വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w12 4/1 പേ. 8-9
  • ഇനിമേൽ ദുരന്ത​ങ്ങ​ളില്ല!

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഇനിമേൽ ദുരന്ത​ങ്ങ​ളില്ല!
  • 2012 വീക്ഷാഗോപുരം
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • നിങ്ങൾ ചെയ്യേണ്ടത്‌
  • പ്രകൃ​തി​വി​പ​ത്തു​കൾ എന്തു​കൊണ്ട്‌ ഇത്രയ​ധി​കം?
    2012 വീക്ഷാഗോപുരം
  • പ്രകൃ​തി​ദു​ര​ന്ത​ങ്ങ​ളെ​ക്കു​റിച്ച്‌ ബൈബിൾ എന്തു പറയുന്നു?
    ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ
  • പ്രകൃതിവിപത്തുകൾ ദൈവം ക്രൂരനാണെന്ന്‌ കാണിക്കുന്നുവോ?
    2013 വീക്ഷാഗോപുരം
  • പ്രകൃതിവിപത്തുകൾ ദൈവം ഉത്തരവാദിയോ?
    വീക്ഷാഗോപുരം—1993
കൂടുതൽ കാണുക
2012 വീക്ഷാഗോപുരം
w12 4/1 പേ. 8-9

ഇനിമേൽ ദുരന്ത​ങ്ങ​ളില്ല!

“ദുരന്ത​ങ്ങ​ളേ​തു​മി​ല്ലാത്ത ഒരു കാലം ഉടൻ വരും.” ആരെങ്കി​ലും ഇങ്ങനെ പറഞ്ഞാൽ എന്തായി​രി​ക്കും നിങ്ങളു​ടെ പ്രതി​ക​രണം? “അത്‌ സ്വപ്‌ന​ത്തി​ലാ​യി​രി​ക്കും; ദുരന്ത​ങ്ങ​ളൊ​ക്കെ ജീവി​ത​ത്തി​ന്റെ ഭാഗമാണ്‌” എന്നായി​രി​ക്കാം നിങ്ങളു​ടെ മറുപടി. അല്ലെങ്കിൽ നിങ്ങൾ മനസ്സിൽ ചിന്തി​ച്ചേ​ക്കാം: ‘എന്നെയാ​ണോ ഇതൊ​ക്കെ​പ്പ​റഞ്ഞ്‌ കളിപ്പി​ക്കാൻ നോക്കു​ന്നത്‌?’

പ്രകൃ​തി​ദു​ര​ന്ത​ങ്ങ​ളിൽനിന്ന്‌ ഒരു മോചനം ഉണ്ടാകു​ക​യില്ല എന്ന്‌ നമുക്കു തോന്നി​യേ​ക്കാം. പക്ഷേ, ഈ ദുരവ​സ്ഥ​യ്‌ക്ക്‌ മാറ്റം​വ​രു​മെന്നു വിശ്വ​സി​ക്കാൻ നല്ല കാരണ​മുണ്ട്‌. എന്നാൽ ഈ മാറ്റത്തി​നു പിന്നിൽ മനുഷ്യ​ക​ര​ങ്ങ​ളാ​യി​രി​ക്കില്ല. കാരണം, പ്രകൃ​തി​യിൽ ഇത്തരം സംഭവങ്ങൾ അരങ്ങേ​റു​ന്നത്‌ എന്തു​കൊ​ണ്ടാ​ണെ​ന്നും എങ്ങനെ​യാ​ണെ​ന്നും പൂർണ​മാ​യി മനസ്സി​ലാ​ക്കാൻ മനുഷ്യ​നാ​കു​ന്നില്ല. എന്നുത​ന്നെയല്ല അവയെ നിയ​ന്ത്രി​ക്കാ​നോ നീക്കാ​നോ ഉള്ള കഴിവും അവനില്ല. ജ്ഞാനത്തി​ലും നിരീ​ക്ഷ​ണ​പാ​ട​വ​ത്തി​ലും അഗ്രഗ​ണ്യ​നാ​യി​രുന്ന പുരാതന ഇസ്രാ​യേ​ലി​ലെ ശലോ​മോൻരാ​ജാവ്‌ ഇങ്ങനെ എഴുതി: “സൂര്യന്റെ കീഴിൽ നടക്കുന്ന പ്രവൃത്തി ആരാഞ്ഞ​റി​വാൻ മനുഷ്യ​ന്നു കഴിവില്ല . . . മനുഷ്യൻ എത്ര പ്രയാ​സ​പ്പെട്ടു അന്വേ​ഷി​ച്ചാ​ലും അതിനെ ഗ്രഹി​ക്ക​യില്ല; ഒരു ജ്ഞാനി തന്നേയും അതിനെ ഗ്രഹി​പ്പാൻ നിരൂ​പി​ച്ചാൽ അവന്നു സാധി​ക്ക​യില്ല.”—സഭാ​പ്ര​സം​ഗി 8:17.

വിപത്തു​കൾക്ക്‌ തടയി​ടാൻ മനുഷ്യർക്ക്‌ സാധി​ക്കി​ല്ലെ​ങ്കിൽ പിന്നെ ആരായി​രി​ക്കും അത്‌ ചെയ്യുക? നമ്മുടെ സ്രഷ്ടാ​വിന്‌ അതു കഴിയു​മെന്ന്‌ ബൈബിൾ വ്യക്തമാ​ക്കു​ന്നു. ജലപരി​വൃ​ത്തി ഉൾപ്പെടെ ഭൂമി​യു​ടെ പരിസ്ഥി​തി​ക്കു രൂപം നൽകി​യത്‌ അവനാണ്‌. (സഭാ​പ്ര​സം​ഗി 1:7) മാത്രമല്ല മനുഷ്യ​രിൽനിന്ന്‌ തികച്ചും വ്യത്യ​സ്‌ത​മാ​യി അളവറ്റ ശക്തിയും അവനുണ്ട്‌. ഇക്കാര്യം സാക്ഷ്യ​പ്പെ​ടു​ത്തി​ക്കൊണ്ട്‌ പ്രവാ​ച​ക​നായ യിരെ​മ്യാവ്‌ എഴുതി: “യഹോ​വ​യായ കർത്താവേ, നിന്റെ മഹാശ​ക്തി​കൊ​ണ്ടും നീട്ടിയ ഭുജം​കൊ​ണ്ടും നീ ആകാശ​ത്തെ​യും ഭൂമി​യെ​യും ഉണ്ടാക്കി; നിനക്കു അസാദ്ധ്യ​മാ​യതു ഒന്നുമില്ല.” (യിരെ​മ്യാ​വു 32:17) ഭൂമി​യു​ടെ​യും അതിലുള്ള സകലതി​ന്റെ​യും സ്രഷ്ടാ​വാണ്‌ ദൈവം. അതു​കൊ​ണ്ടു​തന്നെ, മനുഷ്യർ സമാധാ​ന​ത്തോ​ടെ സുരക്ഷി​ത​മാ​യി അതിൽ വസിക്കു​ന്ന​തിന്‌ എന്തൊക്കെ ചെയ്യണ​മെന്ന്‌ അവനറി​യാം.—സങ്കീർത്തനം 37:11; 115:16.

ദൈവം അത്‌ എങ്ങനെ​യാ​യി​രി​ക്കും ചെയ്യുക? ഇന്ന്‌ ഭൂമി​യിൽ നടക്കുന്ന ഭീതി​ദ​മായ പല സംഭവ​ങ്ങ​ളും “യുഗസ​മാ​പ്‌തി​യു​ടെ” “അടയാളം” ആണെന്ന്‌ ഈ മാസി​ക​യു​ടെ രണ്ടാമത്തെ ലേഖന​ത്തിൽ വിശദീ​ക​രി​ക്കു​ക​യു​ണ്ടാ​യി. “ഇവയെ​ല്ലാം സംഭവി​ക്കു​ന്നതു കാണു​മ്പോൾ ദൈവ​രാ​ജ്യം അടു​ത്തെ​ത്തി​യി​രി​ക്കു​ന്നെന്ന്‌ അറിഞ്ഞു​കൊ​ള്ളുക” എന്ന്‌ യേശു പറഞ്ഞു. (മത്തായി 24:3; ലൂക്കോസ്‌ 21:31) ദൈവ​രാ​ജ്യം അതായത്‌ ദൈവ​ത്തി​ന്റെ സ്വർഗീയ ഗവണ്മെ​ന്റാ​യി​രി​ക്കും പ്രകൃ​തി​ശ​ക്തി​ക​ളെ​പ്പോ​ലും നിയ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​ക്കൊണ്ട്‌ ഭൂമി​യിൽ സമൂല​മായ മാറ്റങ്ങൾ വരുത്തു​ന്നത്‌. ഇതു ചെയ്യാൻ യഹോ​വ​യാം​ദൈ​വ​ത്തിന്‌ ശക്തിയു​ണ്ടെ​ങ്കി​ലും ആ ഉത്തരവാ​ദി​ത്വം അവൻ തന്റെ പുത്രനെ ഭരമേൽപ്പി​ച്ചി​രി​ക്കു​ന്നു. പുത്ര​നെ​ക്കു​റിച്ച്‌ പ്രവാ​ച​ക​നായ ദാനീ​യേൽ ഇപ്രകാ​രം പറയുന്നു: “സകലവം​ശ​ങ്ങ​ളും ജാതി​ക​ളും ഭാഷക്കാ​രും അവനെ സേവി​ക്കേ​ണ്ട​തി​ന്നു അവന്നു ആധിപ​ത്യ​വും മഹത്വ​വും രാജത്വ​വും ലഭിച്ചു.”—ദാനീ​യേൽ 7:14.

ഭൂമിയെ സുന്ദര​മായ ഒരിട​മാ​ക്കി മാറ്റു​ന്ന​തിന്‌ വേണ്ട​തെ​ല്ലാം ചെയ്യാൻ ദൈവ​പു​ത്ര​നായ യേശു​ക്രി​സ്‌തു​വിന്‌ അധികാ​രം ലഭിച്ചി​രി​ക്കു​ന്നു. പ്രകൃ​തി​ശ​ക്തി​കളെ നിയ​ന്ത്രി​ക്കാ​നുള്ള പ്രാപ്‌തി തനിക്കു​ണ്ടെന്ന്‌ 2,000 വർഷം മുമ്പ്‌ ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ യേശു തെളി​യി​ക്കു​ക​യു​ണ്ടാ​യി. ഒരിക്കൽ അവൻ ശിഷ്യ​ന്മാ​രോ​ടൊ​പ്പം ഗലീല​ക്ക​ട​ലി​ലൂ​ടെ വള്ളത്തിൽ സഞ്ചരി​ക്കു​ക​യാ​യി​രു​ന്നു. അപ്പോൾ, “ഉഗ്രമായ ഒരു കൊടു​ങ്കാ​റ്റു​ണ്ടാ​യി; തിരമാ​ലകൾ വള്ളത്തിൽ ആഞ്ഞടി​ച്ചു​കൊ​ണ്ടി​രു​ന്നു; വെള്ളം നിറഞ്ഞ്‌ അതു മുങ്ങാ​റാ​യി.” ഭയവി​ഹ്വ​ല​രായ ശിഷ്യ​ന്മാർ തങ്ങളുടെ ജീവൻ രക്ഷിക്കാൻ യേശു​വി​നോട്‌ അപേക്ഷി​ച്ചു. അവൻ എന്താണ്‌ ചെയ്‌തത്‌? യേശു ‘കാറ്റിനെ ശാസിച്ചു കടലി​നോട്‌, “അടങ്ങുക! ശാന്തമാ​കുക!” എന്നു പറഞ്ഞു. അപ്പോൾ കാറ്റ്‌ ശമിച്ചു; വലിയ ശാന്തത​യു​ണ്ടാ​യി.’ അത്ഭുതം​കൂ​റി​ക്കൊണ്ട്‌ ശിഷ്യ​ന്മാർ പരസ്‌പരം ഇങ്ങനെ ചോദി​ച്ചു: “ഇവൻ ആരാണ്‌? കാറ്റും കടലും​പോ​ലും ഇവനെ അനുസ​രി​ക്കു​ന്ന​ല്ലോ.”—മർക്കോസ്‌ 4:37-41.

പിന്നീട്‌, സ്വർഗ​ത്തി​ലേക്ക്‌ ഉയിർപ്പി​ക്ക​പ്പെട്ട യേശു​വിന്‌ കൂടുതൽ ശക്തിയും അധികാ​ര​വും ലഭിച്ചു. മനുഷ്യർക്ക്‌ ഭൂമി​യിൽ സമാധാ​ന​ത്തോ​ടെ, സുരക്ഷി​ത​മാ​യി ജീവി​ക്കു​ന്ന​തിന്‌ ആവശ്യ​മായ ക്രമീ​ക​ര​ണ​ങ്ങ​ളെ​ല്ലാം ചെയ്‌തു​കൊ​ടു​ക്കാ​നുള്ള ഉത്തരവാ​ദി​ത്വ​വും അതിനുള്ള പ്രാപ്‌തി​യും ദൈവ​രാ​ജ്യ​ത്തി​ന്റെ രാജാ​വെ​ന്ന​നി​ല​യിൽ യേശു​വി​നുണ്ട്‌.

നാം മനസ്സി​ലാ​ക്കി​യ​തു​പോ​ലെ, പല പ്രശ്‌ന​ങ്ങൾക്കും ദുരന്ത​ങ്ങൾക്കും കാരണ​ക്കാർ മനുഷ്യ​രാണ്‌. ചിലരു​ടെ സ്വാർഥ​ത​യും അത്യാർത്തി​യു​മാണ്‌ പലപ്പോ​ഴും ഇതി​നെ​ല്ലാം വഴി​വെ​ക്കു​ന്നത്‌ അല്ലെങ്കിൽ സാഹച​ര്യ​ങ്ങൾ കൂടുതൽ വഷളാ​ക്കു​ന്നത്‌. ഇത്തരം ദുഷിച്ച ഗതിയിൽ തുടരു​ന്ന​വരെ ദൈവ​രാ​ജ്യം എന്തു​ചെ​യ്യും? കർത്താ​വായ യേശു​വി​ന്റെ വരവി​നെ​ക്കു​റിച്ച്‌ ബൈബിൾ പറയു​ന്നത്‌ ഇങ്ങനെ​യാണ്‌: അവൻ ‘തന്റെ ശക്തരായ ദൂതന്മാ​രു​മാ​യി സ്വർഗ​ത്തിൽനിന്ന്‌ അഗ്നിജ്വാ​ല​യിൽ വെളി​പ്പെ​ടു​മ്പോൾ ദൈവത്തെ അറിയാ​ത്ത​വ​രോ​ടും നമ്മുടെ കർത്താ​വായ യേശു​വി​നെ​ക്കു​റി​ച്ചുള്ള സുവി​ശേഷം അനുസ​രി​ക്കാ​ത്ത​വ​രോ​ടും പ്രതി​കാ​രം ചെയ്യും.’ അതെ, ‘ഭൂമിയെ നശിപ്പി​ക്കു​ന്ന​വരെ അവൻ നശിപ്പി​ക്കും.’—2 തെസ്സ​ലോ​നി​ക്യർ 1:7, 8; വെളി​പാട്‌ 11:18.

അതിനു​ശേ​ഷം ‘രാജാ​ധി​രാ​ജാ​വായ’ യേശു​ക്രി​സ്‌തു പ്രകൃ​തി​ശ​ക്തി​ക​ളെ​യെ​ല്ലാം തന്റെ വരുതി​യി​ലാ​ക്കും. (വെളി​പാട്‌ 19:16) ദൈവ​രാ​ജ്യ​ത്തി​ന്റെ പ്രജക​ളിൽ ആരും മേലാൽ പ്രകൃ​തി​വി​പ​ത്തു​ക​ളാൽ ദുരിതം അനുഭ​വി​ക്കു​ക​യില്ല, അക്കാര്യം യേശു ഉറപ്പു​വ​രു​ത്തും. കാലാ​വ​സ്ഥാ​വ്യ​തി​യാ​ന​ത്തിന്‌ ഇടയാ​ക്കുന്ന ഘടകങ്ങ​ളെ​യെ​ല്ലാം അവൻ തന്റെ ശക്തി ഉപയോ​ഗിച്ച്‌ നിയ​ന്ത്രി​ക്കു​മ്പോൾ കാലാ​വ​സ്ഥ​യും ഋതുക്കളും മനുഷ്യ​രു​ടെ പ്രയോ​ജ​ന​ത്തിൽ കലാശി​ക്കും. കാലങ്ങൾക്കു മുമ്പ്‌ യഹോവ തന്റെ ജനത്തോട്‌ വാഗ്‌ദാ​നം ചെയ്‌തത്‌ അപ്പോൾ നിവൃ​ത്തി​യേ​റും: “ഞാൻ തക്ക സമയത്തു നിങ്ങൾക്കു മഴ തരും; ഭൂമി വിളവു തരും; ഭൂമി​യി​ലുള്ള വൃക്ഷവും ഫലം തരും.” (ലേവ്യ​പു​സ്‌തകം 26:4) ദുരന്ത​ങ്ങ​ളിൽ നശിക്കു​മെന്ന ഭയം കൂടാതെ ജനങ്ങൾ വീടുകൾ പണിയും. തിരു​വെ​ഴുത്ത്‌ ഈ ഉറപ്പു​നൽകു​ന്നു: “അവർ വീടു​കളെ പണിതു പാർക്കും; അവർ മുന്തി​രി​ത്തോ​ട്ട​ങ്ങളെ ഉണ്ടാക്കി അവയിലെ ഫലം അനുഭ​വി​ക്കും.”—യെശയ്യാ​വു 65:21.

നിങ്ങൾ ചെയ്യേണ്ടത്‌

ദുരന്ത​ങ്ങ​ളേ​തു​മി​ല്ലാത്ത ഒരു ലോകത്ത്‌ ജീവി​ക്കാ​നാ​കു​മെ​ന്നത്‌ മറ്റു പലരെ​യും​പോ​ലെ നിങ്ങൾക്കും ആകർഷ​ക​മാ​യി തോന്നി​യേ​ക്കാം. എന്നാൽ അവിടെ ആയിരി​ക്കാൻ നിങ്ങൾ എന്താണ്‌ ചെയ്യേ​ണ്ടത്‌? ‘ദൈവത്തെ അറിയാ​ത്ത​വർക്കും’ ‘സുവി​ശേഷം അനുസ​രി​ക്കാ​ത്ത​വർക്കും’ ദുരന്ത​വി​മു​ക്ത​മായ ലോക​ത്തിൽ ജീവി​ക്കാ​നാ​കില്ല! അതിനാൽ ഇപ്പോൾത്തന്നെ നാം ദൈവ​ത്തെ​ക്കു​റി​ച്ചു പഠിക്കു​ക​യും ഭൂമിയെ ഭരിക്കാ​നുള്ള അവന്റെ ക്രമീ​ക​ര​ണത്തെ പിന്തു​ണ​യ്‌ക്കു​ക​യും വേണം. നാം ദൈവത്തെ അറിയാ​നും തന്റെ പുത്രൻ മുഖാ​ന്തരം സ്ഥാപി​ച്ചി​രി​ക്കുന്ന രാജ്യ​ത്തെ​ക്കു​റി​ച്ചുള്ള സുവി​ശേഷം അനുസ​രി​ക്കാ​നും അവൻ ആഗ്രഹി​ക്കു​ന്നു.

അതിനുള്ള ഏറ്റവും നല്ല മാർഗം ശ്രദ്ധാ​പൂർവ​മുള്ള ബൈബിൾപ​ഠ​ന​മാണ്‌. ദൈവ​രാ​ജ്യ​ത്തിൽ സുരക്ഷി​ത​മായ ചുറ്റു​പാ​ടു​ക​ളിൽ ജീവി​ക്കാൻവേണ്ട യോഗ്യത എങ്ങനെ നേടാ​നാ​കു​മെന്ന്‌ അത്‌ വിശദീ​ക​രി​ക്കു​ന്നു. ബൈബിൾ പറയു​ന്നതു മനസ്സി​ലാ​ക്കാൻ യഹോ​വ​യു​ടെ സാക്ഷി​കൾക്കു നിങ്ങളെ സഹായി​ക്കാ​നാ​കും. അതിന്‌ അവർക്ക്‌ സന്തോ​ഷ​മേ​യു​ള്ളൂ. ഒരു കാര്യം ഉറപ്പാണ്‌, ദൈവത്തെ അറിയാ​നും സുവി​ശേഷം അനുസ​രി​ക്കാ​നും നിങ്ങൾ ശ്രമി​ക്കു​ന്നെ​ങ്കിൽ സദൃശ​വാ​ക്യ​ങ്ങൾ 1:33-ലെ വാക്കുകൾ നിങ്ങളു​ടെ കാര്യ​ത്തിൽ സത്യമാ​യി ഭവിക്കും: “എന്റെ വാക്കു കേൾക്കു​ന്ന​വ​നോ നിർഭയം വസിക്ക​യും ദോഷ​ഭയം കൂടാതെ സ്വൈ​ര​മാ​യി​രി​ക്ക​യും ചെയ്യും.” (w11-E 12/01)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക