യഹോവയുടെ നിത്യഭുജങ്ങളെ നിങ്ങളുടെ താങ്ങാക്കുക
“നിത്യദൈവം നിന്റെ വാസസ്ഥലമാകുന്നു, കീഴെ നിത്യഭുജങ്ങളാകുന്നു.”—ആവർത്തനം 33:27, അമേരിക്കൻ സ്ററാൻഡേർഡ് വേർഷൻ
1, 2. യഹോവയുടെ ജനത്തിന് അവന്റെ പിന്തുണസംബന്ധിച്ച് ഉറപ്പുണ്ടായിരിക്കാൻ കഴിയുന്നതെന്തുകൊണ്ട്?
യഹോവ തന്റെ ജനത്തെ പരിപാലിക്കുന്നു. ദൃഷ്ടാന്തത്തിന്, ഇസ്രായേല്യരുടെ കഷ്ടത്തിലെല്ലാം “അത് അവന് ക്ലേശകരമായിരുന്നു”! സ്നേഹത്തോടെയും സഹതാപത്തോടെയും അവൻ “അവരെ ഉയർത്താനും അവരെ വഹിക്കാനും തുടങ്ങി.” (യെശയ്യാവ് 63:7-9) അതുകൊണ്ട് നാം ദൈവത്തോട് വിശ്വസ്തരാണെങ്കിൽ, നമുക്ക് അവന്റെ പിന്തുണക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും.
2 പ്രവാചകനായ മോശ ഇങ്ങനെ പറഞ്ഞു: “പുരാതനകാല ദൈവം ഒരു ഒളിപ്പിടമാകുന്നു, കീഴെ അനിശ്ചിതമായി ശാശ്വത ഭുജങ്ങളുണ്ട്.” (ആവർത്തനം 33:27) മറെറാരു ഭാഷാന്തരം ഇങ്ങനെ പറയുന്നു: “നിത്യദൈവം നിന്റെ വാസസ്ഥലമാകുന്നു, കീഴെ നിത്യഭുജങ്ങളാകുന്നു.” (അമേരിക്കൻ സ്ററാൻഡേർഡ് വേർഷൻ) എന്നാൽ ദൈവത്തിന്റെ ഭുജങ്ങൾ തന്റെ ദാസൻമാരെ എങ്ങനെയാണ് പിന്താങ്ങുന്നത്?
ഇത്രയധികം ദുരിതങ്ങൾ ഉള്ളതെന്തുകൊണ്ട്?
3. അനുസരണമുള്ള മനുഷ്യവർഗ്ഗം “ദൈവമക്കളുടെ മഹത്തായ സ്വാതന്ത്ര്യം” പൂർണ്ണമായി എപ്പോൾ ആസ്വദിക്കും?
3 യഹോവയെ സേവിക്കുന്നത് അപൂർണ്ണ മനുഷ്യർക്ക് പൊതുവിലുള്ള ദുരിതങ്ങളിൽനിന്ന് നമ്മെ ഒഴിച്ചുനിർത്തുന്നില്ല. “സ്ത്രീയിൽനിന്ന് ജനിച്ച മനുഷ്യൻ അല്പായുസ്സും ഉത്ക്കണ്ഠ നിറഞ്ഞവനുമാകുന്നു”വെന്ന് ദൈവദാസനായ ഇയ്യോബ് പറഞ്ഞു. (ഇയ്യോബ് 14:1) “നമ്മുടെ വർഷങ്ങളുടെ ദിവസങ്ങൾ”സംബന്ധിച്ചാണെങ്കിൽ, “അവയുടെ നിർബന്ധം കുഴപ്പത്തിനും ഹാനികരമായ കാര്യങ്ങൾക്കുമാകുന്നു”വെന്ന് സങ്കീർത്തനക്കാരൻ പറഞ്ഞു. (സങ്കീർത്തനം 90:10) ‘സൃഷ്ടി ദ്രവത്വത്തിന്റെ അടിമത്വത്തിൽനിന്ന് സ്വതന്ത്രമാക്കപ്പെടുകയും ദൈവമക്കളുടെ സ്വാതന്ത്ര്യം പ്രാപിക്കുകയും’ ചെയ്യുന്നതുവരെ ജീവിതം ആ വിധത്തിലായിരിക്കും. (റോമർ 8:19-22) അത് സംഭവിക്കുന്നത് ക്രിസ്തുവിന്റെ ആയിരവർഷക്കാലത്തായിരിക്കും. രാജ്യത്തിന്റെ മാനുഷപ്രജകൾക്ക് യേശുവിന്റെ മറുവിലയാഗത്തിന്റെ അടിസ്ഥാനത്തിൽ പാപത്തിൽനിന്നും മരണത്തിൽനിന്നുമുള്ള വിടുതൽ അനുഭവപ്പെടും. സഹസ്രാബ്ദഭരണത്തിന്റെ അവസാനമാകുന്നതോടെ, ക്രിസ്തവും അവന്റെ സഹ രാജപുരോഹിതൻമാരും അനുസരണമുള്ള മനുഷ്യവർഗ്ഗത്തെ പൂർണ്ണതയിലെത്താൻ സഹായിച്ചിരിക്കും. സാത്താനാലും അവന്റെ ഭൂതങ്ങളാലുമുള്ള അന്തിമ പരീക്ഷയുടെ കാലത്ത് ദൈവത്തോട് വിശ്വസ്തരായിരിക്കുന്നവരുടെ പേരുകൾ “ജീവന്റെ പുസ്തകത്തിൽ” സ്ഥിരമായി എഴുതപ്പെടും. (വെളിപ്പാട് 20:12-15) അപ്പോൾ അവർ ദൈവമക്കളുടെ മഹത്തായ സ്വാതന്ത്ര്യം പൂർണ്ണമായി ആസ്വദിക്കും.
4. നമ്മുടെ ജീവിതഭാഗധേയത്തെക്കുറിച്ച് പരാതി പറയുന്നതിനു പകരം നാം എന്തു ചെയ്യണം?
4 ഇതിനിടയിൽ, ഒരുവന്റെ ജീവിതഭാഗധേയത്തെക്കുറിച്ച് പരാതിപറയുന്നതിനു പകരം നമുക്ക് യഹോവയിൽ ആശ്രയിക്കാം. (1 ശമുവേൽ 12:22; യൂദാ 16) “നമുക്ക് കരുണ ലഭിക്കേണ്ടതിനും തക്കസമയത്തെ സഹായത്തിനുവേണ്ടി അനർഹദയ കണ്ടെത്തേണ്ടതിനും” നമുക്ക് ആരിലൂടെ ദൈവത്തെ സമീപിക്കാൻ കഴിയുമോ ആ യേശുവാകുന്ന നമ്മുടെ മഹാപുരോഹിതനോടും നമുക്ക് നന്ദിയുള്ളവരായിരിക്കാം. (എബ്രായർ 4:14-16) നമ്മൾ ഒരിക്കലും ആദാമിനെപ്പോലെയായിരിക്കരുത്. ഫലത്തിൽ, ദൈവം തനിക്ക് ഒരു ചീത്ത ഭാര്യയെ നൽകിയതിന് അവൻ ദൈവത്തെ പഴിച്ചു, ഇങ്ങനെ പറഞ്ഞുകൊണ്ട്: “എന്നോടുകൂടെ ഇരിക്കാൻ നീ എനിക്ക് നൽകിയ സ്ത്രീ, അവൾ വൃക്ഷത്തിൽനിന്നുള്ള ഫലം എനിക്ക് തരികയും തന്നിമിത്തം ഞാൻ തിന്നുകയുംചെയ്തു.” (ഉല്പത്തി 3:12) ദൈവം നമുക്ക് നല്ല കാര്യങ്ങൾ നൽകുന്നു, നമ്മുടെമേൽ പ്രയാസങ്ങൾ വരുത്തിക്കൂട്ടുന്നില്ല. (മത്തായി 5:45; യാക്കോബ് 1:17) വിപത്തുകൾ മിക്കപ്പോഴും നമ്മുടെ സ്വന്തം ജ്ഞാനരാഹിത്യത്തിന്റെയോ മററാരുടെയെങ്കിലും തെററുകളുടെയോ ഫലമാണ്. നാം പാപികളായിരിക്കുന്നതുകൊണ്ടും സാത്താന്റെ അധികാരത്തിൽ കിടക്കുന്ന ഒരു ലോകത്തിൽ ജീവിക്കുന്നതുകൊണ്ടും അവ നമുക്കു നേരിട്ടേക്കാം. (സദൃശവാക്യങ്ങൾ 19:3; 1 യോഹന്നാൻ 5:19) എന്നിരുന്നാലും, പ്രാർത്ഥനാപൂർവം യഹോവയിൽ ആശ്രയിക്കുകയും അവന്റെ വചനത്തിലെ ബുദ്ധിയപുദേശം വ്യക്തിപരമായി ബാധകമാക്കുകയും ചെയ്യുന്ന തന്റെ വിശ്വസ്തദാസൻമാരെ അവന്റെ നിത്യഭുജങ്ങൾ എല്ലായ്പ്പോഴും പിന്താങ്ങുന്നു.—സങ്കീർത്തനം 37:5; 119:105.
രോഗത്തിൽ പുലർത്തുന്നു
5. രോഗികൾക്ക് സങ്കീർത്തനം 41:1-3ൽ എന്ത് പ്രോൽസാഹനം കണ്ടെത്താവുന്നതാണ്?
5 രോഗം നമ്മിൽ മിക്കവർക്കും ചിലപ്പോഴൊക്കെ ക്ലേശം വരുത്തിക്കൂട്ടുന്നു. എന്നിരുന്നാലും, ദാവീദ് ഇങ്ങനെ പറഞ്ഞു: “എളിയവനോടുള്ള പരിഗണനയോടെ പ്രവർത്തിക്കുന്ന ഏവനും സന്തുഷ്ടനാകുന്നു; അനർത്ഥദിവസത്തിൽ യഹോവ അവന് രക്ഷ പ്രദാനംചെയ്യും. യഹോവതന്നെ അവനെ കാക്കുകയും അവനെ ജീവനോടെ കാത്തുസൂക്ഷിക്കുകയും ചെയ്യും. ഭൂമിയിൽ അവൻ സന്തുഷ്ടനെന്ന് പ്രഖ്യാപിക്കപ്പെടും; സാദ്ധ്യതയനുസരിച്ച് നിനക്ക് അവന്റെ ശത്രുക്കളുടെ ദേഹിക്ക് അവനെ വിട്ടുകൊടുക്കാൻ കഴിയില്ല. യഹോവതന്നെ അവനെ ഒരു രോഗശയ്യയിൽ പുലർത്തും. അവന്റെ ദീനസമയത്ത് അവന്റെ കിടക്കയെല്ലാം നീ തീർച്ചയായും മാററും.”—സങ്കീർത്തനം 41:1-3.
6, 7. ദാവീദ് ഒരു രോഗശയ്യയിലായിരുന്നപ്പോൾ ദൈവം അവനെ എങ്ങനെ സഹായിച്ചു, ഇതിന് യഹോവയുടെ ദാസൻമാരെ എങ്ങനെ പ്രോൽസാഹിപ്പിക്കാൻ കഴിയും?
6 പരിഗണനയുള്ള ഒരു മനുഷ്യൻ ഞെരുക്കമുള്ളവരെ സഹായിക്കുന്നു. “അനർത്ഥദിവസം” അനർത്ഥകരമായ ഏത് അവസരവുമായിരിക്കാൻ കഴിയും, അല്ലെങ്കിൽ ഒരു വ്യക്തിയെ ദുർബ്ബലീകരിക്കുന്ന ഒരു നീണ്ട പ്രയാസകാലഘട്ടമായിരിക്കാൻ കഴിയും. അയാൾ ദൗർബല്യകാലത്ത് തന്നെ കാത്തുരക്ഷിക്കാൻ ദൈവത്തിൽ ആശ്രയിക്കുന്നു, മററുള്ളവർ അയാളോടുള്ള യഹോവയുടെ കരുണാപൂർവകമായ ഇടപെടലുകളുടെ സുവാർത്ത പരത്തുന്നതിനാൽ ‘അയാളെ ഭൂമിയിൽ സന്തുഷ്ടൻ എന്നു പ്രഖ്യാപിക്കുന്നു.’ ദൈവം ദാവീദിനെ “ഒരു രോഗശയ്യയിൽ” പുലർത്തി, ഒരുപക്ഷേ ദാവീദിന്റെ പുത്രനായ അബ്ശാലോം ഇസ്രായേൽസിംഹാസനം പിടിച്ചെടുക്കാൻ ശ്രമിച്ചപ്പോഴത്തെ സംഘർഷപൂരിതമായ ഒരു സമയത്ത്.—2 ശമുവേൽ 15:1-6.
7 ദാവീദ് എളിയവരോട് പരിഗണന കാണിച്ചിരുന്നതുകൊണ്ട്, അവൻ ഒരു രോഗശയ്യയിൽ നിസ്സഹായനായിരുന്നപ്പോൾ ദൈവം തന്നെ പുലർത്തുമെന്ന് അവൻ വിചാരിച്ചു. (സങ്കീർത്തനം 18:24-26) അപകടകരമാംവിധം രോഗിയായിരുന്നെങ്കിലും, തന്റെ രോഗം അത്ഭുതകരമായി നീക്കംചെയ്തുകൊണ്ടല്ല, പിന്നെയോ ആശ്വാസകരമായ ചിന്തകളാൽ അവനെ ബലിഷ്ഠനാക്കിക്കൊണ്ട് ദൈവം ‘അവന്റെ കിടക്ക മാററു’മെന്ന് അവന് വിശ്വാസമുണ്ടായിരുന്നു. അത് യഹോവ അവന്റെ ശയ്യയെ രോഗത്തിന്റേതിൽനിന്ന് രോഗസൗഖ്യത്തിന്റേതാക്കി രൂപാന്തരപ്പെടുത്തുന്നതുപോലെയായിരിക്കും. സമാനമായി, നാം ദൈവദാസരെന്ന നിലയിൽ രോഗമനുഭവിക്കുന്നുവെങ്കിൽ യഹോവയുടെ നിത്യഭുജങ്ങൾ നമ്മെ പിന്താങ്ങും.
വിഷാദചിത്തർക്ക് ആശ്വാസം
8. രോഗിയായ ഒരു ക്രിസ്ത്യാനി യഹോവയിലുള്ള തന്റെ ആശ്രയം പ്രകടമാക്കിയിരിക്കുന്നതെങ്ങനെ?
8 രോഗം മാനസികമായ വിഷാദത്തിനിടയാക്കിയേക്കാം. ഗുരുതരമായി രോഗം ബാധിച്ച ഒരു ക്രിസ്ത്യാനിക്ക് ചിലപ്പോൾ വായിക്കാൻതക്ക ശക്തിയില്ലായിരുന്നു. “ഇത് ഞാൻ വിഷാദത്തിന്റെ അനേകം വികാരങ്ങളും വിലയില്ലായ്മയുടെ വിചാരങ്ങളും കണ്ണുനീർപോലും അനുഭവിക്കാനിടയാക്കുന്നു” എന്ന് അയാൾ പറയുന്നു. അയാളെ നിരുത്സാഹത്താൽ തകർത്തുകളയാൻ സാത്താനാഗ്രഹിക്കുന്നുവെന്ന് അറിഞ്ഞുകൊണ്ട് അയാൾ ചെറുത്തുനിൽക്കുന്നു, യഹോവയുടെ സഹായമുണ്ടെങ്കിൽ അയാൾക്ക് പരാജയപ്പെടാവുന്നതല്ല എന്ന ബോധത്തോടെതന്നെ. (യാക്കോബ് 4:7) ആ മനുഷ്യൻ ദൈവത്തിൽ ആശ്രയിക്കുന്നുവെന്നറിയുന്ന മററുള്ളവർക്ക് അയാൾ ഒരു പ്രോത്സാഹനമാണ്. (സങ്കീർത്തനം 29:11) ആശുപത്രിയിലാക്കപ്പെടുമ്പോൾപോലും അയാൾ രോഗികളെയും മററുള്ളവരെയും ഫോണിൽ വിളിക്കുകയും ആത്മീയമായി കെട്ടുപണിചെയ്യുകയും ചെയ്യുന്നു. രാജ്യഗീതങ്ങളുടെയും ഈ പത്രികയിലെയും ഇതിന്റെ കൂട്ടുമാസികയായ ഉണരുക!യിലെയും ലേഖനങ്ങളുടെയും ഓഡിയോകാസററ് റക്കോഡിംഗുകൾ ശ്രദ്ധിക്കുന്നതിനാലും സഹക്രിസ്ത്യാനികളുമായുള്ള സഹവാസത്താലും അയാൾതന്നെ കെട്ടുപണിചെയ്യപ്പെടുന്നു. ഈ സഹോദരൻ ഇങ്ങനെ പറയുന്നു: “എനിക്ക് ശക്തിയും മാർഗ്ഗനിർദ്ദേശവും ആശ്വാസവും സഹിച്ചുനിൽക്കുന്നതിനുള്ള സഹായവും നൽകാൻ അപേക്ഷിച്ചുകൊണ്ട് ഞാൻ പ്രാർത്ഥനയിൽ യഹോവയോട് ക്രമമായി സംസാരിക്കുന്നു.” നിങ്ങൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ അനുഭവിക്കുന്ന ഒരു ക്രിസ്ത്യാനിയാണെങ്കിൽ, എല്ലായ്പ്പോഴും യഹോവയിൽ ആശ്രയിക്കുകയും അവന്റെ നിത്യഭുജങ്ങളെ നിങ്ങളുടെ താങ്ങാക്കുകയും ചെയ്യുക.
9. മാനസികമായ വിഷാദം ചിലപ്പോൾ ദൈവഭക്തിയുള്ള ജനത്തെ ഉപദ്രവിക്കുന്നുവെന്ന് ഏത് ദൃഷ്ടാന്തങ്ങൾ പ്രകടമാക്കുന്നു?
9 വിഷാദരോഗം ഒരു പുരാതനപ്രശ്നമാണ്. ഇയ്യോബ് പരിശോധനയിൻകീഴിലായിരുന്നപ്പോൾ ദൈവത്താൽ കൈവിടപ്പെട്ട ഒരു മനുഷ്യനെപ്പോലെ അവൻ സംസാരിച്ചു. (ഇയ്യോബ് 29:2-5) യെരുശലേമിന്റെയും അതിന്റെ മതിലുകളുടെയും ശൂന്യാവസ്ഥ നെഹെമ്യാവിനെ മ്ലാനചിത്തനാക്കി. പത്രോസ് ക്രിസ്തുവിനെ തള്ളിപ്പറഞ്ഞതുകൊണ്ട് അതിദുഃഖത്തോടെ കരയത്തക്കവണ്ണം അവൻ വളരെ വിഷാദമഗ്നനായി. (നെഹെമ്യാവ് 2:1-8; ലൂക്കോസ് 22:62) താൻ രോഗബാധിതനായിത്തീർന്നുവെന്ന് ഫിലിപ്പിയിലെ ക്രിസ്ത്യാനികൾ കേട്ടതുകൊണ്ട് എപ്പഫ്രൊദിത്തോസ് വിഷാദമഗ്നനായി. (ഫിലിപ്പിയർ 2:25, 26) വിഷാദം തെസ്സലോനീക്യയിലെ ചില ക്രിസ്ത്യാനികളെ ബാധിച്ചിരുന്നു, എന്തുകൊണ്ടെന്നാൽ “വിഷാദമഗ്നരായ ദേഹികളോട് ആശ്വാസപ്രദമായി സംസാരിക്കാ”ൻ പൗലോസ് അവിടത്തെ സഹോദരൻമാരെ പ്രോൽസാഹിപ്പിച്ചു. (1 തെസ്സലോനീക്യർ 5:14) അതുകൊണ്ട് ദൈവം അങ്ങനെയുള്ള വ്യക്തികളെ എങ്ങനെയാണ് സഹായിക്കുന്നത്?
10. മാനസികവിഷാദം കൈകാര്യംചെയ്യാൻ ശ്രമിക്കുന്നതിന് എന്ത് സഹായകമായിരിക്കാം?
10 ഗുരുതരമായ വിഷാദരോഗത്തിന്റെ ചികിത്സസംബന്ധിച്ച് വ്യക്തിപരമായ തീരുമാനം ചെയ്യപ്പെടണം.a (ഗലാത്യർ 6:5) മതിയായ വിശ്രമവും സന്തുലിതമായ പ്രവർത്തനവും സഹായകമായേക്കാം. പല പ്രശ്നങ്ങളെ ഒരു വലിയ ദുരവസ്ഥയായി വീക്ഷിക്കുന്നതിനുപകരം അവ ഓരോന്നായി പരിഹരിക്കാൻ ശ്രമിക്കുന്നത് സഹായകമാണെന്ന് വിഷാദമഗ്നനായ വ്യക്തി കണ്ടെത്തിയേക്കാം. ഈ ആരോഗ്യപ്രശ്നം വിശേഷിച്ച് ആത്മീയമായ ഉത്ക്കണ്ഠ വരുത്തുന്നുവെങ്കിൽ സഭാമൂപ്പൻമാരിൽനിന്നുള്ള ആശ്വാസകരമായ സഹായം വളരെ പ്രയോജനകരമായിരിക്കാം. (യാക്കോബ് 5:13-15) എല്ലാററിനുമുപരിയായി, ‘യഹോവ നമുക്കുവേണ്ടി കരുതുന്നതുകൊണ്ട് നമ്മുടെ സകല ഉത്ക്കണ്ഠയും അവന്റെമേൽ ഇട്ടുകൊണ്ട്’ അവനെ ആശ്രയിക്കുന്നത് മർമ്മപ്രധാനമാണ്. സ്ഥിരവും ഹൃദയംഗമവുമായ പ്രാർത്ഥനക്ക് ഒരുവന് ‘ക്രിസ്തുയേശു മുഖാന്തരം ഹൃദയത്തെയും മാനസികശക്തികളെയും കാക്കുന്ന ദൈവസമാധാനം’ കൈവരുത്താൻ കഴിയും.—1 പത്രോസ് 5:6-11; ഫിലിപ്പിയർ 4:6, 7.
ദുഃഖം സഹിക്കുന്നതിന് യഹോവ സഹായിക്കുന്നു
11-13. പ്രിയപ്പെട്ട ഒരാളുടെ മരണത്തിന്റെ ദുഃഖം നീക്കംചെയ്യാൻ എന്തിനു സഹായിക്കാൻ കഴിയും?
11 ദുഃഖകരമായ മറെറാരു അനുഭവം പ്രിയപ്പെട്ട ഒരാളുടെ മരണമാണ്. അബ്രാഹാം തന്റെ ഭാര്യയായിരുന്ന സാറായുടെ നഷ്ടത്തിൽ വിലപിച്ചു. (ഉല്പത്തി 23:2) തന്റെ മകനായ അബ്ശാലോം മരിച്ചപ്പോൾ ദാവീദ് ദുഃഖിതനായി. (2 ശമുവേൽ 18:33) എന്തിന്, പൂർണ്ണമനുഷ്യനായിരുന്ന യേശുപോലും തന്റെ സ്നേഹിതനായിരുന്ന ലാസറിന്റെ മരണത്തിൽ “കണ്ണുനീർ പൊഴിച്ചു.” (യോഹന്നാൻ 11:35) അതുകൊണ്ട് മരണം പ്രിയപ്പെട്ട ഒരാളെ തട്ടിയെടുക്കുമ്പോൾ സങ്കടമുണ്ട്. എന്നാൽ അങ്ങനെയുള്ള ദുഃഖം നീക്കാൻ എന്തിന് സഹായിക്കാൻ കഴിയും?
12 ദൈവം മരണദുഃഖം സഹിക്കുന്നതിന് തന്റെ ജനത്തെ സഹായിക്കുന്നു. ഒരു പുനരുത്ഥാനമുണ്ടായിരിക്കുമെന്ന് അവന്റെ വചനം പറയുന്നു. അതുകൊണ്ട് നാം “പ്രത്യാശയില്ലാത്ത ശേഷിച്ചവരെപ്പോലെ ദുഃഖിക്കുന്നില്ല.” (1 തെസ്സലോനീക്യർ 4:13; പ്രവൃത്തികൾ 24:15) മരിച്ച പ്രിയപ്പെട്ട ഒരാളെക്കുറിച്ചുള്ള ദുഃഖചിന്തകളാൽ ആകുലപ്പെടുന്നതിനു പകരം തന്റെ വചനത്തിൽ വാഗ്ദത്തംചെയ്തിരിക്കുന്ന അത്ഭുതകരമായ ഭാവിയെക്കുറിച്ച് വിചിന്തനംചെയ്യുന്നതിനുള്ള സമാധാനവും വിശ്വാസവും ഉണ്ടായിരിക്കാൻ യഹോവയുടെ ആത്മാവ് നമ്മെ സഹായിക്കുന്നു. തിരുവെഴുത്തുകൾ വായിക്കുന്നതിൽനിന്നും “സർവ്വാശ്വാസത്തിന്റെയും ദൈവ”ത്തോടു പ്രാർത്ഥിക്കുന്നതിൽനിന്നും ആശ്വാസം ലഭിക്കുന്നു.—2 കൊരിന്ത്യർ 4:3, 4
13 ദൈവഭക്തനായിരുന്ന ഇയ്യോബിനെപ്പോലെ നമുക്ക് പുനരുത്ഥാനപ്രത്യാശയിൽനിന്ന് ആശ്വാസം കൈക്കൊള്ളാൻ കഴിയും. അവൻ ഇങ്ങനെ ഉദ്ഘോഷിച്ചു: “നീ [യഹോവ] എന്നെ ഷീയോളിൽ മറച്ചുവെച്ചെങ്കിൽ, നിന്റെ കോപം പിന്തിരിയുന്നതുവരെ നീ എന്നെ രഹസ്യമായി സൂക്ഷിച്ചിരുന്നെങ്കിൽ, നീ എനിക്ക് ഒരു കാലപരിധിവെച്ച് എന്നെ ഓർത്തിരുന്നെങ്കിൽ! ഒരു ദൃഢഗാത്രനായ മനുഷ്യൻ മരിച്ചാൽ അവന് വീണ്ടും ജീവിക്കാൻ കഴിയുമോ? എന്റെ ആശ്വാസം വരുന്നതുവരെ എന്റെ നിർബന്ധിതസേവനത്തിന്റെ നാളുകളിലെല്ലാം ഞാൻ കാത്തിരിക്കും. നീ വിളിക്കും, ഞാൻതന്നെ നിനക്ക് ഉത്തരം നൽകും. നിന്റെ കൈവേലയോട് നിനക്ക് ഒരു ആകാംക്ഷ ഉണ്ടായിരിക്കും.” (ഇയ്യോബ് 14:13-15) ഒരു പ്രിയപ്പെട്ട സുഹൃത്ത് ഒരു യാത്രക്കു പോകുമ്പോൾ സാധാരണയായി വലിയ സങ്കടത്തിനിടയാകുന്നില്ല, എന്തെന്നാൽ നാം അയാളെ വീണ്ടും കാണാൻ പ്രതീക്ഷിക്കുന്നു. ഒരു വിശ്വസ്ത ക്രിസ്ത്യാനിയുടെ മരണത്തെ സമാനമായ ഒരു വിധത്തിൽ നാം വീക്ഷിക്കുന്നുവെങ്കിൽ ദുഃഖം കുറഞ്ഞുകിട്ടിയേക്കാം. അയാൾക്ക് ഒരു ഭൗമികപ്രത്യാശയാണുണ്ടായിരുന്നതെങ്കിൽ ക്രിസ്തുവിന്റെ ആയിരവർഷ വാഴ്ചക്കാലത്ത് അയാൾ ഇവിടെ ഭൂമിയിലേക്ക് മരണനിദ്രയിൽനിന്ന് ഉണർത്തപ്പെടും. (യോഹന്നാൻ 5:28, 29; വെളിപ്പാട് 20:1-13) നാം ഭൂമിയിൽ എന്നേക്കും ജീവിക്കാൻ പ്രത്യാശിക്കുന്നുവെങ്കിൽ, പുനരുത്ഥാനംപ്രാപിക്കുന്ന നമ്മുടെ പ്രിയപ്പെട്ടയാളെ സ്വീകരിക്കാൻ നാം ഇവിടെ ഉണ്ടായിരുന്നേക്കാം.
14. രണ്ട് ക്രിസ്തീയ വിധവമാർ തങ്ങളുടെ ഭർത്താക്കൻമാരുടെ മരണത്തെ നേരിട്ടതെങ്ങനെ?
14 ഒരു സഹോദരിയുടെ ഭർത്താവിന്റെ മരണശേഷം അവർ തന്റെ ദൈവസേവനത്തിലെ തന്റെ പ്രവർത്തനങ്ങൾ തുടരേണ്ടതാണെന്ന് അവർക്ക് അറിയാമായിരുന്നു. ‘കർത്താവിന്റെ വേലയിൽ ധാരാളം ചെയ്യാനുള്ളവളായി’ തിരക്കോടെയിരിക്കുന്നതിനു പുറമേ അവർ 800 തുണിക്കഷണങ്ങൾകൊണ്ട് ഒരു മെത്ത ഉണ്ടാക്കി. (1 കൊരിന്ത്യർ 15:58) “ഇത് ഒരു നല്ല പദ്ധതിയായിരുന്നു, എന്തുകൊണ്ടെന്നാൽ ഞാൻ ജോലി ചെയ്തുകൊണ്ടിരുന്ന സമയത്തെല്ലാം എനിക്ക് രാജ്യസംഗീതവും ബൈബിൾറേറപ്പുകളും കേൾക്കാൻ കഴിഞ്ഞു, അത് എന്റെ മനസ്സിനെ കർമ്മനിരതമാക്കി” എന്ന് അവർ പറയുകയുണ്ടായി. പരിചയസമ്പന്നനായ ഒരു മൂപ്പന്റെയും അദ്ദേഹത്തിന്റെ ഭാര്യയുടെയും സന്ദർശനം അവർ പ്രിയങ്കരമായി ഓർമ്മിക്കുന്നു. ദൈവം യഥാർത്ഥത്തിൽ വിധവമാർക്കുവേണ്ടി കരുതുന്നുവെന്ന് ബൈബിളിൽനിന്ന് മൂപ്പൻ കാണിച്ചുകൊടുത്തു. (യാക്കോബ് 1:27) മറെറാരു ക്രിസ്തീയ സ്ത്രീ അവരുടെ ഭർത്താവ് മരിച്ചപ്പോൾ സ്വാനുതാപത്തിന് കീഴ്പെട്ടില്ല. അവർ സുഹൃത്തുക്കളുടെ പിന്തുണയെ വിലമതിക്കുകയും മററുള്ളവരിൽ കൂടിയ താത്പര്യം പ്രകടമാക്കുകയും ചെയ്തു. “ഞാൻ പൂർവാധികം കൂടെക്കൂടെ പ്രാർത്ഥിക്കുകയും യഹോവയുമായി കുറേക്കൂടെ അടുത്ത ബന്ധം വികസിപ്പിച്ചെടുക്കുകയും ചെയ്തു”വെന്ന് അവർ പറയുന്നു. ദൈവത്തിന്റെ നിത്യഭുജങ്ങളുടെ പിന്താങ്ങലുണ്ടായിരിക്കുന്നത് എന്തോരനുഗ്രഹമാണ്!
നാം തെററുചെയ്യുമ്പോൾ സഹായം
15. സങ്കീർത്തനം 19:7-13ലെ ദാവീദിന്റെ വാക്കുകളുടെ സാരമെന്താണ്?
15 നാം യഹോവയുടെ നിയമത്തെ സ്നേഹിക്കുന്നുവെങ്കിലും ചിലപ്പോൾ നാം തെററുചെയ്യുന്നു. ഇത് ദൈവത്തിന്റെ നിയമങ്ങളും ഓർമ്മിപ്പിക്കലുകളും ആജ്ഞകളും ന്യായത്തീർപ്പുകളും പൊന്നിനെക്കാൾ അഭിലഷണീയമായി കരുതിയ ദാവീദിനെ ദുഃഖിപ്പിച്ചതുപോലെ നമ്മെയും ദുഃഖിപ്പിക്കുന്നുവെന്നതിന് സംശയമില്ല. അവൻ പറഞ്ഞു: “നിന്റെ സ്വന്തം ദാസന് അവയാൽ മുന്നറിയിപ്പു ലഭിച്ചിരിക്കുന്നു; അവയുടെ പാലനത്തിൽ വലിയ ഒരു പ്രതിഫലമുണ്ട്. തെററുകൾ—ആർക്ക് അവയെ വിവേചിക്കാൻ കഴിയും? മറയ്ക്കപ്പെട്ടിരിക്കുന്ന പാപങ്ങളിൽനിന്ന് എന്നെ നിർദ്ദോഷിയായി പ്രഖ്യാപിക്കേണമേ. കൂടാതെ ധിക്കാരപ്രവൃത്തികളിൽനിന്ന് നിന്റെ ദാസനെ പിന്തിരിപ്പിക്കേണമേ; അവ എന്നെ ഭരിക്കാൻ അനുവദിക്കരുതേ. അങ്ങനെയെങ്കിൽ ഞാൻ തികഞ്ഞവനായിരിക്കും, വളരെയധികം ലംഘനത്തിൽനിന്ന് ഞാൻ നിർദ്ദോഷിയായി നിലകൊണ്ടിരിക്കും.” (സങ്കീർത്തനം 19:7-13) നമുക്ക് ഈ വാക്കുകൾ വിശകലനം ചെയ്യാം.
16. നാം ധിക്കാരം ഒഴിവാക്കേണ്ടതെന്തുകൊണ്ട്?
16 ധിക്കാരപ്രവൃത്തികൾ തെററുകളെക്കാൾ വളരെയധികം ഗൗരവമുള്ള പാപങ്ങളാണ്. ധിക്കാരപൂർവം ബലികളർപ്പിച്ചതുകൊണ്ടും, അമാലേക്യരെ നാശത്തിന് അർപ്പിക്കണമെന്ന് ദൈവം കല്പിച്ചിരുന്നെങ്കിലും അമാലേക്യരാജാവായ ആഗാഗിനെയും ഏററവും നല്ല കൊള്ളയെയും മരണത്തിൽനിന്ന് ഒഴിവാക്കിയതുകൊണ്ടുമായിരുന്നു ശൗൽ രാജാവെന്ന നിലയിൽനിന്ന് തള്ളപ്പെട്ടത്. (1 ശമുവേൽ 13:8-14; 15:8-19) ധിക്കാരപൂർവം പൗരോഹിത്യ ചുമതലകൾ ഏറെറടുത്തതുകൊണ്ടായിരുന്നു ഉസ്സിയാവ്രാജാവിനെ കുഷ്ഠം ബാധിച്ചത്. (2 ദിനവൃത്താന്തം 26:16-21) നിയമപെട്ടകം യെരൂശലേമിലേക്കു കൊണ്ടുവരപ്പെടുകയും വണ്ടി വലിക്കുന്ന കാളകൾ ഏതാണ്ട് വെരുളുകയുംചെയ്തപ്പോൾ പെട്ടകത്തെ നേരെയാക്കാൻ അതിനെ അനാദരപൂർവം കടന്നുപിടിച്ചതുകൊണ്ട് ദൈവം ഉസ്സായെ കൊന്നു. (2 ശമുവേൽ 6:6, 7) അതുകൊണ്ട് എന്തു ചെയ്യണമെന്നോ എന്തെങ്കിലും ചെയ്യാൻ നമ്മെ അധികാരപ്പെടുത്തിയിട്ടുണ്ടോയെന്നോ നമുക്കറിയാൻ പാടില്ലെങ്കിൽ നാം വിനയം പ്രകടമാക്കുകയും വിവേചനയുള്ളവരോട് ആലോചനകഴിക്കുകയും ചെയ്യണം. (സദൃശവാക്യങ്ങൾ 11:2; 13:10) തീർച്ചയായും, നാം എന്നെങ്കിലും ധിക്കാരികളായിരുന്നിട്ടുണ്ടെങ്കിൽ, നാം ക്ഷമക്കുവേണ്ടി പ്രാർത്ഥിക്കുകയും ഭാവിയിൽ ധിക്കാരത്തിനെതിരെ സൂക്ഷിക്കാൻ നമ്മെ സഹായിക്കുന്നതിന് ദൈവത്തോട് അപേക്ഷിക്കുകയും വേണം.
17. മറയ്ക്കപ്പെട്ട പാപങ്ങൾക്ക് ഒരു വ്യക്തിയെ എങ്ങനെ ബാധിക്കാൻ കഴിയും, എന്നിരുന്നാലും, ക്ഷമയും ആശ്വാസവും എങ്ങനെ ലഭിക്കാൻ കഴിയും?
17 മറച്ചുവെക്കപ്പെട്ടിരിക്കുന്ന പാപങ്ങൾ ക്ലേശത്തിനിടയാക്കിയേക്കാം. സങ്കീർത്തനം 32:1-5 അനുസരിച്ച് ദാവീദ് തന്റെ പാപം മറെച്ചുവെക്കാൻ ശ്രമിച്ചു, എന്നാൽ അവൻ ഇങ്ങനെ പറഞ്ഞു: “ഞാൻ നിശബ്ദനായിരുന്നപ്പോൾ പകൽമുഴുവൻ എന്റെ ഞരക്കത്താൽ എന്റെ അസ്ഥികൾ ക്ഷീണിതമായി. എന്തെന്നാൽ പകലും രാവും നിന്റെ കൈ എന്റെമേൽ ഭാരിച്ചതായിരുന്നു. വേനലിലെ വരണ്ട ചൂടിലെന്നപോലെ എന്റെ ജീവന്റെ ഈർപ്പം മാററപ്പെട്ടിരിക്കുന്നു.” കുററബോധമുള്ള ഒരു മനഃസാക്ഷിയെ അമർത്താൻ ശ്രമിച്ചത് ദാവീദിനെ ക്ഷീണിതനാക്കി. മനോവേദന ഒരു വേനലിൽ അല്ലെങ്കിൽ വേനലിലെ വരണ്ട ചൂടിൽ ഒരു വൃക്ഷത്തിന് ജീവദായകമായ ഈർപ്പം നഷ്ടപ്പെടുന്നതുപോലെ അവന്റെ ഊർജ്ജിതം കുറച്ചുകളഞ്ഞു. പ്രത്യക്ഷത്തിൽ അവന് മാനസികമായും ശാരീരികമായും ദുഷ്ഫലങ്ങൾ അനുഭവപ്പെടുകയും ഏററുപറയുന്നതിലുള്ള പരാജയം നിമിത്തം സന്തോഷം നഷ്ടപ്പെടുകയും ചെയ്തു. ദൈവത്തോടുള്ള ഏററുപറയലിനു മാത്രമേ ക്ഷമയും ആശ്വാസവും കൈവരുത്താൻ കഴിയുമായിരുന്നുള്ളു. ദാവീദ് പറഞ്ഞു: “ലംഘനം ക്ഷമിച്ചുകിട്ടിയവൻ, പാപം മറെക്കപ്പെട്ടവൻ, സന്തുഷ്ടനാകുന്നു. . . . എന്റെ പാപം ഞാൻ ഒടുവിൽ നിന്നോട് ഏററുപറഞ്ഞു, എന്റെ തെററ് ഞാൻ മറെച്ചുവെച്ചില്ല. ‘ഞാൻ യഹോവയോട് എന്റെ പാപങ്ങൾസംബന്ധിച്ച് ഏററുപറയും’ എന്നു ഞാൻ പറഞ്ഞു. നീ തന്നെ എന്റെ പാപങ്ങളുടെ തെററിനെ ക്ഷമിച്ചു.” ക്രിസ്തീയ മൂപ്പൻമാരിൽനിന്നുള്ള സ്നേഹപുരസ്സരമായ സഹായത്തിന് ആത്മീയ രോഗശമനത്തെ ത്വരിതപ്പെടുത്താൻ സഹായിക്കുന്നതിനു കഴിയും.—സദൃശവാക്യങ്ങൾ 28:13; യാക്കോബ് 5:13-20.
18. പാപത്തിന് നീണ്ടുനിൽക്കുന്ന ഫലങ്ങളുണ്ടായിരിക്കാൻ കഴിയുമെന്നതിന് എന്ത് തെളിവുണ്ട്, എന്നാൽ അങ്ങനെയുള്ള സാഹചര്യങ്ങളിൽ എന്തിന് ആശ്വാസത്തിന്റെ ഒരു ഉറവായിരിക്കാൻ കഴിയും?
18 പാപത്തിന് നീണ്ടുനിൽക്കുന്ന ഫലങ്ങളുണ്ടായിരിക്കാം. ബേത്ത്ശേബയുമായി വ്യഭിചാരംചെയ്യുകയും അവളുടെ ഭർത്താവിന്റെ മരണത്തിന് ഉപായം പ്രയോഗിക്കുകയും ഗർഭിണിയായ ആ വിധവയെ വിവാഹംചെയ്യുകയും ചെയ്ത ദാവീദിന്റെ കാര്യത്തിൽ അങ്ങനെയായിരുന്നു. (2 ശമുവേൽ 11:1-27) രാജ്യ ഉടമ്പടിയും ദാവീദിന്റെ അനുതാപവും മററുള്ളവരോടുള്ള അവന്റെ കരുണാപൂർവകമായ പെരുമാററവും നിമിത്തം ദൈവം കരുണ കാണിച്ചെങ്കിലും അവന് ‘സ്വന്തം ഭവനത്തിൽ അനർത്ഥം’ അനുഭവപ്പെട്ടു. (2 ശമുവേൽ 12:1-12) വ്യഭിചാരത്തിലുണ്ടായ കുട്ടി മരിച്ചു. ദാവീദിന്റെ പുത്രനായ അമ്നോൻ അവന്റെ അർദ്ധസഹോദരിയായിരുന്ന താമാറിനെ ബലാൽസംഗം ചെയ്യുകയും അവളുടെ സഹോദരനായിരുന്ന അബ്ശാലോമിന്റെ ആജ്ഞപ്രകാരം കൊല്ലപ്പെടുകയും ചെയ്തു. (2 ശമുവേൽ 12:15-23; 13:1-33) ദാവീദിന്റെ വെപ്പാട്ടികളുമായി വേഴ്ചകളിലേർപ്പെട്ടുകൊണ്ട് അബ്ശാലോം ദാവീദിനെ അപമാനിച്ചു. അവൻ സിംഹാസനം അപഹരിക്കാൻ ശ്രമിക്കുകയും എന്നാൽ കൊല്ലപ്പെടുകയും ചെയ്തു. (2 ശമുവേൽ 15:1–18:33) പാപത്തിന് ഇപ്പോഴും ഭവിഷ്യൽഫലങ്ങളുണ്ട്. ദൃഷ്ടാന്തത്തിന്, പുറത്താക്കപ്പെട്ട ഒരു ദുഷ്പ്രവൃത്തിക്കാരൻ അനുതപിക്കുകയും സഭയിൽ പുനഃസ്ഥിതീകരിക്കപ്പെടുകയും ചെയ്തേക്കാം. എന്നാൽ കളങ്കംപററിയ കീർത്തിയും പാപത്തിന്റെ ആഘാതവും തരണംചെയ്യുന്നതിന് വർഷങ്ങളെടുത്തേക്കാം. ഇതിനിടയിൽ യഹോവയുടെ ക്ഷമയും അവന്റെ നിത്യഭുജങ്ങളുടെ പിന്താങ്ങലും ലഭിക്കുന്നത് എത്ര ആശ്വാസകരമാണ്!
നമ്മുടെമേലുള്ള സമ്മർദ്ദങ്ങളിൽനിന്ന് വിടുവിക്കപ്പെടുന്നു
19. നാം കഠിനപരിശോധനകൾക്ക് വിധേയമാക്കപ്പെടുമ്പോൾ ദൈവത്തിന്റെ ആത്മാവിന് എങ്ങനെ സഹായകമായിരിക്കാൻ കഴിയും?
19 ഗുരുതരമായ പരീക്ഷ നേരിടുമ്പോൾ, ഒരു തീരുമാനം ചെയ്യുന്നതിനും അതു നടപ്പിലാക്കുന്നതിനും വേണ്ടത്ര ജ്ഞാനവും ശക്തിയും നമുക്കില്ലായിരിക്കാം. അങ്ങനെയുള്ള ഒരു സന്ദർഭത്തിൽ, ദൈവത്തിന്റെ ആത്മാവ് “നമ്മുടെ ദൗർബല്യത്തിനുള്ള സഹായവുമായി എത്തിച്ചേരുന്നു; എന്തെന്നാൽ നാം പ്രാർത്ഥിക്കേണ്ടതുള്ളതുപോലെ നാം എന്തിനുവേണ്ടി പ്രാർത്ഥിക്കണമെന്നുള്ള പ്രശ്നം നാം അറിയുന്നില്ല, എന്നാൽ ആത്മാവുതന്നെ ഉച്ചരിക്കപ്പെടാത്ത ഞരക്കങ്ങളാൽ നമുക്കുവേണ്ടി വാദിക്കുന്നു.” (റോമർ 8:26) യഹോവ സാഹചര്യങ്ങൾക്ക് മാററം വരുത്തുന്നുവെങ്കിൽ നാം നന്ദിയുള്ളവരായിരിക്കണം. എന്നിരുന്നാലും അവന്റെ ഭുജം മറെറാരു വിധത്തിൽ നമ്മെ രക്ഷിച്ചേക്കാം. നാം ജ്ഞാനത്തിനുവേണ്ടി പ്രാർത്ഥിക്കുന്നുവെങ്കിൽ നാം എന്തു ചെയ്യണമെന്ന് തന്റെ ആത്മാവു മുഖേന സൂചിപ്പിക്കുകയും അതു ചെയ്യുന്നതിനുള്ള ശക്തി പ്രദാനംചെയ്യുകയും ചെയ്തേക്കാം. (യാക്കോബ് 1:5-8) അവന്റെ സഹായത്താൽ, നമുക്ക് “വിവിധ പീഡാനുഭവങ്ങളാൽ ദുഃഖിതരായിരിക്കുമ്പോൾ” സഹിച്ചുനിൽക്കാനും പരിശോധിക്കപ്പെട്ടതും ബലിഷ്ഠമാക്കപ്പെട്ടതുമായ വിശ്വാസത്തോടെ അവയെ തരണംചെയ്യാനും കഴിയും.—1 പത്രോസ് 1:6-8.
20. നാം യഥാർത്ഥത്തിൽ യഹോവയുടെ നിത്യഭുജങ്ങളെ നമ്മുടെ താങ്ങാക്കുന്നുവെങ്കിൽ നാം എന്ത് ആസ്വദിക്കും?
20 പ്രാർത്ഥനയിൽ ദൈവത്തെ സമീപിക്കുന്നതിൽ നമുക്ക് ഒരിക്കലും ക്ഷീണിച്ചുപോകാതിരിക്കാം. “എന്റെ കണ്ണുകൾ നിരന്തരം യഹോവയിങ്കലേക്കാണ്, എന്തുകൊണ്ടെന്നാൽ അവനാണ് എന്റെ പാദങ്ങളെ വലയിൽനിന്ന് പുറത്തുവരുത്തുന്നത്” എന്ന് ദാവീദ് പറഞ്ഞു. “നിന്റെ മുഖം എന്നിലേക്കു തിരിക്കേണമേ, എന്നോട് പ്രീതി കാട്ടേണമേ; എന്തെന്നാൽ ഞാൻ ഏകാന്തനും ക്ലേശിതനുമാണ്. എന്റെ ഹൃദയത്തിന്റെ ദുഃഖങ്ങൾ പെരുകിയിരിക്കുന്നു; ഹാ എന്റെമേലുള്ള സമ്മർദ്ദങ്ങളിൽനിന്ന് എന്നെ പുറത്തുവരുത്തേണമേ. എന്റെ ദുരിതവും എന്റെ അസ്വസ്ഥതയും കാണേണമേ, എന്റെ പാപങ്ങളെല്ലാം ക്ഷമിക്കേണമേ.” (സങ്കീർത്തനം 25:15-18) ദാവീദിനെപ്പോലെ, നാം യഥാർത്ഥമായി യഹോവയുടെ നിത്യഭുജങ്ങളെ നമ്മുടെ താങ്ങാക്കുകയാണെങ്കിൽ നാം ദിവ്യവിടുതലും പ്രീതിയും ക്ഷമയും അനുഭവിക്കും. (w91 10/1)
[അടിക്കുറിപ്പ്]
a ആയിരത്തിത്തൊള്ളായിരത്തിഎൺപത്തേഴ് ഒക്ടോബർ 22ലെ എവേക്കന്റെ 2-16 വരെ പേജുകളിലും 1987 നവംബർ 8ലേതിന്റെ 12-16 വരെ പേജുകളിലും മാനസികവിഷാദത്തെക്കുറിച്ചുള്ള ലേഖനങ്ങൾ കാണുക.
നിങ്ങൾ എങ്ങനെ പ്രതിവചിക്കും?
◻രോഗം ബാധിച്ചിരിക്കാവുന്ന തന്റെ ദാസൻമാരെ യഹോവ എങ്ങനെ സഹായിക്കുന്നു?
◻നാം മാനസികവിഷാദത്തെ നേരിടുന്നതിന് ശ്രമിക്കുമ്പോൾ എന്ത് സഹായകമായിരിക്കാം?
◻പ്രിയപ്പെട്ട ഒരാളുടെ മരണത്തിന്റെ ദുഃഖം നീക്കുന്നതിന് എന്തിന് സഹായിക്കാൻ കഴിയും?
◻തങ്ങളുടെ പാപങ്ങളെ മറയ്ക്കുന്നവർക്ക് എങ്ങനെ ആശ്വാസം ലഭിക്കാൻ കഴിയും?
◻യഹോവയുടെ ജനം ഗുരുതരമായ പരിശോധനകൾക്ക് വിധേയമാക്കപ്പെടുമ്പോൾ എന്തു സഹായം ലഭിക്കും?
[16, 17 പേജുകളിലെ ചിത്രം]
ദൈവഭക്തനായിരുന്ന ഇയ്യോബിനെപ്പോലെ നമുക്ക് പുനരുത്ഥാനപ്രത്യാശയിൽനിന്ന് ആശ്വാസം സ്വീകരിക്കാൻ കഴിയും