ദൈവവചനത്തിലെ നിധികൾ | യിരെമ്യ 39-43
യഹോവ ഓരോരുത്തരുടെയും പ്രവൃത്തിക്കനുസരിച്ച് പകരം കൊടുക്കും
ബാബിലോണിനു കീഴടങ്ങാനുള്ള യഹോവയുടെ നിർദേശം സിദെക്കിയ തള്ളിക്കളഞ്ഞു
സിദെക്കിയയുടെ കൺമുന്നിൽവെച്ച് പുത്രന്മാരെ വെട്ടിക്കൊന്നു. പിന്നീട് സിദെക്കിയയുടെ കണ്ണ് കുത്തിപ്പൊട്ടിച്ചു, ചെമ്പുകൊണ്ടുള്ള കാൽവിലങ്ങുകൊണ്ട് ബന്ധിച്ചു, മരണംവരെ ബാബിലോണിൽ തടവിലിട്ടു
ഏബെദ്–മേലെക്ക് യഹോവയിൽ വിശ്വാസം അർപ്പിക്കുകയും പ്രവാചകനായ യിരെമ്യയോട് ദയ കാണിക്കുകയും ചെയ്തു
യഹൂദയെ നശിപ്പിക്കുന്ന സമയത്ത് ഏബെദ്–മേലെക്കിനെ സംരക്ഷിക്കുമെന്ന് യഹോവ ഉറപ്പു കൊടുത്തു
യരുശലേമിനെ നശിപ്പിക്കുന്നതിന് മുമ്പ് വർഷങ്ങളോളം യിരെമ്യ അതെക്കുറിച്ച് ധൈര്യത്തോടെ പ്രസംഗിച്ചു
ബാബിലോണിയർ യരുശലേമിനെ ഉപരോധിച്ച സമയത്ത് യഹോവ യിരെമ്യയെ സംരക്ഷിച്ചു, യിരെമ്യയെ സ്വതന്ത്രനാക്കാനുള്ള ക്രമീകരണങ്ങളും ചെയ്തു