ഭാഗം നാല്
“എന്റെ വിശുദ്ധനാമത്തിന് എതിരെ വരുന്ന എന്തിനെയും ഞാൻ ശുഷ്കാന്തിയോടെ നേരിടും”—ശുദ്ധാരാധന ആക്രമണത്തെ അതിജീവിക്കുന്നു
മുഖ്യവിഷയം: മഹാകഷ്ടതയുടെ സമയത്ത് യഹോവ തന്റെ ജനത്തെ സംരക്ഷിക്കുന്നു
യഹോവയ്ക്കു മനുഷ്യരെ ഇഷ്ടമാണ്. എന്നാൽ നമ്മൾ ഓരോരുത്തരും ചെയ്യുന്ന കാര്യങ്ങൾക്ക് യഹോവ നമ്മളോടു കണക്കു ചോദിക്കും. തന്നെ ആരാധിക്കുന്നെന്ന് അവകാശപ്പെടുകയും അതേസമയം പ്രവൃത്തികളാൽ തന്നെ നിരാശപ്പെടുത്തുകയും ചെയ്യുന്നവരോട് യഹോവയ്ക്ക് എന്താണു തോന്നുക? മഹാകഷ്ടതയെ ആരൊക്കെ അതിജീവിക്കണമെന്ന് യഹോവ എങ്ങനെയാണു തീരുമാനിക്കുന്നത്? നമ്മുടെ ദൈവം വളരെ സ്നേഹമുള്ളവനായിട്ടും ദശലക്ഷക്കണക്കിനുവരുന്ന ദുഷ്ടന്മാരെ നശിപ്പിക്കാനിരിക്കുന്നത് എന്തുകൊണ്ടാണ്?