വാർത്തകൾ സംബന്ധിച്ച ഉൾക്കാഴ്ച
തെററായ ചിഹ്നം
“നിങ്ങളുടെ ചിഹ്നമെന്താണ്?” ആ ചോദ്യം ജ്യോൽസ്യൻമാർ തയ്യാറാക്കിയ “നക്ഷത്ര ചിഹ്ന”ങ്ങളുടെ ചാർട്ടുകൾ പരിശോധിക്കുന്ന ദശലക്ഷക്കണക്കിനാളുകൾക്ക് വളരെ പ്രധാനമാണ്. ഒരുവന്റെ ജനന സമയത്തെ രാശിചക്രത്തിലെ രാശികളോടുള്ള ബന്ധത്തിൽ നക്ഷത്രങ്ങളുടെയും സൂര്യന്റെയും ചന്ദ്രന്റെയും ഗ്രഹങ്ങളുടെയും നില ഒരുവന്റെ ജീവിതത്തെ വ്യക്തമായി സ്വധീനിക്കുന്നതായി അവർ വിശ്വസിക്കുന്നു. എന്നാൽ ലണ്ടൻ ദിനപ്പത്രമായ ഇൻഡിപ്പെൻഡൻറ് അനുസരിച്ച് ജ്യോൽസ്യൻമാർ ആളുകൾക്ക് തെററായ ചിഹ്നം നൽകുന്നു. ജാതകത്തിനുവേണ്ടി ഉപയോഗിക്കുന്ന “നക്ഷത്ര ചിഹ്നം” ഏതാണ്ട് 2,000 വർഷങ്ങൾക്ക് മുമ്പ് തയ്യാറാക്കിയ ജ്യോതിഷ “നിയമങ്ങളു”ടെ അടിസ്ഥാനത്തിലുള്ളതാണ്.
ഇൻഡിപ്പെൻഡൻറ് ഇപ്രകാരം പറയുന്നു: “പുതുതായി ജനിച്ച ഒരു ശിശുവിന്റെ മാതാപിതാക്കളോട് ശിശു കർക്കടകം രാശിയിലാണെന്ന് ഒരു ജ്യോത്സ്യൻ പറഞ്ഞേക്കാം.” പക്ഷെ, റിപ്പോർട്ട് ഇപ്രകാരം കുറിക്കൊള്ളുന്നു: “എന്നാൽ അവർ ആകാശത്തിലെ സൂര്യന്റെ നില നോക്കുന്നെങ്കിൽ സൂര്യൻ വാസ്തവത്തിൽ മിഥുനം രാശിയിൽ ആണെന്ന് കണ്ടെത്തും.” ഇതിന്റെ കാരണമെന്താണ്? ജ്യോതിശാസ്ത്രജ്ഞൻമാർ ഇതിനെ “അയന ചലനം” അതായത് സമരാത്രദിനങ്ങളുടെ മുൻഗമനം എന്ന് വിളിക്കുന്നു. ഒരു പമ്പരത്തിന്റെ കറക്കം സാവധാനത്തിലാകുമ്പോൾ എന്ന പോലെ ഭൂമിയുടെ അച്ചുതണ്ട് ഉലഞ്ഞാടുന്ന ഒരു പ്രതിഭാസമാണിത്. ഈ ഗമനം അല്ലെങ്കിൽ ചലനം ഓരോ 25,800 വർഷത്തിലും 360 ഡിഗ്രി ചക്രത്തിൽ പര്യവസാനിക്കുന്നു. അതിന്റെ അർത്ഥം സമരാത്ര ദിനങ്ങൾ ഓരോ വർഷവും 50 സെക്കൻറുകളുടെ പരിധി കടന്നു, അല്ലെങ്കിൽ 72 വർഷത്തിനുള്ളിൽ ഒരു ഡിഗ്രി. അപ്രകാരം കഴിഞ്ഞ 2,000 വർഷത്തിനുള്ളിൽ സൂര്യന്റെ ആകാശത്തിലെ നില രാശിചക്രത്തിൽ ഒരു പൂർണ്ണ ചിഹ്നം പിമ്പോട്ട് വന്നിരിക്കുന്നു. പരിണതഫലമായി, “ജനന സമയത്തെ ജാതകം യഥാർത്ഥ ഗ്രഹനില വെളിവാക്കുന്നില്ല” എന്ന് റിച്ചാർഡ് എഫ് സ്മിത്ത് ശാസ്ത്രത്തിന്റെ മുന്നോടി എന്ന തന്റെ പുസ്തകത്തിൽ വിശദീകരിക്കുന്നു. “ഈ ലോകത്തിലെ മിക്ക വൃശ്ചികം രാശിക്കാരും വാസ്തവത്തിൽ തുലാം രാശിയിലും മിക്ക ചിങ്ങം രാശിക്കാരും കർക്കടകം രാശിയിലും കർക്കടകം രാശിക്കാർ മിഥുനം രാശിയിലും സൂര്യൻ ആയിരുന്നപ്പോഴാണ് ജനിച്ചത്. ഇതേവിധത്തിലാണ് മററുള്ളവരും ജനിച്ചിരിക്കുന്നത്” എന്ന് അദ്ദേഹം വിശദീകരിക്കുന്നു.
ജാതകങ്ങളുടെയും നക്ഷത്ര ചിഹ്നങ്ങളുടെയും അനാശ്രയത്വം ദൈവത്തിന്റെ സൃഷ്ടികളിലേക്ക് നോക്കുന്നതിനു പകരം മാർഗ്ഗദർശനത്തിനുവേണ്ടി സ്രഷ്ടാവിലേക്ക് നോക്കുന്നതിന്റെ ജ്ഞാനത്തെ പ്രദീപ്തമാക്കുന്നു. (റോമർ 1:24, 25) എന്നിരുന്നാലും ജാതകത്തിന്റെ ഉപയോഗം ഒഴിവാക്കാനുള്ള ഏററവും വലിയോരു കാരണം ഇത് “സൂര്യ ചന്ദ്രൻമാരെയൊ ആകാശത്തിലെ സകല സൈന്യത്തെയൊ ആരാധിക്കുന്നതിലേക്ക് നയിച്ചേക്കാം എന്നതാണ്. അത് ദൈവം കൽപ്പിച്ചിട്ടുള്ളതല്ല.—ആവർത്തനം 17:2-5.
വെള്ളമില്ല—ജീവനില്ല
ചൊവ്വായിലേക്കുള്ള 1965-76-ലെ മാരിനർ ആൻഡ് വൈക്കിംഗ് യാത്രകളോട് ബന്ധപ്പെട്ട ഒരു ശാസ്ത്രജ്ഞനായ പ്രൊഫസർ നോർമൻ എച്ച്. ഹോറോവിററ്സിന്റെ നിഗമനമായിരുന്നു ഇത്.
യൂട്ടോപ്പിയായിലേക്കും തിരികെയും: സൗരയൂഥത്തിലെ ജീവന്റെ അന്വേഷണം എന്ന തന്റെ പുസ്തകത്തിൽ ഈ യാത്രകളിൽ നിന്ന് ചൊവ്വായിലൊ നമ്മുടെ സൗരയൂഥത്തിലെ മറേറതൊരു ഗ്രഹത്തിലൊ ജീവനുണ്ടോ എന്ന ചോദ്യം വ്യക്തമായി നിർണ്ണയിക്കപ്പെട്ടിരിക്കുന്നതായി പ്രൊഫസർ ഹോറോവിററ്സ് കുറിക്കൊണ്ടു. “ചൊവ്വായിൽ നമ്മുടെ സ്വന്തം ഗ്രഹത്തിൽ കാണുന്ന അസാധാരണ സവിശേഷതകളില്ല. സൂര്യനെ പൂർണ്ണമായി നിരീക്ഷിക്കാവുന്ന ജലസമുദ്രങ്ങളില്ല” എന്ന് അദ്ദേഹം പറയുന്നു. ആ ഗ്രഹത്തിൽ വെള്ളമില്ലെന്ന് ഗവേഷണം കണ്ടെത്തി.
ചൊവ്വായിൽ ജീവനുണ്ടായിരിക്കാനുള്ള സാധ്യത ശ്രദ്ധാപൂർവമായ പരീക്ഷണങ്ങളിലൂടെ തള്ളിക്കളഞ്ഞശേഷം ഹോറൊവിററ്സ് ഇപ്രകാരം സമ്മതിച്ചു പറഞ്ഞു: “ചൊവ്വായിൽ ജീവൻ കണ്ടെത്തുന്നതിലെ പരാജയം നിരാശാജനകമായിരുന്നു, എന്നാൽ അതൊരു വെളിപ്പാടും കൂടെയായിരുന്നു. ചൊവ്വാക്ക് സൗരയൂഥത്തിലെ അഭൗമ ജീവനുവേണ്ടി വാസസ്ഥലം വാഗ്ദാനം ചെയ്യാൻ കഴിയാത്തതിനാൽ നമ്മുടെ സൗരയൂഥത്തിലെ ജീവൻ ഉൾക്കൊള്ളുന്ന ഏക ഗ്രഹം ഭൂമിയാണെന്ന് സ്പഷ്ടമാണ്.”
ഭൂമിയെക്കുറിച്ച് എഴുതുകയിൽ പുരാതന കാലത്തെ പ്രവാചകനായിരുന്ന യെശയ്യാവ്, “അത് നിവസിക്കപ്പെടാൻ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു” എന്ന് പ്രസ്താവിച്ചത് എത്ര കൃത്യമാണ്! (യെശയ്യാവ് 45:18) ബൈബിളിന്റെ സൃഷ്ടി വിവരണത്തിൽ വെള്ളത്തെക്കുറിച്ച് നേരത്തെ തന്നെ പ്രതിപാദിച്ചിട്ടുണ്ട്. മറേറതൊരു ഭൗമ ജീവനെയും സൃഷ്ടിക്കുന്നതിനു മുമ്പ് വെള്ളം ഉളവാക്കേണ്ടത് അത്യന്താപേക്ഷിതമായിരുന്നു. ചൊവ്വായിലേക്കുള്ള യാത്രകൾ വെളിവാക്കുന്നതനുസരിച്ച്: ആത്മമണ്ഡലത്തിന് വെളിയിൽ വെള്ളമില്ലാത്തടത്ത് ജീവൻ ഉണ്ടായിരിക്കാൻ സാധ്യതയില്ല.—ഉൽപ്പത്തി 1:1-10. (w88 1/15)
[7-ാം പേജിലെ ചിത്രം]
“വൈക്കിംഗ് II” ശൂന്യാകാശ പേടകത്തിൽ നിന്ന് വീക്ഷിച്ച, ജീവനില്ലാത്ത ചൊവ്വായുടെ ഉപരിതലം
[കടപ്പാട്]
NASA photo