മതവും രാഷ്ട്രീയവും—ഒരു നിലനിൽക്കുന്ന സഹവർത്തിത്വമോ?
റഷ്യൻ ഭരണാധികാരിയായിരുന്ന വ്ളാഡിമിർ ഒന്നാമൻ തന്റെ വിജാതീയരായ ജനങ്ങൾ “ക്രിസ്ത്യാനികളാ”യിത്തീരണം എന്ന് ഒരു ദിവസം നിശ്ചയിച്ചു. അദ്ദേഹം ഒരു ഗ്രീക്ക് ഓർത്തഡോക്സ് രാജകുമാരിയെ വിവാഹം ചെയ്തതിനെത്തുടർന്ന് ക്രി.വ. 987-ൽ സ്വയം മതപരിവർത്തനം ചെയ്തിരുന്നു. ഇപ്പോൾ അദ്ദേഹം തന്റെ പ്രജകളെല്ലാം കൂട്ടസ്നാനമേൽക്കുന്നതിന്—വേണ്ടിവന്നാൽ തോക്കിൻ മുനയ്ക്ക് മുമ്പാകെ പോലും—ആജ്ഞാപിച്ചു. ക്രമേണ റഷ്യൻസഭ അതിന്റെ “മാതൃ”സഭയായിരുന്ന ഗ്രീക്ക് സഭയിൽനിന്നും സ്വാതന്ത്ര്യം നേടുകയും കാലാന്തരത്തിൽ രാഷ്ട്രത്തിന്റെ ഒരു ഉപ വിഭാഗമായിത്തീരുകയും ചെയ്തു. സോവിയററ് ഭരണകൂടം ഔദ്യോഗികമായി ദൈവത്തിന്റെ ആസ്തിക്യത്തെ നിഷേധിക്കുന്നുവെങ്കിലും രാഷ്ട്രവും മതവും ഒരു അസുഖകരമായ സഹവർത്തിത്വം ഇന്നും നിലനിർത്തിപ്പോരുന്നു.
നൂററാണ്ടുകൾക്ക് ശേഷം ഇംഗ്ലണ്ടിലെ ഹെൻറി എട്ടാമൻ രാജാവും രാഷ്ട്രവും മതവും തമ്മിൽ ഉള്ള ഉററ സഹവർത്തിത്വത്തിന് രൂപം നൽകുന്നതിന് ഭിന്നമായ മാർഗ്ഗങ്ങളിൽ കൂടിയാണെങ്കിലും വിജയിച്ചു. അദ്ദേഹം 1532-ൽ തന്റെ ഭാര്യയായ ആ ആരഗണിലെ കാതറിൻ, സിംഹാസനത്തിലേക്ക് ഒരാൺകുഞ്ഞിനെ പ്രസവിക്കാഞ്ഞതു നിമിത്തം അവളെച്ചൊല്ലി വളരെ വ്യാകുലനായിരുന്നു. പ്രശ്നം പരിഹരിക്കുന്നതിന് ഹെൻറി തന്റെ കാമുകിയായിരുന്ന ആനി ബോളിനെ രഹസ്യമായി വിവാഹം ചെയ്തു. ഇതു ഹെൻറിയുടെ ആദ്യവിവാഹം റദ്ദാക്കിയതായി പ്രസ്താവിച്ച കാൻറർബറിയിലെ ആർച്ച് ബിഷപ്പിന്റെ ഗൂഢസമ്മതത്തോട് കൂടിയായിരുന്നു നടന്നത്. ആയിരത്തി അഞ്ഞൂററിമുപ്പത്തിനാലിൽ ഈ വ്യഭിചാരിയായ സ്വേച്ഛാധിപതി തന്നെത്തന്നെ ചർച്ച് ഓഫ് ജംഗ്ലണ്ടിന്റെ തലവനായി പ്രഖ്യാപിച്ചു. ഈ സ്ഥാനം ഇംഗ്ലണ്ടിലെ ഭരണാധികാരി ഇന്നുവരേക്കും ആസ്വദിച്ചു പോരുന്നു. സഭാ സിനഡുകളുടെ തീരുമാനങ്ങൾ പാർലമെൻറിന്റെ അംഗീകാരത്തിന് വിധേയമാണ്. പ്രഭുസഭയുടെ അംഗങ്ങളെന്ന നിലയിൽ ബ്രിട്ടൺ ഭരിക്കുന്നതിൽ ബിഷപ്പുമാർ പങ്കുപററുകയും ചെയ്യുന്നു. സഭയും രാഷ്ട്രവും 450 വർഷങ്ങളിലധികമായി ഇപ്രകാരമുള്ള വിവാഹബന്ധത്തിലാണ്.
ആധുനിക സഭ—രാഷ്ട്ര വിവാഹങ്ങൾ
സ്പെയിനിൽ 1936-ൽ റിപ്പബ്ലിക്കൻ ഭരണകൂടത്തിനെതിരെ പൊട്ടിപ്പുറപ്പെട്ട വിപ്ലവം ആഭ്യന്തരയുദ്ധത്തിൽ കലാശിക്കുകയും ജനറൽ ഫ്രാങ്കോ അധികാരത്തിൽ വരുകയും ചെയ്തു. പുരോഹിതഗണം നൽകിയ വമ്പിച്ച പിന്തുണയ്ക്കു പകരമായി ഫ്രാങ്കോ അവർക്ക് ഗണ്യമായ അധികാരം നൽകിയത് ഇടതുപക്ഷ ചിന്താഗതിക്കാരിൽ വിസ്മയമുളവാക്കി.
ഡബ്ലിയു. സി. സി. (സഭകളുടെ ലോക കൗൺസിൽ) 1983-ൽ കാനഡയിലെ വാൻകൂവറിൽ വച്ച് സമ്മേളിച്ചു. അതിന്റെ ജനറൽ സെക്രട്ടറിയായിരുന്ന ഫിലിപ് പോട്ടർ അവരോട് നിങ്ങൾ രാഷ്ട്രീയത്തിൽ നിലനിൽക്കുക” എന്നു നിർദ്ദേശിച്ചു. ഡബ്ലിയു. സി. സി. നിരവധി രാജ്യങ്ങളിൽ അക്രമാസക്തരായ രാഷ്ട്രീയ സംഘങ്ങൾക്ക് പണപരമായ ആനുകൂല്യങ്ങൾ നൽകുന്നത് പള്ളിയിൽ പോക്കുകാരായ അനേകർക്ക് വർദ്ധിച്ച ആശങ്കക്ക് കാരണമായിരിക്കുന്നു.
അതുകൊണ്ട് മതം രാഷ്ട്രീയത്തിൽ ഇടപെടുന്നുണ്ടോ എന്ന സംഗതിയിൽ സംശയം വേണ്ട. എന്നാൽ മർമ്മപ്രധാനമായ ചോദ്യം അതു അങ്ങനെ ചെയ്യമോ? എന്നതാണ്. അത് നല്ലതോ തീയതോ? മതത്തിന്റെ രാഷ്ട്രീയ ഉൾപ്പെടൽ രാഷ്ട്രീയത്തിന്റെ ധാർമ്മിക നിലവാരങ്ങളുയർത്തുമോ അതോ അത് മതത്തെ വഷളാക്കുമോ? ഭാവിയെ സംബന്ധിച്ചെന്ത്? മതവും രാഷ്ട്രീയവും അവരുടെ ‘പ്രേമ ബന്ധം’ ആസ്വദിക്കുന്നതിൽ തുടരുമോ അതോ അത് കൈപ്പായിത്തീർന്നു ഇരുവരെയും ഒരു സംഘട്ടനത്തിന്റെ പാതയിൽ ആക്കിത്തീർക്കുമോ? (w85 8⁄1)
[31-ാം പേജിലെ ചിത്രം]
ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ആദ്യത്തെ തലവൻ