യഹോവയുടെ സാക്ഷികളുടെ “സന്തുഷ്ട സ്തുതിപാഠകർ” ഡിസ്ട്രിക്ററ് കൺവെൻഷൻ
ബൈബിൾ പ്രബോധനത്തിന്റെ മൂന്നു ധന്യ ദിനങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു. ഇന്ത്യയിൽ 16 കൺവെൻഷനുകൾ പട്ടികപ്പെടുത്തിയിട്ടുണ്ട്. ചിലപ്പോൾ ഒരു കൺവെൻഷൻ നിങ്ങൾ താമസിക്കുന്നതിന് അടുത്തായിരിക്കാം നടക്കുക. വെള്ളിയാഴ്ച രാവിലെ 9:40-നു സംഗീതത്തോടെ പരിപാടി ആരംഭിക്കുമ്പോൾ അവിടെ സന്നിഹിതരാകുവിൻ.
സ്വാഗത പരാമർശങ്ങളും “ലോകവ്യാപകമായി സന്തുഷ്ട സ്തുതിപാഠകർ എന്നനിലയിൽ വേർതിരിക്കപ്പെട്ടിരിക്കുന്നു” എന്ന മുഖ്യ പ്രസംഗവും വെള്ളിയാഴ്ച രാവിലത്തെ പരിപാടിയുടെ സവിശേഷതയായിരിക്കും. യുവപ്രായക്കാരിലും മാതാപിതാക്കളിലും വിദ്യാഭ്യാസത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതായിരിക്കും ഉച്ചകഴിഞ്ഞുള്ള പരിപാടി. യുവജനങ്ങൾ കേൾക്കാൻ ആഗ്രഹിക്കുന്ന ഒരു പ്രസംഗമായിരിക്കും “ഞാൻ വിവാഹം കഴിക്കാൻ സജ്ജനാണോ?” എന്നത്. “മക്കളെപ്രതി സന്തോഷിക്കുന്ന മാതാപിതാക്കൾ” എന്ന പ്രസംഗം മാതാപിതാക്കൾ ശ്രദ്ധാപൂർവം കേൾക്കേണ്ടതാണ്. “വിദ്യാഭ്യാസം—യഹോവയെ പുകഴ്ത്താൻ അത് ഉപയോഗിക്കുക” എന്ന പ്രസംഗത്തോടെ ഉച്ചകഴിഞ്ഞുള്ള പരിപാടി സമാപിക്കും. ചർച്ച ചെയ്യപ്പെടുന്ന സംഗതികൾ യുവപ്രായക്കാരെ സ്കൂളിൽ വിജയകരമായി മുന്നേറാൻ സഹായിക്കും.
ശനിയാഴ്ച രാവിലത്തെ പരിപാടിയിലെ ഒരു സവിശേഷ ഇനമായിരിക്കും സ്നാപനം. സ്നാപനത്തിനു യോഗ്യതയുള്ളവർക്ക് അതിനുള്ള അവസരം പ്രദാനം ചെയ്യുന്നതായിരിക്കും. ആദ്യകാലംതൊട്ടേ, ആളുകളെ കെണിയിലാക്കാൻ സാത്താൻ ലൈംഗിക ആഗ്രഹത്തെ എപ്രകാരം ഉപയോഗപ്പെടുത്തിയിരിക്കുന്നു എന്നതു സംബന്ധിച്ചുള്ള ഒരു തുറന്ന ചർച്ച ഉച്ചയ്ക്കുശേഷം ഉണ്ടായിരിക്കും. “പിശാചിന്റെ കെണികൾ ഒഴിവാക്കുവിൻ” എന്ന ഒരു ഉജ്ജ്വല പ്രസംഗവും ഉണ്ടായിരിക്കുന്നതാണ്. “മനുഷ്യവർഗത്തിനു ദൈവത്തെക്കുറിച്ചു പരിജ്ഞാനം ആവശ്യമായിരിക്കുന്നതിന്റെ കാരണം” എന്ന പ്രധാന പ്രസംഗത്തോടെ അന്നത്തെ പരിപാടിക്കു സമാപനം കുറിക്കും.
ഞായറാഴ്ച രാവിലെ, “ഈ വ്യവസ്ഥിതിയുടെ സമാപനത്തിലെ സന്തുഷ്ട സ്തുതിപാഠകർ” എന്ന ശീർഷകത്തിലുള്ള സിമ്പോസിയം പെട്ടെന്നുതന്നെ നാം അഭിമുഖീകരിക്കാനുള്ള, ലോകത്തെ ഉലയ്ക്കുന്ന സംഭവങ്ങളിന്മേൽ ശ്രദ്ധ കേന്ദ്രീകരിക്കും. മത്തായി 24:21-ൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരം, യേശുക്രിസ്തു പറഞ്ഞ “മഹോപദ്രവം” ആരംഭിക്കുന്നതിനുമുമ്പായി സുരക്ഷിത സ്ഥലത്തേക്ക് ഓടിപ്പോകേണ്ടതിന്റെ അടിയന്തിരതയ്ക്ക് അത് ഊന്നൽ കൊടുക്കും.
“അർഹരായവരെ അവരുടെ വാർധക്യത്തിൽ ബഹുമാനിക്കൽ” എന്ന പ്രധാനപ്പെട്ട നാടകത്തോടെ ഞായറാഴ്ച രാവിലത്തെ പരിപാടി സമാപിക്കും. പിന്നെ, ഉച്ചയ്ക്ക്, “നിത്യതയുടെ രാജാവിനെ സ്തുതിക്കുവിൻ!” എന്ന പരസ്യപ്രസംഗം നിർവഹിക്കപ്പെടും. കൺവെൻഷന്റെ ഒരു പ്രമുഖ ഭാഗമായിരിക്കും അത്.
അതിൽ സംബന്ധിക്കാൻ ഇപ്പോൾ ആസൂത്രണം ചെയ്യുക. നിങ്ങളുടെ വീടിനോട് ഏറ്റവും അടുത്ത സ്ഥലം ഏതെന്ന് അറിയാൻ യഹോവയുടെ സാക്ഷികളുടെ പ്രാദേശിക രാജ്യഹാളുമായി ബന്ധപ്പെടുകയോ ഈ മാസികയുടെ പ്രസാധകർക്ക് എഴുതുകയോ ചെയ്യുക.