വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w97 2/1 പേ. 30-31
  • ശേഖേം—താഴ്‌വരനഗരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ശേഖേം—താഴ്‌വരനഗരം
  • വീക്ഷാഗോപുരം—1997
  • സമാനമായ വിവരം
  • ഗെരിസീം—‘ഞങ്ങൾ ആരാധിച്ചത്‌ ഈ പർവതത്തിലാണ്‌’
    വീക്ഷാഗോപുരം—1993
  • ഗരിസീം പർവതം
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
  • “ഞങ്ങൾ ഞങ്ങളുടെ ദൈവമായ യഹോവയെ സേവിക്കും”
    വീക്ഷാഗോപുരം—1987
  • ബൈബിൾ പുസ്‌തക നമ്പർ 6—യോശുവ
    ‘എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്‌തവും പ്രയോജനപ്രദവുമാകുന്നു’
കൂടുതൽ കാണുക
വീക്ഷാഗോപുരം—1997
w97 2/1 പേ. 30-31

ശേഖേം—താഴ്‌വ​ര​ന​ഗ​രം

ദൈവം തന്റെ ജനത്തി​നു​വേണ്ടി തിര​ഞ്ഞെ​ടുത്ത പ്രദേ​ശ​ത്തി​ന്റെ ഹൃദയ​ഭാ​ഗത്ത്‌, ഏബാൽ പർവത​ത്തി​നും ഗെരി​സീം പർവത​ത്തി​നും ഇടയി​ലാ​യി സുരക്ഷിത മായി സ്ഥിതി​ചെ​യ്‌തി​രുന്ന നഗരമാണ്‌ ശേഖേം. ഏതാണ്ട്‌ നാലാ​യി​രം വർഷം​മുമ്പ്‌, “നിന്റെ സന്തതിക്കു ഞാൻ ഈ ദേശം കൊടു​ക്കും” എന്ന വാഗ്‌ദാ​നം യഹോവ അബ്രാ​ഹാ​മി​നു കൊടു​ത്തത്‌ ഇവിടെ വെച്ചാ​യി​രു​ന്നു.—ഉല്‌പത്തി 12:6, 7.

ഈ വാഗ്‌ദാ​ന​ത്തോ​ടുള്ള ചേർച്ച​യിൽ, അബ്രാ​ഹാ​മി​ന്റെ പൗത്ര​നായ യാക്കോബ്‌ ശേഖേ​മിൽ കൂടാ​ര​മ​ടിച്ച്‌ ഒരു യാഗപീ​ഠം പണിത്‌ അതിനെ “യിസ്രാ​യേ​ലി​ന്റെ ദൈവ​മാ​ണു ദൈവം” എന്നു വിളിച്ചു. തന്റെ കുടും​ബ​ത്തി​നും ആട്ടിൻകൂ​ട്ട​ത്തി​നും വെള്ളം കൊടു​ക്കാൻ അവൻ ഈ മേഖല​യിൽ ഒരു കിണർ, നൂറ്റാ​ണ്ടു​കൾക്കു​ശേ​ഷ​വും “യാക്കോ​ബി​ന്റെ ഉറവു” എന്നു വിളി​ക്ക​പ്പെ​ടു​മാ​യി​രുന്ന ഒരു കിണർ, കുഴി​ച്ചി​രി​ക്കാം.—ഉല്‌പത്തി 33:18-20, NW അടിക്കു​റിപ്പ്‌; യോഹ​ന്നാൻ 4:5, 6, 12.

എന്നിരു​ന്നാ​ലും, യാക്കോ​ബി​ന്റെ കുടും​ബാം​ഗ​ങ്ങ​ളിൽ എല്ലാവ​രും സത്യാ​രാ​ധ​ന​യോ​ടു തീക്ഷ്‌ണത കാട്ടി​യില്ല. അവന്റെ പുത്രി​യായ ദീനാ ശേഖേ​മി​ലെ കനാന്യ പെൺകു​ട്ടി​കൾക്കി​ട​യിൽ സുഹൃ​ത്തു​ക്കളെ തേടി. അപ്പോ​ഴും ചെറു​പ്പ​മാ​യി​രുന്ന ദീനാ തന്റെ കുടും​ബ​കൂ​ടാ​ര​ത്തി​ലെ സുരക്ഷി​ത​ത്വം വിട്ട്‌ അടുത്ത നഗരം സന്ദർശി​ക്കാ​നും അവിടെ സുഹൃ​ത്തു​ക്കളെ തേടാ​നും തുടങ്ങി.

അവിടത്തെ യുവാക്കൾ തങ്ങളുടെ നഗരത്തിൽ സ്ഥിരമാ​യി, വ്യക്തമാ​യും തനിച്ചു വന്നു​പൊ​യ്‌ക്കൊ​ണ്ടി​രി​ക്കുന്ന, ഈ യുവ കന്യകയെ എങ്ങനെ വീക്ഷി​ക്കും? അവിടത്തെ പ്രഭു​വി​ന്റെ മകൻ “അവളെ കണ്ടിട്ടു പിടി​ച്ചു​കൊ​ണ്ടു​പോ​യി അവളോ​ടു​കൂ​ടെ ശയിച്ചു അവൾക്കു പോരാ​യ്‌ക​വ​രു​ത്തി.” അധാർമി​ക​രായ കനാന്യ​രു​മാ​യി സഹവസിച്ച്‌ ദീനാ എന്തിനാണ്‌ അപകടം ക്ഷണിച്ചു​വ​രു​ത്തി​യത്‌? തന്റെ സമപ്രാ​യ​ക്കാ​രായ പെൺകു​ട്ടി​ക​ളു​ടെ സൗഹൃദം തനിക്ക്‌ ആവശ്യ​മാ​ണെന്ന്‌ അവൾക്കു തോന്നി​യ​തു​കൊ​ണ്ടാ​യി​രു​ന്നോ? തന്റെ ചില സഹോ​ദ​ര​ന്മാ​രെ​പ്പോ​ലെ അവൾക്കു തന്റേട​വും സ്വത​ന്ത്ര​ചി​ന്ത​യും ഉണ്ടായി​രു​ന്നോ? ഉല്‌പത്തി വിവരണം വായിച്ച്‌, തങ്ങളുടെ പുത്രി ശേഖേം സന്ദർശി​ച്ചു വരുത്തി​ക്കൂ​ട്ടിയ ദുരന്ത ഭവിഷ്യ​ത്തു​കൾ നിമിത്തം യാക്കോ​ബി​നും ലേയയ്‌ക്കും അനുഭ​വ​പ്പെട്ട മനോ​വ്യ​ഥ​യും നാണ​ക്കേ​ടും ഗ്രഹി​ക്കാൻ ശ്രമി​ക്കുക.—ഉല്‌പത്തി 34:1-31; 49:5-7; 1985 ജൂൺ 15 വീക്ഷാ​ഗോ​പു​രം (ഇംഗ്ലീഷ്‌), പേജ്‌ 31 കാണുക.

ദിവ്യാ​ധി​പ​ത്യ മാർഗ​നിർദേ​ശങ്ങൾ അവഗണി​ച്ച​തി​ന്റെ ഫലങ്ങൾ ഏതാണ്ട്‌ 300 വർഷങ്ങൾക്കു​ശേഷം, പിന്നെ​യും തലപൊ​ക്കി. യിസ്രാ​യേല്യ ചരി​ത്ര​ത്തിൽ ഏറ്റവും അവിസ്‌മ​ര​ണീ​യ​മായ സമ്മേള​ന​ങ്ങ​ളി​ലൊന്ന്‌ യോശുവ ശേഖേ​മിൽ സംഘടി​പ്പി​ച്ചു. താഴ്‌വ​ര​യി​ലെ ആ രംഗം ഒന്നു വിഭാവന ചെയ്യുക. യിസ്രാ​യേ​ലി​ലെ ആറു ഗോ​ത്ര​ങ്ങ​ളിൽനി​ന്നുള്ള സ്‌ത്രീ​പു​രു​ഷ​ന്മാ​രും കുട്ടി​ക​ളു​മ​ട​ങ്ങുന്ന പത്തു ലക്ഷത്തി​ല​ധി​കം പേർ ഗെരി​സീം പർവത​ത്തി​നു​മു​മ്പാ​കെ നിൽക്കു​ന്നു. താഴ്‌വ​ര​യ്‌ക്ക​പ്പു​റത്തു മറ്റ്‌ ആറ്‌ ഗോ​ത്ര​ങ്ങ​ളിൽനി​ന്നുള്ള, ഏതാണ്ട്‌ അത്രയും​തന്നെ ആളുകൾ ഏബാൽ പർവത​ത്തി​നു​മു​മ്പാ​കെ നിൽക്കു​ന്നു.a താഴെ, ഉടമ്പടി പെട്ടക​ത്തിന്‌ അരികെ, യിസ്രാ​യേ​ല്യ​രു​ടെ രണ്ടു ജനക്കൂ​ട്ട​ങ്ങൾക്ക്‌ ഇടയിൽ പുരോ​ഹി​ത​ന്മാ​രും യോശു​വ​യും നിൽക്കു​ന്നു. എന്തൊരു പശ്ചാത്തലം!—യോശുവ 8:30-33.

ഈ ബൃഹത്തായ ജനസഞ്ച​യ​ത്തി​നു​മേൽ ഉയർന്നു നിൽക്കുന്ന ഈ രണ്ടു പർവതങ്ങൾ സൗന്ദര്യ​ത്തി​ന്റെ​യും തരിശായ അവസ്ഥയു​ടെ​യും കടുത്ത വൈരു​ദ്ധ്യ​ങ്ങൾ എടുത്തു​കാ​ട്ടു​ന്നു. ഗെരി​സീ​മി​ന്റെ വടക്കെ ചെരിവ്‌ പച്ചയും വളക്കൂ​റു​മു​ള്ള​താ​യി തോന്നും. എന്നാൽ ഏബാലി​ന്റേത്‌ ഏറെയും ഉണങ്ങി​യും തരിശാ​യും കിടക്കു​ക​യാണ്‌. യിസ്രാ​യേ​ല്യർ യോശുവ സംസാ​രി​ക്കാൻപോ​കുന്ന നിമി​ഷ​വും കാത്തി​രി​ക്കു​മ്പോ​ഴത്തെ ആവേശാ​രവം നിങ്ങൾക്ക്‌ അനുഭ​വ​വേ​ദ്യ​മാ​കു​ന്നു​ണ്ടോ? ഓരോ ശബ്ദവും ഈ പ്രകൃ​തി​ദ​ത്ത​മായ തിയേ​റ്റ​റിൽ പ്രതി​ധ്വ​നി​ക്കു​ന്നു.

നാലു​മു​തൽ ആറുവരെ മണിക്കൂ​റെ​ടുത്ത്‌ യോശുവ ‘മോ​ശെ​യു​ടെ ന്യായ​പ്ര​മാ​ണ​പു​സ്‌തകം’ വായി​ക്കു​ന്ന​തി​നി​ട​യിൽ, ആളുക​ളും പങ്കെടു​ക്കു​ന്നു. (യോശുവ 8:34, 35) വ്യക്തമാ​യും, ഗെരി​സീ​മി​നു മുമ്പി​ലുള്ള യിസ്രാ​യേ​ല്യർ ഓരോ അനു​ഗ്ര​ഹ​ങ്ങൾക്കു​ശേ​ഷ​വും ആമേൻ! പറയുന്നു. അതേസ​മയം ഏബാലി​ന്റെ മുമ്പി​ലു​ള്ള​വ​രു​ടെ ആമേൻ! ഓരോ ശാപവ​ച​ന​ത്തെ​യും ഊന്നി​പ്പ​റ​യു​ന്നു. ഒരുപക്ഷേ ഏബാൽ പർവത​ത്തി​ന്റെ തരിശായ പ്രതീതി അനുസ​ര​ണ​ക്കേ​ടി​ന്റെ ദുരന്ത ഭവിഷ്യ​ത്തു​ക​ളെ​ക്കു​റിച്ച്‌ ആളുകളെ അനുസ്‌മ​രി​പ്പി​ക്കാൻ ഉതകു​ന്നു​ണ്ടാ​കാം.

“അപ്പനെ​യോ അമ്മയെ​യോ നിന്ദി​ക്കു​ന്നവൻ ശപിക്ക​പ്പെ​ട്ടവൻ,” യോശുവ മുന്നറി​യിപ്പ്‌ കൊടു​ക്കു​ന്നു. പത്തുല​ക്ഷ​ത്തി​ല​ധി​കം ആളുക​ളു​ടെ സ്വരം ഒരുമി​ച്ചു പ്രതി​ക​രി​ക്കു​ന്നു: ‘ആമേൻ!’ തുടർന്നു പറയു​ന്ന​തി​നു​മു​മ്പാ​യി ഇടിമു​ഴ​ക്കം​പോ​ലുള്ള ഈ പ്രതി​ക​രണം തീരാൻ യോശുവ കാത്തു​നിൽക്കു​ന്നു: “കൂട്ടു​കാ​രന്റെ അതിർ നീക്കു​ന്നവൻ ശപിക്ക​പ്പെ​ട്ടവൻ.” ഒരിക്കൽക്കൂ​ടി ആറു ഗോ​ത്രങ്ങൾ, അനേകം പരദേ​ശി​ക​ളോ​ടൊ​പ്പം ഉച്ചത്തിൽ വിളി​ച്ചു​പ​റ​യു​ന്നു: ‘ആമേൻ!’ (ആവർത്ത​ന​പു​സ്‌തകം 27:16, 17) നിങ്ങൾ അവിടെ ഉണ്ടായി​രു​ന്നെ​ങ്കിൽ, പർവത​ങ്ങൾക്കി​ട​യിൽ നടന്ന യോഗം നിങ്ങൾ എന്നെങ്കി​ലും വിസ്‌മ​രി​ക്കു​മാ​യി​രു​ന്നോ? അനുസ​രി​ക്കേ​ണ്ട​തി​ന്റെ ആവശ്യം നിങ്ങളു​ടെ മനസ്സിൽ മായാതെ പതിയു​മാ​യി​രു​ന്നി​ല്ലേ?

ഏതാണ്ട്‌ 20 വർഷങ്ങൾക്കു​ശേഷം യോശുവ മരിക്കു​ന്ന​തി​നു തൊട്ടു​മുമ്പ്‌, തങ്ങളുടെ ദൃഢ​പ്ര​തിജ്ഞ പുതു​ക്കാൻ അവൻ പ്രസ്‌തുത ജനതയെ ഒരിക്കൽക്കൂ​ടെ ശേഖേ​മിൽ ഒരുമി​ച്ചു​കൂ​ട്ടി. ഓരോ​രു​ത്ത​രും നടത്തേണ്ട തിര​ഞ്ഞെ​ടുപ്പ്‌ അവൻ അവർക്കു മുമ്പിൽ വെച്ചു. “നിങ്ങൾ . . . ആരെ സേവി​ക്കും എന്നു ഇന്നു തിര​ഞ്ഞെ​ടു​ത്തു​കൊൾവിൻ. ഞാനും എന്റെ കുടും​ബ​വു​മോ, ഞങ്ങൾ യഹോ​വയെ സേവി​ക്കും.” (യോശുവ 24:1, 15) വ്യക്തമാ​യും, വിശ്വാ​സ​ത്തി​നു കരുത്തു​പ​ക​രുന്ന, ശേഖേ​മി​ലെ ഈ കൺ​വെൻ​ഷ​നു​കൾ അവരുടെ ഹൃദയത്തെ സ്‌പർശി​ച്ചു. യോശു​വ​യു​ടെ മരണത്തി​നു​ശേഷം അനേക വർഷങ്ങ​ളോ​ളം യിസ്രാ​യേ​ല്യർ അവന്റെ വിശ്വസ്‌ത മാതൃക അനുക​രി​ച്ചു.—യോശുവ 24:31.

ഏതാണ്ട്‌ 15 നൂറ്റാ​ണ്ടു​കൾക്കു​ശേഷം, ഗെരി​സീം പർവത​ത്തി​നു താഴെ​യുള്ള തണലിൽ യേശു വിശ്ര​മി​ക്കു​മ്പോൾ, ഒരു ഹൃദ​യോ​ഷ്‌മ​ള​മായ സംഭാ​ഷണം നടന്നു. ദീർഘ​യാ​ത്ര​യു​ടെ ക്ഷീണവു​മാ​യി യേശു യാക്കോ​ബി​ന്റെ ഉറവി​ന​രി​കെ ഇരിക്കു​ക​യാ​യി​രു​ന്നു. അപ്പോ​ഴാണ്‌ ഒരു ശമര്യ​ക്കാ​രി വെള്ളം കോരാ​നുള്ള കുടവു​മാ​യി എത്തിയത്‌. യേശു കുടി​ക്കാൻ വെള്ളം ചോദി​ച്ച​പ്പോൾ, സ്‌ത്രീ അങ്ങേയറ്റം അമ്പരന്നു. കാരണം യഹൂദ​ന്മാർ ശമര്യ​ക്കാ​രോ​ടു സംസാ​രി​ക്കു​ക​യി​ല്ലാ​യി​രു​ന്നു. അപ്പോൾ അവളുടെ പാത്ര​ത്തിൽനി​ന്നു വെള്ളം കുടി​ക്കു​ന്ന​തി​ന്റെ കാര്യം പറയേ​ണ്ട​തി​ല്ല​ല്ലോ. (യോഹ​ന്നാൻ 4:5-9) യേശു​വി​ന്റെ അടുത്ത വാക്കുകൾ അവളെ അത്ഭുത​സ്‌ത​ബ്ധ​യാ​ക്കി.

“ഈ വെള്ളം കുടി​ക്കു​ന്ന​വന്നു എല്ലാം പിന്നെ​യും ദാഹി​ക്കും. ഞാൻ കൊടു​ക്കുന്ന വെള്ളം കുടി​ക്കു​ന്ന​വ​നോ ഒരുനാ​ളും ദാഹി​ക്ക​യില്ല; ഞാൻ കൊടു​ക്കുന്ന വെള്ളം അവനിൽ നിത്യ​ജീ​വ​ങ്ക​ലേക്കു പൊങ്ങി​വ​രുന്ന നീരു​റ​വാ​യി​ത്തീ​രും.” (യോഹ​ന്നാൻ 4:13, 14) ആ വാഗ്‌ദാ​ന​ത്തിൽ അവൾക്കുള്ള താത്‌പ​ര്യം വിഭാവന ചെയ്യുക, കാരണം ഈ ആഴമുള്ള കിണറിൽനി​ന്നു വെള്ളം കൊണ്ടു​പോ​കു​ന്നത്‌ ക്ഷീണി​പ്പി​ക്കുന്ന ഒരു വേലയാ​യി​രു​ന്നു. യെരൂ​ശ​ലേ​മി​നും ഗെരി​സീം പർവത​ത്തി​നും ചരിത്ര പ്രാധാ​ന്യ​മു​ണ്ടെ​ങ്കി​ലും ദൈവത്തെ സമീപി​ക്കു​ന്ന​തിന്‌ അത്യന്താ​പേ​ക്ഷി​ത​മായ മതപര​മായ സ്ഥലങ്ങള​ല്ലെന്ന്‌ യേശു കൂടു​ത​ലാ​യി വിശദ​മാ​ക്കി. ഹൃദയ​നി​ല​യ്‌ക്കും നടത്തയ്‌ക്കു​മാണ്‌ പ്രാധാ​ന്യം, അല്ലാതെ സ്ഥലത്തിനല്ല. “സത്യന​മ​സ്‌കാ​രി​കൾ പിതാ​വി​നെ ആത്മാവി​ലും സത്യത്തി​ലും നമസ്‌ക​രി​ക്കുന്ന നാഴിക വരുന്നു; ഇപ്പോൾ വന്നുമി​രി​ക്കു​ന്നു. തന്നേ നമസ്‌ക​രി​ക്കു​ന്നവർ ഇങ്ങനെ​യു​ള്ളവർ ആയിരി​ക്കേണം എന്നു പിതാവു ഇച്ഛിക്കു​ന്നു,” അവൻ പറഞ്ഞു. (യോഹ​ന്നാൻ 4:23) ആ വാക്കുകൾ എത്ര ആശ്വാ​സ​ദാ​യ​ക​മാ​യി​രു​ന്നി​രി​ക്കണം! വീണ്ടും ഈ താഴ്‌വര, ആളുകൾ യഹോ​വയെ സേവി​ക്കാൻ ഉദ്‌ബോ​ധി​പ്പി​ക്ക​പ്പെട്ട ഒരു സ്ഥലമാ​യി​ത്തീർന്നു.

ഇന്ന്‌, പുരാതന ശേഖേ​മി​ന്റെ അവശി​ഷ്ട​ങ്ങൾക്ക​രി​കി​ലാ​യി നാബ്ലസ്‌ നഗരം സ്ഥിതി​ചെ​യ്യു​ന്നു. ഗെരി​സീം പർവത​വും ഏബാൽ പർവത​വും കഴിഞ്ഞ​കാല സംഭവ​ങ്ങ​ളു​ടെ മൂകസാ​ക്ഷി​ക​ളാ​യി താഴ്‌വ​ര​യിൽ ഇപ്പോ​ഴും തലയെ​ടു​പ്പോ​ടെ നിൽക്കു​ന്നു. ഈ പർവത​ങ്ങ​ളു​ടെ അടിവാ​രത്ത്‌ ഇപ്പോ​ഴും യാക്കോ​ബി​ന്റെ കിണർ സന്ദർശി​ക്കാ​വു​ന്ന​താണ്‌. അവിടെ നടന്ന സംഭവ​ങ്ങ​ളെ​ക്കു​റി​ച്ചു നാം ധ്യാനി​ക്കു​മ്പോൾ, യോശു​വ​യും യേശു​വും നമ്മെ പഠിപ്പി​ച്ച​തു​പോ​ലെ, സത്യാ​രാ​ധന ഉയർത്തി​പ്പി​ടി​ക്കേ​ണ്ട​തി​ന്റെ പ്രാധാ​ന്യ​ത്തെ​ക്കു​റി​ച്ചു നാം അനുസ്‌മ​രി​പ്പി​ക്ക​പ്പെ​ടു​ന്നു.—യെശയ്യാ​വു 2:2, 3 താരത​മ്യം ചെയ്യുക.

[അടിക്കു​റി​പ്പു​കൾ]

a ഗെരിസീം പർവത​ത്തി​നു​മു​മ്പാ​കെ നിന്ന ആറു ഗോ​ത്രങ്ങൾ ശിമെ​യോൻ, ലേവി, യെഹൂദാ, യിസ്സാ​ഖാർ, യോ​സേഫ്‌, ബെന്യാ​മീൻ എന്നിവ​യാണ്‌. ഏബാൽ പർവത​ത്തി​നു​മു​മ്പാ​കെ നിന്ന ആറു ഗോ​ത്രങ്ങൾ രൂബേൻ, ഗാദ്‌, ആശേർ, സെബൂ​ലൂൻ, ദാൻ, നഫ്‌താ​ലി എന്നിവ​യും.—ആവർത്ത​ന​പു​സ്‌തകം 27:12, 13.

[31-ാം പേജിലെ ചിത്ര​ത്തിന്‌ കടപ്പാട]

Pictorial Archive (Near Eastern History) Est.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക