പാപ്പയും അപ്പോക്കാലിപ്സും
അടുത്ത കാലത്തെ പാപ്പായുടെ രാഷ്ട്രീയത്തെ ആധാരമാക്കി രണ്ടു റിപ്പോർട്ടർമാർ തയ്യാറാക്കിയ 1984-ലെ പുസ്തകത്തിന് അർമ്മഗെദ്ദോൻ ഒഴിവാക്കൽ എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. ഗോർഡൻ തോമസ്സും മാക്സ് മോർഗൻ വിററ്സും പാപ്പായുടെ വൃത്താന്തങ്ങളെക്കുറിച്ച് 17 വർഷങ്ങളിൽ അധികമായി റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. കത്തോലിക്കാ സഭയുടെ ഉന്നതതലങ്ങളിൽ അപ്പോക്കാലിപ്സിനെപ്പററിയുള്ള ചിന്താകുലത്തെക്കുറിച്ച് നമുക്ക് എന്തുൾക്കാഴ്ചയാണ് നേടാൻ കഴിയുന്നത്?
ഈ റിപ്പോർട്ടുകൾ പറയുന്നതനുസരിച്ച് ജോൺ പോൾ രണ്ടാമന്റെ പേഴ്സൺൽ സെക്രട്ടറിയായ മോൺസിഞ്ഞോർ എമറി കബോംഗോ ഇങ്ങനെ പ്രസ്താവിച്ചു: “ഒരു ന്യൂക്ലീയർ അർമ്മഗെദ്ദോൻ ഒഴിവാക്കാനുള്ള ശ്രമത്തിൽ വൻശക്തികളെ അകററി നിർത്താൻ ശ്രമിക്കുന്ന ഒരു ആത്മീയ ഹെർക്കുലീസിനെപ്പോലെയാണ് പാപ്പാ.”
മനുഷ്യകാര്യങ്ങളിലെ ദൈവത്തിന്റെ വിവേചനാപൂർവ്വകമായ ഇടപെടൽ ആകുന്ന ബൈബിൾ മുൻകൂട്ടിപ്പറയുന്നു അപ്പോക്കാലിപ്സിനേക്കാളേറെ മാനുഷ ചെയ്തികളിലിലൂടെ വരാനിരിക്കുന്ന ആഗോള വിനാശത്തെക്കുറിച്ചാണ് സഭാനേതാക്കൻമാർ വ്യാകുലരായിരിക്കുന്നതെന്ന് തോന്നുന്നു. ഇപ്രകാരം അപ്പോക്കാലിപ്സിനെ ഒഴിവാക്കൽ എന്ന പുസ്തകം പറയുന്നു: കബോംഗോയുടെ കൂടെ പ്രവർത്തിക്കുന്നവരിലും തങ്ങൾ കണ്ടെത്തുന്ന അപ്പോക്കാലിപ്സ് ഒഴിവാക്കാൻ ശ്രമിക്കുന്നതിന്റെ ക്ലേശലക്ഷണങ്ങളൊന്നും കാണുന്നില്ല. . . . പക്ഷെ ഈ നിയതമായ പരിപാടിക്കു പിന്നിൽ ബിഷപ്പുമാരുടെ അന്തർദ്ദേശീയ സിനഡിൽ വച്ച് രൂപം കൊണ്ട സംഘർഷത്തിന്റെ അവശിഷ്ടം ഉണ്ട്. ‘യുദ്ധഭാവമുള്ള ആക്രമണത്വര, അക്രമവും ഭീകരപ്രവർത്തനവും, സാധാരണ യുദ്ധങ്ങളുടെയും വിശേഷാൽ ന്യൂക്ലിയർ ആയുധങ്ങളുടെയും പെരുപ്പം, യുദ്ധായുധങ്ങളുടെ അപഖ്യാതിജനകമായ കച്ചവടം എന്നിവയെ ഓർത്തു വിലപിച്ചുകൊണ്ടുള്ള ദുരന്തഭീതിയോട് കൂടിയാണ് അതു പര്യാലോചനകൾ ഉപസംഹരിച്ചത്.‘” പാപ്പാ പോലും ഉൾപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ പഠനമുറിയിലെ പുസ്തക ഷെൽഫിൽ അന്തർദ്ദേശീയ പ്രതിരോധ റിവ്യൂ സൈനീക സജ്ജതയുടെ പ്രശ്നങ്ങൾ, ആകസ്മിക ആക്രമണം: പ്രതിരോധാസൂത്രണ പാഠങ്ങൾ തുടങ്ങിയ ഗ്രന്ഥങ്ങളാണുള്ളത് എന്ന് തോമസ്സും മോർഗൻ വിററ്സും റിപ്പോർട്ട് ചെയ്യുന്നു. അവർ ഇങ്ങനെ കൂട്ടിച്ചേർക്കുന്നു:
“തന്റെ സാർവ്വത്രിക പൊതു കത്തുകളോടൊപ്പം പാപ്പായുടെ ശ്രദ്ധ പിടിച്ചുപററിയിരിക്കുന്നത് പിൻവരുന്ന വിഷയത്തെപ്പറി പ്രതിപാദിക്കുന്ന പുസ്തകങ്ങളാണ്: ഒരു യുഗം, അവസാനിപ്പിക്കാനുള്ള “സംഭവങ്ങളുടെ” പരമ്പരയിലൂടെ ഭൂമിയിൽ ദൈവം അവന്റെ രാജ്യം ഉത്ഘാടനം ചെയ്യും എന്ന് വാദിക്കുന്ന ബൈബിൾ പാഠപഠനം ആയ എസ്ക്കറേറാളജി. ഈ നൂററാണ്ടിന്റെ അവസാനത്തിനു മുമ്പ് “നിർണ്ണായക”മായ എന്തെങ്കിലും ലോകത്തെ വീശിയടിക്കും. അത് മാരകവ്യാധി ആകുമോ ആയിരിക്കുമോ? അതോ ഭാവാനാതീതമായ തോതിലുള്ള വരൾച്ചയും ക്ഷാമവുമോ? അതോ ന്യൂക്ലീയർ യുദ്ധമോ? നിരന്തരമായി അദ്ദേഹം ഒടുവിലത്തേതിനെ ഭയക്കുന്നു. ഒരു ന്യൂക്ലീയർ കൂട്ടക്കൊലയിലൂടെ എന്നേക്കുമായി ലോകം നശിപ്പിക്കപ്പെടുന്നതിനു തൊട്ടുമുമ്പുള്ള ലോകത്തിന്റെ അവസാനത്തെ ദശാബ്ദത്തിങ്കലെ സഭയുടെ തലവന്റെ റോളിൽ താൻ നിയുക്തനായിരിക്കുകയാണ് എന്ന് അദ്ദേഹം നിരൂപിക്കുന്നുണ്ടാവാം.”
ആറേറാമിക് ശാസ്ത്രജ്ഞൻമാരുടെ ബുള്ളററിനിൽ നിരന്തരം വിശേഷമായി പ്രസിദ്ധീകരിച്ചിട്ടുള്ള പ്രതീകാത്മക “ഡൂമ്സ്ഡേ ക്ലോകി”ലേക്കും അർമ്മഗെദ്ദോൻ ഒഴിവാക്കൽ എന്ന പുസ്തകം ശ്രദ്ധ ക്ഷണിക്കുന്നു. ഈ ക്ലോക് 1947 ഡിസംബറിൽ ആദ്യം പ്രസിദ്ധീകരിച്ചപ്പോൾ അത് അർദ്ധരാത്രിക്ക് ഏഴ് മിനിററ് പിറകിലായി ക്രമീകരിച്ചുകൊണ്ട് “ലോകം ഒരു ന്യൂക്ലീയർ അർമ്മഗെദ്ദോനോട് എത്ര അടുത്തെത്തിയിരിക്കുന്നു” എന്ന് കാണിച്ചു. 1972-ലെ നിരായുധീകരണം ഉടംമ്പടിയെ (സാൾട്ട്) തുടർന്ന് ക്ലോക്കിന്റെ സൂചികൾ അർദ്ധരാത്രിയിൽ നിന്ന് പന്ത്രണ്ട് മിനിററ് പിറകോട്ടാക്കി വെച്ചു. തോമസ്സും മോർഗൻ പിററ്സും 1984-ൽ ഇങ്ങനെ എഴുതി: ക്ലോക്കിലിപ്പോൾ അർദ്ധരാത്രിക്ക് മൂന്ന് മിനിറേറ ഉള്ളു. കഴിഞ്ഞ മുപ്പത് വർഷങ്ങളിൽ അന്ത്യന്യായവിധി ദിവസത്തോട് അത് ഏററവും അടുത്തെത്തിയ ദിവസം ഇതാണ്.”
ന്യൂക്ലീയർ അർമ്മഗെദ്ദോൻ ഒഴിവാക്കാൻ ഉള്ള” പാപ്പായുടെ സർവ്വ ശ്രമങ്ങളും ഉണ്ടായിരുന്നിട്ടും 1985 നവംബർ മാസം സൂചികൾ 3 മിനിററ് മാത്രം ബാക്കി ഉള്ളതായി കാണിച്ചു. എന്നിരുന്നാലും രാഷ്ട്രങ്ങൾ മനുഷ്യവർഗ്ഗത്തെ നശിപ്പിക്കുമോ എന്ന ഉൽക്കണ്ഠ നമ്മെ വ്യതിചലിപ്പിക്കാതിരിക്കട്ടെ. മറിച്ച് അപ്പോക്കാലിപ്സ് ഒഴിവാക്കാനുള്ള ശ്രമത്തിൽ അപ്പോക്കാലിപ്പ്സിൽ നിന്ന് ദൈവത്തിന്റെ രക്ഷാമാർഗ്ഗം അന്വേഷിക്കുന്നത് നമ്മുടെ ഭാഗത്ത് ജ്ഞാനമാണ് കാരണം അത് “മുഴുനിവസിത ഭൂമിയിൻമേലും വരും എന്നത് സുനിശ്ചിതമാണ്.”—വെളിപ്പാട് 3:10. (w86 2/15)