വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
ക്രിസ്ത്യാനികൾ പന്തയം വയ്ക്കുന്നില്ലാത്തതിനാൽ അവർക്കു തങ്ങൾ സമ്മാനം നേടിയേക്കാവുന്ന നറുക്കെടുപ്പുകളിൽ ടിക്കററു സ്വീകരിക്കുന്നതിനോ പങ്കെടുക്കുന്നതിനോ പററുമോ?
ഇതു പലപ്രാവശ്യം ഉയർന്നുവന്നിട്ടുള്ള ഒരു ചോദ്യമാണ്, അതുകൊണ്ട് നമ്മുടെ പ്രസിദ്ധീകരണങ്ങൾ നേരത്തെതന്നെ അതിന് ഉത്തരം നൽകിയിട്ടുണ്ട്. ചില ഭാഷകളിൽ വാച്ച് ടവർ പബ്ളിക്കേഷൻ ഇൻഡക്സ് 1930-1985പോലെ നമ്മുടെ സാഹിത്യങ്ങളുടെ സൂചിക (സമാനമായി 1986-1990-ലെ മറെറാന്നും) നാം ലഭ്യമാക്കിത്തീർത്തിട്ടുണ്ട്. ഒരു ക്രിസ്ത്യാനിക്ക് അത്തരം സൂചികകൾ തന്റെ ഭാഷയിൽ ഉണ്ടെങ്കിൽ തൃപ്തികരമായ ഉത്തരങ്ങൾ പെട്ടെന്നു കണ്ടുപിടിക്കുവാൻ ഇതു സഹായിക്കും.
മുകളിൽ ചോദിച്ചിരിക്കുന്ന ചോദ്യം ഒരു ദൃഷ്ടാന്തമാണ്. “വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ” എന്ന തലക്കെട്ടിൻകീഴിൽ “‘നറുക്കെടുപ്പ്,’ ക്രിസ്ത്യാനികൾക്കു ടിക്കററു സ്വീകരിക്കാമോ?” എന്ന ഉപതലക്കെട്ട് 1930-1985-ലെ സൂചികയിൽ നോക്കിയാൽ ഒരുവനു കാണാൻ കഴിയും. ഫെബ്രുവരി 15, 1973-ലെ വാച്ച്ടവറന്റെ 127-ാം പേജിൽ “വായനക്കാരിൽനിന്നുള്ള ചോദ്യങ്ങ”ളിലേക്കു വായനക്കാരനെ തിരിച്ചുവിടുന്നു.a അനേകം സാക്ഷികൾക്കും 1973-ലെ വാച്ച്ടവറന്റെ ബൗണ്ട് വാല്യം (അല്ലെങ്കിൽ ഒററയായ ലക്കങ്ങൾ) ഉണ്ട്, അല്ലെങ്കിൽ പല രാജ്യഹാളുകളിലെയും ലൈബ്രറികളിൽ അന്വേഷിക്കാവുന്നതാണ്.
ഭാഗ്യപരീക്ഷണമോ (ഭാഗ്യക്കുറിമാതിരി) എന്തെങ്കിലും സമ്മാനം നേടാനായി ടിക്കററു വിലകൊടുത്തു വാങ്ങുന്നതോ ഉൾപ്പെടുന്ന എതെങ്കിലും പന്തയമോ നറുക്കെടുപ്പോ ക്രിസ്ത്യാനികൾ കൃത്യമായി ഉപേക്ഷിക്കേണ്ടതുണ്ട് എന്ന് 1973-ൽ പ്രസിദ്ധീകരിച്ച ചർച്ച സൂചിപ്പിച്ചു. ലളിതമായി പറഞ്ഞാൽ അത്യാർത്തിയുടെ പ്രകടനമായ ചൂതാട്ടം നാം ഉപേക്ഷിക്കുന്നു.—1 കൊരിന്ത്യർ 5:11; 6:10; എഫെസ്യർ 4:19; 5:3, 5.
എന്നിരുന്നാലും ഒരു കടയോ വ്യവസായസ്ഥാപനമോ പരസ്യത്തിന്റെ ഉപാധിയായി നറുക്കെടുപ്പു നടത്തിയേക്കാം. ഒരു വ്യക്തി ആകെ ചെയ്യേണ്ടത് എന്തെങ്കിലും വാങ്ങാതെതന്നെ തന്റെ പേരോ ഒരു ഫാറമോ ടിക്കറേറാ അയച്ചുകൊടുക്കുകയാണ്. നറുക്കെടുപ്പ് പരസ്യപദ്ധതിയുടെ ഭാഗമാണ്; ആർക്കു സമ്മാനം അഥവാ സമ്മാനങ്ങൾ കൊടുക്കണമെന്നു തീരുമാനിക്കുന്നതിനുള്ള നിഷ്പക്ഷമായ ഒരു രീതിയായിരിക്കാനാണ് ഇതിനു രൂപംകൊടുത്തിരിക്കുന്നത്. ചൂതാട്ടം ഉൾപ്പെടാത്ത ഒരു നറുക്കെടുപ്പിൽ സമ്മാനം സ്വീകരിക്കാം എന്നു ചില ക്രിസ്ത്യാനികൾ വിചാരിച്ചേക്കാം, ഒരു കടയോ വ്യവസായസ്ഥാപനമോ തങ്ങളുടെ പരസ്യ പരിപാടികളിൽ ഉപയോഗിക്കുന്ന സൗജന്യ സാമ്പിളുകളും മററു സമ്മാനങ്ങളും തങ്ങൾക്കു സ്വീകരിക്കാമെന്നപോലെതന്നെ.
എന്നിരുന്നാലും ചില ക്രിസ്ത്യാനികൾ മററുള്ളവർക്ക് ഇടർച്ചയും കുഴച്ചിലും ഉണ്ടാക്കാൻ ആഗ്രഹിക്കാതെയും ഭാഗ്യദേവത എന്ന് അറിയപ്പെടുന്നതിൽ വിശ്വസിക്കുവാൻ വശീകരിക്കപ്പെടുന്നതിൽനിന്നും അകന്നിരിക്കുന്നതിനുമായി ഈ വിധത്തിലുള്ള എന്തിനെയും ത്യജിച്ചേക്കാം. ദൈവത്തിന്റെ ദാസൻമാർ, യെശയ്യാവ് 65:11, [NW] കാണിക്കുന്നപ്രകാരം “ഭാഗ്യദൈവ”ത്തോടൊ “വിധിദൈവ”ത്തോടൊ ബന്ധപ്പെടാൻ ആഗ്രഹിക്കുന്നില്ല. തങ്ങൾ ജേതാക്കൾ പങ്കിടേണ്ടതായിട്ടുള്ള ഏതെങ്കിലും പരസ്യത്തിന്റെ ഭാഗമായിരിക്കരുതെന്നും അവർക്കു തോന്നിയേക്കാം. ഇപ്രകാരം തോന്നുന്നവർ, ഈ രീതിയിലുള്ള നറുക്കെടുപ്പിൽ ഉൾപ്പെടാൻ മനസ്സാക്ഷി അനുവദിക്കുന്ന ഒരു ക്രിസ്ത്യാനിയെയോ ക്രിസ്ത്യാനികളെയോ തീർച്ചയായും വിമർശിക്കുന്നവരായിരിക്കരുത്.—റോമർ 14:1-4.
അടിക്കുറിപ്പ്]
a ഇതേ വിവരങ്ങൾ “പരസ്യം,” “വ്യവസായം,” “ചൂതാട്ടം,” എന്നീ തലക്കെട്ടിൻകീഴിൽ സൂചിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട്, സൂചികയുടെ ഈ വൈവിധ്യത വിവരങ്ങൾ എവിടെയാണെന്നു നിർണയിക്കുന്നതിന് ഒരുവനെ സഹായിക്കും.