വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w94 4/15 പേ. 19-21
  • അതു വാസ്‌തവത്തിൽ മോഷണമോ?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • അതു വാസ്‌തവത്തിൽ മോഷണമോ?
  • വീക്ഷാഗോപുരം—1994
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • അത്‌ ആരുടെ പണമാണ്‌?
  • കടംവാ​ങ്ങ​ലോ മോഷ​ണ​മോ?
  • ദൈവ​ത്തിൽ ആശ്രയി​ക്കൽ
  • ഒരു മോഷ്ടാവായിത്തീർന്ന അപ്പോസ്‌തലൻ
    മഹദ്‌ഗുരുവിനെ ശ്രദ്ധിക്കൽ
  • ഒരിക്കലും ഒരു കള്ളനാകരുത്‌!
    മഹാനായ അധ്യാപകനിൽനിന്ന്‌ പഠിക്കാം!
  • പണമാണോ നിങ്ങൾക്ക്‌ എല്ലാം?
    ഉണരുക!—2015
  • എല്ലാ തിന്മക​ളു​ടെ​യും കാരണം പണമാണോ?
    ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ
കൂടുതൽ കാണുക
വീക്ഷാഗോപുരം—1994
w94 4/15 പേ. 19-21

അതു വാസ്‌ത​വ​ത്തിൽ മോഷ​ണ​മോ?

അബി​യോ​ദൻ നൈജീ​രി​യ​യി​ലെ ഒരു വലിയ ഹോട്ട​ലി​ലെ പ്രധാന പരിചാ​ര​ക​രിൽ ഒരുവ​നാ​യി​രു​ന്നു. ഒരു സന്ധ്യയ്‌ക്ക്‌ വിരുന്നു ശാല പൂട്ടു​ന്നേരം 1,827 അമേരി​ക്കൻ ഡോള​റി​നു തുല്യ​മായ തുക അടങ്ങിയ ഒരു സഞ്ചി അദ്ദേഹം കണ്ടെത്തി. താമസം​വി​നാ അദ്ദേഹം ആ പണം യഥാസ്ഥാ​നത്ത്‌ ഏല്‌പി​ച്ചു, ഹോട്ട​ലി​ലെ ഒരു അതിഥി​യാ​യി​രുന്ന അതിന്റെ ഉടമസ്ഥ പിന്നീട്‌ അതിന്‌ അവകാശം ഉന്നയിച്ചു. ഹോട്ട​ലി​ന്റെ മാനേ​ജു​മെൻറ്‌ ഒരു ഇരട്ട ഉദ്യോ​ഗ​ക്ക​യ​ററം കൊടു​ത്തു​കൊണ്ട്‌ അബി​യോ​ദനു പ്രതി​ഫലം നൽകു​ക​യും “ആ വർഷത്തെ ഏററവും നല്ല ജോലി​ക്കാര”നുള്ള അവരുടെ അവാർഡ്‌ അദ്ദേഹ​ത്തി​നു നൽകു​ക​യും ചെയ്‌തു. പണത്തിന്റെ ഉടമസ്ഥ​യും അദ്ദേഹ​ത്തി​നു പ്രതി​ഫലം നൽകി.

സ്ഥലത്തെ ഒരു വാർത്താ​പ​ത്രി​ക​യായ ക്വാളി​ററി അബി​യോ​ദന്‌ ഒരു “നല്ല ശമര്യാ​ക്കാ​രൻ” എന്നു പേരു നൽകി​ക്കൊണ്ട്‌ ഈ വിവരം പ്രതി​പാ​ദി​ച്ചു. ആ പണം സ്വന്തമാ​ക്കാൻ പ്രലോ​ഭി​ത​നാ​യോ എന്നു ക്വാളി​ററി ചോദി​ച്ച​പ്പോൾ അബി​യോ​ദൻ പറഞ്ഞു: ‘ഞാൻ യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ഒരുവ​നാണ്‌. അതു​കൊണ്ട്‌ എന്റേത​ല്ലാത്ത എന്തെങ്കി​ലും കണ്ടാൽ ഞാൻ അത്‌ അതിന്റെ ഉടമസ്ഥനു തിരികെ കൊടു​ക്കും.’

ആ സമുദാ​യ​ത്തിൽ അനേക​രും അബി​യോ​ദന്റെ സത്യസ​ന്ധ​ത​യു​ടെ പ്രകടനം കണ്ട്‌ അത്ഭുതം​കൂ​റി. സംഭവി​ച്ച​കാ​ര്യ​ത്തിൽ അബി​യോ​ദന്റെ സഹ സാക്ഷികൾ സന്തുഷ്ട​രാ​യി​രു​ന്നു, എന്നാൽ അത്‌ അവരെ അത്ഭുത​പ്പെ​ടു​ത്തി​യില്ല. യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഉയർന്ന തത്ത്വങ്ങൾ സംബന്ധിച്ച്‌ അവർ ഭൂവ്യാ​പ​ക​മാ​യി അറിയ​പ്പെ​ടു​ന്നു. അവയിൽ സത്യസന്ധത ഒഴിവാ​ക്ക​പ്പെ​ട്ടി​ട്ടില്ല; അതു നിയമ​മാണ്‌, സത്യ​ക്രി​സ്‌ത്യാ​നി​ത്വ​ത്തി​ന്റെ ഒഴിച്ചു​കൂ​ടാ​നാ​വാത്ത ഒരു ഭാഗമാണ്‌.

എന്നിരു​ന്നാ​ലും, ചില സാഹച​ര്യ​ങ്ങ​ളിൽ സത്യസ​ന്ധ​ത​യും സത്യസ​ന്ധ​ത​യി​ല്ലാ​യ്‌മ​യും തമ്മിൽ തിരി​ച്ച​റി​യുക ബുദ്ധി​മു​ട്ടാ​യേ​ക്കാം. ഈ സാഹച​ര്യം പരിചി​ന്തി​ക്കുക. പശ്ചിമ ആഫ്രി​ക്ക​യിൽ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഒരു സഭയിൽ സംഭാ​വ​ന​ക​ളും കണക്കു​ക​ളും കൈകാ​ര്യം​ചെ​യ്‌തു​കൊ​ണ്ടി​രുന്ന ഫെസ്‌റ​റ​സിന്‌ പണത്തിന്റെ ഒഴിച്ചു​കൂ​ടാ​നാ​വാത്ത ആവശ്യ​മു​ണ്ടാ​യി.a അദ്ദേഹ​ത്തി​ന്റെ ഭാര്യ​യ്‌ക്കു ഗുരു​ത​ര​മായ ഒരു ഓപ്പ​റേഷൻ വേണ്ടി​യി​രു​ന്നു, അതു താമസി​പ്പി​ക്കാൻ പാടു​ള്ള​ത​ല്ലെന്ന്‌ അവരെ ചികി​ത്സി​ക്കുന്ന ഡോക്ടർമാർ പറഞ്ഞു. പകുതി തുക മുൻകൂ​റാ​യി ആശുപ​ത്രി​ക്കാർ ആവശ്യ​പ്പെട്ടു.

ഫെസ്‌റ​റ​സി​ന്റെ കൈവശം പണമി​ല്ലാ​യി​രു​ന്നു. ലോണി​നു​വേണ്ടി അദ്ദേഹം പലരെ​യും സമീപി​ച്ചെ​ങ്കി​ലും നിരാ​ശ​യ​ട​യു​ക​യാ​യി​രു​ന്നു ഫലം. അപ്പോൾ തന്റെ കൈവശം സൂക്ഷി​ച്ചി​രുന്ന പണത്തെ​ക്കു​റി​ച്ചു ചിന്തി​ച്ചു​കൊണ്ട്‌ അദ്ദേഹം ഇങ്ങനെ ന്യായ​വാ​ദം ചെയ്യാൻ തുടങ്ങി. ‘എന്റെ ഭാര്യയെ മരണത്തിൽനി​ന്നു തടയാൻ എനിക്ക്‌ എന്തെങ്കി​ലും ചെയ്യാ​നാ​കു​മ്പോൾ അങ്ങനെ ചെയ്യാ​തി​രി​ക്കു​ന്നതു ശരിയാ​ണോ? സഭയുടെ പണത്തിൽനിന്ന്‌ എന്തു​കൊ​ണ്ടു “കടം” വാങ്ങി​ക്കൂ​ടാ? മററു​ള്ളവർ എനിക്കു തരാനുള്ള പണം കിട്ടു​മ്പോൾ അതു മടക്കി​ക്കൊ​ടു​ക്കാ​നാ​കു​മ​ല്ലോ.’

തന്റേത​ല്ലാ​തി​രു​ന്ന ആ പണം ആശുപ​ത്രി​യിൽ കൊടു​ക്കു​ന്ന​തി​നു​വേണ്ടി ഫെസ്‌റ​റസ്‌ ഉപയോ​ഗി​ച്ചു. അദ്ദേഹ​ത്തി​ന്റെ ന്യായ​വാ​ദം ശരിയാ​യി​രു​ന്നോ? അദ്ദേഹം അഭിമു​ഖീ​ക​രിച്ച അടിയ​ന്തിര സാഹച​ര്യ​ത്തി​ന്റെ വീക്ഷണ​ത്തിൽ അദ്ദേഹ​ത്തി​ന്റെ പ്രവൃത്തി ന്യായീ​ക​രി​ക്കാ​വു​ന്ന​താ​ണോ?

അത്‌ ആരുടെ പണമാണ്‌?

ഈ ചോദ്യ​ങ്ങൾ വിശക​ലനം ചെയ്‌തു​കൊണ്ട്‌ ഫെസ്‌റ​റസ്‌ എടുത്ത​മാ​തി​രി​യുള്ള പണത്തിന്റെ ഉറവി​ട​വും ഉദ്ദേശ്യ​വും സംബന്ധിച്ച്‌ ഏതാനും ചില വിശദാം​ശങ്ങൾ നമു​ക്കൊ​ന്നു ചുരു​ക്ക​ത്തിൽ പുനര​വ​ലോ​കനം ചെയ്യാം. ഫണ്ടുകൾ വരുന്നത്‌ യഹോ​വ​യു​ടെ നിർമ​ലാ​രാ​ധ​നയെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​വേണ്ടി സഭയിലെ അംഗങ്ങൾ നൽകുന്ന സ്വമേ​ധ​യാ​യുള്ള സംഭാ​വ​ന​ക​ളി​ലൂ​ടെ ആണ്‌. (2 കൊരി​ന്ത്യർ 9:7) സഭയിൽ ആർക്കും അവർ ചെയ്യുന്ന വേലയ്‌ക്കു വേതനം കൊടു​ക്കു​ന്നി​ല്ലാ​ത്ത​തി​നാൽ അതു ശമ്പളം നൽകു​ന്ന​തി​നാ​യി ഉപയോ​ഗി​ക്കു​ന്നില്ല. അതിനു വിപരീ​ത​മാ​യി, സംഭാവന ചെയ്യപ്പെട്ട തുക പ്രധാ​ന​മാ​യും ഉപയോ​ഗി​ക്കു​ന്നത്‌ ഒരു യോഗ സ്ഥലം, സാധാ​ര​ണ​മാ​യി ഒരു രാജ്യ​ഹാൾ ലഭ്യമാ​ക്കി​ത്തീർക്കു​ന്ന​തി​നും അതു പരിപാ​ലി​ക്കു​ന്ന​തി​നു​മാണ്‌. ചെറു​പ്പ​ക്കാ​രും പ്രായ​മു​ള്ള​വ​രും ധനിക​രും ദരി​ദ്ര​രു​മായ ആളുകൾക്കു ബൈബിൾ പ്രബോ​ധനം സ്വീക​രി​ക്കു​ന്ന​തി​നു കൂടി​വ​രാൻ ഈ ഹാൾ സൗകര്യ​പ്ര​ദ​വും സുഖ​പ്ര​ദ​വു​മായ ഒരു സ്ഥലം ഒരുക്കു​ന്നു.

ആരു​ടേ​താണ്‌ ആ പണം? അതു സഭയുടെ മൊത്ത​മാണ്‌. പണം എങ്ങനെ ചെലവി​ട​ണ​മെന്ന്‌ സഭയിലെ ഏതെങ്കി​ലും ഒരംഗമല്ല തീരു​മാ​നി​ക്കു​ന്നത്‌. ക്രമമാ​യി​ട്ടുള്ള സഭാ​ചെ​ല​വു​കൾ മൂപ്പൻമാ​രു​ടെ സംഘം നിർവ​ഹി​ക്കവേ ഒരു അസാധാ​ര​ണ​മായ ചെലവ്‌ ആവശ്യ​മു​ള്ള​പ്പോൾ അനുമ​തി​ക്കു​വേണ്ടി മുഴു സഭയു​ടെ​യും മുമ്പാകെ മൂപ്പൻമാർ സംഗതി അവതരി​പ്പി​ക്കു​ന്നു.

കടംവാ​ങ്ങ​ലോ മോഷ​ണ​മോ?

കഴിയു​ന്നി​ട​ത്തോ​ളം നേരത്തെ പണം തിരികെ വയ്‌ക്കാൻ ഫെസ്‌റ​റസ്‌ ഉദ്ദേശി​ച്ചി​രു​ന്ന​തി​നാൽ തന്റെ പ്രവൃത്തി വായ്‌പ വാങ്ങലാ​ണെന്ന്‌ അദ്ദേഹം കരുതി. എന്നിരു​ന്നാ​ലും, “മറെറാ​രാ​ളു​ടെ വസ്‌തു അയാളു​ടെ അനുവാ​ദം കൂടാതെ കട്ടെടു​ക്കു​ന്ന​തിന്‌ അഥവാ അയാൾ അറിയാ​തെ കൈക്ക​ലാ​ക്കു​ക​യോ എടുത്തു മാററു​ക​യോ ചെയ്യു​ന്ന​തിന്‌” വെബ്‌സ്‌റേ​റ​ഴ്‌സ്‌ ന്യൂ ഡിക്‌ഷ്‌നറി ഓഫ്‌ സിനോ​നിംസ്‌ ചില വാക്കുകൾ ഉപയോ​ഗി​ക്കു​ന്നു. ആ വാക്കുകൾ “മോഷണം” “മോഷ്ടാവ്‌” എന്നിവ​യാണ്‌. അനുവാ​ദ​മോ നിയോ​ഗ​മോ കൂടാതെ ഫെസ്‌റ​റസ്‌ സഭയു​ടേ​താ​യി​രുന്ന പണം കൈവ​ശ​പ്പെ​ടു​ത്തി. അതേ, അതു​കൊണ്ട്‌ അയാൾ മോഷ​ണ​ക്കു​ററം വഹിച്ചു. അയാൾ ഒരു മോഷ്ടാ​വാ​യി​രു​ന്നു.

എന്നാൽ മോഷ​ണ​ത്തി​നുള്ള പ്രേര​ണ​യ്‌ക്കു പിന്നിൽ അപരാ​ധ​ത്തി​ന്റെ വ്യത്യസ്‌ത അളവു​ക​ളുണ്ട്‌. അതു നമുക്ക്‌ യൂദാ ഇസ്‌ക​ര്യോ​ത്ത​യു​ടെ ദൃഷ്ടാ​ന്ത​ത്തിൽനി​ന്നു കാണാ​വു​ന്ന​താണ്‌. യേശു​വി​ന്റെ​യും വിശ്വ​സ്‌ത​രായ അപ്പോ​സ്‌ത​ലൻമാ​രു​ടെ​യും കൈവ​ശ​മു​ണ്ടാ​യി​രുന്ന പണം കൈകാ​ര്യം ചെയ്യാൻ ഏല്‌പി​ച്ചി​രു​ന്നത്‌ അയാ​ളെ​യാ​യി​രു​ന്നു. ‘യൂദാസ്‌ കള്ളനാ​യി​രു​ന്നു.’ “പണപ്പെട്ടി അയാളു​ടെ പക്കലാ​യി​രു​ന്നു. അതിൽ ഇടുന്ന പണം അയാൾ എടുക്കാ​റു​മു​ണ്ടാ​യി​രു​ന്നു.” (യോഹ​ന്നാൻ 12:6, ഓശാന ബൈബിൾ) ഒരു മോശ​മായ ഹൃദയ​വും തികഞ്ഞ അത്യാ​ഗ്ര​ഹ​വും നിമിത്തം യൂദാ വഷളാ​യി​ക്കൊ​ണ്ടി​രു​ന്നു. ഒടുവിൽ അയാൾ ദൈവ​പു​ത്രനെ 30 വെള്ളി​ക്കാ​ശിന്‌ ഒററി​ക്കൊ​ടു​ക്കാൻമാ​ത്രം തരംതാ​ണു​പോ​യി.—മത്തായി 26:14-16.

എന്നാൽ, ഫെസ്‌റ​റ​സി​നു പ്രേരണ നൽകി​യത്‌ രോഗി​യായ ഭാര്യ​യെ​ക്കു​റി​ച്ചുള്ള ഉത്‌ക​ണ്‌ഠ​യാ​യി​രു​ന്നു. അദ്ദേഹം നിരപ​രാ​ധി​യാ​യി​രു​ന്നു​വെന്ന്‌ ഇതിനർഥ​മു​ണ്ടോ? തീർച്ച​യാ​യും ഇല്ല. അടിയ​ന്തി​ര​മെന്നു തോന്നി​ക്കുന്ന മറെറാ​രു സാഹച​ര്യ​ത്തിൽ മോഷ​ണ​ത്തെ​ക്കു​റി​ച്ചു ബൈബിൾ എന്തു പറയു​ന്നു​വെന്നു പരിചി​ന്തി​ക്കുക: “കള്ളൻ വിശന്നി​ട്ടു വിശപ്പ​ട​ക്കു​വാൻ മാത്രം കട്ടാൽ ആരും അവനെ നിരസി​ക്കു​ന്നില്ല. അവനെ പിടി​കി​ട്ടി​യാൽ അവൻ ഏഴിരട്ടി മടക്കി​ക്കൊ​ടു​ക്കാം; തന്റെ വീട്ടിലെ വസ്‌തു​വക ഒക്കെയും കൊടു​ക്കാം.” (സദൃശ​വാ​ക്യ​ങ്ങൾ 6:30, 31) മററു വാക്കു​ക​ളിൽ പറഞ്ഞാൽ, പിടി​ക്ക​പ്പെ​ടു​മ്പോൾ കള്ളൻ ന്യായ​പ്ര​മാ​ണ​ത്തിൻ കീഴി​ലുള്ള മുഴു ശിക്ഷയും അനുഭ​വി​ക്കണം. മോ​ശൈക ന്യായ​പ്ര​മാ​ണ​പ്ര​കാ​രം ഒരു കള്ളൻ തന്റെ കുററ​ത്തി​നു പരിഹാ​രം ചെയ്യേ​ണ്ട​തു​ണ്ടാ​യി​രു​ന്നു. അതു​കൊണ്ട്‌, മോഷ​ണത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യോ ന്യായീ​ക​രി​ക്കു​ക​യോ ചെയ്യു​ന്ന​തി​നു പകരം, അടിയ​ന്തിര സാഹച​ര്യ​ങ്ങ​ളിൽപോ​ലും മോഷണം സാമ്പത്തിക നഷ്ടത്തി​ലോ അവമാ​ന​ത്തി​ലോ ഏററവും ഗൗരവ​മാ​യി ദൈവ​ത്തി​ന്റെ അംഗീ​കാ​രം നഷ്ടപ്പെ​ടു​ന്ന​തി​ലോ കലാശി​ച്ചേ​ക്കാ​മെന്നു ബൈബിൾ മുന്നറി​യി​പ്പു നൽകുന്നു.

യഹോ​വ​യു​ടെ സാക്ഷികൾ എന്ന നിലയിൽ എല്ലാ സത്യ​ക്രി​സ്‌ത്യാ​നി​ക​ളും, വിശേ​ഷാൽ സഭയിൽ ഉത്തരവാ​ദി​ത്വം വഹിക്കു​ന്നവർ, മാതൃ​കാ​യോ​ഗ്യ​രും “കുററ​മററ”വരും ആയിരി​ക്കണം. (1 തിമൊ. 3:10, ഓശാന ബൈ.) ഫെസ്‌റ​റസ്‌ പ്രതീ​ക്ഷിച്ച പണം അദ്ദേഹ​ത്തി​നു കിട്ടി​യില്ല, അതു​കൊണ്ട്‌ താൻ എടുത്ത പണം തിരികെ വയ്‌ക്കാൻ അദ്ദേഹ​ത്തി​നു കഴിഞ്ഞില്ല. അദ്ദേഹം ചെയ്‌ത കാര്യം പരസ്യ​മാ​യി. അദ്ദേഹ​ത്തിന്‌ എന്തു സംഭവി​ച്ചു? പശ്ചാത്ത​പി​ക്കാത്ത ഒരു മോഷ്ടാ​വാ​യി​രു​ന്നു​വെ​ങ്കിൽ ശുദ്ധമായ ക്രിസ്‌തീയ സഭയിൽനിന്ന്‌ അദ്ദേഹത്തെ പുറത്താ​ക്കു​മാ​യി​രു​ന്നു. (1 പത്രൊസ്‌ 4:15) എന്നാൽ അദ്ദേഹ​ത്തി​നു മനോ​വേദന അനുഭ​വ​പ്പെ​ടു​ക​യും പശ്ചാത്ത​പി​ക്കു​ക​യും ചെയ്‌തു. തത്‌ഫ​ല​മാ​യി സേവന​പ​ദ​വി​കൾ നഷ്ടപ്പെ​ട്ടെ​ങ്കി​ലും അദ്ദേഹ​ത്തി​നു സഭയിൽ തുടരു​ന്ന​തി​നു കഴിഞ്ഞു.

ദൈവ​ത്തിൽ ആശ്രയി​ക്കൽ

യഹോ​വയെ സേവി​ക്കു​ന്നു​വെന്ന്‌ അവകാ​ശ​പ്പെ​ടുന്ന ഒരു വ്യക്തി നടത്തുന്ന മോഷ​ണ​ത്തിന്‌ ദൈവ​നാ​മ​ത്തി​നും അവിടു​ത്തെ നാമം വഹിക്കുന്ന ജനത്തി​നും​മേൽ നിന്ദ കൈവ​രു​ത്താ​നാ​കും എന്ന്‌ അപ്പോ​സ്‌ത​ല​നായ പൗലോസ്‌ മുന്നറി​യി​പ്പു നൽകി. “ഹേ, അന്യനെ ഉപദേ​ശി​ക്കു​ന്ന​വനേ, നീ നിന്നെ​ത്തന്നേ ഉപദേ​ശി​ക്കാ​ത്തതു എന്തു? മോഷ്ടി​ക്ക​രു​തു എന്നു പ്രസം​ഗി​ക്കുന്ന നീ മോഷ്ടി​ക്കു​ന്നു​വോ? ‘നിങ്ങൾ നിമിത്തം ദൈവ​ത്തി​ന്റെ നാമം ജാതി​ക​ളു​ടെ ഇടയിൽ ദുഷി​ക്ക​പ്പെ​ടു​ന്നു’” എന്നു പൗലോസ്‌ എഴുതി.—റോമർ 2:21, 24.

പുരാതന നാളിൽ ആഗൂർ എന്നു പേരുള്ള ഒരു ജ്ഞാനി​യായ മനുഷ്യൻ ഇതേ സംഗതി​തന്നെ പറഞ്ഞു. “ദരി​ദ്ര​നാ​യി​ത്തീർന്നി​ട്ടു മോഷ്ടി​ച്ചു [തന്റെ] ദൈവ​ത്തി​ന്റെ നാമത്തെ തീണ്ടി​പ്പാ​നും സംഗതി വരരുതേ” എന്ന്‌ അദ്ദേഹം പ്രാർഥ​ന​യിൽ അപേക്ഷി​ച്ചു. (സദൃശ​വാ​ക്യ​ങ്ങൾ 30:9) എന്നാൽ, ദാരി​ദ്ര്യ​ത്തി​നു നീതി​മാ​നായ ഒരു വ്യക്തി​യെ​പ്പോ​ലും പ്രലോ​ഭി​പ്പി​ക്കു​ന്ന​തി​നുള്ള സാഹച​ര്യം ഒരുക്കാ​നാ​കു​മെന്ന്‌ ആ ജ്ഞാനി​യായ മനുഷ്യൻ സമ്മതി​ച്ചു​പ​റ​ഞ്ഞു​വെ​ന്നതു കുറി​ക്കൊ​ള്ളുക. അതേ, ദുർഘ​ട​സ​മ​യ​ങ്ങൾക്ക്‌ തന്റെ ജനങ്ങളു​ടെ ആവശ്യങ്ങൾ നടത്തി​ക്കൊ​ടു​ക്കാ​നുള്ള യഹോ​വ​യു​ടെ പ്രാപ്‌തി​യിൽ ഒരു ക്രിസ്‌ത്യാ​നി​ക്കുള്ള വിശ്വാ​സത്തെ പരി​ശോ​ധി​ക്കാ​നാ​വും.

എങ്കിലും, ദൈവം “തന്നെ അന്വേ​ഷി​ക്കു​ന്ന​വർക്കു പ്രതി​ഫലം കൊടു​ക്കു​ന്നു” എന്നു പാവ​പ്പെ​ട്ട​വ​രുൾപ്പെ​ടെ​യുള്ള യഹോ​വ​യു​ടെ വിശ്വസ്‌ത സാക്ഷികൾ വിശ്വ​സി​ക്കു​ന്നു. (എബ്രായർ 11:6) യഹോവ തന്റെ വിശ്വ​സ്‌ത​രാ​യ​വർക്ക്‌ അവരുടെ ആവശ്യ​ങ്ങളെ നേരി​ടാൻ സഹായി​ച്ചു​കൊ​ണ്ടു പ്രതി​ഫലം നൽകും. ഇത്‌ അവർക്ക​റി​യാം. യേശു മലമ്പ്ര​സം​ഗ​ത്തിൽ പിൻവ​രു​ന്ന​വി​ധം പറഞ്ഞു​കൊണ്ട്‌ അതു വ്യക്തമാ​ക്കി: “നാം എന്തു തിന്നും എന്തു കുടി​ക്കും എന്തു ഉടുക്കും എന്നിങ്ങനെ നിങ്ങൾ വിചാ​ര​പ്പെ​ട​രു​തു. . . . സ്വർഗ്ഗ​സ്ഥ​നായ നിങ്ങളു​ടെ പിതാവു ഇതൊ​ക്കെ​യും നിങ്ങൾക്കു ആവശ്യം എന്നു അറിയു​ന്നു​വ​ല്ലോ. മുമ്പെ അവന്റെ രാജ്യ​വും നീതി​യും അന്വേ​ഷി​പ്പിൻ; അതോ​ടു​കൂ​ടെ ഇതൊ​ക്കെ​യും നിങ്ങൾക്കു കിട്ടും.”—മത്തായി 6:31-33.

ക്രിസ്‌തീ​യ​സ​ഭ​യിൽ സഹായം ആവശ്യ​മു​ള്ള​വർക്കു​വേണ്ടി ദൈവം എങ്ങനെ​യാ​ണു കരുതൽ ചെയ്യു​ന്നത്‌? അനവധി വിധങ്ങ​ളിൽ അതു ചെയ്യുന്നു. സഹവി​ശ്വാ​സി​ക​ളി​ലൂ​ടെ ലഭ്യമാ​ക്കി​ത്തീർക്കു​ന്ന​താണ്‌ ഒരു വിധം. ദൈവ​ത്തി​ന്റെ ജനങ്ങൾ പരസ്‌പരം ആത്മാർഥ​മായ സ്‌നേഹം പ്രകടി​പ്പി​ക്കു​ന്നു. “ഈ ലോക​ത്തി​ന്റെ വസ്‌തു​വ​ക​യു​ള്ളവൻ ആരെങ്കി​ലും തന്റെ സഹോ​ദ​രനു മുട്ടു​ള്ളതു കണ്ടിട്ടു അവനോ​ടു മനസ്സലി​വു കാണി​ക്കാ​ഞ്ഞാൽ ദൈവ​ത്തി​ന്റെ സ്‌നേഹം അവനിൽ എങ്ങനെ വസിക്കും? കുഞ്ഞു​ങ്ങളേ, നാം വാക്കി​നാ​ലും നാവി​നാ​ലും അല്ല, പ്രവൃ​ത്തി​യി​ലും സത്യത്തി​ലും തന്നേ സ്‌നേ​ഹി​ക്കുക” എന്നുള്ള ബൈബിൾ ശാസനം അവർ ഗൗരവ​മാ​യെ​ടു​ക്കു​ന്നു.—1 യോഹ​ന്നാൻ 3:17, 18.

ലോക​മാ​സ​ക​ലം 73,000-ത്തിൽപ്പരം സഭകളി​ലാ​യി നാല്‌പ​ത്തഞ്ചു ലക്ഷത്തി​ല​ധി​കം യഹോ​വ​യു​ടെ സാക്ഷികൾ ദൈവ​ത്തി​ന്റെ നീതി​യുള്ള തത്ത്വങ്ങ​ളിൻപ്ര​കാ​രം അവിടു​ത്തെ സേവി​ക്കു​ന്ന​തി​നു കഠിന​മാ​യി പ്രയത്‌നി​ക്കു​ന്നു. ദൈവം തന്റെ വിശ്വ​സ്‌ത​രാ​യ​വരെ ഒരിക്ക​ലും കൈ​വെ​ടി​യു​ക​യില്ല എന്ന്‌ അവർക്ക്‌ അറിയാം. “ഞാൻ ബാലനാ​യി​രു​ന്നു, വൃദ്ധനാ​യി​ത്തീർന്നു; നീതി​മാൻ തുണയി​ല്ലാ​തി​രി​ക്കു​ന്ന​തും അവന്റെ സന്തതി ആഹാരം ഇരക്കു​ന്ന​തും ഞാൻ കണ്ടിട്ടില്ല” എന്ന്‌ എഴുതിയ ദാവീദ്‌ രാജാ​വി​നോ​ടു ചേർന്നു​കൊണ്ട്‌ യഹോ​വയെ അനേകം വർഷങ്ങൾ സേവിച്ച ജനങ്ങൾ ആർപ്പു​വി​ളി​ക്കു​ന്നു.—സങ്കീർത്തനം 37:25.

മോഷ്ടി​ക്കാ​നു​ള്ള പ്രലോ​ഭ​ന​ത്തിന്‌ എപ്പോ​ഴെ​ങ്കി​ലും വഴി​പ്പെട്ട്‌ ഒരുപക്ഷേ ദൈവാം​ഗീ​കാ​രം​കൂ​ടെ നഷ്ടപ്പെ​ടാൻ ഇടയാ​കു​ന്ന​തി​നു പകരം ആ വാക്കുകൾ നിശ്വ​സ്‌ത​മാ​ക്കിയ ദൈവ​ത്തിൽ വിശ്വ​സി​ക്കു​ന്നത്‌ എത്രയ​ധി​കം മെച്ചമാണ്‌!—1 കൊരി​ന്ത്യർ 6:9, 10.

[അടിക്കു​റിപ്പ്‌]

a പേരു മാററി​യി​രി​ക്കു​ന്നു.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക