വിധി നിങ്ങളുടെ ജീവിതത്തെ ഭരിക്കണമോ?
പട്ടികയിൽ വിധിവിശ്വാസം പുലർത്താഞ്ഞ ഏക വ്യക്തി യേശുക്രിസ്തു ആയിരുന്നു. അവന്റെ വീക്ഷണം എന്തായിരുന്നു?
യേശുവിനെ സംബന്ധിച്ച ഒന്നാം നൂററാണ്ടിലെ ജീവചരിത്രപരമായ വിവരണങ്ങൾ (മത്തായി, മർക്കോസ്, ലൂക്കോസ്, യോഹന്നാൻ എന്നീ ബൈബിൾപുസ്തകങ്ങൾ) വ്യക്തികൾക്ക് കേവലം എന്തു സംഭവിക്കുന്നു എന്ന അർത്ഥത്തിൽ തങ്ങളുടെ ഭാവിയെ സ്വാധീനിക്കാൻ കഴിയുമെന്നുള്ള അവന്റെ വിശ്വാസത്തിലേക്കു വിരൽചൂണ്ടുന്നു.
ഉദാഹരണത്തിന്, ദൈവം “തന്നോട് ചോദിക്കുന്നവർക്ക് നല്ല വസ്തുക്കൾ കൊടുക്കുന്നു”വെന്നും “അവസാനത്തോളം സഹിച്ചുനിന്നിട്ടുള്ളവനാണ് രക്ഷിക്കപ്പെടുന്നത്” എന്നും യേശു പറയുകയുണ്ടായി. സമാനമായി, യെരൂശലേംനിവാസികൾ തങ്ങളുടെ ജീവനെ രക്ഷിക്കുമായിരുന്ന മുന്നറിയിപ്പുകളെ അവഗണിച്ചപ്പോൾ യേശു അവരുടെ പ്രതികരണത്തിന് വിധിയെ പഴിച്ചില്ല. പകരം, “നിങ്ങൾ അത് ആഗ്രഹിച്ചില്ല” എന്ന് അവൻ പറഞ്ഞു.—മത്തായി 7:7-11; 23:37, 38; 24:13.
യെരൂശലേമിൽ നടന്ന മരണകരമായ ഒരു അപകടത്തെക്കുറിച്ച് അവൻ കുറിക്കൊണ്ട വസ്തുതയാലും നമുക്ക് അവന്റെ വീക്ഷണം മനസ്സിലാക്കാൻ കഴിയും, അവൻ പറഞ്ഞതിങ്ങനെയാണ്: “ശീലോഹാമിലെ ഗോപുരം മറിഞ്ഞുവീണ് കൊല്ലപ്പെട്ട ആ പതിനെട്ടുപേർ യെരൂശലേമിൽ വസിക്കുന്ന മറെറല്ലാ മനുഷ്യരെക്കാളും കൂടിയ കടമുള്ളവരാണെന്ന് തെളിഞ്ഞതായി നിങ്ങൾ സങ്കൽപ്പിക്കുന്നുവോ? തീർച്ചയായും അല്ല എന്ന് ഞാൻ നിങ്ങളോടു പറയുന്നു.” (ലൂക്കോസ് 13:4, 5) ആ 18 പേരുടെ മരണം വിധി നിമിത്തമാണെന്ന് യേശു പറഞ്ഞില്ലെന്ന് കുറിക്കൊള്ളുക. അവർ മററുള്ളവരെക്കാൾ കൂടുതൽ ദുഷ്ടരായിരുന്നതുകൊണ്ടാണ് അവർ മരിച്ചതെന്നും അവൻ പറഞ്ഞില്ല. പകരം, വിധിവിശ്വാസത്തെ മമനുഷ്യന്റെ സ്വതന്ത്രമായ ഇച്ഛാശക്തിയുമായി പൊരുത്തപ്പെടുത്താൻ ശ്രമിച്ച തന്റെ നാളിലെ പരീശൻമാരിൽനിന്ന് വ്യത്യസ്തമായി യേശു മനുഷ്യനു തന്റെ വ്യക്തിപരമായ ഭാവിയെ സ്വാധീനിക്കാൻ കഴിയുമെന്നു പഠിപ്പിച്ചു.
രക്ഷ എല്ലാവർക്കും പ്രാപിക്കാവുന്ന ഒരു തെരഞ്ഞെടുക്കലാണെന്ന് യേശുവിന്റെ അപ്പോസ്തലൻമാരും പഠിപ്പിച്ചു. അപ്പോസ്തലനായ പൗലോസ് ഇങ്ങനെ എഴുതി: “നിന്നെ രക്ഷക്കു ജ്ഞാനിയാക്കുവാൻ കഴിവുള്ള വിശുദ്ധലിഖിതങ്ങളെ നീ . . . അറിഞ്ഞിരിക്കുന്നു.” അപ്പോസ്തലനായ പത്രോസ് ഇങ്ങനെ പറഞ്ഞു: “നവജാതശിശുക്കളെപ്പോലെ, വചനത്തിന്റേതായ മായംചേർക്കാത്ത പാലിനുവേണ്ടി ഒരു ആകാംക്ഷ ഉളവാക്കുക, അതിലൂടെ നിങ്ങൾ രക്ഷയിലേക്കു വളരേണ്ടതിനുതന്നെ.” (2 തിമൊഥെയോസ് 3:15; 1 പത്രോസ് 2:2; കൂടാതെ പ്രവൃത്തികൾ 10:34, 35; 17:26, 27) ജസ്ററിൻ, ഓറിജൻ, ഐറേനിയസ് എന്നിങ്ങനെ രണ്ടും മൂന്നും നൂററാണ്ടുകളിലെ എഴുത്തുകാർക്ക് ‘നിരുപാധികമായ മുൻനിശ്ചയത്തെക്കുറിച്ച് യാതൊന്നും അറിയാൻപാടില്ലായിരുന്നു; അവർ സ്വതന്ത്രമായ ഇച്ഛാശക്തിയെക്കുറിച്ച് പഠിപ്പിച്ചു’ എന്ന് ഹേസ്ററിംഗ്സിന്റെ എൻസൈക്ലോപ്പീഡിയാ ഓഫ് റിലിജിയൻ ആൻഡ് എത്തിക്ക്സ് ചൂണ്ടിക്കാണിക്കുന്നു.
എന്നാൽ തങ്ങൾക്കു ചുററുമുണ്ടായിരുന്ന യഹൂദൻമാർ ഉൾപ്പെടെ അനേകർ വിധിവിശ്വാസരൂപങ്ങളിൽ വിശ്വസിച്ചിരുന്നുവെങ്കിൽ മമനുഷ്യന്റെ വിധി നിശ്ചയിക്കപ്പെട്ടിരിക്കുകയാണെന്ന് യേശുവും ആദിമക്രിസ്ത്യാനികളും വിശ്വസിക്കാഞ്ഞതെന്തുകൊണ്ട്? ഈ ആശയം പ്രശ്നജഡിലമാണെന്നുള്ളതാണ് ഒരു കാരണം. രണ്ടെണ്ണം പറഞ്ഞാൽ: വിധിവിശ്വാസം യഹോവയാം ദൈവത്തിന്റെ ഗുണങ്ങൾക്കു വിരുദ്ധമാണ്; അത് സുസ്ഥാപിതവസ്തുതകളാൽ ഖണ്ഡിക്കപ്പെടുന്നു. കൂടാതെ അതിനു നിങ്ങളുടെ ഇപ്പോഴത്തെയും ഭാവിയിലെയും ജീവനെ അപകടപ്പെടുത്താൻ കഴിയും. ഇത് എങ്ങനെയാണെന്ന് കൂറേക്കൂടെ അടുത്ത ഒരു വീക്ഷണം പ്രകടമാക്കും.
വിധിവിശ്വാസത്തിന്റെ വിവക്ഷകളും ദൈവത്തിന്റെ ഗുണങ്ങളും
പണ്ട് ക്രി.മു. മൂന്നാം നൂററാണ്ടിൽ തത്വചിന്തകനായിരുന്ന സിത്തിയത്തിലെ സെനോ “ഏതോ ഗൂഢമായ വിധത്തിൽ വിധികല്പിതത്തെ ഏററം നല്ലതായി സ്വീകരിക്കാൻ” ഏതെൻസിലെ തന്റെ ശിഷ്യൻമാരെ പഠിപ്പിച്ചു. എന്നിരുന്നാലും, തന്റെ അടിമ മോഷണം സംബന്ധിച്ച് കുററക്കാരനാണെന്ന് മനസ്സിലാക്കിയ ശേഷം സെനോ തന്റെ തത്വചിന്തയുടെ വിവക്ഷകളെ മുഖത്തോടു മുഖം നേരിട്ടു. എങ്ങനെ? അയാൾ കള്ളനെ അടിച്ചപ്പോൾ “ഞാൻ മോഷ്ടിക്കണമെന്നുള്ളത് വിധിയാണ്” എന്ന് അടിമ തിരിച്ചടിച്ചു.
സെനോയുടെ അടിമക്ക് ഒരു പോയിൻറ് ഉണ്ടായിരുന്നു. ഓരോ വ്യക്തിയുടെയും ജീവിതമാതൃക മുന്നമേ നിശ്ചയിക്കപ്പെട്ടിരിക്കുകയാണെന്ന് നിങ്ങൾ വിശ്വസിക്കുന്നുവെങ്കിൽ, ഒരു കള്ളനായിത്തീർന്നതിന് ഒരു കള്ളനെ കുററപ്പെടുത്തുന്നത് ഒരു ഓറഞ്ച് വിത്ത് ഒരു ഓറഞ്ചുമരമായിത്തീർന്നതിന് അതിനെ കുററപ്പെടുത്തുന്നതുപോലെയാണ്. ഏതായാലും, ആ മനുഷ്യനും വിത്തും കേവലം ആസൂത്രണമനുസരിച്ച് വളരുന്നുവെന്നേയുള്ളു. എന്നാൽ അങ്ങനെയുള്ള ന്യായവാദത്തിന്റെ അന്തിമ വിവക്ഷയെന്താണ്?
കുററപ്പുള്ളികൾ കേവലം തങ്ങളുടെ വിധി അനുസരിക്കുകയാണെങ്കിൽ അവരുടെ ഭാഗധേയം നിശ്ചയിച്ചവൻ അവരുടെ പ്രവർത്തനങ്ങൾക്ക് ഉത്തരവാദിയാണ്. അവൻ ആരായിരിക്കും? വിധിവിശ്വാസികൾ പറയുന്നതനുസരിച്ച് ദൈവംതന്നെ. ഈ ന്യായവാദത്തെ ഒരു ബൃഹത്തായ പടികൂടെ മുമ്പോട്ടുകൊണ്ടുപോകുമ്പോൾ മനുഷ്യൻ ചെയ്തിട്ടുള്ള സകല ദുഷ്ടതയുടെയും അക്രമത്തിന്റെയും മർദ്ദനത്തിന്റെയും ആദ്യകാരണം ദൈവമായിരിക്കണം. നിങ്ങൾ അത് അംഗീകരിക്കുന്നുവോ?
നെഡർലാൻഡ്സ് തിയൊളോജിഷ് ററിജ്ഷ്രീഫ്ററിലെ (ഡച്ച് ദൈവശാസ്ത്രമാസിക) ഒരു ലേഖനം അങ്ങനെയുള്ള ഒരു വിധിവിശ്വാസപരമായ വീക്ഷണം “കുറഞ്ഞപക്ഷം ക്രിസ്താനികൾക്ക് വെച്ചുകൊണ്ടിരിക്കാവുന്നതല്ലാത്ത ദൈവത്തിന്റെ ഒരു പ്രതിച്ഛായയെയാണ് സങ്കൽപ്പിക്കുന്നത്” എന്ന് കുറിക്കൊള്ളുന്നു. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ അത് നിശ്വസ്ത ബൈബിളെഴുത്തുകാർ അവതരിപ്പിച്ചിരിക്കുന്ന ദൈവത്തിന്റെ പ്രതിച്ഛായക്ക് വിരുദ്ധമാണ്. ഉദാഹരണത്തിന്, നിശ്വസ്തസങ്കീർത്തനപ്പുസ്തകത്തിൽനിന്നുള്ള ഈ ഉദ്ധരണികൾ ശ്രദ്ധിക്കുക: “നീ ദുഷ്ടതയിൽ സന്തോഷിക്കുന്ന ഒരു ദൈവമല്ല.” “അക്രമത്തെ സ്നേഹിക്കുന്ന ഏവനെയും അവന്റെ ദേഹി തീർച്ചയായും വെറുക്കുന്നു.” “അവരുടെ ദേഹിയെ അവൻ [ദൈവത്തിന്റെ നിയുക്ത മശിഹൈകരാജാവ്] മർദ്ദനത്തിൽനിന്നും അക്രമത്തിൽനിന്നും വീണ്ടെടുക്കും.” (സങ്കീർത്തനം 5:4; 11:5; 72:14) സുവ്യക്തമായി, വിധിവിശ്വാസത്തിന്റെ വിവക്ഷകളും ദൈവത്തിന്റെ ഗുണങ്ങളും പരസ്പരം സംഘട്ടനത്തിലാണ്.
വിധിവിശ്വാസവും വസ്തുതകളും
എന്നാൽ പ്രകൃതിവിപത്തുകളെ സംബന്ധിച്ചെന്ത്? അവ സംഭവിക്കുന്നതിന് വിധിക്കപ്പെട്ടിരിക്കുകയാണോ, തന്നിമിത്തം ഒഴിവാക്കുക അസാദ്ധ്യമാണോ?
വസ്തുതകൾ എന്തു സ്ഥാപിക്കുന്നു? ഡച്ച് വർത്തമാനപ്പത്രമായ എൻആർസി ഹാൻഡൽസ്ബ്ലാഡ് റിപ്പോർട്ടുചെയ്ത പ്രകാരം “ഈ കാലം വരെയും ഭൂകമ്പങ്ങളും പ്രളയങ്ങളും മണ്ണിടിച്ചിലുകളും ചുഴലിക്കൊടുങ്കാററുകളും . . . എല്ലായ്പ്പോഴും പ്രകൃതിയുടെ വികൃതികളായി വീക്ഷിക്കപ്പെട്ടിരുന്നു. എന്നിരുന്നാലും, പ്രകൃതിയുമായുള്ള കഠോരമായ മാനുഷഇടപെടൽ വിപത്തുകൾക്കെതിരെ സ്വയം സംരക്ഷിക്കുന്നതിനുള്ള പരിസ്ഥിതിയുടെ പ്രാപ്തിയെ ഗൗരവമായി ബാധിച്ചിരിക്കുന്നുവെന്ന് കുറേക്കൂടെ അടുത്ത പരിചിന്തനം പ്രകടമാക്കുന്നു. തത്ഫലമായി, പ്രകൃതിവിപത്തുകൾ മുമ്പെന്നത്തേതിലുമധികം ജീവൻ അപഹരിക്കുന്നു.”—ഇററാലിക്സ് ഞങ്ങളുടേത്.
മുൻ ലേഖനത്തിൽ പറഞ്ഞ ബംഗ്ലാദേശിലെ പ്രളയങ്ങൾ ഒരു ഉദാഹരണമാണ്. “നേപ്പാളിലെയും വടക്കേ ഇൻഡ്യയിലെയും ബംഗ്ലാദേശിലെയും വിസ്തൃതമായ വനപ്രദേശങ്ങളുടെ നശീകരണം സമീപവർഷങ്ങളിൽ ബംഗ്ലാദേശിൽ ബാധിച്ച പ്രളയങ്ങളുടെ ഒരു മുഖ്യകാരണമാണ്” എന്ന് ശാസ്ത്രജ്ഞൻമാർ പറയുന്നു. [വോയ്സ് മാഗസിൻ] വനനശീകരണം ബംഗ്ലാദേശിലെ പ്രളയനിരക്ക് 50 വർഷത്തിലൊന്ന് എന്നതിൽനിന്ന് 4 വർഷത്തിലൊന്ന് ആയി വർദ്ധിച്ചിരിക്കുന്നു. ലോകത്തിന്റെ മററു ഭാഗങ്ങളിലെ മാനുഷ ഇടപെടലിന്റെ സമാനമായ പ്രവർത്തനങ്ങൾ അത്രതന്നെ വിപൽക്കരമായ ഫലങ്ങൾ ഉളവാക്കിയിരിക്കുന്നു—വരൾചകളും കാട്ടുതീകളും മണ്ണിടിച്ചിലുകളും. അതെ, മനുഷ്യപ്രവർത്തനങ്ങളാണ് മിക്കപ്പോഴും പ്രകൃതിവിപത്തുകൾക്കിടയാക്കുകയോ അവയെ വഷളാക്കുകയോ ചെയ്യുന്നത്—നിഗൂഢമായ വിധിയല്ല.
അങ്ങനെയാകയാൽ, മനുഷ്യപ്രവർത്തനങ്ങൾ എതിരായും പ്രവർത്തിക്കണം: വിപത്തുകൾ കുറയ്ക്കുക. വാസ്തവമതാണോ? തീർച്ചയായും. ഈ വസ്തുതകൾ പരിചിന്തിക്കുക. വർഷങ്ങളിൽ ബംഗ്ലാദേശിന്റെ ഉൾപ്രദേശങ്ങളിലെ ശതക്കണക്കിന് കുട്ടികൾ അന്ധരായിത്തീർന്നുവെന്ന് യൂനിസെഫ് (കുട്ടികളുടെ ഐക്യരാഷ്ട്രഫണ്ട്) റിപ്പോർട്ടുചെയ്യുന്നു. മാററാവതല്ലാത്ത വിധിയായിരുന്നോ ഇതിനു കാരണം? അശേഷമല്ല. തങ്ങളുടെ കുടുംബത്തെ ചോറുമാത്രം തീററാതെ പഴങ്ങളും സസ്യങ്ങളുംകൂടെ തീററണമെന്ന് അമ്മമാരെ യൂനിസെഫ് പ്രവർത്തകർ ബോദ്ധ്യപ്പെടുത്തിയ ശേഷം നേത്രരോഗത്തിന് അതിന്റെ പിടി നഷ്ടപ്പെട്ടുതുടങ്ങി. ഇപ്പോൾ ആഹാരക്രമത്തിലുള്ള ഈ മാററം ബംഗ്ലാദേശിലെ നൂറുകണക്കിനു കുട്ടികളെ അന്ധതയിൽനിന്ന് രക്ഷിച്ചിരിക്കുന്നു.
സമാനമായി, പുകവലിക്കാത്തവർ പുകവലിക്കുന്നവരെ അപേക്ഷിച്ച് ശരാശരി മൂന്നു മുതൽ നാലുവരെ വർഷം കൂടുതൽ ജീവിക്കുന്നു. സീററ്ബൽററുകൾ ധരിക്കുന്ന കാർയാത്രക്കാർ അത് ധരിക്കാത്ത യാത്രക്കാരെ അപേക്ഷിച്ച് മാരകമായ കുറഞ്ഞ അപകടങ്ങൾക്കേ വിധേയരാകുന്നുള്ളു. പ്രസ്പഷ്ടമായി, നിങ്ങളുടെ സ്വന്തം പ്രവർത്തനങ്ങൾ നിങ്ങളുടെ ജീവിതത്തെ സ്വാധീനിക്കുന്നു—വിധിയല്ല.
വിധിവിശ്വാസത്തിന്റെ മാരകമായ പരിണതഫലങ്ങൾ
പറയപ്പെട്ടതുപോലെ, വിധിവിശ്വാസത്തിനു നിങ്ങളുടെ ആയുസ്സിനെയും കുറയ്ക്കാൻ കഴിയും. എങ്ങനെ? “കൂടുതൽ ഗൗരവമുള്ള തരം വിധിവിശ്വാസത്തിന്റെ ദൃഷ്ടാന്തങ്ങൾ” ചർച്ചചെയ്യുമ്പോൾ ദി എൻസൈക്ലോപ്പീഡിയാ ഓഫ് റിലിജിയൻ ഇങ്ങനെ പ്രസ്താവിക്കുന്നു: “രണ്ടാം ലോകമഹായുദ്ധം മുതൽ ആത്മഹത്യാപരമായ ജാപ്പനീസ് റേറാർപ്പിഡോ ആക്രമണത്തെക്കുറിച്ചും ഹിററ്ലറിന്റെ ഭരണകാലത്തെ സങ്കല്പമനുസരിച്ച് വ്യക്തിഗത മാനുഷജീവന്റെ മൂല്യത്തെക്കാൾ വളരെ കവിഞ്ഞ തലയിലെഴുത്തിന്റെ (ഷിക്ക്സാൽ) ആശയത്തോടുള്ള ഒരു പ്രതികരണമായുള്ള രഹസ്യപ്പോലീസ് ആസ്ഥാനങ്ങളിലെ ആത്മഹത്യകളെക്കുറിച്ചും നമുക്കറിയാം.” കൂറേക്കൂടെ അടുത്ത കാലത്ത് “ഇസ്ലാമിന് ഭീഷണിയെന്നു ധരിക്കപ്പെട്ട ലക്ഷ്യങ്ങളിൻമേലുള്ള ആത്മഹത്യാപരമായ മതപ്രചോദിത ആക്രമണങ്ങൾ . . . സമീപപൗരസ്ത്യദേശത്തെക്കുറിച്ചുള്ള വർത്തമാനപ്പത്രറിപ്പോർട്ടുകളിലെ മിക്കവാറും നിരന്തരമായ ഒരു സവിശേഷതയായിത്തീർന്നു.” “ഒരുവൻ മരിക്കണമെന്നുള്ള തലയിലെഴുത്തില്ലെങ്കിൽ അയാൾക്ക് ഉപദ്രവമുണ്ടാകയില്ല” എന്നുള്ള ബോദ്ധ്യത്തോടെ ആയിരക്കണക്കിന് യുവപടയാളികൾ യുദ്ധത്തിലേക്ക് നടന്നുനീങ്ങി”യെന്ന് അങ്ങനെയുള്ള റിപ്പോർട്ടുകൾ പറയുന്നു.
എന്നിരുന്നാലും ആദരിക്കപ്പെടുന്ന മുസ്ലീംനേതാക്കൾപോലും അങ്ങനെയുള്ള സഹാസികമായ പെരുമാററത്തെ എതിർക്കുന്നു. ദൃഷ്ടാന്തത്തിന്, ഒരു കാലിഫ് ഇങ്ങനെ പറഞ്ഞു: “തീയിലകപ്പെട്ടിരിക്കുന്ന ആൾ ദൈവത്തിന്റെ ഇഷ്ടത്തിന് വിധേയനാകണം; എന്നാൽ ഇതുവരെയും തീയിലകപ്പെടാത്തയാൾ സ്വയം അതിൽ ചാടേണ്ടതില്ല.” സങ്കടകരമെന്നു പറയട്ടെ, പടയാളികളുടെ സമൂഹങ്ങൾ കാലിഫിന്റെ ബുദ്ധിയുപദേശത്തിനു ചേർച്ചയായി പ്രവർത്തിച്ചിട്ടില്ല. ഏതാണ്ട് എട്ടു വർഷത്തോളം നീണ്ട യുദ്ധകാലത്ത് കണക്കനുസരിച്ച് ഇറാനിൽ 4,00,000 പേർ മരിച്ചു—രണ്ടാം ലോകമഹായുദ്ധത്തിൽ ഐക്യനാടുകൾക്ക് നേരിട്ടതിനെക്കാൾ കൂടുതൽ മരണം! വ്യക്തമായും വിധിവിശ്വാസത്തിന് നിങ്ങളുടെ ആയുസ്സിനെ കുറയ്ക്കാൻ കഴിയും. അത് നിങ്ങളുടെ ഭാവിജീവിതത്തെപോലും അപകടപ്പെടുത്തിയേക്കാം. എങ്ങനെ?
ഭാവി ഭൂതകാലം പോലെ അനിവാര്യവും നിശ്ചിതവുമാണെന്ന് വിധിവിശ്വാസി വിശ്വസിക്കുന്നതുകൊണ്ട് അയാൾ അനായാസം ഒരു അപകടകരമായ സ്വഭാവലക്ഷണം വിരിയിച്ചെടുത്തേക്കാം. എതു ലക്ഷണം? എൻസൈക്ലോപ്പീഡിയാ ഓഫ് തിയോളജി ഉത്തരംനൽകുന്നു: “വ്യക്തി . . . നിസ്സഹായനാണെന്ന് വിചാരിക്കുന്നു, ഒഴിഞ്ഞുമാറാൻ സാധിക്കാത്ത സാമൂഹികപ്രക്രിയകളിലെ അഗണ്യമായ, പരിത്യക്തമായ ഘടകംതന്നെ. ഇത് ദുർജ്ഞേയമെങ്കിലും ഒരു സാർവഭൗമ വിധിയെ സകലവും ആശ്രയിച്ചിരിക്കുന്നുവെന്ന അന്ധവിശ്വാസപരമായ വിശദീകരണത്തിൽ നന്ദിപൂർവം പററിപ്പിടിച്ചുകിടക്കുന്ന ഒരു നിഷ്ക്രിയത്വത്തിന് പ്രേരിപ്പിക്കുന്നു.”
നിഷ്ക്രിയത്വത്തെ വളരെ അപകടകരമാക്കിത്തീർക്കുന്നതെന്താണ്? അത് മിക്കപ്പോഴും പരാജയത്തിന്റെ ഒരു വിഡ്ഢിത്വമനോഭാവത്തിലേക്ക് നയിക്കുന്നു. ഇത് എന്തെങ്കിലും മുൻകൈ എടുക്കുന്നതിൽനിന്നോ ദൈവത്തിന്റെ അത്ഭുതകരമായ ക്ഷണത്തോട് പ്രതികരിക്കുന്നതിൽനിന്നു പോലുമോ വിധിവിശ്വാസിയെ തടഞ്ഞേക്കാം. “അല്ലയോ ദാഹിക്കുന്ന ഏവരുമേ! വെള്ളത്തിങ്കലേക്ക് വരിക . . . നിങ്ങളുടെ ചെവി ചായിച്ച് എന്റെ അടുക്കൽ വരിക. ശ്രദ്ധിക്കുക, എന്നാൽ നിങ്ങളുടെ ദേഹി ജീവിച്ചിരിക്കും.” (യെശയ്യാവ് 55:1-3) മുമ്പോട്ടു വരികയും ശ്രദ്ധിക്കുകയും ചെയ്യുന്നതിലുള്ള പരാജയത്തിന്റെ അടിസ്ഥാനം വിധിയിലുള്ള വിശ്വാസമാണെങ്കിൽ അത് ഭൂമിയിൽ പുനഃസ്ഥാപിക്കപ്പെടുന്ന വരാനിരിക്കുന്ന പറുദീസയിൽ എന്നേക്കും “ജീവിച്ചിരിക്കു”ന്നതിനുള്ള അവസരം നഷ്ടപ്പെടുന്നതിൽ കലാശിക്കും. എത്ര വലിയ വിലയാണ് ഒടുക്കേണ്ടിവരുന്നത്!
അതുകൊണ്ട് നിങ്ങൾ എവിടെ നിലകൊള്ളുന്നു? വിധിവിശ്വാസപരമായ ആശയങ്ങൾ ആളുകളുടെ ചിന്തയുടെ അടിസ്ഥാനമായിരിക്കുന്ന ഒരു ജനസമുദായത്തിലാണ് നിങ്ങൾ വളർന്നതെങ്കിൽ നിങ്ങൾ ചോദ്യംചെയ്യാതെ ഈ വിശ്വാസത്തെ സ്വീകരിച്ചിരിക്കാം. എന്നിരുന്നാലും, ഈ ലേഖനത്തിൽ ചർച്ചചെയ്ത തടസ്സവാദങ്ങൾ നിങ്ങളുടെ ഇപ്പോഴത്തെയും ഭാവിയിലെയും ജീവിതം നിങ്ങളുടെ സ്വന്തം പ്രവർത്തനങ്ങളാൽ ഒരു വലിയ അളവിൽ രൂപപ്പെടുത്തപ്പെടുന്നുവെന്ന് കാണാൻ നിങ്ങളെ സഹായിച്ചിരിക്കാം.
നിങ്ങൾ കണ്ടുകഴിഞ്ഞതുപോലെ, നിങ്ങൾ മാരകമായ പരാജയത്തിന്റെ ഒരു മനോഭാവത്തിന് കീഴടങ്ങരുതെന്ന് ന്യായവും വസ്തുതകളും എല്ലാററിനുമുപരി വിശുദ്ധ തിരുവെഴുത്തുകളും കാണിച്ചുതരുന്നു. പകരം, യേശു പ്രോൽസാഹിപ്പിച്ചതുപോലെ, “ഇടുങ്ങിയ വാതിലിലൂടെ കടക്കാൻ . . . വേദനപ്പെടുക.” (ലൂക്കോസ് 13:24, ദി എംഫാററിക്ക് ഡയഗ്ലട്ട് വരിമദ്ധ്യ വായന.) അവൻ എന്താണർത്ഥമാക്കിയത്? ഒരു ബൈബിൾ വ്യാഖ്യാതാവ് ഇങ്ങനെ വിശദീകരിക്കുന്നു: “ഈ പദം [വേദനപ്പെടുക] ഗ്രീക്ക് കളികളിൽനിന്ന് എടുക്കപ്പെട്ടിരിക്കുന്നതാണ്. അവരുടെ മത്സര ഓട്ടങ്ങളിൽ അവർ വിജയംനേടുന്നതിന് കഠിനശ്രമം നടത്തുകയോ വേദനപ്പെടുകയോ തങ്ങളുടെ സകല ശക്തിയും ചെലുത്തുകയോ ചെയ്തു.” ജീവിതത്തിൽ പരാജയപ്പെട്ടു തല കുനിക്കുന്നതിനു പകരം നിങ്ങൾ വിജയത്തിൽ കുറഞ്ഞ ഒന്നിനുംവേണ്ടിയല്ല കഠിനശ്രമം ചെയ്യേണ്ടതെന്ന് യേശു പ്രോൽസാഹിപ്പിക്കുകയായിരുന്നു!
അതുകൊണ്ട്, വിധിപ്രചോദിതമായ ഏതു നിഷ്ക്രിയത്വത്തെയും കുടഞ്ഞുകളയുക. ദൈവവചനം പ്രോൽസാഹിപ്പിക്കുന്നതുപോലെ, ജീവനുവേണ്ടിയുള്ള ഓട്ടത്തിൽ ചേരുക. വിധിവിശ്വാസം നിങ്ങളെ മന്ദീഭവിപ്പിക്കരുത്. (1 കൊരി. 9:24-27 കാണുക.) “നിങ്ങളും നിങ്ങളുടെ സന്തതിയും ജീവിച്ചിരിക്കേണ്ടതിന് ജീവനെ തെരഞ്ഞെടുക്കുക” എന്ന നിശ്വസ്ത ക്ഷണത്തിന് സത്വരം ചെവികൊടുത്തുകൊണ്ട് ഗതിവേഗം കൂട്ടുക. നിങ്ങൾക്ക് എങ്ങനെ ആ തെരഞ്ഞെടുപ്പു നടത്താൻ കഴിയും? “നിന്റെ ദൈവമായ യഹോവയെ സ്നേഹിച്ചുകൊണ്ടും അവന്റെ ശബ്ദം കേട്ടനുസരിച്ചുകൊണ്ടും അവനോട് പററനിന്നുകൊണ്ടും.” അങ്ങനെ ചെയ്യുന്നത് വിജയത്തിലേക്കു നയിക്കും, എന്തുകൊണ്ടെന്നാൽ യഹോവ “നിങ്ങളുടെ ജീവനും നിങ്ങളുടെ നാളുകളുടെ ദൈർഘ്യവു”മാണെന്ന് തെളിയും—ആവർത്തനം 30:19, 20. (w90 8⁄15)
[7-ാം പേജിലെ ചിത്രം]
മോശ വിധി പ്രസംഗിക്കാതെ “നിങ്ങൾ ജീവിച്ചിരിക്കേണ്ടതിന് ജീവനെ തെരഞ്ഞെടുത്തു” കൊള്ളാൻ പ്രോൽസാഹിപ്പിച്ചു.