വിധിവിശ്വാസം നിങ്ങളുടെ ജീവിതത്തെ ഭരിക്കുന്നുവോ?
സെപ്ററംബർ 1988-ൽ വിപത്ത് പ്രഹരിച്ചു. ഗംഗാനദിയുടെയും ബ്രഹ്മപുത്രാനദിയുടെയും വിസ്തൃതമായ ഡൽററയിൽ ഊററമായ വെള്ളങ്ങൾ 9 മീറററോളം ഉയരുകയും ബംഗ്ലാദേശിന്റെ മുക്കാൽ ഭാഗത്തെയും വെള്ളത്തിലാഴ്ത്തുകയും ചെയ്തു. ആയിരങ്ങൾ മുങ്ങിമരിച്ചു. ഏതാണ്ട് 3,70,00,000 പേർ ഭവനരഹിതരായി. 60,000ത്തിൽപരം കിലോമീററർ റോഡ് അപ്രത്യക്ഷമായി.
അങ്ങനെയുള്ള പ്രളയങ്ങൾ ബംഗ്ലാദേശിൽ പലപ്പോഴും കവിഞ്ഞൊഴുകിയിട്ടുള്ളതുകൊണ്ട് ഒരു വർത്തമാനപ്പത്രം ആ രാജ്യത്തെ “വിധിവിഹിത ഡൽററാ” എന്നു വിളിച്ചു. ആ വർണ്ണന അങ്ങനെയുള്ള വിപത്തുകളുടെ കാരണമെന്ന് അനേകർ വീക്ഷിക്കുന്നതിനെ പ്രതിഫലിപ്പിക്കുന്നു: തലയിലെഴുത്ത് അല്ലെങ്കിൽ വിധി.
മററു ചിലർ വിധി ജീവിതത്തെ ഭരിക്കുന്നില്ലെന്ന് വിചാരിച്ചേക്കാമെങ്കിലും തീർച്ചയായും വിധിവിശ്വാസപരമായ വീക്ഷണങ്ങൾ ഗോളത്തിലുടനീളമുണ്ട്. അനേകർ വിധിയിൽ വിശ്വസിക്കുന്നതെന്തുകൊണ്ട്, എന്താണ് വിധിവിശ്വാസം?
മതത്തിന്റെ പങ്ക്
“fate” എന്ന ഇംഗ്ലീഷ്പദം ഫേററം എന്ന ലാററിൻപദത്തിൽനിന്നാണ് വരുന്നത്. അതിന്റെ അർത്ഥം “പ്രസ്താവിക്കപ്പെട്ടിരിക്കുന്നത്” എന്നാണ്a. സംഭവങ്ങൾ മുന്നമേ തീരുമാനിക്കപ്പെട്ടിരിക്കുകയാണെന്നും മനുഷ്യർ കാര്യങ്ങൾക്ക് മാററംവരുത്താൻ അശക്തരാണെന്നും വിധിവിശ്വാസികൾ വിശ്വസിക്കുന്നു. വിവിധ മതങ്ങൾ ഈ വീക്ഷണം പരത്തിയിട്ടുണ്ട്, ദശലക്ഷക്കണക്കിനു വിശ്വാസികളുടെ വീക്ഷണത്തെ കരുപ്പിടിപ്പിച്ചിട്ടുമുണ്ട്. ലോകത്തിലെ ഏററവും വലിയ മൂന്നു മതങ്ങളിലേക്കുള്ള ഒരു എത്തിനോട്ടം വിധിക്ക് ഹൈന്ദവക്ഷേത്രങ്ങളുടെയും ഇസ്ലാമിക മോസ്കുകളുടെയും ക്രൈസ്തവലോകത്തിലെ പള്ളികളുടെയും ആകൃതിപോലെ വിവിധങ്ങളായ ഭാവങ്ങളോടുകൂടിയ ഒരു മുഖമാണുള്ളതെന്ന് പ്രകടമാക്കുന്നു.
ഉദാഹരണത്തിന്, ലോകത്തിലെ ഏതാണ്ട് 90 കോടി മുസ്ലീങ്ങൾ വിധി (കിസ്മത്ത്) ദിവ്യേഷ്ടത്താൽ നിശ്ചയിക്കപ്പെടുന്നുവെന്ന് വിശ്വസിക്കുന്നു.b ഖുറാൻ ഇങ്ങനെ പ്രഖ്യാപിക്കുന്നു: “ഭൂമിയിൽ യാതൊരു തിൻമയും ഭവിക്കുന്നില്ല . . . എന്നാൽ നാം അത് ആസ്തിക്യത്തിലേക്കു വരുത്തുന്നതിനു മുമ്പ് ഒരു പുസ്തകത്തിലുണ്ട്.” “അള്ളായുടെ അനുവാദം കൂടാതെ യാതൊരു ദേഹിയും മരിക്കുകയില്ല; കാലാവധി നിശ്ചയിക്കപ്പെട്ടിരിക്കുകയാണ്.”—സുറാ 57:22; 3:145.
കർമ്മം കാര്യകാരണ നിയമമാണ്—ലോകത്തിലെ 70 കോടിയോടടുത്ത ഹിന്ദുക്കളുടെ ജീവിതത്തെ ബാധിക്കുന്ന വിധിയുടെ മറെറാരു മുഖംതന്നെ. ഒരു ഹിന്ദുവിന്റെ ഇപ്പോഴത്തെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ ഒരു മുജ്ജൻമത്തിലെ അയാളുടെ പ്രവൃത്തികളാൽ വിധിക്കപ്പെടുന്നുവെന്നാണ് വിശ്വാസം. ഒരു പുരാതനഹൈന്ദവ ലിഖിതമായ ഗരുഡപുരാണം ഇങ്ങനെ പറയുന്നു: “ഒരു മുൻ അസ്തിത്വത്തിലെ ഈ വ്യക്തിത്വത്തിന്റെ പ്രവൃത്തികളാണ് അടുത്തതിലെ അതിന്റെ ശരീരത്തിന്റെ പ്രകൃതിയെയും അതുപോലെതന്നെ അത് ഇരയായിത്തീരേണ്ട ശാരീരികമോ മാനസികമോ ആയ രോഗങ്ങളൂടെ സ്വഭാവത്തെയും നിർണ്ണയിക്കുന്നത് . . . ഒരു മനുഷ്യന് വിധിക്കപ്പെട്ടതാണ് അയാളുടെ ജീവിതഭാഗധേയം.”
ക്രൈസ്തവലോകത്തിലെ ഏകദേശം 170 കോടിയോളം വരുന്ന അംഗങ്ങളെ സംബന്ധിച്ചെന്ത്? ക്രൈസ്തവലോകത്തിലെ ചിലർ വിധിയുടെ സ്ഥാനത്ത് ദൈവത്തെയും വിധികല്പിത വിശ്വാസത്തിന്റെ സ്ഥാനത്ത് മുൻനിശ്ചയത്തെയും വെച്ചിരിക്കുന്നുവെന്ന് സമ്മതിക്കുന്നു. എന്നാൽ എൻസൈക്ലോപ്പീഡിയാ ഓഫ് റിലിജിയൻ ആൻഡ് എത്തിക്ക്സ് ഇങ്ങനെ സമ്മതിക്കുന്നു: “ക്രിസ്ത്യാനിത്വം വിധിയിലുള്ള വിശ്വാസത്തിൽനിന്ന് തികച്ചും വിമുക്തമാണെന്ന് പറയാവതല്ല.” ചില മതവിശ്വാസങ്ങൾ ഇപ്പോഴും 16-ാം നൂററാണ്ടിലെ നവീകരണപ്രവർത്തകനായിരുന്ന മാർട്ടിൻ ലൂഥറിന്റെ വിശ്വാസത്തെ പ്രതിദ്ധ്വനിപ്പിക്കുന്നു. മനുഷ്യൻ “ഒരു തടിക്കട്ടയൊ ഒരു പാറയോ ഒരു കളിമൺപിണ്ഡമോ ഒരു ഉപ്പുതൂണോ പോലെ അസ്വതന്ത്രനാണ്.”
നാണയങ്ങൾ ഇടുകയും നക്ഷത്രങ്ങൾ നോക്കുകയും
അങ്ങനെയുള്ള ഖണ്ഡിതമായ വീക്ഷണങ്ങൾ ഇപ്പോൾ മുഖ്യധാരാ ക്രൈസ്തവലോകവിശ്വാസങ്ങളുടെ കായലുകളിൽ നിപതിച്ചിരിക്കുകയാണെങ്കിലും അതിലെ അംഗങ്ങളിലനേകരും ഇപ്പോഴും “ഒരു മതേതര രൂപത്തിൽ” ആ വിശ്വാസം സ്വീകരിക്കുന്നുവെന്ന് ഒരു വൈദികൻ സമ്മതിക്കുന്നു. ആ രൂപത്തിൽ വിധി ക്ഷണികമായി ഒന്നു പുഞ്ചിരിച്ചേക്കാം. അത് ക്രിസ്തീയപേരോടുകൂടിയ ഭാഗ്യവുമായിരിക്കാം. ഭാഗ്യത്തോട് അല്ലെങ്കിൽ വിധിയോട് അഭ്യർത്ഥിച്ചുകൊണ്ട് ചിലപ്പോഴൊക്കെ നാണയം തെറിപ്പിക്കുന്ന അനേകരെ നിങ്ങൾക്കറിയാമായിരിക്കും. ഇത് വെറുമൊരു ആചാരമാണെന്ന് പറഞ്ഞ് ഇതിനെ നിസ്സാരമാക്കാൻ അവർ ശ്രമിച്ചേക്കാമെങ്കിലും അവർ അതു ചെയ്യുന്നതിൽ തുടരുന്നുണ്ട്. ചിലപ്പോൾ അത് പ്രാവർത്തികമാകുന്നതായി അവർക്ക് തോന്നുകയും ചെയ്യുന്നു. ദൃഷ്ടാന്തത്തിന്, ഐക്യനാടുകളിൽ വസിക്കുന്ന ഒരു മനുഷ്യൻ അടുത്ത കാലത്ത് ലോട്ടറി ററിക്കററുകൾ വാങ്ങിയ ശേഷം പെനിയുടെ (നാണയം) തലവശം കണ്ടെന്ന് ദി ന്യൂയോർക്ക് റൈറംസ് റിപ്പോർട്ടുചെയ്തു. അയാൾ ഇങ്ങനെ പറഞ്ഞു: “ഞാൻ ഒരു പെനിയുടെ തലവശം കണ്ടിട്ടുള്ളപ്പോഴൊക്കെ എല്ലായ്പ്പോഴും എനിക്ക് എന്തെങ്കിലും നൻമ ഉണ്ടായിട്ടുണ്ട്. ഈ സംഗതിയിൽ, അയാൾ 2 കോടി 57 ലക്ഷം ഡോളർ നേടി. ഭാഗ്യത്തിൽ അല്ലെങ്കിൽ വിധിയിലുള്ള അയാളുടെ വിശ്വാസം കുറഞ്ഞെന്ന് നിങ്ങൾ വിശ്വസിക്കുന്നുവോ?
ചിലയാളുകൾ നാണയം തെറിപ്പിക്കുന്നതു സംബന്ധിച്ച് അമർത്തിച്ചിരിച്ചേക്കാം. എന്നിരുന്നാലും, തങ്ങളുടെ ഭാവി നക്ഷത്രങ്ങളുടെ ചലനങ്ങളാൽ മുൻനിശ്ചയിക്കപ്പെട്ടിരിക്കുന്നുവെന്ന് അവർ വിശ്വസിച്ചേക്കാം.—വിധിയുടെ മറെറാരു മുഖം. വടക്കേ അമേരിക്കയിൽത്തന്നെ ഏതാണ്ട് 1,200 വർത്തമാനപ്പത്രങ്ങളിൽ ജ്യോതിഷപംക്തികളുണ്ട്. ഐക്യനാടുകളിലെ യുവജനങ്ങളിൽ 55 ശതമാനം ജ്യോതിഷം പ്രാവർത്തികമാകുന്നുവെന്ന് വിശ്വസിക്കുന്നതായി ഒരു അഭിപ്രായ വോട്ടെടുപ്പ് പ്രകടമാക്കി.
അതെ, അത് കിസ്മത്ത് എന്നോ കർമ്മം എന്നോ ദൈവമെന്നോ ഭാഗ്യമെന്നോ നക്ഷത്രങ്ങൾ എന്നോ വിളിക്കപ്പെട്ടാലും വിധിയിലുള്ള വിശ്വാസം ആഗോളവ്യാപകമാണ്. യുഗങ്ങളിലെല്ലാം അങ്ങനെതന്നെയാണ്. ഇവിടെ പട്ടികപ്പെടുത്തിയ എല്ലാ ചരിത്രപുരുഷൻമാരിലുംവെച്ച് ഒരാൾ മാത്രമേ വിധിവിശ്വാസം പുലർത്താതിരുന്നുള്ളുവെന്ന് നിങ്ങൾക്കറിയാമായിരുന്നോ? ആരാണ് വിശ്വസിക്കാതിരുന്നത്? വിധിയെ സംബന്ധിച്ച അവന്റെ വീക്ഷണത്തിന് നിങ്ങളുടെ വീക്ഷണത്തെ എങ്ങനെ സ്വാധീനിക്കാൻ കഴിയും? (w90 8⁄15)
[അടിക്കുറിപ്പ്]
a മതവിജ്ഞാനകോശം വാല്യം 5, പേജ് 290 ഇങ്ങനെ പ്രസ്താവിക്കുന്നു: “വിധി. ലാററിനിലെ ഫേററമിൽനിന്ന് നിഷ്പന്നമായത് (പ്രസ്താവിക്കപ്പെട്ട എന്തെങ്കിലും, ഒരു പ്രാവചനികപ്രഖ്യാപനം, ഒരു അശരീരി, ഒരു ദിവ്യനിർണ്ണയം).”
b “ഒരു സർവശക്തമായ ഇച്ഛാശക്തിയായി പരാമർശിക്കപ്പെടുന്നതിൽ മാത്രമാണ് കിസ്മത്ത് വിധിയിൽനിന്ന് വ്യത്യസ്തമായിരിക്കുന്നത്; രണ്ടിനുമെതിരായ മാനുഷാഭ്യർത്ഥന വ്യർത്ഥമാണ്.”—ഹേസ്ററിംഗ്സിന്റെ എൻസൈക്ലോപ്പീഡിയാ ഓഫ് റിലിജിയൻ ആൻഡ് എത്തിക്ക്സ് വാല്യം V, പേജ് 774.
[4-ാം പേജിലെ ചതുരം]
ആർ വിധിവിശ്വാസം പുലർത്തിയിരുന്നു?
മസ്ക്കാരിപുത്ര ഗോശാല യേശുക്രിസ്തു ഇൻഡ്യൻ സന്യാസി, ക്രിസ്ത്യാനിത്വത്തിന്റെ സ്ഥാപകൻ ക്രി.മു. 6⁄5-ാം നൂററാണ്ട് ക്രി.വ. 1-ാം നൂററാണ്ട്
സിററിയത്തിലെ സെനോ ജാം, സാഫ്വാന്റെ മകൻ ഗ്രീക്ക് തത്വചിന്തകൻ, മുസ്ലീം ഉപദേഷ്ടാവ് ക്രി.മു. 4⁄3-ാം നൂററാണ്ട് ക്രി.വ. 8-ാം നൂററാണ്ട്
പുബ്ലിയസ് വെർഗ്ഗിലിയസ് മാരോ ജോൺ കാൽവിൻ റോമൻ കവി ഫ്രഞ്ച് ദൈവശാസ്ത്രജ്ഞനും ക്രി.മു. 1-ാം നൂററാണ്ട് നവീകരണപ്രവർത്തകനും, ക്രി.വ. 16-ാം നൂററാണ്ട്