വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • lfb പാഠം 75 പേ. 178-പേ. 179 ഖ. 4
  • പിശാച്‌ യേശുവിനെ പരീക്ഷിക്കുന്നു

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • പിശാച്‌ യേശുവിനെ പരീക്ഷിക്കുന്നു
  • ബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ
  • സമാനമായ വിവരം
  • നാം പ്രലോഭനങ്ങളെ ചെറുത്തുനിൽക്കണം
    മഹാനായ അധ്യാപകനിൽനിന്ന്‌ പഠിക്കാം!
  • യേശുവിനെപ്പോലെ പിശാചിനോട്‌ എതിർത്തുനിൽപ്പിൻ
    2008 വീക്ഷാഗോപുരം
  • യേശു പ്രലോ​ഭ​ന​ങ്ങളെ നേരിട്ട വിധത്തിൽനിന്ന്‌ പഠിക്കുക
    യേശു​—വഴിയും സത്യവും ജീവനും
  • യേശുവിന്റെ പരീക്ഷകളിൽ നിന്ന്‌ പഠിക്കുക
    ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ
കൂടുതൽ കാണുക
ബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ
lfb പാഠം 75 പേ. 178-പേ. 179 ഖ. 4
ദേവാലയത്തിലെ ഏറ്റവും ഉയർന്ന സ്ഥലത്തുനിന്ന്‌ ചാടാൻ യേശു വിസമ്മതിക്കുന്നു

പാഠം 75

പിശാച്‌ യേശു​വി​നെ പരീക്ഷി​ക്കു​ന്നു

കല്ലുകൾ അപ്പമാക്കാൻ യേശു വിസമ്മതിക്കുന്നു

യേശു​വി​ന്റെ സ്‌നാനം കഴിഞ്ഞ്‌ പരിശു​ദ്ധാ​ത്മാവ്‌ യേശു​വി​നെ വിജന​ഭൂ​മി​യി​ലേക്കു നയിച്ചു. 40 ദിവസം യേശു ഒന്നും കഴിച്ചില്ല. അതു​കൊണ്ട്‌ നല്ല വിശപ്പു​ണ്ടാ​യി​രു​ന്നു. അപ്പോൾ പിശാച്‌ വന്ന്‌ യേശു​വി​നെ പ്രലോ​ഭി​പ്പി​ക്കാൻ ഇങ്ങനെ പറഞ്ഞു: ‘നീ ശരിക്കും ദൈവ​പു​ത്ര​നാ​ണെ​ങ്കിൽ ഈ കല്ലുക​ളോട്‌ അപ്പമാ​കാൻ പറയൂ.’ എന്നാൽ യേശു തിരു​വെ​ഴു​ത്തു​കൾ ഉദ്ധരി​ച്ചു​കൊണ്ട്‌ ഇങ്ങനെ മറുപടി പറഞ്ഞു: ‘ജീവി​ച്ചി​രി​ക്കാൻ ആഹാരം മാത്രം പോരാ, യഹോവ പറയുന്ന ഓരോ വാക്കും ശ്രദ്ധി​ക്കണം എന്ന്‌ എഴുതി​യി​ട്ടുണ്ട്‌.’

അടുത്ത​താ​യി പിശാച്‌ യേശു​വി​നെ ഇങ്ങനെ വെല്ലു​വി​ളി​ച്ചു: ‘നീ ശരിക്കും ദൈവ​പു​ത്ര​നാ​ണെ​ങ്കിൽ ദേവാ​ല​യ​ത്തി​ന്റെ ഏറ്റവും ഉയർന്ന ഈ ഭാഗത്തു​നിന്ന്‌ ഒന്നു ചാടുക. നിന്നെ താങ്ങാൻ ദൈവം തന്റെ ദൂതന്മാ​രെ അയയ്‌ക്കു​മെന്ന്‌ എഴുതി​യി​ട്ടു​ണ്ട​ല്ലോ.’ എന്നാൽ വീണ്ടും തിരു​വെ​ഴു​ത്തു​കൾ ഉദ്ധരി​ച്ചു​കൊണ്ട്‌ യേശു പറഞ്ഞു: ‘യഹോ​വയെ പരീക്ഷി​ക്ക​രുത്‌ എന്നും എഴുതി​യി​ട്ടുണ്ട്‌.’

സാത്താൻ ലോകത്തിലെ എല്ലാ രാജ്യങ്ങളും വാഗ്‌ദാനം ചെയ്യുമ്പോൾ യേശു അതു നിരസിക്കുന്നു

പിന്നെ സാത്താൻ യേശു​വി​നെ ലോക​ത്തി​ലെ എല്ലാ രാജ്യ​ങ്ങ​ളും അതിന്റെ സമ്പത്തും പ്രതാ​പ​വും കാണി​ച്ചിട്ട്‌ ഇങ്ങനെ പറഞ്ഞു: ‘എന്നെ ഒരൊറ്റ തവണ ആരാധി​ച്ചാൽ മതി, ഈ രാജ്യ​ങ്ങ​ളും അതിന്റെ പ്രതാ​പ​വും ഒക്കെ ഞാൻ നിനക്കു തരാം.’ പക്ഷേ യേശു​വി​ന്റെ മറുപടി ഇതായി​രു​ന്നു: ‘സാത്താനേ, ദൂരെ പോ! യഹോ​വയെ മാത്രമേ ആരാധി​ക്കാ​വൂ എന്ന്‌ എഴുതി​യി​ട്ടുണ്ട്‌.’

അപ്പോൾ പിശാച്‌ യേശു​വി​നെ വിട്ട്‌ പോയി. ദൈവ​ദൂ​ത​ന്മാർ വന്ന്‌ യേശു​വി​നു ഭക്ഷണം കൊടു​ത്തു. ആ സമയം​മു​തൽ യേശു ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കാൻതു​ടങ്ങി. ഈ വേല ചെയ്യാൻവേ​ണ്ടി​യാണ്‌ ദൈവം യേശു​വി​നെ ഭൂമി​യി​ലേക്ക്‌ അയച്ചത്‌. യേശു പഠിപ്പിച്ച കാര്യങ്ങൾ ആളുകൾക്ക്‌ ഇഷ്ടപ്പെട്ടു. അതു​കൊണ്ട്‌ യേശു പോയി​ട​ത്തെ​ല്ലാം അവരും കൂടെ പോയി.

“നുണ പറയു​മ്പോൾ പിശാച്‌ തന്റെ തനിസ്വ​ഭാ​വ​മാ​ണു കാണി​ക്കു​ന്നത്‌. കാരണം അവൻ നുണയ​നും നുണയു​ടെ അപ്പനും ആണ്‌.”​—യോഹ​ന്നാൻ 8:44

ചോദ്യ​ങ്ങൾ: മൂന്നു പ്രലോ​ഭ​നങ്ങൾ ഏതൊ​ക്കെ​യാ​യി​രു​ന്നു? യേശു പിശാ​ചിന്‌ ഉത്തരം കൊടു​ത്തത്‌ എങ്ങനെ?

മത്തായി 4:1-11; മർക്കോസ്‌ 1:12, 13; ലൂക്കോസ്‌ 4:1-15; ആവർത്തനം 6:13, 16; 8:3; യാക്കോബ്‌ 4:7

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക