“ദൈവഭയ” ഡിസ്ട്രിക്ററ് കൺവെൻഷനു ഹാജരാകുവിൻ!
1994-ൽ നടക്കാനിരിക്കുന്ന യഹോവയുടെ സാക്ഷികളുടെ “ദൈവഭയ” ഡിസ്ട്രിക്ററ് കൺവെൻഷനു ഹാജരാകുന്നതിനു നിങ്ങൾ ഇതിനോടകം തയ്യാറെടുപ്പുകൾ നടത്തിയോ? മൂന്നു ദിവസവും സന്നിഹിതരാവുന്നതിനാൽ നിങ്ങൾ നിശ്ചയമായും പ്രയോജനമനുഭവിക്കും! ഇന്ത്യയിൽത്തന്നെ 16 കൺവെൻഷനുകൾ പട്ടികപ്പെടുത്തിയിരിക്കുന്നതിനാൽ അതിൽ ഒരെണ്ണം മിക്കവാറും നിങ്ങളുടെ അടുത്ത സ്ഥലത്തും ഉണ്ടാവും.
ചിലതരം ഭയം ധൈര്യം ക്ഷയിപ്പിക്കുകയും പ്രത്യാശ നശിപ്പിക്കുകയും ചെയ്തേക്കാം. എന്നാൽ, വെള്ളിയാഴ്ച രാവിലത്തെ മുഖ്യവിഷയ പ്രസംഗം ദൈവഭയത്തെ നിർവചിക്കുകയും അതിന്റെ പലവിധ പ്രയോജനങ്ങളെക്കുറിച്ചു വിവരിക്കുകയും ചെയ്യും. വാസ്തവത്തിൽ, മുഴു കൺവെൻഷൻ പരിപാടിയും ഈ പ്രയോജങ്ങൾ വിശേഷവൽക്കരിക്കും.
ദൈവഭയത്തിന് വിവാഹത്തെയും കുടുംബജീവിതത്തെയും എങ്ങനെ ബലപ്പെടുത്താനാവുമെന്നും യുവജനങ്ങൾക്ക് ദൈവത്തോടുള്ള തങ്ങളുടെ വിശ്വസ്തതയിൽ എങ്ങനെ അചഞ്ചലരായി നിൽക്കാൻ കഴിയുമെന്നും വെള്ളിയാഴ്ച ഉച്ചതിരിഞ്ഞു നിങ്ങൾക്കു കേൾക്കാം. “സന്തപ്തർക്കു സമാശ്വാസം” എന്ന ഹൃദയോഷ്മളമായ അവതരണത്തോടെ ഉച്ചകഴിഞ്ഞുള്ള സെഷൻ അവസാനിക്കും. തങ്ങളുടെ പ്രിയപ്പെട്ടവരെ മരണത്തിൽ നഷ്ടപ്പെട്ട ആളുകളെ സഹായിക്കുന്നതിനുവേണ്ടി ആ പ്രസംഗത്തിലൂടെ പ്രദാനം ചെയ്യുന്ന പ്രായോഗിക വിവരങ്ങൾ നിങ്ങൾ വിലമതിക്കും.
സഭയോടും നമ്മുടെ ശുശ്രൂഷയോടുമുള്ള ബന്ധത്തിൽ യഹോവയുടെ മാർഗനിർദേശങ്ങളോടുള്ള പിൻപററലിനെ ശക്തീകരിക്കാൻ ദൈവഭയത്തിന് എങ്ങനെ സഹായിക്കാനാവുമെന്നു ശനിയാഴ്ചത്തെ പരിപാടി വെളിപ്പെടുത്തും. “ദൈവവചനമായ വിശുദ്ധ ബൈബിൾ ദിവസേന വായിക്കുവിൻ” എന്ന പ്രസംഗത്തിൽനിന്ന് ബൈബിൾ വായിക്കുന്നതിനും പഠിക്കുന്നതിനും ആവശ്യമായ പ്രായോഗിക നിർദേശങ്ങൾ പ്രതിനിധികൾക്കു ലഭിക്കുന്നതാണ്. “യഹോവയുടെ ഭയജനകമായ ദിവസം അടുത്തിരിക്കുന്നു” എന്ന താത്പര്യമുണർത്തുന്ന വിഷയത്തിൽ നടത്തുന്ന പ്രസംഗത്തോടെ ശനിയാഴ്ചത്തെ പരിപാടി അവസാനിക്കും.
ഞായറാഴ്ചത്തെ പരിപാടിയിലെ ഒരു ഇനം “നീതിമാൻമാരുടെ പുനരുത്ഥാനമുണ്ടാകും” എന്ന പ്രസംഗമാണ്. അതിനുശേഷം, “മഹോപദ്രവത്തിൽ ജീവനോടെ രക്ഷിക്കപ്പെട്ടു” എന്ന പ്രസംഗത്തിൽ, ഒരിക്കലും മരിക്കുകയില്ലാത്തവരെക്കുറിച്ച് യേശു നൽകിയ വാഗ്ദത്തത്തിന്റെ വിശദീകരണം നൽകുന്നതായിരിക്കും.—യോഹന്നാൻ 11:26.
നിങ്ങൾ അഭിമുഖീകരിക്കുന്ന തിരഞ്ഞെടുപ്പുകൾ എന്ന ശീർഷകത്തിലുള്ള 40 മിനിററു നേരത്തെ ചിന്തോദ്ദീപകമായ ഒരു നാടകത്തോടെ ഞായറാഴ്ച രാവിലത്തെ സെഷൻ സമാപിക്കും. യോശുവയുടെ നാളിനെക്കുറിച്ച് അനുസ്മരിക്കാൻ സദസ്യർ പ്രേരിതരാകും. യഹോവയെ സേവിക്കുന്നതിനുള്ള അവന്റെ ഉറച്ച നിശ്ചയദാർഢ്യത്തെ ചിത്രീകരിച്ചിരിക്കുന്നതും സദസ്യർ കാണും. ഏലിയാവിന്റെ നാളിലെ അഗ്നിപരീക്ഷയും അവതരിപ്പിക്കും. ഇന്ന് ദൈവഭയം വളർത്തിയെടുക്കുന്നതിനു പ്രതിനിധികളെ സഹായിക്കുന്ന ഗുണപാഠങ്ങൾ ഈ രണ്ടു സംഭവങ്ങളും സ്പഷ്ടമായി വെളിപ്പെടുത്തും. ഉച്ചകഴിഞ്ഞുള്ള പരസ്യപ്രസംഗം “സത്യദൈവത്തെ ഇപ്പോൾ ഭയപ്പെടേണ്ടതിന്റെ കാരണം” എന്നത് കൺവെൻഷന്റെ ഒരു സവിശേഷതയായിരിക്കും.
സന്നിഹിതരാകുന്നതിന് ഇപ്പോഴേ ക്രമീകരണങ്ങൾ നടത്തുക. നിങ്ങളുടെ വീടിനോട് ഏററവും അടുത്തുള്ള കൺവെൻഷൻ സ്ഥലം കണ്ടുപിടിക്കുവാൻ യഹോവയുടെ സാക്ഷികളുടെ പ്രാദേശിക രാജ്യഹാളുമായി ബന്ധപ്പെടുകയോ ഈ മാസികയുടെ പ്രസാധകർക്ക് എഴുതുകയോ ചെയ്യുക.
[32-ാം പേജിലെ ചിത്രത്തിനു കടപ്പാട്]
T. Rosenthal/SUPERSTOCK