻ തന്റെ സൈന്യ​ത്തെ അയച്ചു. അവർ നഗരത്തി​നു ചുറ്റും പാളയ​മ​ടി​ച്ചു. യിരെമ്യ സിദെ​ക്കി​യ​യോ​ടു പറഞ്ഞു: ‘അങ്ങ്‌ ബാബി​ലോ​ണി​നു കീഴട​ങ്ങു​ക​യാ​ണെ​ങ്കിൽ അങ്ങും ഈ നഗരവും രക്ഷപ്പെ​ടും. എന്നാൽ അതിനു തയ്യാറാ​കു​ന്നി​ല്ലെ​ങ്കിൽ ബാബി​ലോൺകാർ യരുശ​ലേം തീക്കി​ര​യാ​ക്കി അങ്ങയെ തടവു​കാ​ര​നാ​യി കൊണ്ടു​പോ​കും.’ പക്ഷേ സിദെ​ക്കിയ പറഞ്ഞു: ‘ഞാൻ കീഴട​ങ്ങില്ല!’

ഒന്നര വർഷത്തി​നു ശേഷം ബാബി​ലോ​ണി​യൻ സൈന്യം യരുശ​ലേ​മി​ന്റെ മതിൽ തകർത്തു, നഗരത്തി​നു തീ വെച്ചു. അവർ ആലയം കത്തിച്ചു. അനേകരെ കൊന്നു. ആയിര​ങ്ങളെ തടവു​കാ​രാ​യി കൊണ്ടു​പോ​യി.

സിദെ​ക്കി​യ യരുശ​ലേ​മിൽനിന്ന്‌ രക്ഷപ്പെട്ടു. പക്ഷേ ബാബി​ലോ​ണി​യർ പിന്നാലെ ചെന്ന്‌ യരീ​ഹൊയ്‌ക്ക്‌ അടുത്തു​വെച്ച്‌ സിദെ​ക്കി​യയെ പിടി​കൂ​ടി. എന്നിട്ട്‌ ബാബി​ലോൺരാ​ജാ​വി​ന്റെ അടുത്ത്‌ കൊണ്ടു​വന്നു. നെബൂ​ഖദ്‌നേസർ സിദെ​ക്കി​യ​യു​ടെ കൺമു​ന്നിൽവെച്ച്‌ അയാളു​ടെ പുത്ര​ന്മാ​രെ കൊന്നു​ക​ളഞ്ഞു. പിന്നെ സിദെ​ക്കി​യയെ അന്ധനാക്കി. എന്നിട്ട്‌ കൊണ്ടു​പോ​യി തടവി​ലി​ട്ടു. അവി​ടെ​വെ​ച്ചാണ്‌ പിന്നീട്‌ അയാൾ മരിക്കു​ന്നത്‌. എന്നാൽ യഹോവ യഹൂദ​യി​ലെ ജനത്തിന്‌ ഇങ്ങനെ വാക്കു കൊടു​ത്തു: ‘70 വർഷത്തി​നു ശേഷം ഞാൻ നിങ്ങളെ യരുശ​ലേ​മി​ലേക്കു മടക്കി​വ​രു​ത്തും.’

ബാബി​ലോ​ണി​ലേക്കു പിടി​ച്ചു​കൊ​ണ്ടു​പോയ ചെറു​പ്പ​ക്കാർക്ക്‌ എന്തു സംഭവി​ക്കും? അവർ യഹോ​വ​യോ​ടു വിശ്വസ്‌ത​രാ​യി തുടരു​മോ?

“സർവശ​ക്ത​നാം ദൈവ​മായ യഹോവേ, അങ്ങയുടെ ന്യായ​വി​ധി​കൾ സത്യത്തി​നും നീതി​ക്കും നിരക്കു​ന്നവ!”​—വെളി​പാട്‌ 16:7

ചോദ്യ​ങ്ങൾ: നെബൂ​ഖദ്‌നേസർ ആരായി​രു​ന്നു? അയാൾ യരുശ​ലേ​മി​നോട്‌ എന്തു ചെയ്‌തു? സിദെ​ക്കിയ ആരായി​രു​ന്നു?

2 രാജാ​ക്ക​ന്മാർ 24:1, 2, 8-20; 25:1-24; 2 ദിനവൃ​ത്താ​ന്തം 36:6-21; യിരെമ്യ 27:12-14; 29:10, 11; 38:14-23; 39:1-9; യഹസ്‌കേൽ 21:27

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക