വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w11 12/15 പേ. 31
  • നിങ്ങൾക്ക്‌ അറിയാമോ?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • നിങ്ങൾക്ക്‌ അറിയാമോ?
  • 2011 വീക്ഷാഗോപുരം
  • സമാനമായ വിവരം
  • ദൈവ ഭവനത്തിലെ തഴച്ചുവളരുന്ന ഒലിവു വൃക്ഷം
    2000 വീക്ഷാഗോപുരം
  • ബഹുമുഖോപയോഗമുള്ള ഒലിവെണ്ണ
    ഉണരുക!—1993
  • യേശു ആലയം ശുദ്ധീകരിക്കുന്നു
    ബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ
2011 വീക്ഷാഗോപുരം
w11 12/15 പേ. 31

നിങ്ങൾക്ക്‌ അറിയാമോ?

യെരുശലേമിലെ ആലയത്തിൽ നാണയമാറ്റക്കാർ ഉണ്ടായിരുന്നത്‌ എന്തുകൊണ്ട്‌?

▪ ആലയത്തിൽ നടമാടിയിരുന്ന കടുത്ത അനീതിക്കെതിരെ തന്റെ മരണത്തിനു തൊട്ടുമുമ്പ്‌ യേശു നടപടി എടുത്തു. ബൈബിൾ വിവരണം പറയുന്നു: ‘യേശു ആലയത്തിൽ . . . വിൽക്കുകയും വാങ്ങുകയും ചെയ്‌തിരുന്നവരെ ഒക്കെയും പുറത്താക്കി; നാണയമാറ്റക്കാരുടെ മേശകളും പ്രാവുവിൽപ്പനക്കാരുടെ പീഠങ്ങളും മറിച്ചിട്ടു. അവൻ അവരോട്‌, “‘എന്റെ ഭവനം പ്രാർഥനാലയം എന്നു വിളിക്കപ്പെടും’ എന്ന്‌ എഴുതിയിരിക്കുന്നു. നിങ്ങളോ അതിനെ കവർച്ചക്കാരുടെ ഗുഹയാക്കിത്തീർക്കുന്നു” എന്നു പറഞ്ഞു.’—മത്താ. 21:12, 13.

ഒന്നാം നൂറ്റാണ്ടിൽ വിവിധ ദേശങ്ങളിൽനിന്നും പട്ടണങ്ങളിൽനിന്നുമുള്ള യഹൂദന്മാരും യഹൂദമതാനുസാരികളും യെരുശലേമിലെ ആലയം സന്ദർശിക്കുക പതിവായിരുന്നു. തങ്ങളുടെ പ്രദേശത്തെ നാണയങ്ങളാണ്‌ അവർ കൊണ്ടുവന്നിരുന്നത്‌. എന്നാൽ ആ നാണയം ഉപയോഗിച്ച്‌ വാർഷിക ആലയനികുതി അടയ്‌ക്കാനോ യാഗത്തിനുള്ള മൃഗങ്ങളെ വാങ്ങാനോ മറ്റു സ്വമേധാ ദാനങ്ങൾ അർപ്പിക്കാനോ അവർക്ക്‌ കഴിയുമായിരുന്നില്ല. ഇവിടെയാണ്‌ നാണയമാറ്റക്കാരെ വേണ്ടിവന്നത്‌. ഒരു നിശ്ചിത ഫീസ്‌ ഈടാക്കി അവർ വിവിധ പ്രദേശങ്ങളിൽനിന്നുള്ള നാണയങ്ങൾക്കുപകരം ആലയത്തിൽ സ്വീകാര്യമായ നാണയങ്ങൾ നൽകുമായിരുന്നു. യഹൂദന്മാരുടെ പെരുന്നാളുകളുടെ സമയത്ത്‌ ഈ നാണയമാറ്റക്കാർ ആലയത്തിലെ വിജാതീയരുടെ പ്രാകാരത്തിൽ തമ്പടിക്കുക പതിവാണ്‌.

അവർ ദൈവാലയത്തെ “കവർച്ചക്കാരുടെ ഗുഹയാക്കിത്തീർക്കുന്നു” എന്ന യേശുവിന്റെ വാക്കുകളിൽനിന്ന്‌ നാണയമാറ്റക്കാർ അന്യായമായ ഫീസാണ്‌ ഈടാക്കിയിരുന്നതെന്ന്‌ മനസ്സിലാക്കാം. (w11-E 10/01)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക